ആലപ്പുഴ: പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതാണ്. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്ടർ ജോൺ .വി. സാമൂവൽ ഉത്തരവിട്ടത്. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്കിടെ ഇന്നലെ വൈകിട്ടാണ് ആലപ്പുഴ പഴയവീട് സ്വദേശിനി 31 കാരിയായ ആശാ ശരത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിച്ചത്. വനിതാ-ശിശു ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്കിടെ ശാരീരികാസ്വസ്ഥത ഉണ്ടായതും പിന്നീട് ഗുരുതരാവസ്ഥയിലായതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ആലപ്പുഴ മെഡിക്കൽ കോളജിൽ നടക്കുന്ന പോസ്റ്റ്മോര്‍ട്ടം നടപടിയിൽ വിദഗ്ധ സംഘത്തെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇവരുടെ ആവശ്യം പരിഗണിച്ച് ഒരു…
Read MoreCategory: Loud Speaker
വീട് നിർമാണത്തിനായി പറമ്പിലെ മണ്ണ് നീക്കി: കിട്ടിയത് തലയോട്ടിയും അസ്ഥികളും; അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: വീട് നിർമാണത്തിനായി മണ്ണ് നീക്കിയപ്പോൾ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കണ്ണൻകുളങ്ങര ശ്രീനിവാസ കോവിൽ റോഡിലെ കിഷോർ എന്നയാളുടെ വീടിന്റെ പറമ്പിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന്റെ കോൺക്രീറ്റിനുള്ള തൂണുകൾ ഉറപ്പിക്കാൻ മണ്ണ് നീക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് അസ്ഥികളും കണ്ടെത്തുന്നത്. തുടർന്ന് സ്ഥലം ഉടമ നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ പോലീസ് എത്തി പരിശോധന നടത്തി. അസ്ഥികൂടം മറ്റ് സ്ഥലത്ത് നിന്ന് കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് സെലിബ്രിറ്റികൾക്ക് പ്രത്യേക ക്ഷണം: ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റ് വഴി ക്ഷണം, ശ്രീരാമ ശാപം ഉണ്ടാകുമെന്ന് സഞ്ജയ് റാവത്ത്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനു മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം. ക്ഷണക്കത്ത് സ്പീഡ് പോസ്റ്റ് വഴി ലഭിച്ചു എന്നാണ് വിവരം. എന്നാൽ സ്പീഡ് പോസ്റ്റ് വഴി ക്ഷണം ലഭിച്ചതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. ഉദ്ധവ് താക്കറെ രാമജന്മഭൂമി സമരത്തിൽ പ്രധാന പങ്കുവഹിച്ചതായും ശ്രീരാമന് ഇത് ക്ഷമിക്കില്ലെന്നും അതിനാൽ ശാപം കിട്ടുമെന്നും എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ‘സെലിബ്രിറ്റികൾക്ക് നിങ്ങള്‍ പ്രത്യേക ക്ഷണം നല്കുന്നു. പക്ഷേ താക്കറെ കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുന്നത്? രാമജന്മഭൂമി സമരത്തിൽ താക്കറെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശ്രീരാമന് നിങ്ങളോട് ക്ഷമിക്കില്ല, ഇതിന് ശപിക്കുകയും ചെയ്യും’ എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ശ്രീരാമൻ എല്ലാവരുടേതുമാണ് അതിനാൽ തന്നെ അയോധ്യ സന്ദര്‍ശിക്കാന്‍ ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് എപ്പോഴൊക്കെ പോകാന്‍ തോന്നുന്നുവോ അപ്പോഴൊക്കെ…
Read Moreമണിപ്പൂരിന്റെ സമ്പന്നമായ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നു: സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനായി പ്രാർഥിക്കുന്നു; നരേന്ദ്ര മോദി
മണിപ്പുർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർഥിക്കുന്നതായും മോദി പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്. ‘സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പുർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർഥിക്കുന്നു’ എന്ന് മോദി പറഞ്ഞു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
Read Moreതാൻ നിർമിച്ച രാം ലല്ല വിഗ്രഹം അയോധ്യയിൽ സ്ഥാപിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുഹൂർത്തം: ശിൽപി അരുൺ യോഗിരാജ്
ബംഗളൂരു: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് അയോധ്യ ഒരുങ്ങുമ്പോൾ മൈസൂരു സ്വദേശിയായ ശില്പി അരുൺ യോഗിരാജ് അഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തിലാണ്. താൻ നിർമിച്ച രാം ലല്ല വിഗ്രഹം അയോധ്യയിൽ സ്ഥാപിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ മുഹൂർത്തമാണെന്ന് അരുൺ യോഗിരാജ്. പതിനൊന്നാം വയസിലാണ് ശിൽപവിദ്യാ രംഗത്തേക്ക് അരുൺ ചുവടുവച്ചത്. ശിൽപനിർമാണത്തോടുള്ള അന്തർലീനമായ അഭിനിവേശം കൊണ്ടാണ് അരുൺ യോഗി രാജ് ഈ മേഖലയിലേക്ക് വന്നത്. കഴിഞ്ഞ ഏപ്രിലിലാണ് വിഗ്രഹം നിർമ്മിക്കുന്നതിനു വേണ്ടി അയോധ്യ ക്ഷേത്രട്രസ്റ്റ് അധികൃതർ അരുണിനെ സമീപിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനു വേണ്ടി ധാരാളം പുസ്തകങ്ങൾ വായിച്ചു. ഒരുപാട് കാര്യങ്ങള്‍ പുതിയതായി പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. കല്ല് കണ്ടെത്തുന്നതിനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയതെന്നും അരുണ്‍ കൂട്ടിച്ചേർത്തു. ഒടുവിൽ ഒരു കർഷകന്റെ പാടത്ത് നിന്നാണ് വിഗ്രഹത്തിനുള്ള കല്ല് കിട്ടിയതെന്നും, രാംലല്ല വിഗ്രഹം രാമഭക്തർക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം…
