അഹമ്മദാബാദ്: മുഗർ ഭരണാധികാരി ബാബറിന്റെ കാലഘട്ടത്തിലുണ്ടായ ആഴത്തിലുള്ള മുറിവ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിലൂടെ പരിഹരിക്കപ്പെട്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ റാണിപ്പിൽ പുതുതായി നവീകരിച്ച റാംജി ക്ഷേത്രത്തിലെ പുനഃപ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തി ശ്രദ്ധേയമായ പ്രവർത്തനമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർ കഴിഞ്ഞ 500 വർഷമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ശ്രീരാമനെ ആ കൂടാരത്തിൽനിന്ന് എപ്പോഴാണ് വലിയ ക്ഷേത്രത്തിലേക്കു മാറ്റുകയെന്ന് അവർ ചോദിച്ചിരുന്നു. ബാബറിന്റെ കാലത്തു ഞങ്ങളുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഇപ്പോൾ തുന്നിച്ചേർത്തതെന്ന് അമിത് ഷാ പറഞ്ഞു. 2014ന് മുമ്പുള്ള സർക്കാരുകൾ രാജ്യത്തെ സാംസ്കാരിക മൂല്യങ്ങളെ ബഹുമാനിക്കാൻ ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
കോടതി ഇടപെട്ടു, ഹാജരായേപറ്റൂ; യൂത്ത് കോൺഗ്രസുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്. ഗൺമാൻ അനിൽ കുമാറിനാണ് ആലപ്പുഴ സൗത്ത് പോലീസ് നോട്ടീസ് നൽകിയത്. ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് നടപടി. തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിർദേശം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. കേസെടുത്ത് ഒരു മാസമായിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ. സുരക്ഷാസേനയിലെ എസ്. സന്ദീപിനും നോട്ടീസ് നൽകി. ഇവർക്കു പുറമേ കണ്ടാലയറിയുന്ന ഉദ്യോഗസ്ഥരുമാണ് കേസിലെ മറ്റ് പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ…
Read Moreഗാന്ധിജിയുടെ പല സമരങ്ങളും ഫലം കണ്ടില്ല: സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസിന്റെ ചെറുത്തുനില്‍പ്പ്; തമിഴ്നാട് ഗവര്‍ണറുടെ പ്രസംഗം വിവാദത്തിൽ
ചെന്നൈ: മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ഗവര്‍ണര്‍ ആര്. എന്‍. രവി നടത്തിയ പരാമര്‍ശം വിവാദത്തില്‍. 1947ല്‍ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയതിന്റെ ഖ്യാതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോ മഹാത്മാഗാന്ധിക്കോ അല്ല നൽകേണ്ടത്, അതിന് അർഹത സുഭാഷ് ചന്ദ്രബോസിനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായതെന്നാണ് ആര്.എന്‍. രവി പറഞ്ഞത്. 1942ന് ശേഷം ഗാന്ധിജിയുടെ പല സമരങ്ങളും നിഷ്ഫലമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഭാഷ് ചന്ദ്രബോസിന്റെ 127-ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി ചെന്നൈ അണ്ണാ സര്‍വകലാശാലയിലെ ചടങ്ങിലാണ് തമിഴ്നാട് ഗവർണറുടെ വിവാദപരാമർശം. ഗവർണറുടെ അഭിപ്രായപ്രകടനത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്നാട്ടിലെ വിവിധ ദളിത് സംഘടനകൾ ഉൾപ്പെടെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, കോളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സര്‍വകലാശാല അധികൃതര്‍ നിര്‍ബന്ധിച്ചതായി ആക്ഷേപം ഉയര്‍ന്നു. പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നിഷേധിച്ചതായും ആരോപണം ഉയര്‍ന്നു.
