തിരുവനന്തപുരം: പാനൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ.കെ.ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫേസ്ബുക്ക് പേജിൽ കെ.കെ.ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്നത്. പാനൂരിൽ നടന്ന ബോംബ് സ്ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചു ബോംബ് നിർമാണം നടക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നോയെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ശൈലജ ടീച്ചർ ആവശ്യം ഉന്നയിക്കാത്തത് എന്ത് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു. ബോംബ് നിർമാണത്തിനിടെ മരിച്ചവരും പരിക്ക് പറ്റിയതും ആയ പ്രതികളും പാർട്ടി പ്രവർത്തകരുമായി ഉള്ള ബന്ധം എന്താണെന്നും ബോംബ് നിർമാണത്തിൽ പങ്കാളി ആയവവരെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ…
Read MoreCategory: Loud Speaker
ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഇടതു സർക്കാരിന്റെ നിലനിൽപ് തീരുമാനിക്കും; എസ്. രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: കേരളത്തിലെ ഇടതു സര്‍ക്കാർ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാവും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ള. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല. യുഡിഎഫ് സംവിധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ തുടര്‍ച്ച സാധ്യമാകൂവെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അവ രാഷ്ട്രീയ പ്രചാരകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതരമൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ ബിജെപിയുടെ തോൽവി ആവശ്യമാണ്. സിഎഎയ്ക്കെതിരായ പ്രചാരണത്തിന്റെ പ്രസക്തി അവിടെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വിശദീകരിക്കും. നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇടതു മുന്നണി സർക്കാർ കേരളത്തിൽ തുടക്കമിട്ടുണ്ട്.…
Read More‘ജീവിതകാലം മുഴുവൻ കോടതി കയറിയിറങ്ങേണ്ടിവരും’; ഫ്ലയിംഗ് സ്ക്വാഡിനെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാർഥി
ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡിനെ തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർഥി നടുറോഡിൽ ഭീഷണിപ്പെടുത്തി. തിരുപ്പൂരിൽ വാഹനപരിശോധനയ്ക്കിടെയാണു സംഭവം. തിരുപ്പൂരിലെ എന്‍ഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി. മുരുഗാനന്ദം ആണ് ഉദ്യോഗസ്ഥരോട് കയർത്തത്. വാഹനപരിശോധന എന്ന പേരിൽ പലതവണ തന്റെ കാർ തടഞ്ഞുനിർത്തിയെന്നു പരാതിപ്പെട്ട മുരുഗാനന്ദം, ജീവിതകാലം മുഴുവൻ കോടതികൾ കയറിയിറങ്ങേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. സംഭവത്തിൽ സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തു. ബിജെപിയുടെ ധാർഷ്ട്യം അതിരുവിടുന്നതായി ഡിഎംകെ പ്രതികരിച്ചു. സിപിഐയുടെ സിറ്റിംഗ് എംപിയായ കെ.സു ബ്ബരായൻ ആണ് തിരുപ്പൂരിൽ മുരുഗാനന്ദത്തിന്റെ പ്രധാന എതിരാളി.
Read More‘ഭീകരരെ പാക്കിസ്ഥാനിൽ കയറി വകവരുത്തും; ഇന്ത്യയ്ക്കെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ആരെയും വെറുതെ വിടില്ല’; രാജ്നാഥ് സിംഗ്
ന്യൂഡൽഹി: രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയശേഷം പാക്കിസ്ഥാനിലേക്കു പലായനം ചെയ്യുന്നവരെ പിന്തുടർന്ന് അവരുടെ മണ്ണിൽ വച്ചുതന്നെ വേട്ടയാടി വകവരുത്തുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അയൽരാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം വേണമെന്നുതന്നെയാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇന്ത്യക്കെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ആരെയും വെറുതെ വിടില്ല. ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്. പാക്കിസ്ഥാനും അത് മനസിലാക്കിത്തുടങ്ങിയിരിക്കുന്നു – രാജ്നാഥ് പറഞ്ഞു. വിദേശരാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതൽ 20 പേരെ പാക്കിസ്ഥാനിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയെന്ന് ഒരു ബ്രിട്ടീഷ് പത്രം വാർത്ത നൽകിയിരുന്നു. ഇതിനു
Read Moreബംഗളൂരു കഫേ സ്ഫോടനം; ബിജെപി പ്രവര്‍ത്തകനെ പിടിച്ചെന്നു മന്ത്രി, നിഷേധിച്ച് എൻഐഎ
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവര്ത്തകൻ കസ്റ്റഡിയിലായെന്ന കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ പ്രസ്താവന തള്ളി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സമൂഹമാധ്യമത്തിലൂടെയായിരുന്നു മന്ത്രി പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ എൻഐഎ ഉദ്യോഗസ്ഥർ വിശദീകരണവുമായി എത്തുകയായിരുന്നു. സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നുമായിരുന്നു എൻഐഎയുടെ പ്രസ്താവന. ബിജെപി പ്രവർത്തകനായ സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെന്നായിരുന്നു പ്രചാരണം നടന്നത്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞയാഴ്ച, അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ വീടുകളിലും ഒരു മൊബൈൽ സ്റ്റോറിലും എൻഐഎ റെയ്ഡ് നടത്തി. ചോദ്യം ചെയ്യലിൽ, സായി പ്രസാദ് തന്റെ പഴയ ഫോൺ ഒരു മൊബൈൽ ഷോപ്പ് ഉടമയ്ക്ക് വിറ്റെന്നും തുടർന്ന് മുസമ്മിലിന് വിറ്റെന്നും വ്യക്തമായത്രെ. ഇതിന്റെ ചുവടു പിടിച്ചായിരുന്നു ബിജെപിക്കെതിരേ പ്രചാരണം.
