ശ്രീ​രാ​മ​ൻ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്: അ​യോ​ധ്യ രാ​ജ്യ​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്നാട് ഗവർണർ

ചെ​ന്നൈ: റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ​ത്തി​ൽ രാ​മ​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച് ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ ര​വി. ശ്രീ​രാ​മ​ൻ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. ഭാ​ര​ത​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് രാ​മ​ൻ. പ്രാ​ണ​പ്ര​തി​ഷ്ഠ രാ​ജ്യ​ത്തി​നാ​കെ ആ​ത്മ​വി​ശ്വാ​സ​വും പു​തി​യ ഊ​ർ​ജ​വും ന​ൽ​കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 75-ാം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ചെ​ന്നൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ​രാ​മ​ന് ത​മി​ഴ്നാ​ടു​മാ​യി അ​ഗാ​ധ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും രാ​മ​ൻ ന​മ്മു​ടെ ദേ​ശീ​യ പ്ര​തീ​ക​വും പ്ര​ചോ​ദ​ന​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യോ​ധ്യ​യി​ലെ ച​രി​ത്ര​സം​ഭ​വം രാ​ജ്യ​ത്തെ​യാ​കെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യം നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

75-ാം റിപ്പബ്ലിക് ദിനം: ത​ല​സ്ഥാ​ന​ത്ത് പ​താ​ക ഉ​യ​ർ​ത്തി ഗ​വ​ർ​ണ​ർ; കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​താ​ക ഉ​യ​ർ​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നേ​ട്ട​ങ്ങ​ൾ അ​ദ്ദേ​ഹം വി​വ​രി​ച്ചു. ”ഹാ! ​വ​രും വ​രും നൂ​ന​മാ​ദി​ന​മെ​ന്‍ നാ​ടി​ന്‍റെ നാ​വ​ന​ങ്ങി​യാ​ല്‍ ലോ​കം ശ്ര​ദ്ധി​ക്കും കാ​ലം വ​രും” എ​ന്ന ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ അ​ഴി​മു​ഖ​ത്ത് എ​ന്ന ക​വി​ത​യി​ലെ വ​രി​ക​ളോ​ടെ​യാ​ണ് സ​ന്ദേ​ശം ആ​രം​ഭി​ച്ച​ത്. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. കേ​ര​ളം ആ​രോ​ഗ്യ​ക​ര​മാ​യ ജ​നാ​ധി​പ​ത്യം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​യോ​ജി​പ്പു​ക​ൾ അ​ക്ര​മ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തെ വ​ഞ്ചി​ക്ക​ലാ​ണ്. ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​ത്ത സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​യി​ല്‍ റോ​ഡ് വി​ക​സ​ന​ത്തി​ലൂ​ടെ​യും വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ലൂ​ടെ​യും സം​സ്ഥാ​നം കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സം​ഗ​ശേ​ഷം ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ…

Read More

താ​ഴ്വാ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ല​ക്ഷ്യ​മിട്ട് മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ അ​ടി​വാ​ര​ത്ത് പു​തി​യ അ​ണ​ക്കെ​ട്ട്

