കേ​ര​ള​ത്തി​ൽ മാ​ത്രം കാ​ണു​ന്ന എ​തി​ർ​പ്പി​നു പി​ന്നി​ൽ ത​രൂ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന ഭ​യമെന്ന് സാഹിത്യകാരൻ എ​ൻ.​എ​സ്.​ മാ​ധ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ശ​ശി ത​രൂ​രി​നെ​തി​രെ കേ​ര​ള​ത്തി​ൽ മാ​ത്രം എ​തി​ർ​പ്പു​ണ്ടാ​കാ​ൻ കാ​ര​ണം അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന ഭ​യ​മാ​ണെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ എ​ൻ.​എ​സ്.​മാ​ധ​വ​ൻ. ഭ​ര​ണം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഗ്രൂ​പ്പ്‌ മ​ത്സ​ര​ത്തി​ന്‍റെ കെ​ണി​യി​ൽ പെ​ട്ട്‌ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നു വേ​ണ്ടി ക​ടി​പി​ടി കൂ​ടു​മ്പോ​ൾ സ​മ​വാ​യ​സ്ഥാ​നാ​ർ​ത്ഥി​യാ​യി ത​രൂ​ർ വ​രു​മെ​ന്ന ഭ​യ​മാ​ണു അ​ദ്ദേ​ഹ​ത്തി​നോ​ട്‌ കേ​ര​ള​ത്തി​ൽ മാ​ത്രം കാ​ണു​ന്ന രൂ​ക്ഷ​മാ​യ എ​തി​ർ​പ്പി​നു കാ​ര​ണ​മെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് എ​ൻ.​എ​സ്.​മാ​ധ​വ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​രി​സ്മ​യും വാ​ക്ചാ​തു​ര്യ​വും പ്രാ​യ​വും ആ​ധു​നി​ക​ത​യും എ​ല്ലാം ത​രൂ​രി​ന്‍റെ കൂ​ടെ​യാ​ണ്. കേ​ജ്‌​റി​വാ​ൾ തൊ​ട്ട്‌ ട്രം​പ്‌ വ​രെ തെ​ളി​യി​യി​ക്കു​ന്ന​ത്‌ ദീ​ർ​ഘ​കാ​ല രാ​ഷ്ടീ​യ പ​രി​ച​യം ഇ​ന്ന​ത്തെ കാ​ല​ത്ത്‌ പ്ര​ശ്ന​മ​ല്ലെ​ന്നാ​ണ്. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ എ​ഐ​സി​സി അം​ഗ​ങ്ങ​ൾ ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ​ൻ.​എ​സ്. മാ​ധ​വ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.  

Read More

ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ നഷ്ടപ്പെട്ട രണ്ട് മാർക്ക് കണ്ടെത്തി; കോ​ട​തി​വി​ധി​യി​ലൂ​ടെ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫു​ൾ മാ​ർ​ക്ക് സ്വന്തമാക്കി കെ.എസ്. മാത്യൂസ്

ഭ​ര​ണ​ങ്ങാ​നം: ഇ​ക്ക​ഴി​ഞ്ഞ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി കെ.​എ​സ്. മാ​ത്യൂ​സി​ന് കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ 1200ൽ 1200 ​മാ​ർ​ക്കും ല​ഭി​ച്ചു. പ്ല​സ്ടു റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ 1198 മാ​ർ​ക്കാ​ണ് മാത്യൂസിന് ല​ഭി​ച്ചി​രു​ന്ന​ത്. ര​ണ്ടു മാ​ർ​ക്ക് ന​ഷ്ട​മാ​യ പൊ​ളി​റ്റി​ക്‌​സ് പ​രീ​ക്ഷ​യു​ടെ സ്‌​ക്രൂ​ട്ടി​നി​യും റി​വാ​ല്യു​വേ​ഷ​നും ന​ട​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ടു മാ​ർ​ക്കി​നു കൂ​ടി അ​ർ​ഹ​ത​യു​ണ്ട​ന്ന് ഉ​റ​പ്പാ​വു​ക​യും തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ മാ​ത്യൂ​സി​നു ര​ണ്ടു മാ​ർ​ക്കി​നുകൂ​ടി അ​ർ​ഹ​ത​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ കോ​ട​തി അ​നു​കൂ​ല​മാ​യ വി​ധി പ്ര​സ്താ​വി​ച്ചു. തുടർന്ന് പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീവൻ ബാ​ബു ഓ​ൺ​ലൈ​ൻ ഹി​യ​റിം​ഗ് ന​ട​ത്തി മാ​ത്യൂ​സി​ന്‍റെ പ​രാ​തി കേ​ട്ട് അ​ർ​ഹ​ത​പ്പെ​ട്ട ര​ണ്ടു മാ​ർ​ക്ക് കൂ​ടി ന​ല്‍​കി ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​നു വേ​ണ്ടി അ​ഡ്വ. ജോ​ർ​ജു​കു​ട്ടി വെ​ട്ട​ത്തേ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഐ​എ​എ​സ് ല​ക്ഷ്യ​മാ​ക്കി പ​ഠ​നം തു​ട​രു​ന്ന കെ.​എ​സ്. മാ​ത്യൂ​സി​നെ സ്‌​കൂ​ൾ…

