ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു അനാഥാലയത്തിൽ നിന്ന് നേരിട്ട കൊടും പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21 പെൺകുട്ടികൾ. നഗ്നരാക്കുക, തലകീഴായി കെട്ടിത്തൂക്കുക, പഴുപ്പിച്ച ഇരുമ്പുവടിക്ക് അടിക്കുക, ചുവന്ന മുളക് കത്തിച്ചശേഷം അതിന്റെ പുക ശ്വസിപ്പിക്കുക തുടങ്ങി നിരവധി പീഡനങ്ങൾക്ക് ഇരയായതായി കുട്ടികൾ ആരോപിക്കുന്നു. ഇൻഡോറിലെ വാത്സല്യപുരത്ത് ഒരു ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ 4-16 വയസിന് ഇടയിലുള്ള പെൺകുട്ടികളാണു പീഡനത്തിന് ഇരയായെന്നു പറയുന്നത്. ശിശുക്ഷേമസമിതിയുടെ ഒരു സംഘം ജനുവരി 13ന് നടത്തിയ അപ്രതീക്ഷിത പരിശോധനയെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. സംഭവത്തിൽ നാല് കെയർ ടേക്കർമാർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻഡോർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമരേന്ദ്ര സിംഗ് പറഞ്ഞു.
Read MoreCategory: Loud Speaker
മുളകുവെള്ളം കുടിപ്പിക്കും, വയർ എരിഞ്ഞ് കരഞ്ഞാലും തുള്ളി വെള്ളം കൊടുക്കില്ല, സിഗരറ്റ് കുത്തി ശരീരമാകെ പൊള്ളിക്കും: ദളിത് പെൺകുട്ടിക്ക് നേരെ പീഡനം; ഡിഎംകെ എംഎൽഎയുടെ മകനും മരുമകൾക്കുമെതിരേ കേസ്
ചെന്നൈ: വീട്ടിൽ ജോലിക്കുനിന്ന ദളിത് പെൺകുട്ടിയെ സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന കേസിൽ ഡിഎംകെ എംഎൽഎ ഐ. കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരേ കേസ്. തമിഴ്നാട്ടിലെ കല്ലുറിച്ചിയിലാണ് സംഭവം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനു തയാറെടുക്കുന്ന പതിനെട്ടുകാരി കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലിക്കുപോയതു പരിശീലനത്തിനു പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ഇവിടെയാണു ജോലി ചെയ്തിരുന്നത്. പൊങ്കൽ അവധിക്ക് പെൺകുട്ടി ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്കു മടങ്ങി. പിന്നീട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റയും സിഗരറ്റ് കൊണ്ടു പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷയം ഡിഎംകെയുടെ ധാർഷ്ട്യത്തെയാണു കാണിക്കുന്നതെന്നും നടപടി വേണമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. ഏഴ് വർഷമായി മകനും മരുമകളും വേറെയാണ് താമസിക്കുന്നതെന്നും അവരുടെ വീട്ടിൽ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്നുമാണ് എംഎൽഎ കരുണാനിധിയുടെ പ്രതികരണം.…
Read Moreകുട്ടികളില്ലാത്തതിനാൽ പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തു; യുവാവ് പിടിയിൽ
ന്യൂഡൽഹി: 11 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആൾ പിടിയിൽ. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നവീൻ മിശ്ര (39) എന്നയാളാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഡൽഹിയിലെ ജയ്ത്പുരിൽനിന്ന് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടക്കുന്നതിനിടെ പ്രതിയുടെ ഭാര്യ കുഞ്ഞിനെ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. കുട്ടികളില്ലാത്തതിനാലാണു മറ്റൊരാളുടെ കുട്ടിയെ തട്ടിയടുക്കാൻ ഇയാൾ ശ്രമിച്ചതത്രെ. ഇയാളുടെ പേരിൽ മറ്റ് ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നു പോലീസ് അറിയിച്ചു.
