വിവാഹവുമായി ബന്ധപ്പെട്ട് കേൾക്കുന്ന ആ വാർത്തകളൊന്നും ശരിയല്ല. ഇത്തരം കിംവദന്തികൾ എന്നെ ബാധിക്കാറില്ല. എന്താണ് എന്റെ കല്യാണം എല്ലാവർക്കും ഇത്ര വലിയ വിഷയമായി മാറുന്നതെന്ന് എന്നറിയില്ല. ആർക്കും ഒരു ബന്ധം മറച്ചുവയ്ക്കാൻ കഴിയില്ല. പിന്നെ എന്റെ കല്യാണം ഞാൻ എങ്ങനെ മറയ്ക്കും. ആളുകൾ അത് കുറച്ച് സെൻസിറ്റിവിറ്റിയോടെ കൈകാര്യം ചെയ്യണം. എനിക്ക് എന്റെ സ്വകാര്യതയുണ്ട്. ആരെങ്കിലും അതിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് എനിക്കിഷ്ടമല്ല. വിവാഹം ഒരു വിശുദ്ധ ഇടമാണ്. അത് എല്ലാവർക്കും പ്രധാനമാണ്. അതെനിക്കും പ്രധാനമാണ്. അത് ശരിക്കും സംഭവിക്കുന്ന ദിവസം ആളുകൾ അറിയും. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മറച്ചുവയ്ക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ പോയേക്കില്ലായിരിക്കാം. പക്ഷെ എന്നോട് അതേക്കുറിച്ച് ആളുകൾക്ക് ചോദിക്കാം. -അനുഷ്ക ഷെട്ടി
Read MoreCategory: Movies
തന്റെ മുന്‍കാമുകനുമായി ഇപ്പോഴും ബന്ധമുണ്ട് ! വെളിപ്പെടുത്തലുമായി പ്രിയ വാര്യര്‍
അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ യുവമനസുകളെ കീഴടക്കിയ താരമാണ് പ്രിയ വാര്യര്‍. ചിത്രത്തില്‍ പ്രിയയുടെ കണ്ണിറുക്കല്‍ സീന്‍ വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രത്തോളം തരംഗമായ വീഡിയോ അന്നുണ്ടായിരുന്നില്ല. മലയാളത്തില്‍ ചിത്രങ്ങള്‍ കുറവാണെങ്കിലും പ്രിയയുടെ കണ്ണിറുക്കല്‍ സീന്‍ ഇന്നും പ്രേക്ഷകര്‍ക്കു ഹരമാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. വളരെക്കുറച്ചു സിനിമകള്‍ മാത്രം ചെയ്ത് ഇത്രത്തോളം ആരാധകരെ സമ്പാദിച്ച മറ്റൊരു താരവും മലയാളത്തിലുണ്ടായിട്ടില്ല. വളരെ നാളുകള്‍ക്ക് ശേഷം പ്രിയയുടെ മലയാള സിനിമ റിലീസിനെത്തുകയാണ്. ഫോര്‍ ഇയേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായകന് രഞ്ജിത്ത് ശങ്കറാണ്. ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സര്‍ജാനോ ഖാലിദാണ് പ്രിയയുടെ നായകന്. സിനിമയുടെ പ്രമോഷന് തിരക്കിലാണ് താരം. ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ മുന്‍കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നായിരുന്നു പ്രിയയുടെ…
Read Moreതാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല! പരാമർശത്തിൽ വിശദീകരണവുമായി അഞ്ജലി മേനോൻ
സിനിമ നിരൂപണം എഴുതണമെങ്കിൽ സിനിമ എന്താണെന്നു പഠിക്കണമെന്ന പരാമർശത്തിൽ വിശദ്ദീകരണവുമായി അഞ്ജലി മേനോൻ. പ്രേക്ഷകർ വളരെ വിശദമായി നിരൂപണങ്ങൾ എഴുതുന്ന കാലമാണിതെന്നും സിനിമയെ പറ്റി കുറച്ചുകൂടി ധാരണ ഉണ്ടെങ്കലും അതിലും മനോഹരമായി നിരൂപകർക്ക് മാറാം എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അഞ്ജലി പറഞ്ഞു. പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും താൻ മാനിക്കുന്നുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു. ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് ഫിലിം മേക്കിംഗിനെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് പ്രഫഷണലായി ചലച്ചിത്ര നിരൂപണത്തെ എത്രമാത്രം സഹായിക്കും എന്നാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് വർഷങ്ങളായി പ്രഫഷണലായി സിനിമാ നിരൂപണമെഴുതുന്ന ഫിലിം ജേണലിസ്റ്റ് ഉദയ താര മാഡം എന്നും ഞാൻ പറഞ്ഞു. പ്രേക്ഷകർ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രഫഷണൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.…