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴ്വാ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ല​ക്ഷ്യ​മി​ട്ട് നി​ല​വി​ലെ അ​ണ​ക്കെ​ട്ടി​ന്‍റെ അ​ടി​വാ​ര​ത്ത് പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക പ​രി​ഹാ​ര​മെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്ന് ന​യ​പ്ര​ഖ്യാ​പ​നം. ത​മി​ഴ്നാ​ടു​മാ​യി ര​മ്യ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ത്തി​ന് സാ​ധ്യ​മാ​യ​ത് എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ത്ത​ലാ​ക്കി​യ പ്രി ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നു പ​ക​രം ബ​ദ​ൽ സ്കോ​ള​ർ​ഷി​പ്പ് ന​ട​പ്പാ​ക്കും. മ​റ്റു പ്ര​ഖ്യാ​പ​ന​ങ്ങ​ൾ: • സം​സ്ഥാ​ന​ത്ത് 25ല​ധി​കം സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം:• കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ല​ഹ​രി വി​മു​ക്ത പു​ന​ര​ധി​വാ​സ കേ​ന്ദ്രം മ​ല​പ്പു​റം ത​വ​നൂ​രി​ൽ സ്ഥാ​പി​ക്കും• ത​ദ്ദേ​ശ​ഭ​ര​ണ ആ​സൂ​ത്ര​ണം, പ​ദ്ധ​തി കൈ​കാ​ര്യം, അ​ക്കൗ​ണ്ടിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ. ​സ്മാ​ർ​ട്ട് സൊ​ല്യൂ​ഷ​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും• വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കോ​വി​ഡി​നു ശേ​ഷം 21.12 ശ​ത​മാ​നം വ​ർ​ധ​ന​വ് ഉ​ണ്ടാ​യി• ഐ​ടി ഇ​ട​നാ​ഴി പ​ദ്ധ​തി​ക്കാ​യി ആ​കെ 4,986 ഏ​ക്ക​ർ ഭൂ​മി ക​ണ്ടെ​ത്തി• ക​ണ്ണൂ​രി​ലും കൊ​ല്ല​ത്തും ര​ണ്ട് പു​തി​യ ഐ​ടി പാ​ർ​ക്കു​ക​ൾ…

Read More

കെ​എ​സ്ഇ​ബി​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം; കടുത്ത നിർദേശങ്ങളുമായി ചെയർമാൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി​എം​ഡി. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ​ര​മാ​വ​ധി ചെ​ല​വ് ചു​രു​ക്ക​ണ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നും സി​എം​ഡി​യു​മാ​യ രാ​ജ​ൻ ഖോ​ബ്ര​ഗ​ടെ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ ക​ർ​ശ​ന നി​ർ​ദേ​ശം. ഇ​തു​വ​രെ ആ​രം​ഭി​ക്കാ​ത്ത എ​ല്ലാ പ​ദ്ധ​തി​ക​ളും മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ മാ​ർ​ച്ച് 31 ന് ​മു​മ്പ് പൂ​ർ​ത്തി​യാ​വു​ന്ന​വ​യ്ക്ക് മാ​ത്രം മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം. ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ ലോ​ൺ എ​ടു​ക്കേ​ണ്ട സ്ഥി​തി ആ​യ​തി​നാ​ൽ ചെ​ല​വ് ചു​രു​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സി​എം​ഡി ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് നി​ശ്ച​യി​ച്ച പ​ദ്ധ​തി​ക​ൾ പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് ആ​വ​ശ്യ​ക​ത മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ല ക​രാ​ർ റ​ദ്ദാ​ക്ക​പ്പെ​ട്ട​തി​ലൂ​ടെ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി വ​ന്നു. കാ​ല​വ​ർ​ഷ​ത്തി​ൽ ആ​വ​ശ്യ​ത്തി​നു മ​ഴ ല​ഭി​ച്ചി​ല്ല, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ,…

Read More

പാഴ്സൽ ഭക്ഷണത്തിൽ ലേബൽ ഇല്ല; 114 ഹോ​ട്ട​ലു​ക​ള്‍​ക്ക് നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യസാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​ഴ്‌​സ​ല്‍ ക​വ​റിൽ തീ​യ​തി​യും സ​മ​യ​വും ഉ​ള്‍​പ്പെ​ട്ട ലേബൽ പ​തി​ക്ക​ണ​മെ​ന്ന നി​യ​മം ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 791 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. 114 ഹോ​ട്ട​ലു​ക​ളി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് പി​ഴ ഒ​ടു​ക്കാ​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കി. 44 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​റു ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഭ​ക്ഷ​ണ​പ്പൊ‌​തി​യി​ല്‍ ഭ​ക്ഷ്യസു​ര​ക്ഷ സം​ബ​ന്ധി​ച്ച് സ്റ്റി​ക്ക​ര്‍ പ​തി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ല​സ്ഥാ​പ​ന​ങ്ങ​ളും ഇ​തു പാ​ലി​ക്കു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്. നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ആ​ര്‍​ഡി​ഒ കോ​ടി​ത​യി​ല്‍ അ​ഡ്ജു​ഡി​ക്കേ​ഷ​ന്‍ കേ​സു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​റി​യി​ച്ചു. ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ സ​മ​യം ഉ​പ​യോ​ഗി​ക്കേ​ണ്ട സ​മ​യ​പ​രി​ധി എ​ന്നി​വ കൃ​ത്യ​മാ​യി പാ​ഴ്‌​സ​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ക​ട​ക​ളി​ല്‍നി​ന്നു വി​ല്‍​പ​ന ന​ട​ത്തു​ന്ന പാ​കം ചെ​യ്ത പാ​ഴ്‍​സ​ല്‍ ഭ​ക്ഷ​ണ​ത്തി​നെ​ല്ലാം ഉ​പ​യോ​ഗി​ക്കേ​ണ്ട സ​മ​യം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​യ​മ​മു​ണ്ടെ​ങ്കി​ലും ക​ട​യു​ട​മ​ക​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്നാ​ണ് നി​യ​മം…