Read More

പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം തെറ്റി! ബാ​ല​ച​ന്ദ്ര​കു​മാ​ർ കൈ​മാ​റി​യ ശ​ബ്ദം ദി​ലീ​പി​ന്‍റേ​ത് ത​ന്നെ; ഫോ​റ​ൻ​സി​ക് ഫ​ലം പു​റ​ത്ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ പോ​ലീ​സി​ന് കൈ​മാ​റി​യ ശ​ബ്ദ​സ​ന്ദേ​ശം ന​ട​ൻ ദി​ലീ​പി​ന്‍റേ​ത് ത​ന്നെ​യെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കൂ​ടാ​തെ സ​ഹോ​ദ​ര​ൻ അ​നൂ​പ്, സു​രാ​ജ്, അ​പ്പു, ശ​ര​ത് എ​ന്നി​വ​രു​ടെ ശ​ബ്ദ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ തി​രി​ച്ച​റി​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ദി​ലീ​പും സം​ഘ​വും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് പ​റ​യു​ന്ന നാ​ല്‍​പ​തോ​ളം ശ​ബ്ദ​രേ​ഖ​ക​ളാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യ​ത്. ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞ പ​രി​ശോ​ധ​നാ ഫ​ലം അ​ന്വേ​ഷ​ണ സം​ഘം വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ചാ​ര​ണ കോ​ട​തി​ക്ക് കൈ​മാ​റും. എ​ന്നാ​ൽ ബാ​ല​ച​ന്ദ്ര​കു​മാ​ർ സ​മ​ർ​പ്പി​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​വും കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​തു​മാ​ണെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

Read More

​​അ​​​മ്മ​​​യു​​​ടെ ഷൂ​​​സ് കെ​​​ട്ടി​​​ക്കൊ​​​ടുക്കുന്ന മകന്‍! ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കി​​​ടെ സോ​​​ണി​​​യാ​​​ഗാ​​​ന്ധി​​​യു​​​ടെ ഷൂ​​​സ് കെ​​​ട്ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ ചി​​​ത്രം വൈറലാകുന്നു

