തൃശൂര്‍: ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന് (68) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിലാണ് സംഭവം. 13 രൂപയുടെ ടിക്കറ്റിന് പവിത്രന് 500 രൂപയാണ് നൽകിയത് . എന്നാല്‍ 480 രൂപ മാത്രമാണ് കണ്ടക്ടര്‍ തിരികെ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞുപോയി. തൊട്ടടുത്ത സ്റ്റോപ്പില്‍ ഇയാള്‍ ഇറങ്ങാന്‍ ശ്രമിക്കവേ കണ്ടക്ടര്‍ പിന്നില്‍നിന്ന് ചവിട്ടുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വീണ് കിടന്ന പവിത്രനെ കണ്ടക്ടര്‍ വീണ്ടും മര്‍ദിച്ചതായും ബസിലെ യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് നാട്ടുകാർ ഇടപെട്ട് കണ്ടക്ടറെ പിടിച്ചുമാറ്റിയാണ് പവിത്രനെ ആശുപത്രിയിലെത്തിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന പവിത്രന് ഇന്ന് രാവിലെയാണ്…
Read MoreCategory: Loud Speaker
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം; എല്ലാത്തിനും കൂട്ടായി ഉദ്യോഗസ്ഥരുമെന്ന് തുറന്നടിച്ച് മന്ത്രി ഗണേഷ്
മലപ്പുറം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂളുകളുടെയും ഏജന്റുമാരുടെയും മാഫിയ സംഘം. എല്ലാത്തിനും കൂട്ടായി ഉദ്യോഗസ്ഥരുണ്ടെന്നും മന്ത്രി . ഒരു ദിവസം ഉച്ചയ്ക്ക് മുമ്പ് 126 പേര്‍ക്ക് ലൈസന്‍സ് കൊടുക്കുകയാണ്. ഇതെങ്ങനെയാണ് സാധിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഏജന്റുമാരും ഡ്രൈവിംഗ് സ്കൂളുകാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മലപ്പുറം ആര്‍ടി ഓഫീസില്‍ വ്യാജ രസീത് ഉണ്ടാക്കി മൂന്ന് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മലപ്പുറത്ത് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു)വിന്റെ നേതൃത്വത്തിൽ ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ചാണ് പ്രതിഷേധം. അനിശ്ചിത കാലത്തേയ്ക്ക്…
Read More‘അപ്രത്യക്ഷനായി മോദി’; കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് നീക്കി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ചിത്രം നീക്കിയെന്നാണ് വിശദീകരണം. കോവിഷീൽഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിലാണ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു മോദി അപ്രത്യക്ഷമായെന്ന വിവരം പുറത്തറിയുന്നത്. കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൂട്ടായ പോരാട്ടം എന്നെഴുതിയ സർട്ടിഫിക്കറ്റിൽ നരേന്ദ്ര മോദിയുടെ ചിത്രവും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ‘കോവിഡ് 19നെതിരെ ഇന്ത്യ ഒരുമിച്ച് പോരാടും’ എന്ന വാക്യം മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ പേരും സർട്ടിഫിക്കറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
Read Moreആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; ആര്യയ്ക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും’; വി.കെ സനോജ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരേ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. ആര്യയ്ക്കെതിരേ സംഘടിതമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും സനോജ് പറഞ്ഞു. ലൈംഗിക അധിക്ഷേപമുണ്ടായാൽ അതിനെ ചോദ്യം ചെയ്യുക തന്നെ വേണം. തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത്.