ശീലങ്ങൾ മാറ്റണമെന്ന് കെഎസ്ഇബി; വാഷിംഗ് മെഷീൻ രാത്രി ഉപയോഗിക്കല്ലേ

കോ​ഴി​ക്കോ​ട്: ക​ന​ത്ത ചൂ​ടാ​ണ്…​എ​ങ്ങ​നെ​യെ​ല്ലാം വൈ​ദ്യു​തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാം എ​ന്ന കാ​ര്യ​ത്തി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് കെ​എ​സ്ഇ​ബി. ഇ​പ്പോ​ഴി​താ ആ​ളു​ക​ളു​ടെ പ​തി​വാ​യു​ള്ള ശീ​ലം ഒ​ന്നു​മാ​റ്റി​പി​ടി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍. രാ​ത്രി​യി​ൽ വാ​ഷിം​ഗ് മെ​ഷീ​നി​ൽ തു​ണി​യി​ട്ട് ഓ​ൺ ചെ​യ്ത​തി​നു​ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​കു​ന്ന ശീ​ലം പ​ല​ർ​ക്കു​മു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി പ​ന്ത്ര​ണ്ടി​നു​മി​ട​യി​ലു​ള്ള സ​മ​യ​ത്തെ ക്ര​മാ​തീ​ത​മാ​യ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ​മു​ൾ​പ്പെ​ടെ ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ശീ​ലം മാ​റ്റു​ന്ന​തു ന​ന്നാ​യി​രി​ക്കും. വാ​ഷിം​ഗ് മെ​ഷീ​ൻ പ​ക​ൽ സ​മ​യ​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നും കെ​എ​സ്ഇ​ബി നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം മേ​ഖ​ല തി​രി​ച്ചു​ള​ള വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​പ​യോ​ഗം കു​റ​യാ​ൻ കാ​ര​ണ​മാ​യെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ല​യി​രു​ത്ത​ൽ. പ്ര​തി​ദി​ന ഉ​പ​യോ​ഗം നൂ​റ് ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ന് താ​ഴെ എ​ത്തി​ക്കു​ക​യാ​ണ് കെ​എ​സ്ഇ​ബി ല​ക്ഷ്യം.​അ​തി​നു​ള്ള വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ദി​നം പ്ര​തി എ​ത്തു​ന്നു​ണ്ട്.​ ബു​ധ​നാ​ഴ്ച​യോ​ടെ മ​ഴ മെ​ച്ച​പ്പെ​ടു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ളും വ​കു​പ്പി​ന് ആ​ശ്വാ​സ​മാ​ണ്.

Read More

ഖാ​ലി​സ്ഥാ​നി ഫ​ണ്ടിം​ഗ്: കേ​ജ​രി​വാ​ളി​നെ​തി​രേ എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും എ​എ​പി സ​ർ​ക്കാ​രും യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള നി​രോ​ധി​ത ഖാ​ലി​സ്ഥാ​നി ഗ്രൂ​പ്പാ​യ സി​ഖ്‌​സ് ഫോ​ർ ജ​സ്റ്റി​സി​ൽ​നി​ന്നു ധ​ന​സ​ഹാ​യം സ്വീ​ക​രി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി.​കെ. സ​ക്‌​സേ​ന എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തു. 1993 ലെ ​ഡ​ൽ​ഹി സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​യും ഭീ​ക​ര​നു​മാ​യ ദേ​വേ​ന്ദ്ര പാ​ൽ ഭു​ള്ള​റി​നെ മോ​ചി​പ്പി​ക്കാ​നും ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല വി​കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും സ​ഹാ​യി​ച്ച​തി​ന് ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്ന് എ​എ​പി 16 ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​ർ കൈ​പ്പ​റ്റി​യ​താ​യി സ​ക്‌​സേ​ന​യ്ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

Read More

സി​പി​എം ജാഥയെ വി​മ​ര്‍​ശി​ച്ചു; യുവാവിന് മർദനം; പോ​ലീ​സ് ഇ​ട​പെ​ട്ട് യു​വാ​വി​നു ചി​കി​ത്സ ന​ൽ​കി

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സി​പി​എം ജാഥയെ വി​മ​ർ​ശി​ച്ച ​യാ​ത്ര​ക്കാ​ര​നു മർദനം. വ​ട​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​പി​എം ഇ​ന്ന​ലെ ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ക​ട​ന​ത്തെ വി​മ​ർ​ശി​ച്ച് യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വ് ഇ​ടാ​ൻ ശ്ര​മി​ക്കുന്പോഴായിരുന്നു പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദിച്ചത്. ജാഥ മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു യു​വാ​വിന്‍റെ​ ആ​രോ​പ​ണം. ഇ​തി​നി​ടെ​യാ​ണ് ഒ​രു സം​ഘം പ്ര​വ​ർ​ത്ത​ക​ർ യു​വാ​വി​നെ കൈയേറ്റം ചെ​യ്ത​ത്. പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് യു​വാ​വി​നു ചി​കി​ത്സ ന​ൽ​കി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പ​രാ​തി ന​ൽ​കാ​ൻ താത്പ​ര്യ​മി​ല്ലെ​ന്ന് യു​വാ​വ് അ​റി​യി​ച്ച​താ​യി വ​ട​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം.