Read Moreസിദ്ധാര്‍ഥന്റെ മരണം; സിബിഐ ഇന്നു വയനാട്ടില്‍; വൈസ് ചാന്‍സലര്‍, ഡീന്‍ എന്നിവരടക്കമുള്ള കോളജ് അധികൃതരുടെ വീഴ്ചയും അക്രമത്തിനു പിന്നിലെ ഗൂഡാലോചനയും അന്വേഷണത്തിൽ
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ സംഘം ഇന്നു വയനാട്ടില്‍ എത്തും. എസ്പി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സംഘം ഇന്ന് ഉച്ചയോടെ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കേസിന്റെ ഫയലുകള്‍ പരിശോധിക്കുമെന്നാണു സൂചന. കേസ് അന്വേഷണം നടത്തിയ കല്‍പ്പറ്റ ഡിവൈഎസ്പിയുമായി സംഘം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിബിഐ യൂണിറ്റ് തിരുവനന്തപുരത്ത് ഉണ്ടെങ്കിലും കേരളത്തിനു പുറത്തുനിന്നുള്ള സംഘം അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ഹൈേക്കാടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സംഘം എത്തിയത്. മരണം നടന്ന വെറ്ററിനറി സര്‍വകലാശാല സിബിഐ സന്ദര്‍ശിക്കും. സിദ്ധാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ മുറിയില്‍ തെളിവെടുപ്പു നടത്തും. സഹപാഠികളുടെയും അധ്യാപകരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. വൈസ് ചാന്‍സലര്‍, ഡീന്‍ എന്നിവരടക്കമുള്ള കോളജ് അധികൃതരുടെ വീഴ്ചയും…
Read Moreആലപ്പുഴയ്ക്കൊരു കേന്ദ്രമന്ത്രി; മോഡിയുടെ ഗ്യാരണ്ടി സിപിഎം ഭരിക്കുന്നിടത്ത്; ബിജെപി സ്ഥാനാർഥിയുടെ ഫ്ലക്സ് ബോർഡ് വിവാദത്തിൽ
അന്പലപ്പുഴ: സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വക ഭൂമിയിൽ ബിജെപി സ്ഥാനാർഥിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് വിവാദമാകുന്നു. കാക്കാഴം റെയിൽവേ മേൽപാലത്തിനു സമീപം നിർമാണത്തിലിരിക്കുന്ന 105-ാം നമ്പർ സഹകരണ ബാങ്കിനോട് ചേർന്നാണ് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വോട്ടഭ്യർഥിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത്. ഏതാനം മാസങ്ങൾക്ക് മുമ്പ് പരസ്യകമ്പനി സ്ഥാപിച്ച ഇരിമ്പിൽ തീർത്ത ടവറിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരോ പാർട്ടി പ്രവർത്തകർക്കിടയിൽനിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. അതേസമയം, ഇത്തരം ബോർഡ് സഹകരണബാങ്കിൽ സ്ഥാപിച്ചത് തങ്ങളറിഞ്ഞിട്ടില്ലന്നാണ് സംഘം ഭരണസമിതിയിലെ ചിലർ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്നത്. ഇവിടെ ഇടതുപക്ഷ സ്ഥാനാർഥി എ.എം. ആരിഫിന്റെ ബോർഡ് പ്രതീക്ഷിച്ചിരുന്ന പ്രവർത്തകർ ബിജെപി സ്ഥാനാർഥിയുടെ ബോർഡ് ഉയർന്നതോടെ സിപിഎമ്മിൽ വൻ കലാപക്കൊടിയാണ് ഉയർന്നിരിക്കുന്നത്. സിപിഎം -ബിജെപി അന്തർധാരയാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ സിപിഎമ്മിൽ ഇതേച്ചൊല്ലി വൻകലാപവും ചേരി പോരും…
Read Moreസ്കൂളിൽ ചോറ് തിളപ്പിച്ച വെള്ളത്തിൽ വീണ് മൂന്നാം ക്ലാസുകാരനു പരിക്ക്