Read Moreഅയോധ്യയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ: ശ്രീരാമവിഗ്രഹത്തിൽ സ്വർണവില്ലും ശരവും; പുതിയ ചിത്രങ്ങൾ പുറത്ത്
അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വെളിപ്പെടുത്തുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പ്രതിമയുടെ കണ്ണുകൾ തുണികൊണ്ടു മൂടിയുള്ള ചിത്രങ്ങൾ വന്നതിനു പിന്നാലെയാണു പൂർണരൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ശ്രീരാമന്റെ അഞ്ചു വയസുള്ള രൂപമായ 51 ഇഞ്ച് ഉയരമുള്ള ‘രാം ലല്ല’ വിഗ്രഹമാണു ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. സ്വർണ വില്ലും ശരവും പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ളതാണു വിഗ്രഹം. വിഗ്രഹം വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിച്ചിരുന്നു. അന്ന് ഉച്ചയോടെ ശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു. അതിനു മുൻപു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. വിഗ്രഹത്തിന്റെ കണ്ണുകൾ തുണികൊണ്ടു മൂടിയശേഷമാണ് ഗർഭഗൃഹത്തിൽ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കുശേഷം ഈ കെട്ടഴിക്കും. അചല്‍മൂര്‍ത്തി എന്ന നിലയില്‍ ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താല്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിനു താഴെ ഉത്സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും. മൈസൂരുവിലെ ശിൽപി…
Read Moreഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരും ഡ്യൂപ്ലിക്കേറ്റുമാണ്: ഹിമന്ത ബിശ്വ ശർമ
ഡിസ്പുർ: അഴിമതിക്കാരനെന്നു വിളിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരും ഡ്യൂപ്ലിക്കേറ്റുമാണെന്നു ശർമ പറഞ്ഞു. “ഗാന്ധി കുടുംബക്കാർ അഴിമതിക്കാർ മാത്രമല്ല, ഡ്യൂപ്ലിക്കേറ്റും കൂടിയാണ്. അവരുടെ കുടുംബപ്പേര് ഗാന്ധി എന്നല്ല. ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് കൈവശം വച്ചാൽ പിടിക്കാം, പക്ഷേ ഒരാൾ ഡ്യൂപ്ലിക്കേറ്റ് പേര് കൈവശം വച്ചാൽ എന്ത് എന്തു ചെയ്യാനാകും. അതുകൊണ്ടാണ് അവർ യാത്ര നടത്തുന്നത്’ ശർമ പരിഹസിച്ചു. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണെന്നും മറ്റു ബിജെപി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നുമായിരുന്നു ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കവേ രാഹുലിന്റെ പരാമർശം. മണിപ്പുരിലെ തൗബാൽ ജില്ലയിൽനിന്നു ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസങ്ങളിലായി 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ…
Read Moreഅമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി ഗർഭിണിയായി; ഭാര്യയുടെ പ്രസവത്തിന് കൂട്ട് വന്ന യുവാവ് അറസ്റ്റിൽ
കല്‍പ്പറ്റ: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് മെഡിക്കൾ കോളജിൽ അമ്മയുടെ പ്രസവത്തിനു കൂട്ടിരിക്കാൻ വന്നതായിരുന്നു പെൺകുട്ടി. അവിടെവച്ചാണ് ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. മണിവണ്ണന് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവരുടെ കിടക്കയ്ക്ക് അരികിൽ തന്നെയാണ് പെൺകുട്ടിയുടെ അമ്മയും കിടന്നിരുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായി. ഈ പരിചയം മുതലെടുത്താണ് ആശുപത്രിയില്‍ വച്ച് ഇയാൾ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടി ഗർഭിണി ആണെന്നറിഞ്ഞ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞത്. പ്രതിക്കെതിരേ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.അബ്ദുൽ കരിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ…
Read Moreഅയോധ്യയിലെ ശ്രീരാമ വിഗ്രഹം മാറ്റിയത് ആര്, പുതിയ വിഗ്രഹം ആരുടെ നിർദ്ദേശപ്രകാരം, പഴയ വിഗ്രഹത്തിന് എന്ത് സംഭവിച്ചു; ചോദ്യങ്ങളുമായി ദിഗ് വിജയ് സിംഗ്
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ ശ്രീരാമന്റെ വിഗ്രഹത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. കൗസല്യയുടെ മടിയിലിരിക്കുന്ന രാമവിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിക്കണമെന്നാണ് മൂന്ന് ശങ്കരാചാര്യന്മാർ നിർദ്ദേശിച്ചതെന്നും പുതിയ വിഗ്രഹം ആരുടെ നിർദ്ദേശപ്രകാരമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു. പഴയ വിഗ്രഹത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ചടങ്ങുകൾ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും രാഷ്ട്രീയവത്കരിച്ചുവെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കിയിരിക്കേയാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. അതേസമയം ദിഗ് വിജയ് സിംഗിന്റെ ആരോപണം മറുപടി അർഹിക്കുന്നതല്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ആരോപണത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ചയാണ് മൈസൂരുവിലെ ശില്പി നിർമിച്ച ശ്രീരാമന്റെ ശില്പം ക്ഷേത്രത്തിൽ എത്തിച്ചത്. ഇതിന്റെ…
