ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്രതത്തിൽ. 11 ദിവസത്തെ പ്രത്യേക വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തറയിലാണ് ഉറങ്ങുന്നത്. കരിക്കിന് വെള്ളം മാത്രമാണ് അദ്ദേഹം കുടിക്കുക. സൂര്യോദയത്തിന് മുമ്പുള്ള ഒരു ശുഭസമയത്ത് എഴുന്നേറ്റു ധ്യാനിക്കും. സാത്വികമായ ഭക്ഷണമാണു കഴിക്കുന്നത്. ജനുവരി 12നായിരുന്നു വൃതത്തിന്റെ തുടക്കം. ചരിത്രപരവും മംഗളകരവുമായ പ്രതിഷ്ഠയ്ക്കു സാക്ഷ്യം വഹിക്കുന്നത് ഭാഗ്യമാണെന്നു മോദി പറഞ്ഞിരുന്നു. പ്രതിഷ്ഠാ ദിനത്തിന് ഇനി മൂന്ന് ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരിൽനിന്ന് വിവരങ്ങൾ തേടി. രാമക്ഷേത്ര പ്രതിഷ്ഠാദിനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. പോലീസ് പരിശോധനയും, ഡ്രോണുകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കി.
Read MoreCategory: Loud Speaker
തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം: അയോധ്യയിൽ മൂന്ന് പേർ പിടിയിൽ: രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിൽ കനത്ത സുരക്ഷ
അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി മൂന്ന് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച അയോധ്യ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അയോധയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംശയാസ്പദമായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് സ്പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ അറിയിച്ചു. പിടിയിലായ മൂന്ന് പേരേയും ചോദ്യം ചെയ്തു വരികയാണ്. ഇവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഡിജിപി പറഞ്ഞു. പ്രതിഷ്ഠാ ദിനത്തിന് ഇനി മൂന്ന് ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരിൽനിന്ന് വിവരങ്ങൾ തേടി. രാമക്ഷേത്ര പ്രതിഷ്ഠാദിനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്.…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മാംസം വിൽക്കുന്ന കടകൾ അടച്ചിടണം; ഉത്തരവിറക്കി യുപി സർക്കാർ
ലക്നോ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ജനുവരി 22ന് മാംസം വിൽക്കുന്ന കടകൾ അടച്ചിടാൻ ഉത്തരവിട്ട് യുപി സർക്കാർ. യുപി ചീഫ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. ജില്ലാ മജിസ്ട്രേറ്റുമാർക്ക് ചീഫ് സെക്രട്ടറി ഡി.എസ്. മിശ്ര ഉത്തരവ് കൈമാറി. ജനുവരി 22മുതൽ 26വരെ ക്ഷേത്രങ്ങളും സർക്കാർ കെട്ടിടങ്ങളും ദീപാലംകൃതമാക്കണമെന്നും നിർദേശമുണ്ട്. ഈ നിർദേശം കർശനമായി പാലിക്കണമെന്നും മിശ്ര പറഞ്ഞു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നും അയോധ്യയിലേക്ക് ഗ്രീൻ കോറിഡോറുകൾ നിർമിക്കണമെന്നും വഴിയോരങ്ങളിൽ അനധികൃതമായ നിർമാണം കാരണം തടസം നേരിടുന്നുണ്ടെങ്കിൽ അവ നീക്കണമെന്നും യുപി ചീഫ് സെക്രട്ടറി നിർദേശിച്ചു. ജനുവരി 22ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ…
Read Moreസസ്യഭുക്കിനോട് എന്തിനീ ക്രൂരത… ജല്ലിക്കെട്ട് കാളയെക്കൊണ്ട് ജീവനുള്ള കോഴിയെ തീറ്റിച്ചു; യൂട്യൂബര്‍ക്കെതിരേ കേസ്
ചെന്നൈ: ജല്ലിക്കെട്ട് മത്സരത്തിനു വേണ്ടി എത്തിച്ച കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ കഴിപ്പിച്ച സംഭവത്തില്‍ യുട്യൂബര്‍ക്കെതിരേ പോലീസ് കേസെടുത്തു. സേലം ചിന്നപ്പട്ടിയിലെ യുട്യൂബറായ രഘുവിനും സുഹൃത്തുക്കളായ രണ്ടു പേര്‍ക്കുമെതിരേയാണ് കേസ്. കാളയെകൊണ്ട് നിർബന്ധിച്ച് കോഴിയെ കഴിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനെതിരേ വലിയ വിമർശനമാണ് ഉയർന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്ത്തകന് അരുണ്‍ പ്രസന്ന പരാതി നല്കി. ജല്ലിക്കെട്ടിനായി കൊണ്ടു വന്ന കാളയെകൊണ്ട് ജീവനുള്ള കോഴിയെയാണ് നിര്‍ബന്ധിച്ച് തീറ്റിച്ചത്. രണ്ടുപേര്‍ കാളയുടെ കൊമ്പ് ബലമായി പിടിച്ചുവച്ചു. ഇതിനിടെ ഒരാള്‍ കോഴിയെ കാളയുടെ വായിലിറക്കി തീറ്റിപ്പിക്കുകയും മറ്റൊരാള്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. 2.48 ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂന്നുപേര്‍ ചേര്‍ന്ന് കാളയെ ബലമായി പിടിച്ചുനിര്‍ത്തി മറ്റൊരാള്‍ കോഴിയെ ജീവനോടെ കാളയുടെ വായില്‍വച്ച് ചവപ്പിക്കുന്നതുമാണുള്ളത്. സംഭവത്തിന്റെ…
