കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സിബിഐയ്ക്കു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിൽ സിബിഐ ആസ്ഥാനത്താണ് ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. സിബിഐ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇന്ന് ഹാജരാകണമെന്നു കാണിച്ച് നേരത്തെ സിബിഐ ശിവശങ്കറിനു നോട്ടീസ് നൽകിയിരുന്നു. കേസിൽ ആദ്യമായിട്ടാണ് സിബിഐ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമിക്കാൻ കരാർ നൽകിയതിൽ വൻ തുക കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരേയുള്ള ആരോപണം. കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരുടെ ചോദ്യം ചെയ്യൽ നേരത്തെ പൂർത്തിയായിരുന്നു. കേസുമായി ബന്ധപ്പെട്ട സ്വപ്നയെ സിബിഐ കഴിഞ്ഞ ദിവസം രണ്ടാം തവണയും ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കരാറിൽ ശിവശങ്കർ അവിഹിതമായ ഇടപെടലുകൾ നടത്തിയെന്നും ഇതിന്…
Read MoreCategory: Loud Speaker
പഴങ്ങളുടെ മറവിൽ 1,476 കോടിയുടെ ലഹരികടത്ത്; അങ്കമാലിക്കാരൻ വിജിൽ വർഗീസ് പിടിയിൽ; അന്വേഷണം കൊച്ചിയടക്കമുളള തുറമുഖങ്ങളിലേക്ക്
കൊച്ചി: ഓറഞ്ച് കയറ്റിയ ട്രക്കിൽ കോടികൾ വിലവരുന്ന ലഹരിമരുന്നു കടത്താൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി അടക്കമുള്ള തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അന്വേഷണം തുടങ്ങി. വിവിധ കപ്പലുകളിൽ ചരക്കെത്തിയെന്ന് ഡിആർഐയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അങ്കമാലി മഞ്ഞപ്ര അമലാപുരം സ്വദേശി വിജിൽ വർഗീസി(32) നെ കഴിഞ്ഞ ദിവസം മുംബൈയിൽനിന്ന് ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികൾക്കിടയിൽ 1,476 കോടി രൂപ വിലയുള്ള ലഹരിമരുന്നാണ് കണ്ടെത്തിയത്. 198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്നുമാണ് പെട്ടികളിൽ ഉണ്ടായിരുന്നത്. ഇന്ത്യ വഴി വിവിധ വിദേശരാജ്യങ്ങളിലേക്കു കടത്താനാണ് ലഹരി എത്തിച്ചതെന്നാണ് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ലഹരിമരുന്നിന്റെ ഇന്ത്യയിലെ വിപണനം നിയന്ത്രച്ചിരുന്നത്…
Read Moreപാതിരാത്രിയിൽ നാടിനെ നടുക്കിയ അപകടം; സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കുപോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പുറകിലിടിച്ചു 9 മരണം
സ്വന്തം ലേഖകൻവടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും ഉൾപ്പെടെ ഒന്‍പതു പേർ മരിച്ചു. മരിച്ച മൂന്ന് പേര് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരാണ്. 45ലധികം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി 12 ഓടെ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപമാണ് നാടിനെ ഞെട്ടിച്ച ദുരന്തം നടന്നത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്നുള്ള വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്നു കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്റർബോൺ (16), ദിയ രാജേഷ് (16), അഞ്ജന അജിത് (16), ഇമ്മാനുവല്‍ (16), അധ്യാപകനായ വിഷ്ണു (33) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍…
Read Moreവീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ചു: 17 കാരന് ദാരുണാന്ത്യം; അമ്മയ്ക്കും സുഹൃത്തിനും ഗുരുതരമായ പരിക്ക്
ലക്നൗ: വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം. ഓമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സ്ഫോടനത്തിൽ 17 കാരന്റെ അമ്മയ്ക്കും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്ഫോടനം പ്രാധാന്യമർഹിക്കുന്നതാണെന്നും ആഘാതത്തിൽ വീടിനുള്ളിലെ കോൺക്രീറ്റിന് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്ര ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. കുട്ടിയുടെ നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് തറച്ച് കയറിയിരുന്നു. സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേട്ടതായും സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ആദ്യം കരുതിയതെന്നും അയൽവാസികൾ പറഞ്ഞു. ഗാസിയാബാദിലെ ഹർഷ് വിഹാർ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.
