തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന സിനിമയാണിതെന്നും കത്തില്‍ പറയുന്നു. സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ചിത്ര പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്ന് ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും സതീശൻ ആരോപിച്ചു.
Read MoreCategory: Loud Speaker
സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ഹർജി നൽകി
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു പിതാവ് ടി. ജയപ്രകാശ് ഹൈക്കോടതിയിൽ ഹര്‍ജി നൽകി. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അടിയന്തരമായി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്കു വിട്ട് മാര്‍ച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകള്‍ കൈമാറാതെ താമസിപ്പിച്ചത് ബോധപൂര്‍വമാണ്. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചിരിക്കുകയായിരുന്ന കുടുംബത്തോട് സത്യസന്ധമല്ലാത്ത സമീപനമാണു സര്‍ക്കാര്‍ പുലര്‍ത്തിയത്. എന്നാല്‍, നടപടികള്‍ വൈകിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നല്‍കിയിട്ടില്ലെന്നും കുറഞ്ഞത് രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നുമാണ് അണ്ടര്‍ സെക്രട്ടറി അറിയിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷണം വൈകിക്കാനോ കഴിയുമെങ്കില്‍ തടയാനോ ഉള്ള ബോധപൂര്‍വമായ ശ്രമമാണു സര്‍ക്കാരില്‍നിന്ന് ഉണ്ടായതെന്നാണ് ഇതു വ്യക്തമാക്കുന്നത്.…
Read Moreചൂടുകാലത്ത് മുൻകരുതൽ; മാർഗരേഖയിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗരേഖയിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് മാർഗരേഖകൾ പുറത്തിറക്കിയത്. ഉഷ്ണക്കാറ്റിനും ചൂടിനുമെതിരേ ബോധവത്കരണം നൽകുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ജില്ല, സംസ്ഥാനതല സമിതികൾ രൂപീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം, ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.
Read More2.53 കോടിയുടെ എട്ടു വാഹനങ്ങൾ, 82.4 ഏക്കർ സ്ഥലം, 1025 ഗ്രാം സ്വർണം; സുരേഷ് ഗോപിയുടെ ആസ്തി വിവരം
തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ആസ്തിരേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സുരേഷ് ഗോപിക്ക് 40,000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റോഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1025 ഗ്രാം സ്വർണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. 53 ലക്ഷം രൂപയാണു മൂല്യം. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും രണ്ടു മക്കളുടെ പേരിൽ 36 ലക്ഷം രൂപ വരുന്ന സ്വർണമുണ്ട്. നാലുകോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 – 24 വർഷത്തെ ആദായനികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. ഭാര്യക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ…
Read Moreധാരണപിശക് മാറി,”ശശിതരൂർ അസൽ നായർ’: തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരൻ നായർ
ചങ്ങനാശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് തന്നെയാണുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്കു നേരത്തെ ചെറിയ ധാരണാപ്പിശക് ഉണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾക്ക് ഒരു രാഷ്ട്രീയവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. വോട്ട് ചെയ്യുന്നതിൽ ജാതിയോ മതമോ ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഡൽഹി നായർ അല്ല, അസൽ നായരാണെന്നും സുകുമാരൻ നായർ പറഞ്ഞു.
