ആണും പെണ്ണും  ഒ​രേ​പോലെ​; ഫെ​മി​നി​സം എ​ന്ന​തി​ന്‍റെ അ​ര്‍​ഥം എ​നി​ക്ക് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ലെന്ന് നമിതാ പ്രമോദ്

ഫെ​മി​നി​സം എ​ന്ന​തി​ന്‍റെ അ​ര്‍​ഥം എ​നി​ക്ക് ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ല. ആ​ണും പെ​ണ്ണും ഒ​രേ​പോ​ലെ​യാ​ണെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സ്ത്രീ​യും പു​രു​ഷ​നും ഒ​രേ​പോ​ലെ ആ​യി​രി​ക്ക​ണം. തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഒ​രേ​പോ​ലെ മു​ന്നോ​ട്ടു പോ​ക​ണം. പ​ര​സ്പ​ര​മു​ള്ള ബ​ഹു​മാ​ന​മാ​ണ് എ​ല്ലാ​വ​ര്‍​ക്കു​മി​ട​യി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ത്. -ന​മി​ത പ്ര​മോ​ദ്

Read More

രാ​ജ​മൗ​ലി സാ​റി​നോ​ട് ക​ട​പ്പാ​ട്; തു​ട​ര്‍​ച്ച​യാ​യു​ള്ള ഈ ക​ളി​യാ​ക്ക​ലു​ക​ള്‍ ത​ന്നെ​യാ​ണ്  വ​ള​രാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്

പ​ത്ത് വ​ര്‍​ഷം മു​മ്പ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ വ​ലി​യ പ​രി​ഹാ​സ​ത്തി​ന് പാ​ത്ര​മാ​കു​മാ​യി​രു​ന്നു. ‘യേ ​ക്യാ ആ​ക്ഷ​ന്‍ ഹേ, ​ഉ​ദ്ദ് ര​ഹാ ഹേ ​സ​ബ് (ഇ​തെ​ന്താ​ണ്, എ​ല്ലാം പ​റ​ക്കു​ന്നു) എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ പ​രി​ഹാ​സം. പ​ക്ഷേ തു​ട​ര്‍​ച്ച​യാ​യു​ള്ള ഈ ക​ളി​യാ​ക്ക​ലു​ക​ള്‍ ത​ന്നെ​യാ​ണ് ന​മ്മ​ളെ വ​ള​രാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ ത​ങ്ങ​ളു​ടെ സി​നി​മ​ക​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ല്‍​ക്കേ​ണ്ടി വ​ന്നു, എ​ന്നാ​ല്‍ ബാ​ഹു​ബ​ലി പോലെ മികച്ച സി​നി​മ​കളുമാ​യു​ണ്ടാ​യ അ​ടു​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍നി​ന്നു​ള്ള സി​നി​മ​ക​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ ആ​ക​ര്‍​ഷി​ച്ചു. ആ​ളു​ക​ള്‍ പ​തി​യെ ഡ​ബ്ബ് ചെ​യ്ത സി​നി​മ​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. അ​ത് ഏ​റെ നാ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പൂ​ര്‍​ണമാ​യ ക​ട​പ്പാ​ട് എ​സ്എ​സ് രാ​ജ​മൗ​ലി സാ​റി​നോ​ടാ​ണ്. ബാ​ഹു​ബ​ലി​യാ​ണ് വഴിത്തിരിവായത്. കെ​ജി​എ​ഫും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ആ​ളു​ക​ള്‍ ഇ​പ്പോ​ള്‍ സൗ​ത്ത് സി​നി​മ​ക​ള്‍ ശ്ര​ദ്ധി​ക്കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു. –യാ​ഷ്

Read More

ആ​രെ​ങ്കി​ലും എ​നി​ക്ക് വേ​ണ്ടി നാ​ട​ന​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ഴു​ത​ണേ…അപേക്ഷിച്ച് ഹന്ന

