മാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് നടി കജോൾ. അത്തരത്തിലൊരു പ്രൊമോഷൻ പരിപാടിക്കിടെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് കജോൾ പറഞ്ഞ ഒരു കാര്യം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്നാണ് അവർ പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ കജോൾ പറഞ്ഞ വാക്കുകളാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്.” വ്യക്തിപരമായി താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു എന്ന് കജോൾ പറഞ്ഞു. പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. ചിലർ കജോളിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്ന രീതിയിൽ പ്രതികരിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു. ഏഷ്യയിലെ അല്ലെങ്കിൽ ലോകത്തിലെ…
Read MoreCategory: Movies
‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല. മൂന്ന് മാസത്തിനുള്ളില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡിയിലെ തീരുമാനം. അതുവരെ നിലവിലെ ഭരണ സമിതി തുടരും. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച നിലപാടെടുത്ത പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നിലവിലെ ഭരണ സമിതി തുടരുകയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനയുടെ സുതാര്യതക്ക് വേണ്ടിയാണിതെന്നാണ് മോഹന്‍ലാലിന്റെ വാദം. താര സംഘടന പ്രതിസന്ധിയില്‍ നില്ക്കുന്ന ഘട്ടമാണിതെന്നും മോഹന്‍ലാല്‍ തുടരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ബാബുരാജാണ്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. ഭരണസമിതി…
Read Moreഅപ്രതീക്ഷിത കണ്ടുമുട്ടൽ… വിമാനയാത്രയ്ക്കിടെ നടന് ജഗതിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി
നടന് ജഗതി ശ്രീകുമാറുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി നടനെ കണ്ടത്. ജഗതി ശ്രീകുമാറിന്റെ അടുത്തു ചെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
Read Moreഅമ്മ ജനറൽ ബോഡി ഇന്ന്; പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കും
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററിൽ ചേരുന്ന യോഗത്തില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. പ്രസിഡന്റായി മോഹന്‍ലാല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. എല്ലാവര്ക്കും സ്വീകാര്യനായ മുതിര്‍ന്ന താരം തന്നെ പ്രസിഡന്റ് സ്ഥാനത്ത് വേണമെന്നാണ് പൊതുവിലുള്ള ധാരണ. തെരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊണ്ടുവന്ന പുതിയ നിർദേശവും യോഗത്തിൽ ചർച്ച ചെയ്യും. ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ചില ഭാരവാഹികൾ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്.
Read Moreചങ്കൂറ്റം പൂജാ കർമം
പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം എന്ന ചിത്രത്തിന്റെ പൂജാ കർമം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ നടന്നു. ആലത്തൂർ എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ-ചെന്താമരാക്ഷൻ, കല-നാഥൻ മണ്ണൂർ, മേക്കപ്പ്-സുധാകരൻ, കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ, സ്റ്റിൽസ്-രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹക്കീം ഷാ, പിആർഒ- എ.എസ്. ദിനേശ്.
