സാ​മ്പ​ത്തി​കഞെ​രു​ക്കം മു​ത​ലെ​ടു​ത്ത്  മൈ​ക്രോ​ഫിനാ​ൻ​സ് മാ​ഫി​യാ വി​ള​യാ​ട്ടം; പി​ടി​യി​ല​മ​രു​ന്ന​തിൽ കൂ​ടു​ത​ലും സ്ത്രീ​ക​ൾ

തു​റ​വു​ർ: മൈ​ക്രോഫിനാ​ൻ​സ് മാ​ഫി​യ​യു​ടെ പി​ടി​യി​ല​മ​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ. ഇത്തരം സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ല​മ​ർ​ന്ന് ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​ണ് നി​ര​വ​ധി സ്ത്രീ​ക​ൾ. ആ​യി​രം മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വ​രെ​യാ​ണ് ഇ​വ​ർ ക​ടം കൊ​ടു​ക്കു​ന്ന​ത്. പ​ത്തുമു​ത​ൽ ഇ​രു​പ​തു ശ​ത​മാ​നം വ​രെ പ​ലി​ശ​യ്ക്ക​ാണ് പ​ണം ക​ടം കൊ​ടു​ക്കു​ന്ന​ത്. ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി​യും പ​ര​സ്പ​ര ജാ​മ്യ​ത്തി​ലു​മാ​ണ് സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, കു​ടു​ബ​ശ്രീ​ക​ൾ എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് വാ​യ്പ കൊ​ടു​ക്കു​ന്ന​ത്.ഇ​രു​പ​തോ​ളം സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മൈ​ക്രോ​ഫിനാ​ൻ​സ് എ​ന്ന പേ​രി​ൽ ബ്ലേ​ഡ് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ൻ​ഗു​ണ്ടാ​സം​ഘ​മാ‌​യാ​ണ് ഇ​വ​ർ വി​ല​സു​ന്ന​ത്. തീ​ര​ദേ​ശം പി​ടി​ച്ച്അ​രൂ​രി​നും ചേ​ർ​ത്ത​ല​യ്ക്കും ഇ​ട​യി​ൽ ദേ​ശീ​യപാ​ത​യ്ക്കു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള അ​ന്ധ​കാ​ര​ന​ഴി, വെ​ട്ട​യ്ക്ക​ൽ, തൈ​ക്ക​ൽ, ത​ങ്കി, ക​ട​ക്ക​ര​പ്പ​ള്ളി, പ​ള്ളി​ത്തോ​ട്, മ​ന​ക്കോ​ടം, എ​ഴു​പു​ന്ന, നീ​ണ്ട​ക​ര, അ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി സ്ത്രീക​ളാ​ണ് സ്വകാ​ര്യ മൈ​ക്രോ​ഫിനാ​ൻ​സി​ൽ​നി​ന്നു പ​ണം എ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യെതു​ട​ർ​ന്നു നാ​ട്ടി​ൽ​നി​ന്ന്…

Read More

ജെ​സ്ന തി​രോ​ധാ​ന കേ​സ്; പി​​​താ​​​വ് ജ​​​യിം​​​സ് മു​ദ്ര​വ​ച്ച ക​വ​റി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​നി ജെ​​​സ്ന​​​യെ കാ​​​ണാ​​​താ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ പി​​​താ​​​വ് ജ​​​യിം​​​സ് ജോ​​​സ​​​ഫ് മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ൽ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി. ഫോ​​​ട്ടോ​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ രേ​​​ഖ​​​ക​​​ൾ പെ​​​ൻ ഡ്രൈ​​​വി​​​ലാ​​​ണ് ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. ഈ ​​​രേ​​​ഖ​​​ക​​​ൾ സി​​​ബി​​​ഐ​​​യു​​​ടെ കേ​​​സ് ഡ​​​യ​​​റി​​​യി​​​ൽ ഉ​​​ള്ള​​​താ​​​ണോ​​​യെ​​​ന്ന് ഒ​​​ത്തുനോ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കും. പു​​​തി​​​യ തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടാ​​​മെ​​​ന്നു കോ​​​ട​​​തി സ​​​മ്മ​​​തി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​ജ്ഞാ​​​ത സു​​​ഹൃ​​​ത്തി​​​നെക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ൽ​​​കി​​​യി​​​ട്ടും ആ ​​​ദി​​​ശ​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്ന് ജെ​​​സ്ന​​​യു​​​ടെ പി​​​താ​​​വ് ജ​​​യിം​​​സ് ജോ​​​സ​​​ഫ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും കൂ​​​ടു​​​ത​​​ലാ​​​യി തെ​​​ളി​​​വു​​​ക​​​ൾ ന​​​ൽ​​​കി​​​യാ​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും സി​​​ബി​​​ഐ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് രേ​​​ഖ​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. സി​​​ബി​​​ഐ സം​​​ഘം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ങ്കി​​​ൽ ജെ​​​സ്ന​​​യു​​​മാ​​​യി ര​​​ഹ​​​സ്യ​​​മാ​​​യി അ​​​ടു​​​പ്പം സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന…