Read Moreആ സമയത്ത് താഴാന്‍ വേണ്ടി ഞാന്‍ പൊങ്ങിയിട്ടില്ലായിരുന്നു, എന്നെ കാര്യമായി ബാധിച്ചില്ല..! പ്രിയ വാര്യർ പറയുന്നു…
അഡാർ ലൗവിലെ പാട്ട് ഹിറ്റായതിനുശേഷം ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. എല്ലാവരും കൂടി താഴ്ത്തിക്കെട്ടിയോന്ന് ചോദിച്ചാല്‍ താഴാന്‍ വേണ്ടി ഞാന്‍ പൊങ്ങിയിട്ടില്ലായിരുന്നു. ആ സമയത്ത് ഞാന്‍ അത്രയൊന്നും വലുതായിട്ടില്ല. ഹൈപ്പ് കിട്ടി നില്ക്കുന്ന സമയത്താണെങ്കിലും പുറത്ത് നില്ക്കുന്ന ആളുകള്‍ക്കാണ് അവള് ഒരു സെലിബ്രിറ്റി ആയെന്ന് തോന്നിയത്. ഒരു രാത്രി കൊണ്ട് എല്ലാം മാറി മറിഞ്ഞ് ഒരു സെലിബ്രിറ്റിയായെന്ന് എല്ലാവര്ക്കും തോന്നിയിരിക്കാം. അപ്പോഴും ഞാന്‍ വളരെ സാധാരണ രീതിയില്‍ എന്റെ കാര്യങ്ങള്‍ നോക്കി മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു. ഇതൊരു അവസരമാണെന്നും നല്ലൊരു തുടക്കം ലഭിച്ചുവെന്നും പറയാം. ഇവിടെ നിന്നും അതിനെ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് മാത്രമേ ആ സമയത്ത് നമ്മള് ചിന്തിച്ചിരുന്നുള്ളു. ഞാന്‍ ഭയങ്കരമായി വിജയിച്ചു, എനിക്ക് ഭയങ്കര പ്രശസ്തിയായി എന്നൊന്നും എനിക്ക് തോന്നിയിട്ടേയില്ല. അതുകൊണ്ട് തന്നെ എല്ലാവരും കൂടി വലിച്ച് താഴയിട്ടപ്പോഴും അതും എന്നെ കാര്യമായി ബാധിച്ചില്ല.…
Read Moreരണ്ടു സിനിമയിൽനിന്നു പുറത്തായി! രണ്ടു സിനിമയും പിന്നീട് വേറെ ആളിനെ വച്ച് ചെയ്ത് റിലീസ് ചെയ്തു, പക്ഷേ..! മനസുതുറന്ന് തന്വി
ആദ്യം ഞാൻ ചെയ്ത സിനിമയുടെ പൂജയൊക്കെ കഴിഞ്ഞതാണ്. അതൊക്കെ കഴിഞ്ഞ് രണ്ട് ദിവസം ഞാൻ അവിടെ നിന്നു. അതിനിടെ നിർമാതാവ് മാറിയെന്ന് ഒക്കെ പറഞ്ഞു. ഞാൻ ആണെങ്കിൽ ബാങ്കിൽനിന്ന് ഒക്കെ ലീവ് എടുത്ത് നാട്ടുകാരോട് ഒക്കെ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടാണ് അവിടെ പോയത്. ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്. ആദ്യത്തെ പ്രൊഡ്യൂസർ പിൻമാറിയപ്പോൾ വേറെ പ്രൊഡ്യൂസറെ കിട്ടിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞ് വിളിക്കാമെന്ന് അവർ പറഞ്ഞു. അങ്ങനെ തിരിച്ചു വന്നു. പിന്നെ അവർക്ക് പുതിയ ആളിനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അത് മാറിപ്പോയി. പിന്നെ വന്നൊരു ഓഡീഷനിൽ എല്ലാം സെറ്റായി ഷൂട്ട് തുടങ്ങാനായപ്പോൾ അവർക്ക് എന്നിൽ സംശയം തോന്നി. എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നും ആ ചിരി അവർക്ക് വേണ്ടെന്നും പറഞ്ഞു. അങ്ങനെ രണ്ട് സിനിമയും നഷ്ടപ്പെട്ടു. രണ്ടു സിനിമയും പിന്നീട്…
Read Moreകഥാപാത്രം മഞ്ജുവിൽ ബാധയായി കൂടിയപോലെയായിരുന്നു! മനോജ് കെ. ജയൻ പറയുന്നു…