കേന്ദ്രപാറ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ചോറ് തിളപ്പിച്ച പാത്രത്തിൽ അബദ്ധത്തിൽ വീണ് എട്ട് വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. ബഹകണ്ഡ്യ ഗ്രാമത്തിലെ സർക്കാർ സ്കൂളായ അനന്ത് നാരായൺ അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം. ആഹ്വാഹനാണ് പരിക്കേറ്റത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ ആഹ്വാഹന്റെ പുറത്താണ് പൊള്ളലേറ്റത്. കുട്ടിയെ കേന്ദ്രപാറ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കേന്ദ്രപാര സദർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരോജ് സാഹു സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രദീപ് കുമാർ നാഗ് പറഞ്ഞു.
Read Moreശരീരത്തിൽ രക്തപ്പാടുകൾ കണ്ടതിൽ ദുരൂഹത; മൂവാറ്റുപുഴ വാളകത്ത് നാട്ടുകാർ കെട്ടിയിട്ടയാൾ മരിച്ചു; പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
മൂവാറ്റുപുഴ: ദേഹത്തു രക്തപ്പാടുകൾ കണ്ടതിൽ ദുരൂഹത തോന്നി നാട്ടുകാർ പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. സംഭവത്തിൽ പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തോടെ വാളകത്താണ് സംഭവം. രക്തത്തിൽ കുളിച്ചുവന്ന തൊഴിലാളിയെ കണ്ട നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. പോലീസിനെ വിളിക്കാനായി തുടങ്ങിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടിച്ചുനിർത്തി കെട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വാളകത്ത് രണ്ടു സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീട്ടിൽ കയറി ഇയാൾ അക്രമം നടത്തിയതായി പറയുന്നുണ്ട്. മർദനത്തിനിരയായതിനാലാകാം ഇയാളുടെ ദേഹത്ത് രക്തപ്പാടുകൾ കണ്ടതെന്നു പോലീസ് കരുതുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
Read Moreസ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ; വയനാട്ടിൽ മുസ്ലീം ലീഗിന്റെ വോട്ട് മതി, കൊടി വേണ്ട; കോൺഗ്രസിനെ പരിഹസിച്ച് പി. എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിൽ ലീഗ് പ്രവർത്തകർ ചോദിക്കുന്നു എന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വടകരയിൽ യുഡിഎഫിന് മുസ്ലിം ലീഗിന്റെ കൊടി , വോട്ടും വേണം. കോഴിക്കോടും ലീഗിന്റെ കൊടിയും വേണം വോട്ടും വേണം. എന്നാൽ വയനാട്ടിൽ മാത്രം വോട്ട് മതി. ലീഗിന്റെ കൊടി വേണ്ട എന്നാണ് കോൺഗ്രസിന്റെ നിലപാട് എന്ന് അദ്ദേഹം വിമർശിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും കൊടി പിടിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. എന്നാൽ അവർ വിശ്വസിക്കുന്ന മുന്നണിയുടെ സ്ഥാനാർഥിക്ക് നോമിനേഷൻ കൊടുക്കാൻ വരുന്പോൾ ആ കൊടി കീശയിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കാതെ വരുന്നു. അതിന് അവർ പറയുന്ന കാരണം ഞങ്ങളുടെ സ്ഥാനാർഥി കൊടിയിൽ അല്ല ജനങ്ങളുടെ മനസിൽ ആണ് എന്നാണ്. അങ്ങനെയാണെങ്കിൽ മറ്റ് 19 മണ്ഡലങ്ങളിലും കൊടിയിൽ മാത്രമാണോ യുഡിഎഫിന്റെ സ്ഥാനാർഥി…
Read More