Read More

സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ കാ​ട്ടി​യെ​ന്ന പ​രാ​തി; അ​വ​രെ ദൈ​വം ര​ക്ഷി​ക്ക​ട്ടെയെന്ന് സി.​വി. ആ​ന​ന്ദ​ബോ​സ്

കോ​ൽ​ക്ക​ത്ത: രാ​ജ്ഭ​വ​നി​ൽ ഒ​രു സ്ത്രീ​യോ​ട് താ​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് മ​ല​യാ​ളി​യാ​യ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി ആ​ന​ന്ദ ബോ​സ്. സം​സ്ഥാ​ന ധ​ന​മ​ന്ത്രി ച​ന്ദ്രി​മ ഭ​ട്ടാ​ചാ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും സ​ത്യം വി​ജ​യി​ക്കു​മെ​ന്നും ആ​ന​ന്ദ​ബോ​സ് പ്ര​തി​ക​രി​ച്ചു. ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ എ​ന്നും ആ​ന​ന്ദ​ബോ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ത്രീ ​പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ടെ​ന്നു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ൽ ഗ​വ​ർ​ണ​ർ താ​ക്കീ​ത് ന​ൽ​കി​യ​തി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രി പ്ര​തി​കാ​രം തീ​ർ​ക്കു​ന്നു എ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ രാ​ജ്ഭ​വ​ൻ ന​ൽ​കു​ന്നു വി​ശ​ദീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു രാ​ത്രി രാ​ജ്ഭ​വ​നി​ൽ ത​ങ്ങാ​നെ​ത്തും മു​മ്പാ​ണ് വി​വാ​ദം ഉ​യ​ർ​ന്ന​ത്.ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ രാ​ജ്ഭ​വ​നി​ൽ പോ​ലീ​സ് ക​യ​റു​ന്ന​ത്…

Read More

‘എ​ന്‍റെ മു​ഖ​ത്ത് നോ​ക്കി താ​ങ്ക​ൾ പ​റ​ഞ്ഞ മോ​ശം വാ​ക്കു​ക​ൾ​ക്ക് ഒ​രു വ​ണ്ടി ആ​ൾ​ക്കാ​ർ ആ​ണ് സാ​ക്ഷി’; ഡ്രൈ​വ​ർ യ​ദു​വി​ൽ നി​ന്ന്‌ നേ​രി​ട്ട മോ​ശം അ​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി റോ​ഷ്‌​ന ആ​ൻ റോ​യ്‌

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി റോ​ഷ്ന ആ​ൻ റോ​യ്. സ​ഹോ​ദ​ര​നോ​ടൊ​പ്പം റോ​ഷ്ന മ​ല​പ്പു​റ​ത്ത് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് സം​ഭ​വം. മ​ല​പ്പു​റ​ത്ത്‌ വ​ച്ച്‌ യ​ദു ന​ടു​റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന ത​ന്നോ​ട്‌ വ​ള​രെ മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്ന്‌ റോ​ഷ്‌​ന പ​റ​യു​ന്നു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ണ്ടി ഓ​ടി​ച്ച യ​ദു ഒ​രു സ്‌​ത്രീ​യാ​ണെ​ന്നു​ള്ള യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലാ​തെ ഇ​ത് പോ​ലെ ത​ന്നെ വെ​റും മോ​ശ​മാ​യ വാ​ക്കു​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നു​മാ​ണ് റോ​ഷ്‌​ന ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. റോ​ഷ്ന പ​ങ്കു​വ​ച്ച കു​റി​പ്പിന്‍റെ പൂർണരൂപം… ഇ​വി​ടെ രാ​ഷ്‌​ട്രീ​യം ച​ർ​ച്ച ആ​ക്കാ​നോ. അ​ല്ലെ​ങ്കി​ൽ ഒ​രു ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​നോ ഞാ​ൻ  നി​ൽ​ക്കു​ന്നി​ല്ല.. ​പ​ക്ഷേ കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടു​മെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ …അ​ത് പോ​ലെ ഒ​രു ഇ​താ​ണ് driver യ​ദു​വി​ന്  കി​ട്ടി​യി​ട്ടു​ള്ള​ത് …എ​ന്‍റെ മു​ഖ​ത്ത് നോ​ക്കി താ​ങ്ക​ൾ പ​റ​ഞ്ഞ  മോ​ശം വാ​ക്കു​ക​ൾ​ക്ക്. ഒ​രു വ​ണ്ടി…