Read More

ക്ഷേ​ത്ര​ പരിസരത്ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം: അ​ധ്യാ​പി​ക​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​ത് കാ​മു​ക​ൻ; വി​ശ്വ​സി​ക്കാ​നാവാ​തെ ഭ​ർ​ത്താ​വ്

ബം​ഗ​ളൂ​രു: അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ പ്ര​ണ​യ​പ്പ​ക​യെ​ന്ന് പൊ​ലീ​സ്. പാ​ണ്ഡ​വ​പു​ര മാ​ണി​ക്യ​ഹ​ള്ളി​യി​ൽ ദീ​പി​ക വി. ​ഗൗ​ഡ​യാ​ണ്(28) കൊ​ല്ല​പ്പെ​ട്ട​ത്. ക​ർ​ണാ​ട​ക​യി​ലെ മ​ണ്ഡ്യ മേ​ലു​കോ​ട്ടെ​യി​ൽ നിന്ന് കാ​ണാ​താ​യ സ്കൂ​ൾ ടീ​ച്ച​റു​ടെ മൃ​ത​ദേ​ഹം ക്ഷേ​ത്ര മൈ​താ​ന​ത്തി​ന് സ​മീ​പം കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ലാണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ദീ​പി​ക​യു​ടെ അ​യ​ൽ​വാ​സി​യാ​യ നി​തീ​ഷ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യ​ന​ഗ​ര​യി​ലെ ഹൊ​സ്പേ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ദീ​പി​ക​യും നി​തീ​ഷും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ‍​റ​ഞ്ഞു. എ​ന്നാ​ൽ കു​ടും​ബ​ത്തി​ൽ നി​ന്ന് എ​തി​ർ​പ്പു​ക​ൾ വ​ന്ന​തോ​ടെ ദീ​പി​ക ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​. ഇ​തോ​ടെ ദീ​പി​ക​യെ കൊ​ല്ലാ​നു​ള്ള പ​ദ്ധ​തി പ്ര​തി ആ​സൂ​ത്ര​ണം ചെ​യ്തു. ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന ദീ​പി​ക​യെ മേ​ലു​കോ​ട്ടെ ഹി​ൽ​സി​ലേ​ക്കു നി​തീ​ഷ് വി​ളി​ച്ചു വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. മൃ​ത​ദേ​ഹം പി​ന്നീ​ട് ക്ഷേ​ത്ര​വ​ള​പ്പി​ൽ കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ദീ​പി​ക​യെ കാ​ണു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്കൂ​ളി​ലേ​ക്കു…