Read Moreകരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല: മുഖ്യമന്ത്രി
കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. സിപിഎമ്മിന്റെ അക്കൗണ്ടുകളെല്ലാം നിയമപരമായി കൈകാര്യം ചെയ്യുന്നവയാണ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോര്‍ട്ടിനോടു കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ് ലിം ലീഗിന്റെ പതാക ഒഴിവാക്കിയ നടപടിയെ മുഖ്യമന്ത്രിയുടെ രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് മാറി. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ ഭീരുത്വമാണ്. ലീഗിന്റെ വോട്ട് വേണം, പതാക പാടില്ലെന്നാണ് നിലപാട്. ത്രിവര്‍ണപതാക ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങുകയാണോ?’ ജീവത്യാഗം ചെയ്ത ദേശാഭിമാനികളെ കോണ്‍ഗ്രസുകാര്‍ മറന്നു. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം പതാക ഒളിപ്പിക്കുന്നു. യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണയില്‍ ശരിയായ ഡീല്‍ നടന്നെന്ന് വേണം മനസിലാക്കാന്‍. ഇത്തരം ശക്തികളുമായി…
Read Moreആനകളില്ലാതെ അമ്പാരിയില്ലാതെ… ഉത്സവങ്ങള്‍ക്കിടെ ഈ വർഷം ആനകൾ ഇടഞ്ഞത് 836 തവണ
കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കിടെ ഈ വര്‍ഷം ഇതുവരെ ആനകൾ ഇടഞ്ഞത് 836 തവണ. എഴുന്നള്ളിപ്പിനിടെ ഉണ്ടായ ആനയുടെ ആക്രമണത്തില്‍ രണ്ടു പാപ്പന്മാര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇന്നലെ വൈക്കം ടി.വി. പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആന രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദിനെ (25) തള്ളിയിട്ട ശേഷം ചവിട്ടി കൊന്നതാണ് ഒടുവിലത്തെ സംഭവം. തിടമ്പ് ഏറ്റുന്നതിനിടെ അരവിന്ദിനെ തട്ടിയിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കുഞ്ഞുലക്ഷ്മി എന്ന പിടിയാന നാലു വര്‍ഷം മുമ്പ് മൂന്നാറിലെ റിസോര്‍ട്ടില്‍ വച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. നെന്മാറ മേനാര്കോട്ട് ഉത്സവത്തിനെത്തിച്ച കല്‍പ്പാത്തി ബാബുവെന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ആനയുടെ ആക്രമണത്തില്‍ 32 പാപ്പന്മാര്ക്കാണ് ഇതുവരെ പരിക്കേറ്റ് ചികിത്സയിലുള്ളത്. 172 ആനകളാണ് ഉത്സവങ്ങള്‍ക്കിടെ ഓടിയത്. തൃശൂര്‍ കണ്ണന്‍കുളങ്ങരയില്‍ കഴിഞ്ഞ 25ന് ഇടഞ്ഞ കൊണാര്‍ക്ക് കണ്ണന് എന്ന…
Read More‘ഇപ്പോൾ എല്ലാവരും സത്യസന്ധർ’; പത്തു വർഷത്തിനിടെ ബിജെപിയിൽ ചേർന്നത് 25 പ്രമുഖ അഴിമതിക്കാർ
ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ ബിജെപിയിൽ ചേർന്നത് അഴിമതിയാരോപണം നേരിട്ടുകൊണ്ടിരുന്ന പ്രതിപക്ഷത്തെ 25 പ്രമുഖ നേതാക്കൾ. വിവിധ അഴിമതിയാരോപണങ്ങളുടെ പേരിൽ ഇഡിയും സിബിഐയും അന്വേഷണം നടത്തിവന്നിരുന്ന ഈ നേതാക്കൾ ഭരണകക്ഷിയുടെ ഭാഗമായതോടെ അന്വേഷണത്തിനു പുറത്തായെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ നേതാക്കളിൽ പത്തുപേർ കോൺഗ്രസിൽനിന്നും നാലുപേർ വീതം എൻസിപിയിൽനിന്നും ശിവസേനയിൽനിന്നും മൂന്നുപേർ തൃണമൂൽ കോൺഗ്രസിൽനിന്നും രണ്ടു പേർ തെലുങ്കുദേശം പാർട്ടിയിൽനിന്നും ഒരാൾ വീതം എസ്പിയിൽനിന്നും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽനിന്നും ബിജെപിയിൽ എത്തിയവരാണ്. മറുകണ്ടം ചാടിയതോടെ ഈ 25 നേതാക്കളിൽ മൂന്നു പേർക്കെതിരായ കേസുകൾ അന്വേഷണ ഏജൻസികൾ അവസാനിപ്പിച്ചു. 