ആ​രെ​ങ്കി​ലും എ​നി​ക്ക് വേ​ണ്ടി നാ​ട​ന​ല്ലാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ ഒ​ന്ന് എ​ഴു​ത​ണേ എ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്. പ​ക്ഷേ ഇ​തൊ​രു ന​ല്ല കാ​ര്യ​മാ​ണ്. ഞാ​ൻ എ​ന്‍റെ റി​യ​ൽ ലൈ​ഫി​ൽ മേ​ക്ക​പ്പ് ധ​രി​ക്കാ​ത്ത വ്യ​ക്തി​യാ​ണ്. ജീ​ൻ​സൊ​ക്കെ ധ​രി​ക്കാ​നാ​ണ് ഇ​ഷ്ടം. അ​തി​ന​പ്പു​റം ആ​ക്സ​സ​റീ​സ് ധ​രി​ക്കാ​റി​ല്ല. എ​നി​ക്ക് കി​ട്ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ അ​തി​ൽ നി​ന്ന് ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്. വീ​ട്ട​മ്മ​യാ​യി​ട്ടാ​ണ് ര​ക്ഷാ​ധി​കാ​രി ബി​ജു​വി​ൽ അ​ഭി​ന​യി​ച്ച​ത്. കൂ​മ​നി​ൽ ധാ​വ​ണി​യു​ടു​ത്ത ഒ​രു അ​സ​ൽ പാ​ല​ക്കാ​ട​ൻ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ലെ കു​ട്ടി​യാ​ണ്. ഞാ​നൊ​രു ന​ടി​യാ​യി വ​ള​രാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​നി​ക്ക് ത​ന്നെ എ​ന്നെ ജ​ഡ്ജ് ചെ​യ്യാ​ൻ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണി​തൊ​ക്കെ. അ​തു​കൊ​ണ്ട് എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. എ​നി​ക്ക് സ്‌​പോ​ർ​ട്സ് വു​മ​ൺ പോ​ലെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. -ഹ​ന്ന റെ​ജി കോ​ശി

Read More

ഹ​നീഫി​ക്ക അ​തു പ​റ​ഞ്ഞ​പ്പോ​ൾ ഞാ​നാ​കെ വ​ല്ലാ​ണ്ടാ​യി; സിഐഡി മൂസയുടെ ഡബ്ബിംഗ് കഴിഞ്ഞപ്പോഴും ദിലീപിന് വിശ്വാസമില്ലായിരുന്നെന്ന് ജോണി ആന്‍റണി

സി​ഐ​ഡി മൂ​സ​യു​ടെ ചി​ത്രീ​ക​ര​ണം 95 ദി​വ​സ​മെ​ടു​ത്താ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നി​സാ​ര​മാ​യി​രു​ന്നി​ല്ല ഷൂ​ട്ട്. ഡ​ബ്ബിംഗ് എ​ല്ലാം ക​ഴി​ഞ്ഞ് പ​ക്ക ആ​യ​പ്പോ​ഴും ദി​ലീ​പി​ന് വി​ശ്വാ​സം വ​രു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണ്. അ​സോ​സി​യേ​റ്റാ​യി ദി​ലീ​പി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​നും ടെ​ന്‍​ഷ​നി​ലാ​യി​രു​ന്നു. അ​ന്ന് മൂ​ന്നു കോ​ടി​യോ​ളം ചെ​ല​വാ​ക്കി നി​ർ​മി​ച്ച പ​ട​മാ​ണ്. സി​ദ്ദി​ഖ് സാ​ര്‍ വ​ന്ന് പ​ടം കാ​ണ​ട്ടെ എ​ന്നാ​യി​രു​ന്നു ഞാ​ന്‍ പ​റ​ഞ്ഞ​ത്. അ​തെ​ന്താ സാ​ര്‍ ത​ന്നെ വ​ര​ണ​മെ​ന്ന് പ​റ​യാ​ന്‍ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ഇ​തു​വ​രെ പ​രാ​ജ​യം വ​ന്നി​ട്ടി​ല്ല​ല്ലോ, സാ​ര്‍ ത​ന്നെ വ​ര​ട്ടെ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ദി​ലീ​പും ഞാ​നും വി​ളി​ച്ചു. സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തൊ​രു ചി​രി​യു​ണ്ടാ​യി​രു​ന്നു. ജോ​ണി ന​ന്നാ​യി ചെ​യ്തി​ട്ടു​ണ്ട് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ബ്രേ​ക്ക് എ​ടു​ക്കാ​തെ​യാ​ണ് സി​ഐ​ഡി മൂ​സ​യി​ലെ പാ​ട്ട് ചി​ത്രീ​ക​രി​ച്ച​ത്. മൂ​ന്ന് മ​ണി​യാ​യ​പ്പോ​ള്‍ ഹ​നീ​ഫി​ക്ക​യു​ടെ​യൊ​ക്കെ ഷൂ​ട്ട് ക​ഴി​ഞ്ഞു. അ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് ഉ​മ്മ മ​രി​ച്ച് പോ​യെ​ന്ന് പ​റ​യു​ന്ന​ത്. ഷൂ​ട്ടി​നെ ബാ​ധി​ക്ക​രു​തെ​ന്ന്…

