അടൂര്‍: പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പോയെങ്കില്‍ അതു സാമൂഹിക വിഷയവും മനുഷ്യത്വവുമായി കണ്ടാല്‍ മതിയെന്നും ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ അടൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബോംബ് നിര്‍മാണത്തെ ഒരുവിധത്തിലും അംഗീകരിക്കുന്നില്ല. പാനൂരിലെ സംഭവത്തിനു പിന്നില്‍ ആരായാലും ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബിയുടെ പേരില്‍ തോമസ് ഐസക്കിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നോക്കേണ്ട. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതായ പ്രചാരണം നടത്തുകയും ഇതിനുത്തരവാദിത്വം ഐസക്കിനാണെന്നുമാണെന്നുള്ള പ്രചാരണം മുഖ്യമന്ത്രി തള്ളി. കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. കിഫ്ബിയെ ശാക്തീകരിക്കുന്നതില്‍ ഐസക്കിന്റെ സംഭാവന വലുതാണ്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാർ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്നു ക്ഷേമപെന്ഷന്. അതും ഒന്നരവര്‍ഷം കുടിശികയുണ്ടായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ കുടിശിക ഘട്ടംഘട്ടമായി…
Read MoreCategory: Loud Speaker
സ്പിരിറ്റ് വെള്ളമായ കഥയെ വെല്ലുന്ന മാന്ത്രിക ജാലം; പോലീസ് പിടിച്ചെടുത്ത 19 കിലോ കഞ്ചാവ് എലി തിന്നുതീർത്തു!
ധൻബാധ്: മയക്കുമരുന്ന് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം പിടിച്ചെടുത്ത 19 കിലോഗ്രാം കഞ്ചാവ് പോലീസ് സ്റ്റേഷനിലെ സ്റ്റോറിൽനിന്നു കാണാതായി. ഒട്ടും ബാക്കിവയ്ക്കാതെ എല്ലാം എലി തിന്നു തീർത്തെന്നാണു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നത്. ജാർഖണ്ഡിലെ ധൻബാധ് ജില്ലയിലാണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച് തയാറാക്കുന്ന ലഹരി വസ്തുവായ 10 കിലോ ഭാംഗും ഒൻപത് കിലോ കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തു സ്റ്റോറിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ അൽപംപോലും ബാക്കിയില്ലെന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറയുന്നു. 2018 ഡിസംബർ 14ന് അറസ്റ്റിലായ ശംഭു പ്രസാദ് അഗർവാൾ, ഇയാളുടെ മകൻ എന്നിവരിൽനിന്നാണു കഞ്ചാവ് പിടിച്ചെടുത്തത്.
Read Moreവെള്ളത്തിനടിയിലും രക്ഷയില്ല; കൊടുംചൂടിൽ മത്സ്യങ്ങൾ ഉള്‍കടലിലേയ്ക്ക് മാറിയതോടെ തീരം വറുതിയിൽ; സൗജന്യ റേഷനെങ്കിലും ലഭ്യമാക്കണമെന്ന് തൊഴിലാളികൾ
തുറവൂര്‍: കൊടും ചൂടിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ ഉള്‍കടലിലേയ്ക്ക് മാറിയതോടെ തീരദേശം വറുതിയുടെ പിടിയില്‍. കഴിഞ്ഞ മൂന്നു മാസക്കാലമായി മത്സ്യലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവുപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വന്‍തോതില്‍ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ ജനം വലയുന്നത്. ചെല്ലാനം ഹാര്‍ബര്‍, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ മാത്രം അഞ്ഞൂറോളം വള്ളങ്ങളാണ് കടലില്‍ പോകുന്നത്. ലൈലാന്‍ഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവില്‍ അന്‍പതില്‍ താഴെ വള്ളങ്ങള്‍ മാത്രമാണ് കടലില്‍ പോകുന്നത്. ഇവര്‍ക്കാകട്ടെ, ചെറിയ അളവില്‍ മത്തിയും പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളു. മത്സ്യമേഖല പൂര്‍ണമായും വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനംമൂലം മത്തി ഉള്‍പ്പെടെയുള്ളള മത്സ്യങ്ങള്‍ ഉള്‍ക്കടലിലേയ്ക്ക് പോകുന്നതാണ് മത്സ്യലഭ്യത കുറയുവാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി സൗജന്യ റേഷനെങ്കിലും ലഭ്യമാക്കാനുള്ള നാടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Read Moreറോഡ് വികസനത്തിന് എടുത്ത മൺകൂന ഇല്ലാതാക്കിയത് ഒരു കുടംബത്തെ; അമ്പലപ്പുഴയിലെ അപകടം ദേശീയപാത വികസന അഥോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം
അമ്പലപ്പുഴ: പുറക്കാട് ദന്പതിക ളുടെയും മകന്റെയും ദാരുണ മരണത്തിനിടയാക്കിയത് ദേശീയ പാതാ വികസന അഥോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം. ഓടയ്ക്കുവേണ്ടി കുഴിയെടുത്ത മണ്ണ് റോഡില്‍നിന്നു നീക്കം ചെയ്യാതിരുന്നതുമൂലം ബൈക്ക് റോഡില്‍നിന്ന് ഒതുക്കാന്‍ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. ഞായറാഴ്ച രാവിലെ ക്ഷേത്രദര്‍ശനത്തിന് ബൈക്കില്‍പോയ ദന്പതികളും മകനുമാണ് ഇവിടെ ടോറസ് ലോറിയിടിച്ചു മരിച്ചത്. പുറക്കാട് പുന്തല കളത്തില്‍പ്പറമ്പില്‍ സുദേവ് (45), ഭാര്യ വിനീത, മകന് ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിനീത ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സ യിലിരിക്കെയാണ് മരിച്ചത്. ഇവിടെ ഏതാനും ആഴ്ച മുന്‍പ് ദേശീയ പാതക്കരികില്‍ ഓട നിര്‍മാണത്തിനായെടുത്ത മണ്ണ് നീക്കം ചെയ്യാതെ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്.ഒരു വാഹനം മറ്റൊരു വാഹനത്തെ മറികടന്നെത്തിയാല്‍ ഒതുക്കാന്‍ കഴിയാതെ വരും. ഈ ദുരന്തത്തിനു കാരണമായത് റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണാണ്. അപകടത്തില്‍പ്പെട്ട ബൈക്കും മണല്‍ക്കൂനയ്ക്ക് മുകളിലാണ് കിടക്കുന്നത്. മണ്ണ്…
Read Moreകുളിമുറിയിൽ വച്ച് എലി കടിച്ചു, 76 -കാരന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിന്നു
കളിക്കാൻ കയറിയാൽ പലരും പാട്ടൊക്കെ പാടി അതിവിശാലമായി കുളി പാസാക്കുന്ന കൂട്ടത്തിലുള്ളവരാണ്. ചിലസമയങ്ങളിൽ എട്ടുകാലിയും, പാറ്രയും, പല്ലിക്കുട്ടൻമാരുമൊക്കെ കുളിമുറിയിൽ അപ്രതീക്ഷിത അതിഥികളായി കടന്നുകൂടാറുണ്ട്. എന്നാൽ നിങ്ങൾ കുളിക്കുന്ന സമയം കുളിമുറിയിലേക്ക് ഒരു എലി കടന്നു കൂടിയാൽ എന്താകും അവസ്ഥയെന്നു ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം നേരിട്ടിരിക്കുകയാണ് കാനഡയിൽ നിന്നുള്ള 76കാരന്. കുളിമുറിയിൽ കടന്നു കൂടിയ എലിയെ പിടികൂടാനായി അതിന്റെ പിന്നാലെ പോയതാണ് ഇദ്ദേഹം. എന്നാൽ എലിയെ പിടിക്കുന്നതിനിടയിൽ ഇയാൾക്കിട്ടൊരു കടി എലികൊടുത്തു. അപ്പോൾത്തന്നെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ 18 ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചു. കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും, രക്തസമ്മർദ്ദം കുറയുകയും കൂടാതെ വൃക്കകൾ തകരാറിലാവുകയും ചെയ്തെന്ന്…
Read Moreകുട്ടികൾ യാഥാർഥ്യം പഠനത്തിലൂടെ മനസിലാക്കണം; വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ കേരളം അംഗീകരിക്കില്ല; വി. ശിവൻകുട്ടി
തിരുവനന്തപുരം: എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമാനമായി ഇതിനു മുൻപും എൻസിഇആർടി ശാസ്ത്ര -സമൂഹശാസ്ത്ര- ചരിത്ര- രാഷ്ട്രമീമാംസ പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകൾ നടത്തിയിരുന്നു. അന്ന് ആ തീരുമാനത്തോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണ് എന്ന് അദ്ദേഹം ഓർമിച്ചു. കുട്ടികൾ യാഥാർഥ്യം എന്താണെന്ന് പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് അതിനാൽ ആ നിലപാടുകൾ തുടരുകതന്നെ ചെയ്യുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി…
Read Moreയുഡിഎഫിന് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത് ഓടിനടന്ന ആളാണ് സജി മഞ്ഞക്കടമ്പിൽ; സജിയുടെ രാജി യുഡിഎഫിന്റെ പതനത്തെ സൂചിപ്പിപ്പിക്കുന്നു; ജോസ് .കെ. മാണി
കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സ്ഥാനം രാജി വച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി. നല്ല സംഘാടകനും പാര്‍ട്ടി പ്രവര്‍ത്തകനുമാണ് സജി. യുഡിഎഫിന് വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത് ഓടിനടന്ന ആളാണ്. അത് പോലും വകവയ്ക്കപ്പെടാതെ പോയെന്നും അദ്ദേഹം പറഞ്ഞു. സജിയുടെ രാജി സൂചിപ്പിപ്പിക്കുന്നത് യുഡിഎഫിന്റെ പതനമാണ്. സജി മാത്രമല്ല യുഡിഎഫിന്റെ നിരവധി നേതാക്കള്‍ ആശങ്കയിലാണ്. ഇതുപോലെ ഇനിയും പലരും രാജിവയ്ക്കുമെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്. ഏത് പാര്‍ട്ടിയിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കേണ്ടത് സജിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Read Moreറോഡപകടങ്ങളും മരണങ്ങളും കൂടുന്ന മാസങ്ങളാണ് ഏപ്രിൽ, മെയ്; വേണം അതീവ ശ്രദ്ധ; നിർദേശങ്ങളുമായി എംവിഡി
തിരുവനന്തപുരം: പരീക്ഷാ ചൂടെല്ലാം കഴിഞ്ഞ് അവധിക്കാലത്തിന്റെ ആഘോഷ തിമിർപ്പിലാണ് നമ്മുടെ മക്കൾ. എന്നാൽ ദിനംപ്രതി കൂടുന്ന ചൂടത്ത് വേണ്ടവിധം കരുതൽ നൽകിയില്ലങ്കിൽ നിരവധി രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ഇതിനു പുറമെ പൊതുവെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. അമിതാഘോഷത്തിന്റെ നാളുകൾ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്. അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണല്ലോ.കുട്ടികൾ സന്തോഷത്തോടെ അവധിക്കാലമാഘോഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു പരിധി വരെ ചില രക്ഷിതാക്കൾക്കെങ്കിലും വേനലവധിക്കാലം ദുഃഖപൂരിതമാകാറുള്ളത് നമ്മൾക്കെല്ലാമറിയാവുന്നതാണ്. അമിതാഘോഷത്തിന്റെ നാളുകൾ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല…
Read Moreപരീക്ഷയ്ക്ക് പഠിച്ചില്ല; പ്ലസ് വൺ വിദ്യാർഥിനിയെ പിതാവ് അടിച്ചു കൊന്നു
രാജസ്ഥാൻ: പരീക്ഷയ്ക്ക് പഠിക്കാതിരുന്നതിന്റെ പേരിൽ മകളെ പിതാവ് അടിച്ചു കൊന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. ഫതേഹ് മുഹമ്മദ് എന്നയാളാണ് മകളെ അടിച്ചു കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിനിയായ മകൾ സ്കൂൾ പരീക്ഷയ്ക്ക് പഠിക്കാതിരുന്നതാണ് ഇയാൾ പ്രകോപിതനാകാൻ കാരണം. പഠിക്കാത്തതിനാൽ വടി കൊണ്ട് തുടർച്ചയായി ഇയാൾ മകളെ അടിച്ചു. ബന്ധുവിൻറെ പരാതിയിലാണ് പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ കുട്ടിയെ അടിക്കാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ട്. അടിയേറ്റ് ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreനവജാത ശിശുക്കടത്ത് സംഘം സിബിഐ വലയിൽ; വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴുപേർ അറസ്റ്റിൽ
ന്യൂഡൽഹി: നവജാത ശിശുക്കളെ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ സിബിഐ നടത്തിയ പരിശോധനയിൽ ആശുപത്രി ജീവനക്കാരുൾപ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തു. ഡൽഹി കേശവപുരത്തെ ഒരു വീട്ടിൽനിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു എന്ന വിവരത്തെത്തുടർന്നാണ് സിബിഐ ഡൽഹിയിലും ഹരിയാനയിലുമടക്കം ഏഴു കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഒരു മാസത്തിൽ താഴെ പ്രായമുള്ള രണ്ട് ആണ്‍കുഞ്ഞുങ്ങളെയും ഒരു പെണ്‍കുഞ്ഞിനെയുമാണ് രക്ഷപ്പെടുത്തിയത്. പരിശോധനയിൽ 5.5 ലക്ഷം രൂപയും മറ്റു രേഖകളും കണ്ടെടുത്തു. രക്ഷിതാക്കളിൽനിന്നും വാടക അമ്മമാരിൽനിന്നും ശിശുക്കളെ വാങ്ങിയശേഷം നാലു മുതൽ ആറു ലക്ഷം രൂപവരെ വിലയ്ക്ക് വിൽക്കുകയായിരുന്നു. ദത്തെടുക്കു ന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികൾക്കു പങ്കുള്ളതായി സിബിഐ വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പത്തോളം കുട്ടികളെ വില്പന നടത്തിയതായി സിബിഐ കണ്ടെത്തി.…
Read More