മാ​​​ണ്ഡ്യ: ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കി​​​ടെ സോ​​​ണി​​​യാ​​​ഗാ​​​ന്ധി​​​യു​​​ടെ ഷൂ​​​സ് കെ​​​ട്ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ ചി​​​ത്രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി. യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി എ​​​ത്തി​​​യ സോ​​​ണി​​​യ കാ​​​റി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി ന​​​ട​​​ന്നു​​​നീ​​​ങ്ങ​​​വേ അ​​​മ്മ ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഷൂ​​​സ് ശ​​​രി​​​യാ​​​യ വി​​​ധ​​​ത്തി​​​ല​​​ല്ല കെ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു രാ​​​ഹു​​​ൽ കാ​​​ണു​​​ക​​​യും മു​​​ന്നോ​​​ട്ടു​​​വ​​​ന്ന് ഷൂ​​​സ് ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ കെ​​​ട്ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഷൂ​​​സ് നേ​​​രേ​​​യി​​​ടാ​​​ൻ അ​​​മ്മ​​​യോ​​​ടു പ​​​റ​​​യാ​​​തെ രാ​​​ഹു​​​ൽ നേ​​​രി​​​ട്ടെ​​​ത്തി അ​​​തു ചെ​​​യ്തു​​​കൊ​​​ടു​​​ത്ത​​​തി​​​ന്‍റെ വീ​​​ഡി​​​യോ ‘അ​​​മ്മ​​​മാ​​​രെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും ശു​​​ശ്രൂ​​​ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ മാ​​​തൃ​​​രാ​​​ജ്യ​​​ത്തെ​​​യും അ​​​തു​​​പോ​​​ലെ ബ​​​ഹു​​​മാ​​​നി​​​ക്കും’ എ​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ക​​​ർ​​​ണാ​​​ട​​​ക ഘ​​​ട​​​കം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഷെ​​​യ​​​ർ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. സോ​​​ണി​​​യ​​​ഗാ​​​ന്ധി​​​യു​​​ടെ ഓ​​​രോ ചു​​​വ​​​ടി​​​ലും ദൃ​​​ഢ​​​ത​​​യും വി​​​ശ്വാ​​​സ​​​വും ക്ഷ​​​മ​​​യും നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​വും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും വ്യ​​​ക്ത​​​ത​​​യും സ​​​ഹ​​​ന​​​വും വാ​​​ത്സ​​​ല്യ​​​വും സ​​​ഹി​​​ഷ്ണു​​​ത​​​യും മാ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മാ​​​ധു​​​ര്യ​​​വും രാ​​​ജ്യ​​​ത്തോ​​​ടു​​​ള്ള അ​​​തി​​​രു​​​ക​​​വി​​​ഞ്ഞ സ്നേ​​​ഹ​​​വും അ​​​വ​​​ഹേ​​​ള​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ക​​​ഴി​​​വും പ്ര​​​ക​​​ട​​​മാ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം പോ​​​സ്റ്റ് ചെ​​​യ്തു.

Read More

ആഫ്രിക്കയിൽ 66 കുട്ടികളുടെ മരണകാരണം ഇന്ത്യൻ കന്പനിയുടെ കഫ് സിറപ്പ്! ഈ ​​​മ​​​രു​​​ന്നു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത് ഗാം​​​ബി​​​യ​​​യി​​​ൽ മാത്രം

ജ​​​നീ​​​വ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗാം​​​ബി​​​യ​​​യി​​​ൽ 66 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണം ഇ​​​ന്ത്യ​​​യി​​​ലെ മെ​​​യ്ഡ​​​ൻ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ് ക​​​ന്പ​​​നി നി​​​ർ​​​മി​​​ച്ച ചു​​​മ​​​യ്ക്കു​​​ള്ള നാ​​​ലു സി​​​റ​​​പ്പു​​​ക​​​ളാ​​​ണെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു. പ്രോ​​​മെ​​​ത്ത​​​സി​​​ൻ ഓ​​​റ​​​ൽ സൊ​​​ലൂ​​​ഷ​​​ൻ, കൊ​​​ഫെ​​​ക്സ്മാ​​​ലി​​​ൻ ബേ​​​ബി ക​​​ഫ് സി​​​റ​​​പ്പ്, മേ​​​ക്കോ​​​ഫ് ബേ​​​ബി ക​​​ഫ് സി​​​റ​​​പ്പ്, മാ​​​ഗ്രി​​​പ് എ​​​ൻ കോ​​​ൾ​​​ഡ് സി​​​റ​​​പ്പ് എ​​​ന്നി​​​വ​​​യാ​​​ണ​​​വ. ഈ ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന ഉ​​​ട​​​ൻ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​റി​​​യി​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഗാം​​​ബി​​​യ​​​യി​​​ലെ കു​​​ട്ടി​​​ക​​​ൾ വൃ​​​ക്ക​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖം മൂ​​​ലം മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​രോ സി​​​റ​​​പ്പും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​രു​​​ന്നു​​​ക​​​ളി​​​ൽ ഡൈ​​​ഈ​​​തൈ​​​ലീ​​​ൻ ഗ്ലൈ​​​ക്കോ​​​ൾ, ഈ​​​തൈ​​​ലീ​​​ൻ ഗ്ലൈ​​​ക്കോ​​​ൾ എ​​​ന്നീ വി​​​ഷ​​​വ​​​സ്തു​​​ക്ക​​​ൾ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ അ​​​ള​​​വി​​​ൽ​​​ക്കൂ​​​ടു​​​ത​​​ൽ അ​​​ട​​​ങ്ങി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​ന്ത്യ​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​രും സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഗാം​​​ബി​​​യ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഈ ​​​മ​​​രു​​​ന്നു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Read More