Read More

ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡ്; ആ​ദ്യ സ​ര്‍​വീ​സി​ന്‍റെ ടി​ക്ക​റ്റ് മു​ഴു​വ​ന്‍ വി​റ്റു​തീ​ര്‍​ന്നു

  തി​രു​വ​ന​ന്ത​പു​രം: ഞാ​യ​ര്‍ മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ന്‍ ഡി​മാ​ന്‍​ഡ്. കോ​ഴി​ക്കോ​ട്-​ബം​ഗ​ളുരു റൂ​ട്ടി​ല്ലാണ് ബസ് സർവീസ് നടത്തുന്നത്. ബു​ധ​നാ​ഴ്ച ബു​ക്കിംഗ് ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ആ​ദ്യ സ​ര്‍​വീ​സി​ന്‍റെ ടി​ക്ക​റ്റ് മു​ഴു​വ​ന്‍ വി​റ്റു​തീ​ര്‍​ന്നു. എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത ബ​സി​ല്‍ 26 പു​ഷ് ബാ​ക്ക് സീ​റ്റാ​ണു​ള്ള​ത്. ഫു​ട് ബോ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ബ​സി​നു​ള്ളി​ല്‍ ക​യ​റാ​നാ​ണ് ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ്. ബ​സി​ന്‍റെ നി​റ​ത്തി​ലോ ബോ​ഡി​യി​ലോ മാ​റ്റ​ങ്ങ​ളി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​രി​ക്കാ​ന്‍ ഒ​രു​ക്കി​യ ചെ​യ​ര്‍ മാ​റ്റി ഡ​ബി​ള്‍ സീ​റ്റാ​ക്കി. യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​വ​രു​ടെ ല​ഗേ​ജ് സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​വും ബ​സി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും പു​ല​ര്‍​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ടു​നി​ന്നും യാ​ത്ര​തി​രി​ച്ച് 11.35 ന് ​ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തും. പ​ക​ല്‍ 2.30ന് ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു തി​രി​ച്ച് രാ​ത്രി 10.05 ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചേ​രും. 1,171 രൂ​പ​യാ​ണ് സെ​സ് അ​ട​ക്ക​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. എ​സി…

Read More

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം; ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​കളുടെ ഹർജി തള്ളി; ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ന് സ്റ്റേ ​ഇ​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ച് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ്റ്റേ ​അ​നു​വ​ദി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി നി​രാ​ക​രി​ച്ചു. സ​ര്‍​ക്കു​ല​റി​ന് സ്റ്റേ ​അ​നു​വ​ദി​ക്കാ​ന്‍ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രു​മ​ട​ക്കം ന​ല്‍​കി​യ നാ​ല് ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പ​രി​ഗ​ണി​ച്ച​ത്. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ കേ​ന്ദ്ര നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സ​ര്‍​ക്കാ​റി​ന് നി​യ​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ആ​കി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ പ്ര​ധാ​ന വാ​ദം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 4/2024 സ​ര്‍​ക്കു​ല​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ വി​ധി വ​രു​ന്ന​തു​വ​രെ സ​ര്‍​ക്കു​ല​ര്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഗി​യ​ര്‍ ഇ​ല്ലാ​ത്ത ഇ​രു​ച​ക്ര വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ടെ​സ്റ്റ് ന​ട​ത്തു​ന്ന​തും 15 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തും കാ​ര്യ​ക്ഷ​മ കൂ​ട്ടാ​നാ​ണെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

സ­​സ്‌­​പെ​ന്‍­​സി­​ന് വി­​രാ​മം; അ​മ്മ ഒ​ഴി​ഞ്ഞ റാ​യ്ബ​റേ​ലി​യി​ൽ മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി സ്ഥാനാർഥിയാകും; ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ­​ഡ​ല്‍​ഹി: സ​സ്പെ​ൻ​സി​ന് വി​രാ​മ​മി​ട്ട് പ്ര​തി​ക ന​ൽ​കേ​ണ്ട അ​വ​സാ​ന ദി​നം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. രാ­​ഹു​ല്‍ റാ­​യ്­​ബ­​റേ­​ലി­​യി​ല്‍ മ​ത്സ​രി​ക്കും. കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ­​ഹു­​ലി​ന്‍റെ അ​മ്മ​യു​മാ​യ സോ​ണി​യാ ഗാ​ന്ധി​യു​ടെ സി­​റ്റിം­​ഗ് മ​ണ്ഡ​ല​മാ​ണ് റാ​യ്ബ​റേ​ലി. അ​മേ​ഠി­​യി​ല്‍ സോ​ണി​യാ ഗാ​ന്ധി​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും വി​ശ്വ​സ്­​ത­​നാ​യ കി​ഷോ​രി ലാ​ല്‍ ശ​ര്‍​മ മ​ത്സ​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു. അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മ​റ്റി സ്ഥാ​നാ​ര്‍​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി­​ച്ച​ത്. സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ­​യും വ്യാ­​ഴാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ന് ഇ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി അ​റി​യി​ച്ച​താ​യി പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി­​ച്ചു.