Read Moreഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ച് പാലം വരുമോ? സാധ്യതാ പഠനവുമായി കേന്ദ്രം മുന്നോട്ടെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യയെയും ശ്രീലങ്കയേയും തമ്മിൽ ബന്ധിപ്പിച്ച് കടൽപ്പാലം നിർമിക്കാനുള്ള സാധ്യതകൾ പരിസോധിച്ച് കേന്ദ്രസർക്കാർ. തമിഴ്നാട്ടിലെ ധനുഷ്കോടിയെയും ശ്രീലങ്കയിലെ തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ നീളമുള്ള കടല്പാലം നിർമിക്കാനുള്ള സാധ്യതാ പഠനവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയപാതാ അതോറിറ്റിക്കായിരിക്കും സാധ്യതാ പഠനത്തിന്റെ ചുമതല നല്‍കുക. റെയിൽസ റോഡ് സൗകര്യങ്ങളോടെയുള്ളതായിരിക്കും പാലം. ആറ് മാസം മുമ്പ് തയീറാക്കിയ സാമ്പത്തിക സാങ്കേതിക സഹകരണ കരാര്‍ പ്രകാരം 40,000 കോടി രൂപയുടെ പ്രവര്‍ത്തനത്തിന് ധാരണയായിട്ടുണ്ടെന്നും പുതിയ റെയിൽവെ ലൈനും എക്സ്പ്രസ് വേയും ഉള്‍പ്പെടുന്ന പദ്ധതിക്ക് ഏഷ്യന്‍ വികസന ബാങ്കിന്റെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാലത്തിന്റെ നിര്‍മാണ സാധ്യത പരിശോധിക്കാമെന്ന് അംഗീകരിച്ചിരുന്നു.
Read Moreപത്രക്കെട്ട് എടുക്കാൻ പോയ തക്കംപാർത്ത് പോലീസിനെ വെട്ടിച്ച് പ്രതി ജയിൽ ചാടിയ സംഭവം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്കു കൈമാറി
കണ്ണൂർ: സെൻട്രൽ ജയിലിൽനിന്നു മയക്കുമരുന്നു കേസിലെ ശിക്ഷാത്തടവുകാരൻ ഹർഷാദ് രക്ഷപ്പെടാനിടയായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായക്ക് കൈമാറി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ ഉത്തരമേഖല ജയിൽ ഡിഐജി ബി. സുനിൽകുമാറിന് സമർപ്പിച്ച റിപ്പോർട്ടാണ് ജയിൽ ഡിജിപിക്ക് കൈമാറിയത്. ജയിലിനു പുറത്തേക്കു തടവുകാരെ ഇറക്കുന്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നു പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് പ്രതി രക്ഷപ്പെടാനിടയാക്കിയതെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ജയിലിലെ ജീവനക്കാരുടെ കുറവും പ്രതിയുടെ രക്ഷപ്പെടലിനു സഹായിച്ചതായും റിപ്പോർട്ടിലുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണമെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരേ നടപടി ഉണ്ടായേക്കും. പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടയിലാണ് മറ്റൊരാളുടെ ബൈക്കിൽ കയറി ഹർഷാദ് രക്ഷപെട്ടത്. ഗേറ്റിന് പുറത്തേക്ക് പോയ പ്രതി നിമിഷനേരം കൊണ്ട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന…
Read Moreസർക്കാർ ജീവനക്കാരുടെ പണിമുടക്ക് നാളെ; ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നാളെ. അതേസമയം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നാളെ നടത്താനിരിക്കുന്ന പണിമുടക്കിനെതിരെ ഡയസ്നോണ്‍ ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വി. വേണു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഗവർണറുടെ നിർദേശപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ശന്പളം അടുത്ത മാസത്തെ ശന്പളത്തിൽ നിന്ന് കുറയ്ക്കും, അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും, അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നിക്കം ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം അടക്കം അതത് വകുപ്പു മേധാവികൾ റിപ്പോർട്ട് ചെയ്യണമെന്നും അവശ്യസേവനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ആറു ഗഡു(18 ശതമാനം) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക,…
Read Moreമഹാരാജാസ് കോളജിലെ സംഘർഷം: നേരിട്ടിടപെടുമെന്നു മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ സംഘർഷത്തിന്റെ പേരിലുള്ള പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇടപെടുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. ഇതിനായി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. കോളജിൽ നടന്ന സംഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കുത്തേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് സർക്കാർതലത്തിൽ ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കിയത്. അതേസമയം, സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച കോളജ് എത്രയും പെട്ടെന്ന് തുറക്കാന്‍ അധ്യാപക- രക്ഷാകർതൃ സംഘടന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. കോളജിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കുന്ന നടപടിയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം കാമ്പസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതി വാങ്ങണം. വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും. പിടിഎ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തും. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കും. സുരക്ഷ ശക്തിപ്പെടുത്താനായി…
Read Moreകുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് അമ്മ: നാലുമാസം പ്രായമുള്ള കുഞ്ഞിനെ തേടി അച്ഛനെത്തി
കോയമ്പത്തൂർ: അമ്മ ബസിൽ ഉപേക്ഷിച്ചു പോയ നാലു മാസം പ്രായമുള്ള കുഞ്ഞിനെ തേടി തൃശൂർ സ്വദേശിയായ അച്ഛൻ കോയമ്പത്തൂരിലെത്തി. എന്നാൽ അമ്മയും അച്ഛനും ഒരുമിച്ചു വന്നാലെ കുഞ്ഞിനെ കൈമാറാനാകൂ എന്നാണ് ശിശു സംരക്ഷണ വകുപ്പിന്റെ നിലപാട്. വെള്ളിയാഴ്ചയാണ് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ചത്. ബസിൽ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏൽപിച്ച് യുവതി മുങ്ങുകയായിരുന്നു. തുടർന്ന് പോലീസുകാർ ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞ് ഇപ്പോൾ ശിശുസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്. കുടുംബവഴക്കിനെത്തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച തിരക്കേറിയ സ്വകാര്യ ബസിൽ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയോടു യുവതി ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിൽ എത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, യുവതിയെ കാണാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ് കുഞ്ഞിന്റെ അച്ഛൻ സ്റ്റേഷനിലെത്തുന്നത്. തൃശൂർ സ്വദേശിയും യുവതിയും പ്രണയിച്ചു വിവാഹിതരായവരാണ്. ബന്ധുക്കൾ പ്രണയത്തെ…
Read Moreമാസപ്പടി കേസ്: ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര് എലും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരേ ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസട്രാര്‍ ഓഫ് കമ്പനീസ് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണം ഏല്‍പ്പിച്ചത്. എന്നാല്‍ ഈ വകുപ്പു പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപഹര്‍ജി നല്‍കിയിരിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എസ്എഫ്ഐഒ അന്വേഷിച്ചാല്‍ സിബിഐയും ഇഡിയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നാണ് വാദം. മാസപ്പടി കേസില്‍ രാഷ്ട്രീയ നേതാക്കളും കമ്പനിയും ചേര്‍ന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി വന്‍ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും…
Read Moreനിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാജാസ്: കോളജ് തുറക്കാൻ തീരുമാനം; വൈകുന്നേരം ആറ് കഴിഞ്ഞാൽ കാമ്പസിൽ തുടരാൻ അനുവദിക്കില്ല
കൊച്ചി: വിദ്യാര്ഥിസംഘടനങ്ങള് തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച മഹാരാജാസ് കോളജ് എത്രയും പെട്ടെന്ന് തുറക്കാന്‍ അധ്യാപക- രക്ഷാകർതൃ സംഘടന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. ഇതിനുമുന്നോടിയായി ചൊവ്വ രാവിലെ 11ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ യോഗം ചേരാൻ തീരുമാനിച്ചു. കോളജിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കുന്ന നടപടിയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം കാമ്പസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതി വാങ്ങണം. വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും. പിടിഎ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തും. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കും. സുരക്ഷ ശക്തിപ്പെടുത്താനായി അഞ്ച് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടർന്ന് വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്. ബുധനാഴ്ച രാത്രി നാടക പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് അബ്ദുള്‍ നാസറിനെ…
Read More