ആര്യയുടേത് ശരിയായ പ്രതികരണമാണെന്നും പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണമെന്നും സനോജ് പറഞ്ഞു. ആര്യയുടെ സ്ഥാനത്ത് മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നു എങ്കിൽ വീര പരിവേഷം ലഭിക്കുമായിരുന്നു. ആര്യയ്ക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യും. മേയർ നേരിട്ട് ആക്രമണത്തിനെതിരേ പൊതുസമൂഹം പ്രതികരിക്കണമെന്നും സിനോജ് ആവശ്യപ്പെട്ടു. അതേസമയം വടകരയിൽ യുഡിഎഫ് വർഗീയ പ്രചരണം നടത്തിയെന്നും സനോജ് ആരോപിച്ചു. മെയ് മൂന്നിന് പാനൂരിൽ വർഗീയതയ്ക്കെതിരേ ഡിവൈഎഫ്ഐ യൂത്ത് അലേർട്ട് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreമേയര്‍ നേരിടുന്നത് യുഡിഎഫ്- ബിജെപി ആക്രമണം; ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ ആക്രമിക്കുന്നു; വി. ശിവൻകുട്ടി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണമാണ് നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോര്പറേഷന് പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മേയര്‍ക്കെതിരായ ഗൂഢാലോചന ശക്തിപ്പെടുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. മേയറെ ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത്. ഇതിനെ കുറിച്ച് സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഏറ്റവും നല്ല പ്രവര്‍ത്തനമാണ് മേയര്‍ നടത്തുന്നത്. അവര്‍ക്കെതിരേ നടക്കുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കുന്നതിന് സാധിക്കില്ലന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത കാര്യം തനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്കെതിരേ സോഷ്യൽ മീഡിയയിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരേ ആര്യ രാജേന്ദ്രന് പരാതി നല്കി. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നൽകിയത്.
Read Moreസാമ്പത്തിക ഞെരുക്കത്തിനിടയിലും സ്വന്തം മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടാൻ സർക്കാർ; ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കും
തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടേയും ശമ്പള വർധനയ്ക്കുള്ള നീക്കം തുടങ്ങി. ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് ആലോചന. ജൂണിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 97,429 രൂപയാണ് അലവൻസും ശമ്പളവും.ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശമ്പളം വർധിപ്പിക്കുന്നതിനു ബിൽ അവതരിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക മൂലം മാറ്റിവച്ചതായാണ് പറയപ്പെടുന്നത്. 2018ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയാക്കി. എംഎൽഎമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി. മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കും. മന്ത്രിമാർക്കു വാഹനവും വസതിയും സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാം. മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത…
Read Moreഒരു ദിവസമെങ്കിൽ ഒരു ദിവസം ജോലിക്ക് കയറിയിരിക്കും; അതൊരു വാശിയാണ്; കയറിയില്ലങ്കിൽ ഒപ്പം നിൽക്കുന്ന ബിഎംഎസിന് ഏൽക്കുന്ന പ്രഹരമായിരിക്കും: യദു
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ പോര് മുറുകുന്പോൾ സൈബറിടങ്ങൾ അതേറ്റ് പിടിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തന്നെ കരിവാരിത്തേക്കാൻ മേയറും കൂട്ടരും ശ്രമിക്കുന്നു എന്ന് യദു ആരോപിച്ചു. ലഹരിക്കടിമയാണെന്നും ,ക്രിമിനൽ കേസിലെ പ്രതിയാണെന്നുമൊക്കെ വരുത്തി തീർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേസുണ്ടെങ്കിലോ, അത്തരത്തിലൊരു വ്യക്തിയാണ് താനെങ്കിലോ എങ്ങനെ സർക്കാർ ജോലി ലഭിക്കുമെന്നും യദു ചോദിക്കുന്നു. ദിവസക്കൂലിക്കാരനായ തന്റെ ഏക വരുമാന മാർഗമാണ് ഈ ജോലി. അത് ഇല്ലാതാക്കിയാൽ കുടുംബം പട്ടിണിയിലാകും. തിരികെ ജോലിയിൽ പ്രവേശിച്ചേ മതിയാകൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം ജോലിക്ക് കയറിയിരിക്കും. അത് തന്റെയൊരു വാശിയാണെന്ന് യദു പറഞ്ഞു. അങ്ങനെ കയറിയില്ലങ്കിൽ തന്റെ ഒപ്പം നിൽക്കുന്ന ബിഎംഎസിന് ഏൽക്കുന്ന പ്രഹരമായിരിക്കും. അതുകൊണ്ട് തന്നെ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താൻ തയാറാണെന്നും യദു വ്യക്തമാക്കി.