അ​വ​ധി​ക്കാ​ല​ ഓ​ര്‍​മ​ക​ള്‍ ബാ​ക്കി​യാ​ക്കി ത​ങ്കു മ​റ​ഞ്ഞു! ത​​​ങ്കു​​​വി​​​ന്‍റെ ചി​​​രി​​​ക്കു​​​ന്ന മു​​​ഖം ഈ ​​​കു​​​ടും​​​ബ​​​ത്തെ അ​​​ടു​​​ത്ത​​​റി​​​യാ​​​വു​​​ന്ന​​​വ​​​രു​​​ടെ​​​യെ​​​ല്ലാം മ​​​ന​​​സി​​​ല്‍ നീ​​​റ്റ​​​ലാ​​​കു​​​ന്നു

രാ​​​ജ​​​പു​​​രം(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​യി​​​ലെ ബ​​​സ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഹൃ​​​ദ​​​യം ത​​​ക​​​ര്‍​ന്ന വേ​​​ദ​​​ന​​​യി​​​ലാ​​ണു കു​​​ടി​​​യേ​​​റ്റ​​​മേ​​​ഖ​​​ല​​​യാ​​​യ ബ​​​ളാം​​​തോ​​​ട്ടെ മ​​​ധു​​​ര​​​ഞ്ചേ​​​രി​​​ല്‍ കു​​​ടും​​​ബം. മ​​​ധു​​​ര​​​ഞ്ചേ​​​രി​​​ൽ എം.​​​കെ.​​​ ജോ​​​സ​​​ഫ്-​​​മോ​​​ളി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഇ​​​ള​​​യ മ​​​ക​​​ള്‍ എ​​​റ​​​ണാ​​​കു​​​ളം പു​​​ത്ത​​​ന്‍​കു​​​രി​​​ശി​​​ലേ​​​ക്കു വി​​​വാ​​​ഹം ചെ​​​യ്ത​​​യ​​​ച്ച ഷൈ​​​നു​​​വി​​​ന്‍റെ മ​​​ക​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച ത​​​ങ്കു​​​ എന്നു വി​​​ളി​​​ക്കു​​​ന്ന എ​​​ല്‍​ന ജോ​​​സ്. ഷൈ​​​നു​​​വി​​​ന്‍റെ മൂ​​​ത്ത സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ സു​​​നു​​​വും മീ​​​നു​​​വും കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടും ബ​​​ളാം​​​തോ​​​ടു​​​മാ​​​യാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ മ​​​ക്ക​​​ള്‍​ക്കും വ​​​ല്യ​​​പ്പ​​​നും വ​​​ല്യ​​​മ്മ​​​യ്ക്കു​​​മൊ​​​പ്പം ക​​​ളി​​​ച്ചു​​​ല്ല​​​സി​​​ക്കാ​​​ന്‍ അവധിക്കാലത്ത് ഇ​​​വി​​​ടെ​​​യെ​​​ത്തു​​​മാ​​​യി​​​രു​​​ന്ന ത​​​ങ്കു​​​വി​​​ന്‍റെ ചി​​​രി​​​ക്കു​​​ന്ന മു​​​ഖം ഈ ​​​കു​​​ടും​​​ബ​​​ത്തെ അ​​​ടു​​​ത്ത​​​റി​​​യാ​​​വു​​​ന്ന​​​വ​​​രു​​​ടെ​​​യെ​​​ല്ലാം മ​​​ന​​​സി​​​ല്‍ നീ​​​റ്റ​​​ലാ​​​കു​​​ന്നു. അ​​​പ​​​ക​​​ട​​​വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ​​​യു​​​ട​​​ന്‍ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു പോ​​​യി​​​ട്ടു​​​ണ്ട്.