Read More

ബോ​ഡി ഷെ​യ്മിം​ഗി​ന്‍റെ ഭ​യാ​ന​ക​മാ​യ വേ​ര്‍​ഷ​ൻ; സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന ആക്രമണത്തെക്കുറിച്ച് ഹണിറോസ്

ബോ​ഡി ഷെ​യ്മിം​ഗി​ന്‍റെ ഭ​യാ​ന​ക​മാ​യ വേ​ര്‍​ഷ​നാ​ണ് ന​ട​ക്കു​ന്ന​ത്. സെ​ര്‍​ച്ച് ചെ​യ്യാ​റി​ല്ല, താ​നെ മു​ന്നി​ലേ​ക്ക് വ​രു​മ​ല്ലോ ഇ​തൊ​ക്കെ. ഇ​തെ​ന്താ​ണ് ഇ​ങ്ങ​നെ വ​രു​ന്ന​തെ​ന്ന് ചി​ന്തി​ച്ചി​രു​ന്നു. ഇ​തി​ലൊ​ക്കെ എ​ന്ത് ചെ​യ്യാ​നാ​ണ്? എ​ന്താ​ണ് തെ​ളി​യി​ക്കേ​ണ്ട​ത്? ഒ​ന്നും ചെ​യ്യാ​നി​ല്ല. ബോ​ഡി ഷെ​യ്മിം​ഗി​ന്‍റെ എ​ക്‌​സ്ട്രീം ലെ​വ​ല്‍. എ​ന്താ​ണ് ചെ​യ്യു​ക എ​ന്ന​റി​യി​ല്ല. പ​ല​പ്പോ​ഴും ഓ​പ്ഷ​നി​ല്ല. ഇ​തൊ​ക്കെ എ​ഴു​തു​ന്ന​വ​ര്‍ ത​ന്നെ ചി​ന്തി​ക്കേ​ണ്ട​താ​ണ്. ഇ​ത്ര​യൊ​ക്കെ വേ​ണ​മോ, കു​റേ​ക്കൂ​ടി പോ​സി​റ്റീ​വാ​യൊ​രു അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ജീ​വി​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്. ഇ​തൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ ചെ​റി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ന​മ്മ​ളു​ടെ കു​ടും​ബ​ത്തി​ലോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കി​ട​യി​ലോ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രി​ല്ല. ക​മ​ന്‍റി​ടു​ന്ന​തി​ല്‍ മി​ക്ക​വ​രും ഫേ​ക്കാ​യി​രി​ക്കും. പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​വി​ടേ​യും ഇ​വി​ടേ​യും ഇ​രു​ന്ന് ക​മ​ന്‍റ​ടി​ക്കു​ന്ന​വ​രാ​യി​രി​ക്കും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​മ​ന്‍റി​ടു​ന്ന​ത്. അ​ത് അ​വ​സാ​നി​ക്ക​ണ​മെ​ന്ന് വ​ള​രെ​യ​ധി​കം ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷെ എ​ങ്ങ​നെ​യെ​ന്ന് എ​നി​ക്കും അ​റി​യി​ല്ല. -ഹ​ണി റോ​സ്