Read Moreദയനീയ ദൃശ്യങ്ങള്‍..! വളര്‍ത്തുനായയെ കെട്ടിയിട്ട് മര്‍ദിച്ചു; മൂന്നു പേര് അറസ്റ്റില്‍; മര്‍ദിക്കാനുണ്ടായ കരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ബംഗളൂരു: വളര്‍ത്തുനായയെ കെട്ടിയിട്ട് മര്‍ദിച്ച മൂന്നു പേര് അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ, രാഹുല്‍, രോഹിത്, രജത് എന്നിവരാണ് അറസ്റ്റിലായത്. മരക്കഷ്ണങ്ങളുപയോഗിച്ച് അതിക്രൂരമായാണ് ഇവര്‍ നായയെ മര്‍ദിക്കുന്നത്. വേദനകൊണ്ട് നിലത്തുകിടഞ്ഞ് പിടഞ്ഞുകൊണ്ട് മോങ്ങുന്ന നായയുടെ ദയനീയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്താതെ കുരച്ച് ശല്യമുണ്ടാക്കിയെന്നാരോപിച്ചാണ് പ്രതികള്‍ നായയെ മര്‍ദിച്ചത്. കിഴക്കന്‍ ബംഗളൂരുവിലെ കെ ആര് പുരം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. നായയുടെ ഉടമയുടെ പരാതിയില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Read Moreഒന്നാം സമ്മാനമടിച്ച ലോട്ടറി തന്റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന് തട്ടിയെടുത്തെന്ന്..! കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്
വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച ശേഷം ഭീഷണി മുഴക്കുന്നത്. ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന് തട്ടിയെടുത്തെന്നും പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് യുവാവിന്റെ സാഹസം. ഇന്നലെ ഉച്ചയ്ക്ക് വയനാട്ടിലെ ലോഡ്ജിലെത്തി മുറിയെടുത്ത ഇയാള്‍ ഇന്ന് ഉച്ചയോടെ കല്പറ്റ പോലീസ് സ്റ്റേനില് വിളിച്ച് വിവരമറിയിച്ചു. മാനസിക പ്രശ്നങ്ങളുള്ള ആളാണ് രമേശനെന്നു പോലീസ് അറിയിച്ചു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാനായി ശ്രമം തുടരുകയാണ്.
Read Moreപോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമത്തിൽ അറസ്റ്റിലായ പ്രതികൾക്കു വേണ്ടി നടത്തിയ ഇടപെടലില്‍ സംശയം; പോലീസുകാരന് മുട്ടന്‍പണി
കാലടി: പോപ്പുലർ ഫ്രണ്ടിന് സഹായം ചെയ്ത് കൊടുത്ത കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. വല്ലം സ്വദേശിയും കാലടി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയുമായ സി.എ. സിയാദിനെതിനെയാണ് സസ്പെൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമത്തിൽ പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാൻ സിയാദ് ഇടപെട്ടതായി സൂചന ലഭിച്ചതിന തുടർന്ന് എൻഐഎ അന്വേഷണം നടത്തി വരികയായിരുന്നു. കെഎസ്ആർടിസി ബസ് തകർത്തതുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായിരുന്നത്. സിയാദ് പെരുന്പാവൂരിലെത്തി ഇവർക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുകയായിരുന്നു. കാലടി സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ പെരുന്പാവൂരിൽ അറസ്റ്റിലായ പ്രതികൾക്കു വേണ്ടി നടത്തിയ ഇടപെടലാണ് സംശയം ജനിപ്പിച്ചത്. വിവരമറിഞ്ഞ എൻഐഎ ഉദ്യോഗസ്ഥർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിർദേശത്തെ തുടർന്നു സിയാദിന്റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിൽ എടുത്തിരുന്നു.