Read More

കണ്ണീര്‍ക്കടലായി മുളന്തുരുത്തി! വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹം സ്‌കൂളിലെത്തിച്ചു

പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കുട്ടികളുടെയും അധ്യാപകന്‍റെയും മൃതദേഹം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. എല്‍ന ജോസ്, ക്രിസ്വിന്‍റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവേല്‍, അധ്യാപകന്‍ വിഷ്ണു എന്നിവരുടെ മൃതദേഹമാണ് സ്‌കൂളിലെത്തിച്ചത്. ബുധനാഴ്ച സ്‌കൂളില്‍നിന്നു നിറചിരിയോടെ വിനോദയാത്രയ്ക്കുപോയ കുട്ടികളുടെ ചേതനയറ്റ ശരീരം സ്‌കൂളിലെത്തിയപ്പോള്‍ നാടു മുഴുവന്‍ കണ്ണീര്‍ക്കടലായി മാറി. അപ്രതീക്ഷിതമായുള്ള കുട്ടികളുടെ വിയോഗം താങ്ങാനാവാതെ രക്ഷിതാക്കളും ബന്ധുക്കളും വാവിട്ടു കരഞ്ഞു. അന്തിമോപചാരമര്‍പ്പിക്കാനെത്തിയ നാട്ടുകാരില്‍ പലരും കണ്ണീരടക്കിപിടിച്ചാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്ഥലത്തെത്തി. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ബസുകള്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Read More

ആ​ടി​പ്പാ​ടി ആ​ഘോ​ഷ​മാ​യി തു​ട​ക്കം; പി​ന്നാ​ലെ കൂ​ട്ട​നി​ല​വി​ളി! ബ​സ് മ​റി​യാ​തി​രി​ക്കാ​ൻ പാ​ടു​പെ​ട്ടെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ

തൃ​ശൂ​ർ: ആ​ടി​പ്പാ​ടി ആ​ഘോ​ഷ​മാ​യാ​ണ് ഊ​ട്ടി​യി​ലേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര സ്കൂ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്. ബ​സ് എ​ത്താ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി എ​ങ്കി​ലും ടൂ​റി​സ്റ്റ് ബ​സ് പാ​ട്ടു വ​ച്ചും ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ചും ആ​ഘോ​ഷ​മാ​യി​ത​ന്നെ​യാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. മ​ക്ക​ളെ യാ​ത്ര​യാ​ക്കാ​ൻ വ​ന്ന ര​ക്ഷി​താ​ക്ക​ൾ പ​ല​രും അ​റി​ഞ്ഞി​ല്ല അ​ത് അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണെ​ന്ന്. മ​റ്റൊ​രു ദീ​ർ​ഘ​ദൂ​ര യാ​ത്ര ക​ഴി​ഞ്ഞാ​ണ് സ്കൂ​ളി​ലേ​ക്ക് ഈ ​ബ​സ് എ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഡ്രൈ​വ​ർ ക്ഷീ​ണ​ത്തി​നാ​യി​രു​ന്നു എ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ചി​ല ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ പ്ര​ശ്ന​മൊ​ന്നു​മി​ല്ല എ​ന്നാ​ണ് ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്. മ​ക്ക​ളെ യാ​ത്ര​യാ​ക്കി വീ​ട്ടി​ലെ​ത്തി ഉ​റ​ങ്ങു​മ്പോ​ഴാ​ണ് പ​ല ര​ക്ഷി​താ​ക്ക​ൾ​ക്കും അ​പ​ക​ട​വി​വ​രം ഫോ​ണി​ൽ ല​ഭി​ച്ച​ത്. പ​ല കു​ട്ടി​ക​ളും നേ​രി​ട്ട് വീ​ടു​ക​ളി​ൽ വി​ളി​ച്ച് ത​ങ്ങ​ളു​ടെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​യി​രു​ന്ന ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളെ​യും വി​ളി​ച്ച് അ​പ​ക​ട​വി​വ​രം അ​റി​യി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ര​ക്ഷി​താ​ക്ക​ൾ തൃ​ശൂ​രി​ലേ​ക്കും വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കും പു​റ​പ്പെ​ട്ടു. ബ​സ്…

