ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ പോലീസ് കേസെടുത്തു. സംസ്ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. മേയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്ക്കൊപ്പം വേദിയിൽ കുട്ടികൾ ഉണ്ടായിരുന്നെന്നും അതിൽ ഒരു കുട്ടി ബിജെപി ചിഹ്നം കൈയിൽ പിടിച്ചിരുന്നെന്നും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ കുട്ടികളുടെ പങ്കാളിത്തം ഉണ്ടാകാൻ പാടില്ലെന്നാണു ചട്ടം. ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു. അതേസമയം, അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ എഐസിസി സോഷ്യൽ മീഡിയ സെല്ലിന്റ് ദേശീയ കോർഡിനേറ്ററായ അരുൺ റെഡ്ഡിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
Read MoreCategory: Loud Speaker
അമേഠിയിലെ രാഹുലിന്റെ പിന്മാറ്റം എനിക്കു ലഭിച്ച അംഗീകാരം; സ്മൃതി ഇറാനി
ന്യൂഡൽഹി: അമേഠിയിൽ മത്സരിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം എനിക്കു ലഭിച്ച വലിയ അംഗീകാരമാണെന്നു കേന്ദ്ര മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്മൃതി ഇറാനി. കോൺഗ്രസ് പാർട്ടിക്ക് അവരുടെ മുഴുവൻ തന്ത്രവും ഊർജ വും തന്നിലേക്ക് കേന്ദ്രീകരിച്ചു എന്ന് പറയുന്നത് തനിക്ക് ലഭിക്കുന്ന വലിയ അഭിനന്ദനമാണ്. ഞാൻ അവർക്കു വളരെ പ്രാധാന്യമുള്ളവളാണെന്നു മനസിലായെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠി ഒഴിവാക്കി റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ പത്രിക സമർപ്പിച്ചതിനു പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. കഴിഞ്ഞതവണ അമേഠിയിൽ സ്മൃതി ഇറാനിയോടു മത്സരിച്ചു രാഹുൽ പരാജയപ്പെട്ടിരുന്നു. സ്മൃതി ഇറാനിയുടെ ഏക ഐഡന്റിറ്റി അവർ രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽനിന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണെന്നും ഇപ്പോൾ അവരുടെ രാഷ്ട്രീയ പ്രസക്തി അവസാനിച്ചുവെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. അർഥശൂന്യമായ പ്രസ്താവനകൾ നടത്തുന്നതിന് പകരം മണ്ഡലത്തിലെ അടച്ച ആശുപത്രികൾ, സ്റ്റീൽ പ്ലാന്റുകൾ,…
Read Moreഈ ഒരു തെളിവു മാത്രം മതി, ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു; യദുവിനെതിരേ തെളിവ് നിരത്തി റോഷ്ന ആൻ റോയ്
തിരുവനന്തപുരം: മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്ന ആന്‍ റോയിയുടെ ആരോപണത്തിൽ ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം. ഇതിനു പിന്നാലെ പ്രതികരണം അറിയിച്ചിരിക്കുകയാണ് റോഷ്ന ആന്‍ റോയ്. യദു തന്നെയാണ് ബസ് ഓടിച്ചത് എന്നതിനുള്ള തെളിവുകളുൾപ്പെട്ട സ്കീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് റോഷ്നയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്കുണ്ടായ ഒരു വിഷയം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു എന്നും ഇവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഈ ഒരു തെളിവു മാത്രം മതി ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ. എനിക്കുണ്ടായ ഒരു വിഷയം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു. ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും…
Read More‘അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ തൽക്കാലം വിലക്കില്ല’; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടി
തിരുവനന്തപുരം: അരളിപ്പൂവ് ക്ഷേത്രത്തിലെ പൂജ, നിവേദ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നത് തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അരളിപ്പൂവ് മരണകാരണമാകുമെന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ കിട്ടുകയാണെങ്കിൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത് അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതു മൂലമാണെന്നാണ് പ്രാഥമിക നിഗമനം. അരളിയിൽ വിഷമുണ്ടെന്ന് വനഗവേഷണ കേന്ദ്രവും കണ്ടെത്തിയിരുന്നു. ഇവ എത്ര അളവിൽ ശരീരത്തിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്ത് ചില ക്ഷേത്രങ്ങളിൽ അരളി നേരത്തേ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ട് മുതലേ അരളി പൂജയ്ക്കോ, മാല ചാർത്താനോ ഉപയോഗിക്കാറില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.