Read Moreറെഡി റീമേക്ക് ചെയ്തപ്പോൾ നായികയാകാൻ താൽപര്യമുണ്ടായിരുന്നു, പക്ഷേ ഭാഗ്യമുണ്ടായില്ല: ജെനീലിയ ഡിസൂസ
ബോളിവുഡിലാണ് തുടക്കമെങ്കിലും നടി ജെനീലിയ ഡിസൂസയെ താരമായി വളർത്തിയത് തമിഴ്, തെലുങ്ക് സിനിമാ ലോകമാണ്. ക്യൂട്ട് ഗേൾ ഇമേജിൽ വളരെ പെട്ടെന്ന് ജെനീലിയക്ക് ജനശ്രദ്ധ നേടാനായി. ഒന്നിന് പിറകെ ഒന്നായി നടിക്ക് തെലുങ്കിൽനിന്നു ഹിറ്റുകൾ ലഭിച്ചു. തമിഴിലും ഈ വിജയഗാഥ തുടർന്നു. ഹിന്ദിയിൽ ചുരുക്കം സിനിമകളേ ജെനീലിയ ചെയ്തിട്ടുള്ളൂ. ഇവയിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ട സിനിമകളും കുറവാണ്. എന്തുകൊണ്ടാണ് ജെനീലിയക്ക് ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ പറ്റാതെ പോയെന്ന ചർച്ചകൾ പലപ്പോഴും നടന്നിട്ടുണ്ട്. നെപ്പോട്ടിസം (സ്വജനപക്ഷപാത്രം) കൊടികുത്തി വാഴുന്ന ബി ടൗണിൽ തന്റേതായ സ്ഥാനം കണ്ടെത്തുക ജെനീലിയക്ക് എളുപ്പമായിരുന്നില്ല. എന്നാൽ തെന്നിന്ത്യയിൽനിന്നു തുടരെ അവസരങ്ങൾ വരികയും ചെയ്തു. ജെനീലിയ നായികയായി 2008 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായിരുന്നു റെഡി. രാം പൊത്തിനേനി നായകനായെത്തിയ സിനിമ ഹിറ്റായിരുന്നു. ഇതേ പേരിൽ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. സൽമാൻ ഖാനായിരുന്നു നായകൻ. നായികയായി…
Read Moreഓൺലൈൻ മാധ്യമങ്ങളോട് കയർത്ത് സമാന്ത; മേക്കപ്പ് ഇല്ലാത്തതുകൊണ്ടാണോയെന്ന് ആരാധകർ
തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കി ഇന്ന് പാന്‍ഇന്ത്യന്‍ താരമായി വളര്‍ന്നു നില്ക്കുന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു. എന്നും വാർsത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയുടെ വ്യക്തി ജീവിതവും, ആരോഗ്യാവസ്ഥയും എന്നും മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു.എല്ലാകാര്യങ്ങളും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന സിനിമാ മേഖലയിലെ ചരുക്കം ചില നായിക നടിമാരിൽ ഒരാളാണ് സാമന്ത. ഇപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങളോട് കയർക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വര്‍ക്ക് ഔട്ടിന് ശേഷം ജിമ്മില്‍ നിന്നും ഇറങ്ങി വരുന്ന സാമന്തയ്ക്ക് നേരേ കാമറയുമായി നില്ക്കുന്ന ഓണ്‍ലൈന്‍ ചാനലുകളോടാണ്താരം ചൂടായിരിക്കുന്നത്. ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോട് ഒന്ന് നിര്‍ത്തൂവെന്ന് പറഞ്ഞാണ് സാമന്ത വണ്ടിയിലേക്ക് കയറുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് ജിമ്മിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങൾ എടുക്കുന്ന ചാനലുകാരോട് എടുക്കരുതെന്ന് ആദ്യം അഭ്യർഥിച്ചിരുന്നു. ഇതുകൂട്ടാക്കാതെ വീണ്ടും ദൃശ്യങ്ങൾ…
Read Moreനിവിൻ പോളി വീണ്ടും ആഗ്രഹിച്ചപ്പോൾ…
സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ്. എന്‍ജിനിയറിംഗാണ് പഠിച്ചതെങ്കിലും, എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണ്. ഒരു ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല. പിന്നീട് ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തി. സിനിമയില്‍ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ കേള്‍ക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമാ നിര്‍മാണത്തെ സഹായിക്കുന്ന എഐ ടൂളുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. -നിവിന്‍ പോളി
Read Moreശ്രീനിയേട്ടൻ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് ഉർവശി
ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാർസിന്റെ പടങ്ങളിൽ അപ്രധാനമായ വേഷങ്ങളിൽ ശ്രീനിയേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും. ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്സിൽ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടൻ ചിലപ്പോൾ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്പെക്ടും ആരാധനയും. -ഉർവശി
Read Moreസ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ്, കൂടൽ 27-ന്
തീർത്തും സ്റ്റൈലിഷ് ലുക്കിൽ ബോബി എന്ന കഥാപാത്രമായി ബിബിൻ ജോർജ് അഭിനയിക്കുന്ന ചിത്രം കൂടൽ ജൂൺ 27 ന് തിയറ്ററുകളിലെത്തുന്നു. പി ആന്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ.വി നിർമിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ഒരു ക്യാമ്പിംഗിൽ അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിന്റെ പ്രമേയം.ചെക്കൻ എന്ന ജനശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി.എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.…
Read More