കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പ് ചുമത്തി. നാല് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചു എന്ന് യുവതി കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. കൗണ്‍സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കുകയും ചെയ്തു. പിന്നാലെയാണ് ഭര്‍ത്താവിനെതിരേ പോക്സോ വകുപ്പ് ചുമത്തിയത്. പരാതി നല്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പോക്സോ ചുമത്താന്‍ പോലീസ് തയാറായത്. ഭര്‍ത്താവ് കുഞ്ഞിനു മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇത് ചോദ്യം…
Read MoreDay: August 24, 2026
ആശുപത്രിയിലെ തീപിടിത്തത്തിൽ നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം; വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് കുട്ടികളുടെ ജീവൻ നഷ്ടമായത്
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലർച്ചെ 3:30-ഓടെയാണ് ദുരന്തമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചാണ് വൻ തീപിടിത്തമുണ്ടായത്. അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കൾ ഉണ്ടായിരുന്നു. പുകയും തീയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ വേഗത്തിൽ പുറത്തെത്തിച്ചു. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. നിലവിൽ ഗുരുതരാവസ്ഥയിലുള്ള മറ്റ് ആറ് നവജാതശിശുക്കളെ അടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിവരികയാണ്.
Read More‘ദി സൈലന്റ് ഗാർഡിയൻ’: രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി ചിത്രീകരിച്ച് ഡൽഹിയിൽ പോസ്റ്ററുകൾ
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സൂപ്പർ ഹീറോ ബാറ്റ്മാനുമായി ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനും യൂത്ത് കോൺഗ്രസ് ഓഫീസിനും സമീപമാണ് ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അക്ഷയ് ലാക്രയുടെ നേതൃത്വത്തിൽ ഈ പോസ്റ്ററുകൾ പതിപ്പിച്ചത്. രാഹുലിന്റെ ചിത്രത്തോടൊപ്പം ബാറ്റ്മാന്റെ രൂപവും ഉൾപ്പെടുത്തിയിട്ടുള്ള ഈ പോസ്റ്ററുകളിൽ “ദി സൈലന്റ് ഗാർഡിയൻ”, “എ വാച്ച്ഫുൾ പ്രൊട്ടക്ടർ” (ശബ്ദമില്ലാത്ത കാവലാൾ, ജാഗ്രതയുള്ള സംരക്ഷകൻ) എന്നീ വാചകങ്ങളും കുറിച്ചിട്ടുണ്ട്. പത്തിൽ ഇൻസ്റ്റാഗ്രാമിൽ നടന്ന ‘ആസ്ക് മി എനിതിംഗ്’ സംവാദത്തിനിടയിൽ, ‘താങ്കൾ ബാറ്റ്മാനാണോ?’ എന്ന ഒരു യുവാവിന്റെ ചോദ്യത്തിന്, “എന്നെയും ബാറ്റ്മാനെയും ഇതുവരെ ആരും ഒരേ മുറിയിൽ കണ്ടിട്ടില്ല” എന്ന് രാഹുൽ ഗാന്ധി തമാശരൂപേണ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ പോസ്റ്ററുകൾ ഉയർത്തിയത്.
Read Moreകണ്ണീരിലായി തീരം: വല തകർക്കുന്നു, മത്സ്യങ്ങളെ നശിപ്പിക്കുന്നു; തീരദേശത്ത് ജെല്ലിഫിഷ്
ആലപ്പുഴ: ആലപ്പുഴയുടെ തീരക്കടലിൽ ജെല്ലിഫിഷുകളുടെ (കടൽചൊറി, കാന്തൽചൊറി) വൻതോതിലുള്ള വ്യാപനം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഗുരുതര ഭീഷണിയായി മാറുന്നു. മൺസൂൺ കാലയളവിന് പിന്നാലെ എല്ലാ വർഷവും ജൂലൈ മുതൽ ജനുവരി വരെ ജെല്ലി ഫിഷുകളുടെ വൻതോതിലുള്ള സാന്നിധ്യം ആവർത്തിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന തൊഴിലാളികളുടെ വലയിൽ ആയിരക്കണക്കിന് ജെല്ലിഫിഷുകൾ കുടുങ്ങുന്നതോടെ വലകൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുകയും വിലയേറിയ മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുകയും ചെയ്യുന്നത് പതിവാണ്. ജെല്ലിഫിഷുകളുടെ ശരീരത്തിൽ നിന്നുള്ള ഒട്ടിപ്പിടിക്കുന്ന ദ്രവം മത്സ്യത്തിന്റെ ഗുണനിലവാരത്തെയും വിപണനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ, ജെല്ലിഫിഷിന്റെ സ്പർശനത്തെ തുടർന്നുണ്ടാകുന്ന അസ്വസ്ഥതകൾ മത്സ്യത്തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. ഇതുമൂലം പല തൊഴിലാളികളും കടലിൽ പോകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം പോലും ഉണ്ടാകുന്നുണ്ടെന്ന് മാരാരിക്കുളത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു. വലിയ തോതിലുള്ള ജെല്ലിഫിഷ് വ്യാപനം തീരദേശ വ്യവസായങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും ഭീഷണിയാണ്. മുൻകാലങ്ങളിൽ കൂടൻകുളം ആണവനിലയത്തിന്റെ…
Read Moreഭർത്താവിനെ കൊന്ന് കുടൽമാല പുറത്തെടുത്തു;വൃക്കയും കരളും കാണാനില്ല; ടെറസിന്റെ മുകളിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വയർകീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത് ഭാര്യ. ഉത്തർപ്രദേശ് സീതാപുർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജേഷിന്റെ ഭാര്യ വിമല ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം പുറത്തറിഞ്ഞതിന് പിന്നാലെ വീടിന്റെ ടെറസിൽനിന്ന് ചാടി പരിക്കേറ്റ പ്രതി നിലവിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ പ്രതിയിൽനിന്ന് കൂടുതൽ മൊഴിയെടുക്കാൻ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ദമ്പതിമാർ താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്പതിമാർ തമ്മിൽവഴക്കുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പോലീസിന് മൊഴി നൽകി. വഴക്കിനിടയിൽ ശബ്ദം കേട്ട് റിങ്കു വീടിന്റെ ടെറസിൽ എത്തിനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജേഷിനെ കണ്ടത്. വയറിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന രാജേഷിന്റെ വയർ കീറി കുടൽമാല പുറത്തെടുക്കുന്ന ഭീകരമായ കാഴ്ച്ചയാണ് വീട്ടുടമ കണ്ടത്. അല്പസമയത്തിനുശേഷം റിങ്കുവിനെ കണ്ടതോടെ പരിഭ്രാന്തയായ യുവതി വീടിന്റെ ടെറസിൽനിന്ന്…
Read More