Read Moreരാമക്ഷേത്ര പ്രതിഷ്ഠ: അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ 22ന് അവധി പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു. ഇതുവരെ 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, ആസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണു പൂർണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. മദ്യശാലകള്‍ അടച്ചിടണമെന്നും സർക്കാർ ഉത്തരവിറക്കി. ഗുജറാത്ത്, രാജസ്ഥാന്, ത്രിപുര, ഛത്തീസ്ഗഢ്, ആസം, ഒഡീഷ, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ ഉച്ചവരെയാണ് അവധി. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാര് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അതു പരിഗണിച്ചില്ല. പ്രതിഷ്ഠാദിനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓഹരി വിപണികൾക്ക് ആർബിഐയും അവധി പ്രഖ്യാപിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂർണ…
Read Moreഖാലിസ്ഥാൻ ഭീകരൻ പന്നുവിനെ വധിക്കാൻ ഗൂഢാലോചന: കസ്റ്റഡിയിലുള്ള ഇന്ത്യാക്കാരനെ അമേരിക്കയ്ക്കു കൈമാറാമെന്ന് ചെക്ക് കോടതി
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഇന്ത്യാക്കാരൻ നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാൻ ചെക്ക് അപ്പീൽ കോടതി അനുമതി നൽകി. ഇപ്പോൾ ചെക് റിപ്പബ്ലിക്കിൽ കസ്റ്റഡിയിൽ കഴിയുകയാണ് നിഖിൽ ഗുപ്ത. അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖാലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ 52കാരനായ നിഖിൽ ഗുപ്ത ഇന്ത്യൻ സർക്കാർ ജീവനക്കാരനോടൊപ്പം പ്രവർത്തിച്ചതായാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവൽ ബ്ലാസെക്കിന്റെ കൈയിലാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് അധികൃതരുടെ നിർദ്ദേശ പ്രകാരം 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ചാണ് നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുഎസ് അധികാരികളുടെ അന്വേഷണം തെറ്റാണെന്നും അവർ…
Read Moreഇനിയും തുടരണോ കേന്ദ്ര അവഗണന: കാസർഗോഡ് മുതൽ രാജ്ഭവൻ വരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്
തിരുവനന്തപുരം : കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരേ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്. വൈകുന്നേരം 4.30-നു റിഹേഴ്സൽ നടക്കും. അഞ്ചു മണിക്കു മനുഷ്യച്ചങ്ങല തീർക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം ചങ്ങലയുടെ ആദ്യ കണ്ണിയും തിരുവനന്തപുരത്തു രാജ്ഭവനു മുന്നിൽ ഇടതുമുന്നണി കണ്‍വീനറും ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റുമായ ഇ.പി. ജയരാജൻ അവസാന കണ്ണിയുമാകും. ചങ്ങലയ്ക്കു ശേഷം പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും നടക്കും. രാജ്ഭവനു മുന്നിലെ പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളി, വിദ്യാർഥി സംഘടനകൾ എന്നിവ മനുഷ്യച്ചഅണിചേരും. 20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്.
Read Moreകെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണോ? അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണമോയെന്ന കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ തീരുമാനം. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമാണ് കെ.ബി.ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എംഎല്‍എ വി.കെ.പ്രശാന്തും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകൾ നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ടതോടെയാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന വിവാദമായത്. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട്…
Read Moreപത്തനംതിട്ടയിൽ ബിജെപി ബാനറിൽ പി.സി. ജോര്‍ജ്: അനിൽ ആന്റണി കോട്ടയത്തോ ചാലക്കുടിയിലോ മത്സരിച്ചേക്കും
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനില്‍ ആന്റണി ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചേക്കും. കോട്ടയത്തോ ചാലക്കുടിയിലോ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയാക്കുമെന്ന സൂചനയാണുള്ളത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തു നിന്നുള്ള ആദ്യഘട്ട സ്ഥാനാർഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. ജനുവരി 30 ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര നേതൃത്വം ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്. കേരളത്തിൽ നിന്ന് എൻഡിഎയ്ക്ക് നാല് സ്ത്രീകളും ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. ശോഭ സുരേന്ദ്രന്, നിവേദിത സുബ്രഹ്മണ്യൻ, പ്രമീള ദേവി എന്നിവരാണ് പരിഗണനയിൽ. തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങലിൽ വി.മുരളീധരന്, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പാലക്കാട്ട് സി.കൃഷ്ണകുമാര്‍,വടകരയിൽ പ്രഫുല്‍ കൃഷ്ണന് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനോ പി.സി.ജോര്‍ജിനോ ആണ് സാധ്യത. വയനാട്ടിൽ അബ്ദുള്ള…
Read More