Read More‘പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി’; ഗുരുതര ആരോപണങ്ങളുമായി പ്രാദേശിക വനിതാ നേതാവ്
ബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസിൽ ഗുരുതരമായ ആരോപണങ്ങൾ. പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നു ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയുടെ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. അത് പുറത്ത് വിടുമെന്ന് പറഞ്ഞ് മൂന്നു വർഷത്തോളം പീഡനം തുടർന്നു. 2021 മുതൽ പീഡനം നടന്നെന്നും പരാതി നൽകാൻ പേടിയായിരുന്നുവെന്നും യുവതി പറയുന്നു. ഹാസനിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണു യുവതി ജോലി ചെയ്യുന്നത്. അതേസമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രജ്വലിന്റെ പിതാവായ രേവണ്ണയ്ക്കു സമൻസും അയച്ചു.
Read Moreഇ.പി. ജയരാജൻ പിണറായിയുടെ രഹസ്യങ്ങൾ അറിയുന്നയാൾ; നടപടിയെടുത്താൽ സിപിഎം തകരും: കെ. സുധാകരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ.പി.ജയരാജനെന്നും ഇ.പി.ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് തന്നെ പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഇ.പി.ജയരാജന്റെ ഗൂഢാലോചന പരാതിയിൽ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാൽ ഒരിക്കലും നടക്കില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ബിജെപിയിലേക്കെന്ന ആരോപണത്തില്‍ തന്റെ കയ്യില്‍ കൂടുതല്‍ തെളിവില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ വിവരമാണ് താൻ പറഞ്ഞത്. കടല്‍ കണ്ട തന്നെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും ഇ.പിയുടെ വക്കീല്‍ നോട്ടിസിന് മറുപടിയായി സുധാകരൻ പറഞ്ഞു.
Read Moreലോഡ് ഷെഡിംഗ് അനിവാര്യം; മേഖല തിരിച്ചുള്ള നിയന്ത്രണം ഗുണകരമായെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. പാലക്കാട് മണ്ണാർക്കാട് മേഖലയിൽ ഇന്നലെ ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താനും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചു. ഓഫീസിലെ 2 എ സി ഒന്നായി കുറച്ചു. ഉപഭോക്താക്കൾ രാത്രി സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. തിരുവനന്തപുരം: സംസ്ഥാനത്ത്…
Read Moreതുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും നിരന്തരം വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ലന്നും മേയർ അറിയിച്ചു. തന്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിക്കെതിരേ പരാതി നൽകിയിരുന്നു. അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണ്. ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാൻ കഴിഞ്ഞു. ഇത്തരത്തിൽ തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല.
Read Moreവൈദ്യുതി പ്രതിസന്ധി; കൂടുതൽ മേഖലകളിൽ നിയന്ത്രണം: ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയതിനു പിന്നാലെ സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം വരുന്നു. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. അതാത് സ്ഥലങ്ങളിലെ ചീഫ് എൻജിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ ഒരു മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി നടപ്പിലാക്കിയത്. ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത് പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട്, പൊന്നാനി, പെരിന്തൽമണ്ണ സബ്സ്റ്റേഷനുകളിലാണ്. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നിലവിൽ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നത്.അതേസമയം, അപ്രഖ്യാപിത…
Read Moreകേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി; പാലക്കാട് സോഫ്റ്റ് ഹിന്ദുത്വവും വടകരയിൽ മതന്യൂനപക്ഷ വർഗീയതയുമാണ് ഷാഫിയുടേത്; എ. എ. റഹീം
കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരേ രൂക്ഷ വിമർശനവുമായി എ. എ. റഹീം. ഷാഫി പറമ്പിലിനെ പൊളിറ്റിക്കൽ പോയ്സൻ എന്നാണ് റഹീം വിശേഷിപ്പിച്ചത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി എന്ന് റഹീം ആരോപിച്ചു. ഡിവൈഎഫ്ഐ ‘യൂത്ത് അലർട്ട് ‘പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സോഫ്റ്റ് ഹിന്ദുത്വവും വടകരയിൽ മതന്യൂനപക്ഷ വർഗീയതയുമാണ് ഷാഫി പിന്തുടരുന്നത്. ഇങ്ങനെ രാഷ്ട്രീയ കുമ്പിടി ആവുകയാണ് ഷാഫിയെന്ന് റഹീം കുറ്റപ്പെടുത്തി. വടകര പലതവണ വർഗീയതയെ അതിജീവിച്ച മണ്ണാണ്. ഇതും അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനുമേൽ ചാരി നിൽക്കുന്ന തെരുവ് ചട്ടമ്പിയായി കോൺഗ്രസ് മെലിഞ്ഞു. ലീഗിന്റെ പെടലിക്ക് ചാരി നിന്ന് വീരസ്യം പറയുന്ന മെലിഞ്ഞ ഗുണ്ടയാണ് കോൺഗ്രസെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ ലൈക്കിലൂടെ അതിനെ ജീവിപ്പിക്കാനാണ് രാഷ്ട്രീയ വിഷങ്ങളുടെ ശ്രമം. എന്നാൽ അതിന് കഴിയില്ല. തരം പോലെ…
Read More