Read More

പരസ്പരം തേച്ച പ്രണയം…പി​രി​യാ​മെ​ന്ന്​ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചെ​ടു​ത്ത തീ​രു​മാ​നം; കാമുകന്‍റെ പേര് വെളിപ്പെടുത്താതെ അനുഷ്ക ഷെട്ടി

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി 41-ൽ ​എ​ത്തി​നി​ൽ‌​ക്കു​ക​യാ​ണ്. തെ​ലു​ങ്ക് സി​നി​മാ മേ​ഖ​ല​യി​ലെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണ് അ​നു​ഷ്ക. ഒ​രു കാ​ല​ത്ത് തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ന​ടി കൂ​ടി​യാ​യി​രു​ന്നു അ​നു​ഷ്ക. നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ എ​ത്തി​ച്ച് വി​ജ​യം നേ​ടി​യി​ട്ടു​ള്ള ന​ടി കൂ​ടി​യാ​ണ് അ​നു​ഷ്ക.ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്‍റെ പേ​രും അ​ട​യാ​ള​പ്പെ​ടു​ത്തി​യ അ​നു​ഷ്ക​യു​ടെ സ്വ​കാ​ര്യ ജീ​വി​ത വി​ശേ​ഷം അ​റി​യാ​ൻ എ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് താ​ൽ​പ​ര്യ​മാ​ണ്. പ്രാ​യം 41 ആ​യെ​ങ്കി​ലും താ​രം ഇ​തു​വ​രെ​യും വി​വാ​ഹി​ത​യാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ പ​ല​പ്പോ​ഴും അ​നു​ഷ്ക​യു​ടെ പേ​രി​നൊ​പ്പം പ​ല ന​ട​ന്മാ​രു​ടെ പേ​രു​ക​ളും ചേ​ർ​ത്ത് ഗോ​സി​പ്പു​ക​ൾ വ​രാ​റു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ അ​നു​ഷ്ക​യു​ടെ പേ​രി​നൊ​പ്പം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ള്ള​ത് പ്ര​ഭാ​സി​ന്‍റെ പേ​രാ​ണ്. പ​ക്ഷെ അ​തെ​ല്ലാം വെ​റും ഗോ​സി​പ്പു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ഒ​രു പ്ര​ണ​യം മാ​ത്ര​മെ സം​ഭ​വി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് അ​നു​ഷ്ക ത​ന്നെ ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​നി​ക്ക് മു​മ്പ് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ…

Read More

അമ്മയാണേ സത്യം, ശ്രീ​നി​വാ​സ​ൻ ഭാ​ഗ്യ​വാ​നാ​യ അ​ച്ഛ​ൻ; ശ്രീനിവാസന്‍റെ തിരിച്ചു വരവിനെക്കുറിച്ച്  ബാലചന്ദ്രമേനോൻ 