20 പേരുടെ പേരിലുള്ള അന്വേഷണം മരവിപ്പിച്ചിരിക്കുകയുമാണ്. അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാക്കളെ നിരന്തരം ആക്ഷേപിക്കുന്ന പ്രധാനമന്ത്രിയും ബിജെപി നേതാക്കളും എന്നാൽ, തങ്ങളുടെ പാർട്ടിയിൽ ചേർന്ന അഴിമതിക്കാരായ നേതാക്കളെക്കുറിച്ച് മൗനം പാലിക്കുകയാണ്. 2014ൽ എൻഡിഎ അധികാരത്തിലെത്തിയതിൽപ്പിന്നെ ഇഡിയും സിബിഐയും നടപടി…
Read Moreഹോസ്റ്റൽ മുറി കണ്ട് വിങ്ങിപ്പൊട്ടി ജയപ്രകാശ്; പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റൽ സന്ദർശിച്ച് സിദ്ധാർഥന്റെ അച്ഛൻ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ ഇന്നലെ സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് സന്ദർശനം നടത്തി. ഹോസ്റ്റലിലെ നടുമുറ്റവും ഹോസ്റ്റൽ മുറികളും കണ്ട് ജയപ്രകാശ് വിങ്ങിപ്പൊട്ടി. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് ജയപ്രകാശ് ഹോസ്റ്റൽ സന്ദർശിച്ചത്. രാഹുൽ ഗാന്ധിയെ കണ്ടു നിവേദനം സമർപ്പിക്കാനായാണ് ജയപ്രകാശ് വയനാട്ടിൽ എത്തിയത്. രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് പ്രത്യേക അനുമതി വാങ്ങി ജയപ്രകാശ് ഹോസ്റ്റൽ സന്ദർശിച്ചത്. ടി. സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. സിദ്ധാർഥിനെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയ ഹോസ്റ്റലിലെ നടുമുറ്റത്ത് ഏറെനേരം അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ നിന്നു. പോലീസ് സീൽ ചെയ്ത ഹോസ്റ്റൽ മുറി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മുറി തുറന്നു കാണിച്ചു. മുറിയിലെ ഓരോ ദൃശ്യങ്ങളും അദ്ദേഹം മൊബൈലിൽ പകർത്തി. ചുമരിലെ ചെഗുവേരയുടെ ചിത്രങ്ങളും മറ്റ് എഴുത്തുകളും എല്ലാം അദ്ദേഹം പകർത്തിയെടുത്തു. ഹോസ്റ്റൽ മുറിയിലേക്കു…
Read Moreമോദി ഗ്യാരന്റി വാചകത്തിൽ, എന്തുകൊണ്ടാണ് ആളുകൾ ഇത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ല: മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റി ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നോർത്ത് ഈസ്റ്റ് ഡൽഹി പാർലമെന്റ് മണ്ഡലത്തിലെ ഉസ്മാൻപുരിൽ കോണ്‍ഗ്രസിന്റെ ‘ഘർ ഘർ ഗ്യാരന്റി’പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആളുകൾക്ക് ഒരിക്കലും ആ ജോലികൾ കാണാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ആളുകൾ ഇത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും കള്ളം പറയുന്നവർക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ല. ബിജെപി കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെക്കുറിച്ചും താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരന്റി നൽകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ ആ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്തും നിറവേറ്റും’’- ഖാർഗെ പറഞ്ഞു. നാളെ ജയ്പൂരിലും ഹൈദരാബാദിലും നടക്കുന്ന മെഗാ റാലികളിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1978ൽ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നം ഉപയോഗിച്ച സ്ഥലത്തുനിന്നാണ് ‘ഘർ…
Read More