Read Moreയുവതിയും നവജാതശിശുവും മരിച്ച സംഭവം ! ചികിത്സാപ്പിഴവ്: മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട്: യാക്കര ചന്ദനക്കുറിശിയിലെ തങ്കം ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. അജിത്, പ്രിയദർശിനി, നിള എന്നീ ഡോക്ടർമാരാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ഇവരെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിനാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. പിറ്റേന്ന് ഐശ്വര്യയും മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പോലീസ് കേസെടുത്തത്. ചികിത്സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മൊഴിയെടുക്കലും അറസ്റ്റും.
Read Moreകല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് പോലീസുകാരനടക്കം മൂന്നുപേർ മുങ്ങിമരിച്ചു
വിതുര : കല്ലാറിലെ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്നു പേര് കയത്തിൽ പെട്ട് മരിച്ചു. ബീമാപള്ളി തൈക്കാപള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ്(30) സഹോദരനായ ജവാദ് (35) ഇവരുടെ സഹോദരിയുടെ മകനായ സഫ്വാൻ (16)എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ബന്ധുക്കളായ സുബിൻ, അസ്ന, സജീന,ഷെഹ് സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ബ്രൈമൂറിൽ എത്തിയത്. അവിടേയ്ക്ക് അനുമതി നിഷേധിച്ചതിനാൽ 12 മണിയോടെ കല്ലാറിലെ വട്ടക്കയത്തിൽ എത്തുകയായിരുന്നു . കുളിക്കുന്നതിനിടയിൽ അസ്ന(12) കയത്തിൽ അകപ്പെട്ടപോൾ രക്ഷിക്കാനിറങ്ങിയവരാണ് മരിച്ചത്. നാട്ടുകാർ ഓടിക്കൂടി അസ്നയെയും മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തി വിതുര ആശുപത്രിയിലെത്തിച്ചെങ്കിലും ഫിറോസ്, ജവാദ്, സഫ്വാൻ എന്നിവർ മരിച്ചു. കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്തു ഗ്രാമപഞ്ചായത്തിന്റെ യും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ആറിൽ ഇറങ്ങിയത്. സ്ഥിരമായി മുങ്ങി…
Read Moreറോഡിൽ കിടന്നുറങ്ങിയ രണ്ടുപേർ കാർ കയറി മരിച്ചു
പരവൂർ : അർധരാത്രിയിൽ റോഡിൽ കിടന്നുറങ്ങിയ രണ്ട് യുവാക്കളുടെ ശരീരത്തിൽ കൂടി കാർ കയറിയിറങ്ങി രണ്ടു പേരും മരിച്ചു. യുവാക്കളുടെ മരണത്തിനിടയാക്കിയ കാർ നിർത്താതെ പോയി.പരവൂർകോട്ടുവൻകോണം സുശീല ഭവനിൽ ഷിബു (35), പാരിപ്പള്ളി എഴിപ്പുറം ലക്ഷംവീട് കോളനിയിൽ സജാദ് (34) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.30നാണ് അപകടം ഉണ്ടായത്. കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിന് മുന്നിൽ പരവൂർ- പാരിപ്പള്ളി റോഡിൽ ആണ് സംഭവം. സമീപത്തെ ക്ലബ്ബിൽ ഇരുപത്തിയെട്ടാം ഓണാഘോഷപരിപാടികൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് കഴിഞ്ഞ് ഇരുവരും വീടുകളിലേയ്ക്ക് പോകാൻ തുടങ്ങുകയായിരുന്നു. ബൈക്ക് തകരാറിലായത് കാരണം ഇരുവരും റോഡിൽ വിശ്രമിക്കു കയാ യിരുന്നു. ഈ സമയത്ത് പാരിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരുടെയും ശരീരത്തിൽ കൂടി കയറി ഇറങ്ങി. കാർ നിർത്താതെ പോയി. അപകടത്തിന് ശേഷം പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരാണ് അപകടവിവരം…
Read More