Read More

വ​യ​റു​വേ​ദ​ന​യു​മാ​യെ​ത്തി​യ ഒ​ൻ​പ​താം ക്ലാ​സു​കാ​രി ഗ​ർ​ഭി​ണി: പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലെ പേ​ര് കേ​ട്ട് ഞെ​ട്ടി സ​ഹ​പാ​ഠി​ക​ൾ; ന​ടു​ക്കു​ന്ന സം​ഭ​വം പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഗ​ര്‍​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​ക്കെതിരേ കേ​സെ​ടു​ത്ത് പോ​ലീ​സ്. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തായ 14 വ​യ​സു​കാ​ര​നെ​തി​രാ​യാ​ണ് കേ​സെ​ടു​ത്ത​ത്. ബ​ലാ​ല്‍​സം​ഗം, പോ​ക്സോ നി​യ​മ​ത്തി​ലെ 3,4,5,6 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ള്‍ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ശേ​ഷം സ​ഹ​പാ​ഠി​ക്കെ​തി​രേ കേ​സെ​ടു​ക്ക​യും ചെ​യ്തു. ദീ​ർ​ഘ​കാ​ല​മാ​യി ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോലീസിൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പെ​ണ്‍​കു​ട്ടി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. സം​ഭ​വ​ത്തി​ൽ 14 കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അറിയിച്ചു.

Read More

ഞാ​ന്‍ വാ​ങ്ങി​യ സ്ഥ​ലം അ​ള​ന്ന് നോ​ക്കി​യി​ട്ടി​ല്ല, വാ​ങ്ങി​യ​തി​ല്‍ കൂ​ടു​ത​ലാ​യി ഒ​ന്നും അ​തി​ലേ​ക്ക് ചേ​ര്‍​ത്തി​ട്ടുമില്ല; ഭയന്ന് പിൻമാറില്ലെന്ന് കു​ഴ​ൽ​നാ​ട​ൻ

ഇ​ടു​ക്കി: അ​നി​ധി​കൃ​ത​മാ​യി ഒ​രി​ഞ്ച് ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. കു​ഴ​ല്‍​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ര്‍​ട്ട് ഭൂ​മി​യി​ല്‍ 50 സെ​ന്‍റ് പു​റ​മ്പോ​ക്ക് ഭൂ​മി​യു​ണ്ടെ​ന്ന റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് ഇ​ത് ഏ​റ്റെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ഴ​ല്‍​നാ​ട​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. ‘വ​സ്തു​വാ​ങ്ങി​യ​തി​ന് ശേ​ഷം ഒ​രി​ഞ്ച്ഭൂ​മി അ​ധി​ക​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തു​ക​യോ മ​തി​ല്‍​ക്കെ​ട്ടി എ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ആ ​ഭൂ​മി​ക്ക് മ​തി​ലേ ഇ​ല്ല. ഉ​ണ്ടാ​യി​രു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി ബ​ല​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​തി​നെ​യാ​ണോ മ​തി​ല്‍​ക്കെ​ട്ടി എ​ടു​ത്തെ​ന്ന് പ​റ​യു​ന്ന​തെ​ന്ന് അ​റി​യി​ല്ല. 50 സെ​ന്‍റ​ല്ല, 50 ഏ​ക്ക​ര്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ലും ക​ടു​ക് മ​ണി​യോ​ളം പി​ന്നോ​ട്ട് പോ​കു​മെ​ന്ന് ക​രു​തേ​ണ്ട. അ​ത്ത​ര​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി മു​ത​ലി​ല്‍ കൈ​വ​ച്ചാ​ല്‍ പി​ന്നോ​ട്ട് പോ​കു​മെ​ന്ന ധാ​ര​ണ​യു​ണ്ടെ​ങ്കി​ല്‍ അ​ത് തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. എ​ത്ര ത​ള​ര്‍​ത്താ​ന്‍ നോ​ക്കി​യാ​ലും പി​ന്നോ​ട്ട് പോ​കി​ല്ല’ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​റ​ഞ്ഞു. ആ​രി​ല്‍ നി​ന്നെ​ങ്കി​ലും ത​ട്ടി​പ്പ​റി​ച്ചും കൈ​ക്കൂ​ലി വാ​ങ്ങി​യും ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സ​മ്പ​ത്ത​ല്ല. പൂ​ര്‍​വീ​ക​രാ​യി…

Read More

ഹൈ​റി​ച്ച് പ്ര​തി​ക​ളു​ടെ ര​ക്ഷ​പ്പെ​ടൽ; ഇ​ഡി​യു​ടെ റെ​യ്ഡ് വി​വ​രം ചോർന്നു; കേ​ര​ള പോ​ലീ​സ് സം​ശ​യ​നി​ഴ​ലി​ല്‍