ക​ഴി​ഞ്ഞ ദി​വ​സം എ​നി​ക്ക് വ​ള​രെ സ​ന്തോ​ഷം ന​ൽ​കി​യൊ​രു കാ​ര്യം സു​ഖ​മി​ല്ലാ​തി​രു​ന്ന ശ്രീ​നി​വാ​സ​ൻ വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്ന വാ​ർ​ത്ത​യാ​ണ്. അ​ത് എ​ന്നെ​പ്പോ​ലൊ​രു വ്യ​ക്തി​ക്ക് കൂ​ടു​ത​ൽ ഫീ​ൽ ചെ​യ്യാ​ൻ കാ​ര​ണം ഇ​തേ​പോ​ലെ ഞാ​നും കു​റ​ച്ച് കാ​ലം രോ​ഗാ​വ​സ്ഥ​യി​ൽ വീ​ട്ടി​ൽത​ന്നെ ഇ​രു​ന്ന് ദി​വ​സ​ങ്ങ​ൾ ത​ള്ളി നീ​ക്കി​യ ആ​ളാ​ണ്. ആ ​സ​മ​യ​ത്ത് നാ​ട്ടി​ൽ എ​ന്തെ​ല്ലാം ക​ഥ​ക​ളാ​ണ് എ​ന്നെക്കുറി​ച്ച് പ്ര​ച​രി​ച്ച​തെ​ന്ന് എ​നി​ക്ക​റി​യാം. അ​തു​പോ​ലെ ശ്രീ​നി​വാ​സ​ൻ ക്ഷീ​ണി​ച്ചി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ ക​ണ്ടി​ട്ട് കു​റ​ച്ച് നാ​ൾ മു​മ്പ് ആ​ളു​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ എ​ന്‍റെ മ​ന​സി​ലു​ണ്ട്. അ​തി​ൽനി​ന്നൊ​ക്കെ അ​ദ്ദേ​ഹം ചാ​ടി എ​ഴു​ന്നേ​റ്റ് കാ​മ​റ​യ്ക്ക് മു​മ്പി​ൽ വ​ന്ന് അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ഒ​ന്ന് അ​ഭി​ന​ന്ദി​ക്ക​ണ​മെ​ന്ന് തോ​ന്നി. അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത് സ്വ​ന്തം മ​ക​നൊ​പ്പ​മാ​ണ്. അ​തൊ​രു ഭാ​ഗ്യ​വാ​നാ​യ അ​ച്ഛ​നാ​യ​തു​കൊ​ണ്ടാ​ണ്. ശ്രീ​നി​വാ​സ​ന് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ രീ​തി​യി​ലു​ള്ള ന​ർ​മ​വും മ​റ്റു​മൊ​ക്കെ വച്ച് പ്ര​ത്യേ​കം ഓ​ഡി​യ​ൻ​സ് ഉണ്ട്. -ബാ​ല​ച​ന്ദ്രമേ​നോ​ൻ

Read More

സി​നി​മ​യി​ലും പു​രു​ഷാ​ധി​പ​ത്യ​മു​ണ്ട്; സ്ത്രീ​ക​ള്‍ കു​റ​ച്ച് കൂ​ടി ബോ​ധ​വാ​ന്‍​മാ​രാ​യി​ട്ടു​ണ്ടെന്ന് ഐശ്വര്യ ലക്ഷ്മി

എ​ല്ലാ മേ​ഖ​ല​യി​ലെ​യും പോ​ലെ സി​നി​മ​യി​ലും പു​രു​ഷാ​ധി​പ​ത്യ​മു​ണ്ട്. എ​ന്നാ​ല്‍ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് അ​ത് പെ​ട്ടെ​ന്ന് പു​റ​ത്തേ​ക്ക് അ​റി​യു​ന്ന​ത്. സ്ത്രീ​ക​ള്‍ കു​റ​ച്ച് കൂ​ടി ബോ​ധ​വാ​ന്‍​മാ​രാ​യി​ട്ടു​ണ്ട്, എ​ന്താ​ണ് ലോ​ക​ത്ത് ന​ട​ക്കു​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ച്. എ​ന്തി​നാ​ണ് പ്ര​യോ​റി​റ്റി കൊ​ടു​ക്കേ​ണ്ട​ത്. ന​മ്മു​ടെ കാ​ര്യ​ങ്ങ​ള്‍​ക്ക് പ്ര​യോ​റി​റ്റി കു​റ​ച്ച് ക​ണ്ട് വേ​റെ ആ​ര്‍​ക്കും വേ​ണ്ടി ജീ​വി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ങ്ങ​നെ ഉ​ള്ള അ​വെ​യ​ര്‍​ന​സ് കൂ​ടി​യി​ട്ടു​ണ്ട്. അം​ബീ​ഷ​ന്‍​സ് കൂ​ടി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യ ച​ങ്ങ​ല​ക്കെ​ട്ടു​ക​ളി​ല്‍ ബ​ന്ധി​ക്ക​പ്പെ​ടാ​ന്‍ ഒ​രു മ​നു​ഷ്യ​നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പല​പ്പോ​ഴും സ്ത്രീ​ക​ള്‍​ക്ക് എ​പ്പോ​ഴും ഒ​രു ക​ണ്ടീ​ഷ​നിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ന​മ്മ​ള്‍ പ​ല ആ​ചാ​ര​ങ്ങ​ളോ എ​ന്തോ ആ​യി​ക്കോ​ട്ടെ. ഒ ​രു വേ ​ഓ​ഫ് ലൈ​ഫ് എ​ന്ന് പ​റ​യു​ന്ന പോ​ലെ ത​ന്നെ ചി​ല കാ​ര്യ​ങ്ങ​ള്‍ അ​ങ്ങ​നെ മ​തി എ​ന്നു​ള്ള​തൊ​ക്കെ കു​റ​ച്ച് കു​റ​ച്ച് മാ​റു​ന്നു​ണ്ട്. -ഐശ്വര്യ ലക്ഷ്മി