Read More‘രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്, ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം’; ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് ഉണ്ണിമുകുന്ദൻ
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ വീടുകളിലും പരിസരങ്ങളിലും ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്ത് നടൻ ഉണ്ണിമുകുന്ദൻ. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യത്തെ സംബന്ധിച്ച് പറഞ്ഞത്. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണ് എന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം, എന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്. പ്രതിഷ്ഠാ ദിനത്തിന് മൂന്ന് ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരിൽനിന്ന്…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അന്വേഷണ ഉദ്യോഗസ്ഥനു സ്ഥലംമാറ്റം; കുറ്റപത്രം വേഗത്തിൽ തയാറാക്കുന്നു
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിച്ച റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി ട്രാഫിക്കിലേക്കാണ് സ്ഥലംമാറ്റിയിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വാഭാവിക സ്ഥലംമാറ്റമാണിതെന്നും കേസിന്റെ കുറ്റപത്ര സമർപ്പണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. കുറ്റപത്ര സമർപ്പണവുമായി ബന്ധപ്പെട്ട നടപടികൾ കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ത്വരിത ഗതിയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത ഫോറൻസിക് ലാബിൽ നിന്ന് ഏതാനും പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കേണ്ടതുണ്ട്. അവ കിട്ടിക്കഴിഞ്ഞാൽ അടുത്ത ആഴ്ചത്തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഈ രംഗത്ത് കഴിവ് തെളിയിച്ചവരിൽ ആരെയെങ്കിലും ചുമതല ഏൽപ്പിക്കാനാണ് ആലോചന. കുറ്റപത്ര സമർപ്പണത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത. കുറ്റപത്രം തയാറാക്കൽ ഏറെക്കുറെ പൂർത്തിയായതായും അന്വേഷണ…
Read Moreഎക്സ്പ്രസ് ഹൈവേയിൽ മൃതദേഹം; അജ്ഞാത മൃതദേഹം വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിൽ
ആഗ്ര: എക്സ്പ്രസ് ഹൈവേയിൽ കിടന്ന അജ്ഞാത മൃതദേഹം നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞു. റോഡിലെ ടാറിൽ പറ്റിപ്പിടിച്ചനിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. ഒടുവില്‍ പോലീസ് സംഘമെത്തി ഷവൽ ഉപയോഗിച്ചാണ് ഇതു നീക്കം ചെയ്തത്. എക്സ്പ്രസ് ഹൈവേയിൽ 500 മീറ്ററോളം ദൂരത്തിൽ പല സ്ഥലത്തുനിന്നാണു മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയത്. ഇതില്‍തന്നെ ഒരു വിരൽ മാത്രമാണ് ചതഞ്ഞരയാത്ത നിലയില്‍ കണ്ടെത്താനായത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണു സംഭവം. ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും റോഡിന് നടുവില്‍ മൃതദേഹം എങ്ങനെ എത്തിയെന്നും അറിവായിട്ടില്ല. വിരലടയാളത്തിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ മരിച്ചയാളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഏതാണ്ട് 40 വയസുള്ള ആളാണ് മരണപ്പെട്ടതെന്നാണ് അനുമാനം. എക്സ്പ്രസ് ഹൈവേയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.