Read More

അ​സ​ഹ​നീ​യ​മാ​യ വ​യ​റു​വേ​ദ​ന; സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ യു​വ​തി​യു​ടെ ഗ​ര്‍​ഭാ​ശ​യ​ത്തി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത് 10 കി​ലോ​യി​ലേ​റെ ഭാ​ര​മു​ള്ള മു​ഴ

തി​രു​വ​ന​ന്ത​പു​രം: വ​യ​റു​വേ​ദ​ന​യു​മാ​യെ​ത്തി​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍​നി​ന്നു 10 കി​ലോ​ഗ്രാ​മി​ലേ​റെ ഭാ​ര​മു​ള്ള മു​ഴ നീ​ക്കം ചെ​യ്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്. മ​ല​പ്പു​റം മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​ക്കാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഗ​ര്‍​ഭാ​ശ​യ​മു​ഴ നീ​ക്കം ചെ​യ്ത​ത്. 36 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​വും 33 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ഗ​ര്‍​ഭാ​ശ​യ​മു​ഴ മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണു നീ​ക്കം ചെ​യ്ത​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് തീ​വ്ര​പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഒ​രാ​ഴ്ച മു​മ്പ് വ​യ​റു​വേ​ദ​ന​യു​മാ​യാ​ണ് യു​വ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. വ​യ​ർ വീ​ർ​ത്ത​തൊ​ഴി​കെ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടി​ല്ല. അ​ള്‍​ട്രാ​സൗ​ണ്ട്, എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഗ​ര്‍​ഭാ​ശ​യ​മു​ഴ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ര​ക്ത​യോ​ട്ടം കൂ​ടു​ത​ലു​ള്ള മു​ഴ​യാ​യ​തി​നാ​ല്‍ അ​തീ​വ സ​ങ്കീ​ര്‍​ണ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ര​ക്ത​സ്രാ​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ള്‍ ശ​സ്ത്ര​ക്രി​യ​യു​ടെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ തു​ന്നി​ച്ചേ​ര്‍​ത്തി​രു​ന്നു. ര​ക്ത​സ്രാ​വ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് ര​ക്തം ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്നെ​ങ്കി​ലും…

Read More

പുത്തൻഫീച്ചറുമായി വാ​ട്സാ​പ്പ്; ഒ​രു ചാ​റ്റി​ൽ ഇ​നി മൂ​ന്നു മെ​സേ​ജ്

ന്യൂ​ഡ​ൽ​ഹി: വാ​ട്സാ​പ്പി​ൽ ഒ​രു ചാ​റ്റി​ൽ മൂ​ന്നു മെ​സേ​ജു​ക​ൾ വ​രെ പി​ൻ ചെ​യ്യാ​നാ​വും വി​ധ​ത്തി​ൽ പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു. നേ​ര​ത്തെ ഒ​രു മെ​സേ​ജ് മാ​ത്ര​മേ പി​ൻ ചെ​യ്ത് വ​യ്ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. ഓ​ർ​ത്തു​വ​യ്ക്കേ​ണ്ട പ്ര​ധാ​ന മെ​സേ​ജു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പി​ൻ ചെ​യ്തു​വ​യ്ക്കാ​ൻ ഈ ​അ​പ്ഡേ​ഷ​ൻ സ​ഹാ​യി​ക്കും. വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​ണ്. പി​ൻ ചെ​യ്ത മെ​സേ​ജ് ചാ​റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് കാ​ണാ​നാ​കും. വി​ൻ​ഡോ​യ്ക്ക് മു​ക​ളി​ലാ​യാ​ണ് ഇ​തു​ണ്ടാ​കു​ക. പി​ൻ ചെ​യ്തു​വ​യ്ക്കേ​ണ്ട മെ​സേ​ജ് സെ​ല​ക്ട് ചെ​യ്താ​ൽ പി​ൻ ചെ​യ്യാ​നു​ള്ള ഓ​പ്ഷ​ൻ കാ​ണി​ക്കും. ചി​ത്രം, ടെ​ക്സ്റ്റ്, വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളെ​ല്ലാം ഈ ​രീ​തി​യി​ൽ പി​ൻ ചെ​യ്യാം. 24 മ​ണി​ക്കൂ​ർ, ഏ​ഴു ദി​വ​സം, 30 ദി​വ​സം എ​ന്നീ സ​മ​യ​പ​രി​ധി വ​രെ​യാ​ണ് പി​ൻ ചെ​യ്യാ​നാ​വു​ക. ഏ​ത് സ​മ​യം വേ​ണ​മെ​ങ്കി​ലും അ​വ അ​ൺ പി​ൻ ചെ​യ്യാ​നു​മാ​വും.