Read More

അ​ങ്ങ​നെ​യൊ​രു ശീ​ലം മ​മ്മൂ​ട്ടി​ക്കി​ല്ല; സീ​ന​ത്തി​ന് അ​റി​യാം മ​മ്മൂ​ട്ടി​യു​ടെ സൗ​ന്ദ​ര്യ​ര​ഹ​സ്യം

മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​ക്ക് വി​ശേ​ഷ​ണ​ങ്ങ​ള്‍ ആ​വ​ശ്യ​മി​ല്ല. മ​ല​യാ​ളി​യു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ് ആ ​മ​ഹാ​ന​ട​ന്‍. വെ​ള്ളി​ത്തി​ര​യി​ല്‍ മ​മ്മൂ​ട്ടി പ​ക​ര്‍​ന്നാ​ടി​യ വേ​ഷ​ങ്ങ​ള്‍ എ​ന്നും വി​സ്മ​യ​മാ​ണ്. പ്രാ​യം വെ​റും സം​ഖ്യ​മാ​ത്ര​മാ​ണെ​ന്ന് മ​മ്മൂ​ട്ടി​യി​ല്‍ നി​ന്നാ​ണ് ന​മ്മ​ള്‍ പ​ഠി​ക്കേ​ണ്ട​താ​ണ്. എ​ഴു​പ​തു വ​യ​സ് പി​ന്നി​ട്ടി​ട്ടും ഇ​ന്നും ഒ​രു യു​വ​താ​ര​ത്തി​ന്‍റെ ചു​റു​ചു​റു​ക്കും പ്ര​സ​രി​പ്പു​മാ​യി സ​ജീ​വ​മാ​ണ് മ​മ്മൂ​ട്ടി. ഫി​റ്റ്‌​ന​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ താ​രം ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ല. ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളും വ്യാ​യാ​മ​വും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന മ​റ്റൊ​രു ന​ട​നും മ​ല​യാ​ള​ത്തി​ലി​ല്ല. മ​മ്മൂ​ട്ടി​യു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ര​ഹ​സ്യം അ​വ​താ​ര​ക​ര്‍ ചോ​ദി​ച്ചാ​ല്‍ ചി​രി​ച്ചു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും മ​റു​പ​ടി മാ​ത്ര​മാ​ണ് താ​രം പ​റ​യു​ക. നി​ര​വ​ധി ക്യാ​ര​ക്ട​ര്‍ വേ​ഷ​ങ്ങ​ള്‍ കൊ​ണ്ട് മ​ല​യാ​ളി​യു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ സീ​ന​ത്ത് മ​മ്മൂ​ട്ടി​യു​ടെ സൗ​ന്ദ​ര്യ​ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു. ഫി​റ്റ്‌​ന​സ് കാ​ത്തു സൂ​ക്ഷി​ക്കാ​നാ​യി ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന താ​ര​മ​ല്ല മ​മ്മൂ​ട്ടി എ​ന്നാ​ണ് സീ​ന​ത്ത് പ​റ​യു​ന്ന​ത്. ഒ​രി​ക്ക​ല്‍, ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് സൂ​പ്പ​ര്‍​താ​ര​ത്തോ​ട് സൗ​ന്ദ​ര്യ​ര​ഹ​സ്യം എ​ന്താ​ണെ​ന്ന് സീ​ന​ത്ത് ചോ​ദി​ച്ചു. പ​തി​വു​പോ​ലു​ള്ള…