Read Moreഅടുത്ത മാസം ഒന്നു മുതൽ ഒരു വാഹനത്തിനു ഫാസ്ടാഗ് സ്റ്റിക്കർ ഒന്നു മാത്രം: കെവൈസി ഇല്ലെങ്കില്‍ ഫാസ്ടാഗ് പ്രവർത്തിക്കില്ല
കോഴിക്കോട്: ഫാസ്ടാഗ് വഴിയുള്ള ടോൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാർ. അടുത്ത മാസം ഒന്നു മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കർ മാത്രമേ അനുവദിക്കൂ. കെവൈസി (Know Your Client) വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും 31നു പ്രവർത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഒന്നിലധികം ഫാസ്ടാഗുകള്‍ വേണ്ടഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന പതിവുണ്ട്. ഇതു പലപ്പോഴും രണ്ടു തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. ഇനി മുതൽ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കിൽ ഡീആക്ടിവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു. എട്ടു കോടി വാഹനങ്ങളിൽ പ്രവര്‍ത്തനക്ഷമമായത് പകുതി മാത്രം. ബാലന്‍സ് ഉള്ളതും എന്നാല്‍ അപൂര്‍ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകള്‍ 31-ന് ശേഷം ബാങ്കുകള്‍ നിർജീവമാക്കും. അല്ലെങ്കില്‍…
Read Moreപണി വീണ്ടും പാളി: ഒരേ പ്രതിക്കു മുന്നില്‍ രണ്ടുതവണ കേസ് തോറ്റ് പോലീസ്: ‘കുപ്രസിദ്ധ പയ്യന്’ വീണ്ടും പുറത്തേക്ക്
കോഴിക്കോട്: ഏറെ വിവാദമായ സുന്ദരിയമ്മ വധക്കേസിൽ കോടതി വെറുതെ വിട്ട പ്രതിയെ പോക്സോ കേസിലും വെറുതെ വിട്ടതോടെ പോലീസിനേറ്റത് സമാനതകളില്ലാത്ത തിരിച്ചടി. വിരോധം തീര്‍ക്കാന്‍ പോലീസ് രണ്ടുതവണയും കള്ളക്കേസെടുത്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കല്ലായി നാല്‍പ്പാലം നെടുംപുരക്കല്‍ ജയേഷാണ്(38) രണ്ടുതവണയും പോലീസ് കേസില്‍നിന്നു തടിയൂരിയത്. വട്ടക്കിണറിനുസമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന സുന്ദരിയമ്മയെന്ന വയോധികയെ 2012 ജൂലൈ 21ന് രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊന്നുവെന്ന കേസില്‍ ജയേഷിനെ 2014ല്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ വെറുതേവിട്ടിരുന്നു. ആരാണ് കൊലചെയ്തതെന്ന് വ്യക്തമാവാത്ത കേസില്‍, ജയേഷിനെ പ്രതിയാക്കിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സിഐ ഇ.പി. പൃഥ്വിരാജില്‍നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി ജയേഷിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അനാഥനായ യുവാവിനെ കൊലക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് ‘കുപ്രസിദ്ധ പയ്യന്’ എന്ന സിനിമ ഈസംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയതും പോലീസിന് തിരിച്ചടിയായി. ഇതിനുശേഷം…
Read Moreമോദിക്ക് മുന്നില്‍ പിണറായി അനുസരണയുള്ള കുട്ടിയായി മാറി: തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ സിപിഎം സിപിഐയെ കുരുതി കൊടുക്കും; കെ.മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. കേന്ദ്ര ഏജന്‍സികള്‍ മാത്രം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും മുരളീധരന് പ്രതികരിച്ചു. സാധാരണയായി ഇത്തരം ആരോപണം ഉയരുമ്പോള്‍ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് എല്ലാവരും പറയുക. എന്നാല്‍ രാഷ്ട്രീയപരമായി നേരിടുമെന്നാണ് എം.വി.ഗോവിന്ദന് പറഞ്ഞത്. കേസിനെ നിയമപരമായി നേരിടാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മകള്‍ക്കുവേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സിപിഎം കുരുതി കൊടുക്കും. തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ സിപിഐയെ ബലികൊടുക്കുമെന്നും മുരളീധരന് ആരോപിച്ചു. സിപിഎം-ബിജെപി അന്തര്‍ധാരയുണ്ടെന്ന് മുരളീധരന് ആരോപിച്ചു. മോദിക്ക് മുന്നില്‍ പിണറായി അനുസരണയുള്ള കുട്ടിയായി മാറി. തൃശൂരിൽ സിപിഎം സിപിഐയെ കുരുതി കൊടുക്കാൻ തീരുമാനിച്ചു. ഇനി ബാക്കി ഘടക കക്ഷികളെ എവിടെ കുരുതി കൊടുക്കുമെന്നത് തെരഞ്ഞെടുപ്പിൽ കാണാം. സിപിഎം–ബിജെപി അന്തർധാര വ്യക്തമായി കഴിഞ്ഞു.…
Read More