ക​ണ്ണൂ​ര്‍: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇഡി) പി​ടി​യി​ല്‍​നി​ന്നു വ​ഴു​തി​മാ​റാ​ന്‍ ഹൈ​റി​ച്ച് ഉ​ട​മ​ക​ളെ സ​ഹാ​യി​ച്ച​ത് കേ​ര​ള പോ​ലീ​സി​ലെ ചി​ല​രെ​ന്നു സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ ര​ഹ​സ്യ​മാ​യി ന​ട​ന്ന ഇ​ഡി​യു​ടെ റെ​യ്ഡ് വി​വ​രം ചോ​ര്‍​ത്തി ന​ല്‍​കി​യ​താ​ണ് നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​ത്. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രേ​യു​ള്ള കേ​സി​ല്‍ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ മ​റ​വി​ല്‍ കു​റ​ഞ്ഞ​ത് 1,630 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്നും കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പാ​ണി​തെ​ന്നും ചേ​ര്‍​പ്പ് പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു. പൊ​ള്ളാ​ച്ചി​യി​ലെ അ​ന​ശ്വ​ര ട്രേ​ഡേ​ഴ്സ്, നി​ധി ലി​മി​റ്റ​ഡ്, കോ​ടാ​ലി​യി​ലെ ഫാം​സി​റ്റി, ഒ​ടി​ടി പ്ലാ​റ്റ്ഫോം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ 80 പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന ക്രി​പ്റ്റോ ക​റ​ന്‍​സി​യി​ട​പാ​ടു​ക​ള്‍ എ​ന്നി​വ​യെ​പ്പ​റ്റി​യെ​ല്ലാം റി​പ്പോ​ര്‍​ട്ടി​ല്‍ പ്ര​തി​പാ​ദി​ച്ചി​രു​ന്നു. ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണംപോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച…

Read More

ഭ​ക്ത​ജ​ന​സാ​ഗ​ര​ത്തി​ൽ മു​ങ്ങി അ​യോ​ധ്യ: തി​ക്കി​ലും തി​ര​ക്കി​ലും ഭ​ക്ത​ർ​ക്കു പ​രി​ക്ക്; വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യ്ക്കു പി​ന്നാ​ലെ ഭ​ക്ത​ജ​ന​സാ​ഗ​ര​ത്തി​ൽ മു​ങ്ങി അ​യോ​ധ്യ. തി​ക്കി​ലും തി​ര​ക്കി​ലും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ അ​യോ​ധ്യ​യി​ലേ​ക്കു ഭ​ക്ത​രു​മാ​യി വ​രു​ന്ന വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​യോ​ധ്യ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ള്ള യാ​ത്ര​യ്ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗു​ക​ൾ ത​ത്കാ​ലം റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സും സു​ര​ക്ഷാ​സേ​ന​ക​ളും പാ​ടു​പെ​ടു​ക​യാ​ണ്. ആ​ൾ​ക്കൂ​ട്ട​ത്തി​ല​ക​പ്പെ​ട്ട് പ​ല​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്‍റെ മു​ഖ്യ​ക​വാ​ട​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ് ഭ​ക്ത​രെ ക​യ​റ്റി​വി​ടു​ന്ന​ത്. ഇ​തി​ന​ടു​ത്തു​ത​ന്നെ സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഭ​ണ്ഡാ​ര​ക​ളും തു​റ​ന്നി​രി​ക്കു​ന്ന​ത് തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ അ​ധി​ക​മി​ല്ലാ​ത്ത അ​യോ​ധ്യ ന​ഗ​ര​ത്തി​ൽ പു​റ​മേ​നി​ന്നെ​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ലും സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​യോ​ധ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് എ​ല്ലാ​വി​ധ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ന്ന​ത്. പ്ര​തി​ഷ്ഠാ ദി​ന​ത്തി​ൽ പൊ​തു​ജ​ന​ത്തി​നു പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ മു​ത​ലാ​ണു പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ൽ​കി​യ​ത്. ആ​ദ്യ​ദി​ന​ത്തി​ൽ…

Read More