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി; പ്ര​ധാ​ന​മ​ന്ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ഴു​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ത​ട്ട​ക​മാ​യ ഗു​ജ​റാ​ത്തി​ലെ 25 സീ​റ്റി​ൽ ഉ​ൾ​പ്പെ​ടെ 93 മ​ണ്ഡ​ല​ങ്ങ​ളാ​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്. പ്ര​ധാ​ന​മ​ന്ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ലെ നി​ഷാ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ വോ​ട്ട​ർ​മാ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു ന​രേ​ന്ദ്ര​മോ​ദി ആ​ഹ്വാ​നം ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വ​രാ​ണ​സി​യി​ലാ​ണു ന​രേ​ന്ദ്ര​മോ​ദി മ​ത്സ​രി​ക്കു​ന്ന​ത്. അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജൂ​ൺ ഒ​ന്നി​നാ​ണു വ​രാ​ണ​സി​യി​ലെ വോ​ട്ടെ​ടു​പ്പ്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, എ​ൻ​സി​പി (ശ​ര​ദ്ച​ന്ദ്ര പ​വാ​ർ) നേ​താ​വ് സു​പ്രി​യ സു​ലെ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് ഡിം​പി​ൾ യാ​ദ​വ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ മൂ​ന്നാം ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 93 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 17 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ 94 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ബി​ജെ​പി…

Read More

ചൂ­​ട് മൂ­​ലം ആ­​ളു­​ക​ള്‍ മ­​രി­​ക്കു­​മ്പോ​ഴാ​ണോ മു­​ഖ്യ­​മ​ന്ത്രി​യു​ടെ ബീ­​ച്ച് ടൂ­​റി­​സം; ആ­​ഡം­​ബ­​ര­​യാ­​ത്ര­​യു­​ടെ സ്‌­​പോ​ണ്‍­​സ​ര്‍ ആ­​രാ​ണെ​ന്ന് പു​റ​ത്ത് പ​റ​യ​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ സ്‌­​പോ​ണ്‍­​സ​ര്‍ ആ­​രാ​ണ്. സ്വ­​കാ­​ര്യ­​സ­​ന്ദ​ര്‍­​ശ­​ന­​ത്തി­​നാ­​യി മു­​ഖ്യ­​മ​ന്ത്രി കു­​ടും­​ബ­​സ­​മേ​തം വി­​ദേ­​ശ­​യാ­​ത്ര­​യ്­​ക്ക് പോ­​യ സം­​ഭ­​വ­​ത്തി​ല്‍ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ​യി കേ­​ന്ദ്ര മ​ന്ത്രി വി.​മു­​ര­​ളീ­​ധ​ര​ന്‍. കു­​ടും­​ബ­​മാ­​യി വി­​ദേ­​ശ­​യാ­​ത്ര ന­​ട­​ത്താ­​നു­​ള്ള വ­​രു​മാ­​ന സ്രോ​ത­​സ് എ­​ന്താ­​ണെ­​ന്ന് പ­​റ­​യ​ണം. ചൂ­​ട് മൂ­​ലം ആ­​ളു­​ക​ള്‍ മ­​രി­​ക്കു­​മ്പോ​ഴാ​ണോ മു­​ഖ്യ­​മ​ന്ത്രി ബീ­​ച്ച് ടൂ­​റി­​സം ആ­​രം­​ഭി­​ക്കു­​ന്ന­​ത്. അ­​ങ്ങേ­​യ​റ്റ­​ത്തെ സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി­​യി­​ലാ­​ണെ­​ന്ന് പ­​റ­​യു­​ന്ന സം­​സ്ഥാ­​ന­​ത്തി­​ന്‍റെ ത­​ല­​വ­​നാ­​ണ് ഇ​ത്ത­​രം ആ­​ഡം­​ബ­​ര­​ങ്ങ­​ളി​ല്‍ മു­​ഴു​കു­​ന്ന​ത്. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ സി­​പി­​എ­​മ്മി​ന്‍റെ നി­​ല­​പാ­​ടെ­​ന്താ­​ണെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ചോ­​ദി​ച്ചു. 19 ദി­​വ­​സ­​മാ­​ണ് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​നും പൊ­​തു­​മ­​രാ​മ­​ത്ത് മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ​സും സം­​സ്ഥാ​ന­​ത്ത് ഇ​ല്ലാ­​ത്ത​ത്. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ​യും പൊ­​തു­​മ­​രാ​മ­​ത്ത് മ­​ന്ത്രി­​യു­​ടെ​യും ചു​മ­​ത­​ല ആ​ര്‍­​ക്കാ­​ണ് കൈ­​മാ­​റി­​യി­​ട്ടു­​ള്ള­​തെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ചോ​ദ്യം ഉ­​ന്ന­​യി­​ച്ചു. മ­​ന്ത്രി­​മാ​ര്‍ ആ​ര്‍​ക്കും ചു​മ­​ത​ല കൈ­​മാ­​റാ­​തെ തോ­​ന്നി​യ­​ത് പോ­​ലെ ഇ­​റ­​ങ്ങി­​പ്പോ­​കു​ന്ന­​ത് ജ​ന­​ങ്ങ­​ളോ­​ട് കാ­​ണി­​ക്കു­​ന്ന നി­​രു­​ത്ത­​ര­​വാ­​ദി­​ത്വ­​മാ​ണ്. സി­​പി­​എ­​മ്മി­​ന് ബം­​ഗാ­​ളി­​ലെ സ്ഥി­​തി ­അ­​ധി­​കം വൈ­​കാ­​തെ കേ­​ര­​ള­​ത്തി​ലും വ­​രും. അ­​ത് വേ­​ണ്ടെ­​ന്ന് ആ­​ഗ്ര­​ഹി­​ക്കു­​ന്നെ­​ങ്കി​ല്‍ ഇ­​ക്കാ­​ര്യ­​ങ്ങ​ള്‍­​ക്ക് സി­​പി​എം മ­​റു​പ­​ടി പ­​റ­​യ­​ണ­​മെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു

Read More

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം നാ​ളെ; ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​സ്എ​ൽ​സി, എ​എ​ച്ച്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം നാ​ളെ. പൊ​തു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ഫ​ലം പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 19നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ പ​തി​നൊ​ന്നു ദി​വ​സം മു​മ്പ് ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യാ​ണ്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഇ​നി പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. 1. https://pareekshabhavan.kerala.gov.in2. www.prd.kerala.gov.in3. https://sslcexam.kerala.gov.in4. www.results.kite.kerala.gov.in 2023-24 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 25നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഇ​നി പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. 1.www.keralaresults.nic.in2.www.prd.kerala.gov.in3.www.result.kerala.gov.in4.www.examresults.kerala.gov.in5.www.results.kite.kerala.gov.in വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം ഇ​നി പ​റ​യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. 1. www.keralaresults.nic.in2. www.vhse.kerala.gov.in3. www.results.kite.kerala.gov.in4. www.prd.kerala.gov.in5. www.results.kerala.nic.in

Read More

ക​ട​ബാ​ധ്യ​ത മൂ​ലം ജീ​വി​ക്കാ​ൻ വ​ഴി​യി​ല്ല; ഭാ​ര്യ​യെ​യും മ​ക​ളെ​യും ഗൃ​ഹ​നാ​ഥ​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കൊ​ല്ലം: ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ഴു​ത്ത​റു​ത്ത് കൊ​ന്ന ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. പ​ര​വൂ​ർ സ്വ​ദേ​ശി ശ്രീ​ജു​വാ​ണ് ഭാ​ര്യ പ്രീ​ത(39) മ​ക​ൾ ശ്രീ​ന​ന്ദ(14) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഗൃ​ഹ​നാ​ഥ​നും മ​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. പ​ര​വൂ​ര്‍ പൂ​ത​ക്കു​ളം കൃ​ഷി​ഭ​വ​ന​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ക​ട​ബാ​ധ്യ​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം മൂ​വ​രു​ടേ​യും ക​ഴു​ത്ത് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ മ​ക​നും ശ്രീ​ജു​വും ര​ക്ഷ​പെ​ടു​ക​യും ഭാ​ര്യ​യും മ​ക​ളും മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. രാ​വി​ലെ വീ​ട് തു​റ​ക്കാ​ത്ത​തി​നെ തു​റ​ന്ന് അ​ടു​ത്ത വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ന്‍ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പ​തി​നേ​ഴു​കാ​ര​നാ​യ ശ്രീ​രാ​ഗ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കൊ​ട്ടി​യം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ശ്രീ​ജു​വി​ന്‍റെ നി​ല​യും ഗു​രു​ത​ര​മാ​ണ്.