Read More

ര​ക്ഷാ​വാ​ഹ​ന​മാ​യ​ത് ക​ള്ളു​വ​ണ്ടി! ടൂ​റി​സ്റ്റ് ബ​സ് പാ​ഞ്ഞ​ത് മ​ണി​ക്കൂ​റി​ൽ 97.2 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലെ​ന്ന്; അ​പ​ക​ട​ത്തി​ൽ പെ​ട്ട ബ​സ് ക​രി​മ്പട്ടിക​യി​ലു​ള്ള​ത്

തൃ​ശൂ​ർ: വ​ട​ക്ക​ഞ്ചേ​രി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റണി രാ​ജു പ​റ​ഞ്ഞു. ടൂ​റി​സ്റ്റ് ബ​സ് മ​ണി​ക്കൂ​റി​ൽ 97.2 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നു സ​ഞ്ച​രി​ച്ചി​രു​ന്ന​ത് എ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്. യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ൾ ഗ​താ​ഗ​ത വ​കു​പ്പി​നെ മു​ൻകൂ​ട്ടി അ​റി​യി​ച്ചി​ല്ലെ​ന്ന​തി​ലൂ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും വീ​ഴ്ച പ​റ്റി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​ണെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട സ​മ​യം ചാ​റ്റ​ൽ മ​ഴ പെ​യ്തി​രു​ന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത​കൂ​ടാ​ൻ കാ​ര​ണ​മാ​യ​താ​യും പ​റ​യു​ന്നു. ഡ്രൈ​വ​ർ​മാ​രു​ടെ ഡ്രൈ​വി​ംഗ് പ​ശ്ചാ​ത്ത​ലം, എ​ക്സ്പീ​രി​യ​ൻ​സ് തു​ട​ങ്ങി​യ​വ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ്ര​തി​ക​രി​ച്ചു. വി​നോ​ദ​യാ​ത്ര പോ​കു​ന്ന ബ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ കൈ​മാ​റാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​പ​ക​ട​ത്തി​ൽ ആ​ദ്യ ഘ​ട്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​മ​സം നേ​രി​ട്ടെ​ന്നും മ​ന്ത്രി സ​മ്മ​തി​ച്ചു. അ​പ​ക​ട​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ വ​ന്ന…

Read More

സാധനം വേണേൽ പണം ഡിജിറ്റലായി നൽകണം; ആവശ്യക്കാർക്ക് പണം കടം നൽകുന്ന ഏജന്‍റുമാരും; 50 ല​ക്ഷം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലുമായി പിടിയിലായവരുടെ പ്രായം ഞെട്ടിക്കുന്നത്…

കൊ​ച്ചി: അ​ന്പ​തു ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ഹാ​ഷി​ഷ് ഓ​യി​ൽ കൈ​മാ​റി​യ വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ട്ടൂ​ർ പാ​റ​യി​ൽ വീ​ട്ടി​ൽ സു​ജി​ൽ (23), പ​ന​ങ്ങാ​ട് മാ​ട​വ​ന കീ​രു​പ​റ​ന്പി​ൽ അ​ൻ​സ​ൽ (23) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ശ്രീ ​രാ​മാ​ന​ന്ദാ​ശ്ര​മം റോ​ഡി​ൽ​നി​ന്നും കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫും നോ​ർ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 2.3 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ ര​ണ്ടു പ്ര​തി​ക​ൾ​ക്കു​മെ​തി​രേ പ​ന​ങ്ങാ​ട്, മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​ണ്. ആ​ന്ധ്ര​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​റ​ക്കു​വാ​ലി​യി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ മാ​ര​ക ല​ഹ​രി​യാ​യ ഹാ​ഷി​ഷ് ഓ​യി​ൽ വി​ല്പ​ന​ക്കാ​യി കൊ​ച്ചി​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ആ​ന്ധ്ര​യി​ൽ​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​തി​ക​ൾ ചെ​റി​യ സം​ഘ​ങ്ങ​ൾ​ക്ക് ഹാ​ഷി​ഷ് ഓ​യി​ൽ വി​ല്പ​ന​ക്കാ​യി…

Read More