Read Moreനവകേരള ബസ് ഇനി ഗരുഡ പ്രീമിയം; കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ്; യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും
ചാത്തന്നൂർ: നവകേരളയാത്രയ്ക്ക് മന്ത്രിസഭ ഉപയോഗിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസ് ഗരുഡപ്രീമിയം സർവീസായി കോഴിക്കോട് – ബംഗളൂരു റൂട്ടിൽ യാത്ര തുടങ്ങും. അഞ്ചു മുതലാണ് സർവീസ്. ആധുനിക രീതിയിലുള്ള എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയാറാക്കിയ യാത്രക്കാർക്കുതന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ നാലിനു കോഴിക്കോട്ടുനിന്നു യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന്…
Read More‘എനിക്കെതിരേ മത്സരിക്കു, പരാജയപ്പെട്ടാൽ രാഷ്ട്രീയം അവസാനിപ്പിക്കാം’; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി
കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ലോക്സഭാ മണ്ഡലത്തിൽ ഡയമണ്ട് ഹാർബർ വന്ന് മത്സരിക്കാനും പരാജയപ്പെടുകയാണെങ്കിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും താൻ വിരമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഞാൻ സജീവ രാഷ്ട്രീയം വിടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ന് ഞാൻ നിങ്ങൾക്ക് നൽകുന്ന മൂന്ന് അവസരങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സംസ്ഥാനത്തിന്റെ കുടിശികയായ 1,64,000 കോടി നിങ്ങൾ അനുവദിക്കൂ, ഞാൻ 24 മണിക്കൂറിനുള്ളിൽ വിരമിക്കാം. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് അനുവദിക്കുക എന്നതാണ് രണ്ടാമത്തെ ആവശ്യം. ഡയമണ്ട് ഹാർബർ നിയോജക മണ്ഡലത്തിലേക്കുള്ള നാമനിർദ്ദേശം ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അമിത് ഷാ ഇവിടെ നിന്ന് മത്സരിച്ച് എന്നെ തോൽപ്പിക്കുക. ഞാൻ എന്നെന്നേക്കുമായി രാഷ്ട്രീയം വിടും. ഇതാണ് മൂന്നാമത്തെ കാര്യം.-അഭിഷേക് ബാനർജി പറഞ്ഞു. …
Read More‘ലൈഫ് മുന്നോട്ട്… ലൈഫ് മിഷൻ പദ്ധതിയിൽ നാല് ലക്ഷം വീടുകൾ പൂർത്തിയായി, അടുത്ത രണ്ടു വർഷത്തിനകം രണ്ടര ലക്ഷം വീടുകൾകൂടി അനുവദിക്കും; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീട് പണി പൂർത്തിയായെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ഒരു ലക്ഷം വീടിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പദ്ധതിയിൽ ചെലവഴിച്ചത് 17,490.33 കോടി രൂപയാണ്. ഇതിൽ 12.09 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. അടുത്ത രണ്ടു വർഷത്തിനകം രണ്ടര ലക്ഷം വീടുകൾകൂടി അനുവദിക്കും. ഇതിലൂടെ 10,000 കോടി രൂപയുടെ ധനസഹായം ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും മേയർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീട് പൂർത്തിയായി. ഏപ്രിൽവരെ 4,03,568 വീടാണ് നിർമിച്ചത്. 1,00,042 വീടിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം 63,518 വീടിന്റെ നിർമാണം പൂർത്തിയായി. ലൈഫ് മിഷനിൽ ഇതുവരെ അനുവദിച്ചത് 5,03,610 വീടാണ്. 2,86,780 വീടും…
Read More