Read Moreപണം നൽകാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഖ ജീവിതം! കൃത്രിമ യുപിഐ ഇടപാടിലൂടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ പണം നൽകാതെ പതിനഞ്ചു ദിവസത്തോളം താമസിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാൻസി റാണി സാമുവൽ(37) ആണ് അറസ്റ്റിലായത്. ഡിസംബർ 30നാണ് ഡൽഹി വിമാനത്താവളത്തിനു സമീപമുള്ള എയ്റോസിറ്റിയിലെ പുൾമാൻ ഹോട്ടലിൽ യുവതി മുറിയെടുത്തത്. കൃത്രിമ യുപിഐ ഇടപാടിലൂടെ കബളിപ്പിച്ചാണ് ഇവർ ഹോട്ടലിൽ തങ്ങിയത്. തട്ടിപ്പു പുറത്തായതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഹോട്ടൽ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുറിവാടക, ഭക്ഷണം ഉൾപ്പെടെ അഞ്ചുലക്ഷത്തിലേറെ രൂപയാണ് ഇവർ ഹോട്ടലിനു നൽകാനുള്ളത്.
Read Moreപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് അമ്മയുടെ പങ്കാളി; മകളോട് ക്രൂരത കാട്ടിയ 29കാരനെ കുടുക്കി അമ്മ
ന്യൂഡല്‍ഹി: 14 വയസുകാരിയെ അമ്മയുടെ ലിവിംഗ് ടുഗെതര്‍ പങ്കാളി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അറസ്റ്റ്. ബസ് ഡ്രൈവറായ ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. 29 വയസുകാരനായ പ്രതിക്കെതിരേ ബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ അമ്മതന്നെയാണ് പോലീസിൽ പരാതി നല്‍കിയത്. ആദ്യ വിവാഹത്തിൽ മൂന്നു മക്കളുള്ള അവര്‍ എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും പിന്നീട് അങ്കിത് യാദവുമായി ലിവിംഗ് ടുഗെതര്‍ ബന്ധത്തിലാവുകയുമായിരുന്നു. ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ ആശുപത്രിയിൽ പോയ സമയത്താണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും നേരത്തെയും പ്രതി ഇതുപോലെ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreയൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്; അന്വേഷണം കൂടുതൽ നേതാക്കളിലേക്ക്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്. കേസിലെ പ്രധാന പ്രതിയായ ജയ്സന്റെ ഓഫീസിലും വീട്ടിലും വീണ്ടും പരിശോധന നടത്തും. അന്വേഷണം കൂടുതൽ നേതാക്കളിലേക്കും വ്യാപിപ്പിക്കും. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഡീഷണല്‍ ചീഫ് ഇലക്ടറൽ ഓഫീസര്‍-2 നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്. ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതായും ശക്തമായ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ പരാതി നൽകിയത്. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമിച്ചെന്നാണ് പോലീസ് കണ്ടെത്തൽ. സിആര്കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ…
Read More