Read More

സ​ച്ചി​ൻ ദേ​വ് ബ​സി​നു​ള്ളി​ൽ ക​യ​റി; മേ​യ​റെ പി​ൻ​തു​ണ​ച്ച് വ​ന്ന​പ്പോ​ൾ എം​എ​ൽഎ​യെ വെ​ട്ടി​ൽ വീ​ഴ്ത്തി; എ.​എ. റ​ഹീമിന്‍റെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ

തി­​രു­​വ­​ന­​ന്ത­​പു​രം: മേ­​യ​ര്‍ ആ­​ര്യ രാ­​ജേ­​ന്ദ്ര​ന്‍ കെ­​എ­​സ്ആ​ര്‍­​ടി­​സി ബ­​സ് ത­​ട­​ഞ്ഞ സം­​ഭ­​വ­​ത്തി​ല്‍ സ­​ച്ചി​ന്‍ ദേ­​വ് എം­​എ​ല്‍­​എ ബ­​സി​ല്‍ ക­​യ­​റി­​യെ­​ന്ന് സ്ഥി­​രീ­​ക­​രി­​ച്ച് ഡി­​വൈ­​എ­​ഫ്‌­​ഐ അ​ഖി​ലേ​ന്ത്യാ അ­​ധ്യ­​ക്ഷ​ൻ എ.​എ.​റ­​ഹീം. സ­​ച്ചി​ന്‍­​ദേ­​വ് ബ­​സി​ല്‍ ക​യ­​റി ടി​ക്ക­​റ്റ് ചോ­​ദി​ച്ചു. ശേ­​ഷം ബ­​സ് ഡി­​പ്പോ­​യി­​ലേ­​ക്ക് പോ­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടെ​ന്നും റ​ഹീം പ്ര­​തി­​ക­​രി​ച്ചു. മേ​യ­​റെ പി­​ന്തു­​ണ­​യ്­​ക്കാ​ന്‍ വി­​ളി­​ച്ച വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ലാ­​ണ് എം­​എ​ല്‍​എ­​യെ വെ­​ട്ടി­​ലാ­​ക്കി­​ക്കൊ­​ണ്ടു­​ള്ള റ­​ഹീ­​മി­​ന്‍റെ പ്ര­​തി­​ക­​ര​ണം. എ­​ന്നാ​ല്‍ സ­​ച്ചി​ന്‍­​ദേ­​വ് യാ­​ത്ര­​ക്കാ­​രെ ബ­​സി​ന്‍­​നി­​ന്ന് ഇ­​റ­​ക്കി­​വി­​ട്ടി­​ല്ലെ​ന്നും റ​ഹീം പ­​റ​ഞ്ഞു. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നെ­​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്നു​കൊ​ണ്ടി­​രി­​ക്കു­​ക­​യാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ക​യ​റി കൊ​ട്ടി​യി​ട്ട് പോ​വാ​നു​ള്ള ചെ​ണ്ട​ക​ള​ല്ല ചെ​ങ്കൊ​ടി പി​ടി​ക്കു​ന്ന വ​നി​ത­​ക​ള്‍. ത​ന്നെ അ​ശ്ലീ­​ല ആം​ഗ്യം കാ­​ണി­​ച്ചു­​വെ­​ന്ന് ഒ​രു സ്­​ത്രീ വെ​റു​തെ പ​റ​യു​മോ​യെ​ന്ന് റ​ഹീം ചോ​ദി​ച്ചു. ചെ​റു​പ്രാ​യ​ത്തി​ല്‍ മേ​യ​ര്‍ ആ​യി​വ​ന്ന ആ​ര്യ​യെ അ​ന്ന് മു​ത​ലെ രാ​ഷ്ട്രീ​യ ല​ക്ഷ്യം വെ​ച്ച് ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും റ​ഹീം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More