Read More

അ​മേ​ഠി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ചു; പിന്നിൽ ബി​ജെ​പി ഗു​ണ്ട​ക​ളെ​ന്നു പ്ര​ദീ​പ് സിം​ഗ​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ‍​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ അ​ക്ര​മി​സം​ഘം ഓ​ഫീ​സ് അ​ടി​ച്ചു​ത​ർ​ക്കു​ക​യും ഓ​ഫീ​സി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ആക്ര​മ​ണം ന​ട​ത്തി​യ​ത് ബി​ജെ​പി ഗു​ണ്ട​ക​ളെ​ന്നു കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് സിം​ഗ​ൽ പ​റ​ഞ്ഞു. ആ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് ഉ​റ​പ്പു ന​ൽ​കി. സം​ഭ​വ​സ്ഥ​ല​ത്തു പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Read More

‘കോ​ൺ​ഗ്ര​സ് വ​ന്നാ​ൽ ഗോ​വ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കും’; കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും രാ​ജ്യ​ത്തെ ഒ​റ്റി​ക്കൊ​ടു​ത്ത് മോ​ശം പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യി വന്നിരിക്കുകയാണ്; യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഗോ​വ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കു​മെ​ന്നും ഗോ​മാം​സം ക​ഴി​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു വി​ദ്വേ​ഷ പ​രാ​മ​ർ​ശം. ഔ​റം​ഗ​സീ​ബി​ന്‍റെ കാ​ല​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​കു​തി സ​മ്പ്ര​ദാ​യം ഇ​ന്ത്യാ സ​ഖ്യം തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും പ​ര​മ്പ​രാ​ഗ​ത സ്വ​ത്തി​ന് നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും യോ​ഗി ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും രാ​ജ്യ​ത്തെ ഒ​റ്റി​ക്കൊ​ടു​ത്ത് മോ​ശം പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യി നി​ങ്ങ​ളു​ടെ അ​ടു​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്ത് ശ​രി​അ​ത്ത് നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ്വ​ത്ത് പു​ന​ർ​വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

Read More

ഇ​ത് അ​റ്റ​ൻ​ഷ​ൻ സീ​ക്കിം​ഗ് സി​ൻ​ഡ്രോം; മു​ഖ​മ​ട​ച്ചു കോ​ട​തി​യി​ൽ നി​ന്ന് കി​ട്ടി​യ ഈ ​അ​ടി​പോ​ലും മാ​ത്യു ആ​ഘോ​ഷ​മാ​ക്കും; കു​ഴ​ല്‍​നാ​ട​നെ പ​രി​ഹ​സി​ച്ച് എ. ​എ. റ​ഹീം

തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​നെ പ​രി​ഹ​സി​ച്ച് എ. ​എ. റ​ഹീം എം​പി. കു​ഴ​ൽ​നാ​ട​ന് അ​റ്റ​ൻ​ഷ​ൻ സീ​ക്കിം​ഗ് സി​ൻ​ഡ്രോം ആ​ണെ​ന്ന് റ​ഹീം പ​രി​ഹ​സി​ച്ചു. മു​ഖ​മ​ട​ച്ചു കോ​ട​തി​യി​ൽ നി​ന്ന് കി​ട്ടി​യ ഈ ​അ​ടി​പോ​ലും മാ​ത്യു ‘ആ​ഘോ​ഷ​മാ​ക്കും’​അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗ​മെ​ന്ന് റ​ഹീം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് റ​ഹീ​മി​ന്‍റെ പ​രിഹാ​സം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… മാ​ത്യു അ​ട​ങ്ങു​മെ​ന്ന് തോ​ന്നു​ന്നി​ല്ല, ഇ​ത് രോ​ഗം വേ​റെ​യാ​ണ്“​അ​റ്റ​ൻ​ഷ​ൻ സീ​ക്കിം​ഗ് സി​ൻ​ഡ്രോം ”നി​ങ്ങ​ൾ നോ​ക്കി​ക്കോ, മു​ഖ​മ​ട​ച്ചു കോ​ട​തി​യി​ൽ നി​ന്ന് കി​ട്ടി​യ ഈ ​അ​ടി​പോ​ലും മാ​ത്യു ‘ആ​ഘോ​ഷ​മാ​ക്കും’.​അ​താ​ണ് രോ​ഗം. ഉ​ട​ൻ കാ​ണാം, കോ​ട​തി എ​ടു​ത്ത് ദൂ​രെ​യെ​റി​ഞ്ഞ ഈ ​കേ​സ് വ​ച്ചു ഒ​രു ഒ​ന്ന​ന്ന​ര മ​ണി​ക്കൂ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം.! അ​റ്റ​ൻ​ഷ​ൻ സീ​ക്കി​ങ് സി​ൻ​ഡ്രോം.

Read More