Read More

ഭാ​സി ശ​രി​ക്കും പാ​വം; നി​റം സിനിമയിലെ എ​ബി​യെ​യും സോ​ന​യെ​യും പോലെ; ബെസ്റ്റ് ഫ്രണ്ടിന്‍റെ പേര് പറഞ്ഞ് ആസിഫ് അലി

  എ​ന്‍റെ ഏ​റ്റ​വും ബെ​സ്റ്റ് ഫ്ര​ണ്ട് ഭാ​വ​ന​യാ​ണ്. നി​റ​ത്തി​ലെ എ​ബി​യെ​യും സോ​ന​യെ​യും പോ​ലെ ഒ​രു​മി​ച്ച് ക​ളി​ച്ചു വ​ള​ർ​ന്ന​വ​രെ പോ​ലെ​യാ​ണ് ഞ​ങ്ങ​ളെക്കുറി​ച്ച് തോ​ന്നാ​റു​ള്ള​ത്. ഞാ​നും ഭാ​വ​ന​യും ത​മ്മി​ൽ അ​ങ്ങ​നെ കാ​ണാ​റോ സം​സാ​രി​ക്കാ​റോ ഇ​ല്ലെ​ങ്കി​ലും എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് ആ​ണ് ഭാ​വ​ന. ശ്രീ​നാ​ഥ് ഭാ​സി​യെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന ആ​ൾ ഞാ​നാ​ണ്. ഭാ​സി​ക്ക് ഭാ​സി​യാ​യി ത​ന്നെ ഇ​രി​ക്കാ​നേ സാ​ധി​ക്കു​ക​യു​ള്ളൂ.​എ​ല്ലാ​വ​ർ​ക്കും എ​ല്ലാ​വ​രും ഒ​രു​പോ​ലെ ഇ​രി​ക്ക​ണം എ​ന്നാ​ണ്. ഒ​രാ​ൾ ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​തു​പോ​ലെ ആ​യി​രി​ക്ക​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കാ​ൻ ക​ഴി​യി​ല്ല. കാ​ര​ണം ഭാ​സി ഭാ​സി​യാ​ണ്. ഭാ​സി​യ​പ്പോ​ലെ ഭാ​സി മാ​ത്ര​മേ​യു​ള്ളൂ. ബി​ടെ​ക് എ​ന്ന ചി​ത്രം ചെ​യ്യു​മ്പോ​ൾ എ​ന്‍റെ ജോ​ലി​യാ​യി​രു​ന്നു ഭാ​സി​യെ ഷൂ​ട്ടി​ന് കൊ​ണ്ടു​പോ​വു​ക എ​ന്ന​ത്. കാ​ര​ണം ഭാ​സി എ​ന്‍റെ അ​ടു​ത്ത് മാ​ത്രം ദേ​ഷ്യ​പ്പെ​ടി​ല്ലെ​ന്ന് ആ ​ലൊ​ക്കേ​ഷ​നി​ൽ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മാ​യി​രു​ന്നു. വേ​റെ ആ​രു വി​ളി​ച്ചാ​ലും ഭാ​സി ചീ​ത്ത വി​ളി​ക്കു​മാ​യി​രു​ന്നു. അ​തേ​സ​മ​യം ഞാ​ൻ റൂ​മി​ൽ ചെ​ന്ന് ഭാ​സി​ക്കു​ട്ടാ എ​ന്ന് വി​ളി​ച്ചാ​ൽ ഭാ​സി…

Read More