ഞാന്‍ ഒരു പടത്തിലും കൂടെ അഭിനയിക്കുന്നവരോടു മത്സരിക്കാറില്ല. നമ്മള് നമ്മുടെ കഥാപാത്രത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാറേയുള്ളു. സല്ലാപത്തില്‍ മഞ്ജു വാര്യരൊക്കെ ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടിയാണ്. കോംബിനേഷന്‍ സീനിലൊക്കെ ഇവള് ഇവിടെയൊന്നും നില്‍ക്കില്ലെന്ന് എനിക്ക് മനസിലായി. അപാര അഭിനയമായിരുന്നു. ആദ്യമായി സിനിമയില്‍ അഭിനയിക്കുകയാണെന്ന് പറയുകയേ ഇല്ല. അസാധ്യമായ പെര്‍ഫോമന്‍സായിരുന്നു. അവസാന സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു ഇന്നില്ല. ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ മഞ്ജു ട്രെയിനിന്റെ അടിയില്‍ പോയേനെ. എന്റെയൊരു ആരോഗ്യത്തിന് ഞാന്‍ പിടിച്ചിട്ടും നില്‍ക്കാതെ മഞ്ജു ഓടുകയായിരുന്നു. എന്റെ കൈയില്‍ നിന്നൊക്കെ പോയി. കഥാപാത്രം മഞ്ജുവില്‍ ബാധയായി കൂടിയപോലെയായിരുന്നു. ആത്മഹത്യാ സീന്‍ എടുക്കുമ്പോള്‍ ശരിക്കും ആത്മഹത്യയിലേക്ക് പോയാല്‍ ശരിയാവില്ലല്ലോ. -മനോജ് കെ. ജയൻ
Read Moreഅന്ന് മാറ്റി നിർത്തിയപ്പോൾ വിഷമം തോന്നി, ഇത് വരെയും ഞാൻ ഇക്കാര്യം പറഞ്ഞിട്ടില്ല…! കുട്ടിക്കാല ഓർമ്മകളുമായി അനൂപ്
ദിലീപിന്റെ സഹോദരൻ അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശേരി കൂട്ടം. യാതൊരു ഫാന്റസിയുടെയും അകമ്പടിയില്ലാതെ, തികച്ചും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, എന്തുകൊണ്ടും സംഭവ്യമെന്ന് തോന്നിക്കത്തക്കവിധം അതിവിദഗ്ധമായി ചെയ്തൊരു സിനിമ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനിടയിലാണ്, ദിലീപിനെ കുറിച്ചുള്ള അനൂപിന്റെ വാക്കുകൾ വൈറലായി മാറുന്നത്. കുട്ടിക്കാലത്ത് തന്നെ മാറ്റി നിർത്തിയിരുന്നു ദിലീപേട്ടൻ എന്നാണ് അനൂപ് പറയുന്നത്. എന്നാൽ മുതിര്‍ന്നപ്പോൾ ഏട്ടനും അച്ഛനും ഒക്കെ ആയിരുന്നു ദിലീപ് എന്നും അനൂപ് പറയുന്നു. എല്ലാ ഇടത്തും ഉള്ളപോലെ ചേട്ടനും അനുജനും തമ്മിലുള്ള വഴക്കുകൾ കുട്ടിക്കാലത്തു ഉണ്ടായിരുന്നു എന്ന് പറയുകയാണ് അനൂപ് പദ്മനാഭൻ. ചേട്ടനും കൂട്ടുകാരും ചെറുപ്പത്തിൽ അവരുടെ ഗ്രൂപ്പിലേക്ക് എന്നെ അടിപ്പിക്കില്ലായിരുന്നു. അവർക്ക് അവരുടെ ഒരു ഗ്യാങ് ഉണ്ടായിരുന്നു. നമ്മൾ പന്തുകളിക്കാൻ ഒക്കെ പോകുമ്പോൾ അതിൽ നമ്മളെ കേറ്റില്ല. നമ്മൾ മാറി നിൽക്കുന്ന അവസ്ഥ ആയിരുന്നു. എന്നാൽ ഒരു പ്രായം…
Read Moreതളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആൾ..! ക്യാമറയ്ക്കു മുമ്പിൽ കാവ്യ മാധവൻ
ഏറെ നാളുകൾക്കു ശേഷം ക്യാമറയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് നടി കാവ്യ മാധവന്. നൃത്തകലയിൽ തന്റെ ഗുരുവായ ആനന്ദൻ മാസ്റ്റർ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് ആശംസകൾ നൽകാനാണ് കാവ്യ മാധവൻ എത്തിയത്. ലോകത്തിലെ ആദ്യത്തെ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആയ ആനന്ദ വൈഭവം എന്ന സംരംഭവുമായാണ് ആനന്ദൻ മാസ്റ്റർ എത്തുന്നത്. ആനന്ദ വൈഭവം എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു കാവ്യയുടെ ആശംസ വിഡിയോ പുറത്തുവന്നത്. ‘‘ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആനന്ദവൈഭവം. അതെന്റെ ഗുരുനാഥനിലൂടെ സാധ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഏകദേശം ഇരുപതോളം വർഷമായി ഞാൻ ആനന്ദ് മാഷിന്റെ വിദ്യാർഥിയായിട്ട്. അദ്ദേഹത്തോട് നിർവചിക്കാൻ കഴിയാത്ത അത്രയും വലിയ ബന്ധമാണുള്ളത്. എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോൾ ഒരു ഗുരുനാഥനെ കണ്ടെത്തേണ്ട ആവശ്യം വന്നു. അങ്ങനെയാണ് ആനന്ദ്മാഷിലേക്കെത്തുന്നത്. അവിടെ നിന്നാണ് കലയോടുള്ള എന്റെ…
Read Moreഅന്നത്തെ പതിനാലുവയസുകാരിയുടെ തുടക്കം സകലകലാവല്ലഭനോടൊപ്പം; പേടി തോന്നിയ എന്റെ ഒരേയൊരു സിനിമയേതെന്ന് ശോഭന
സൂപ്പർ സ്റ്റാറുകളല്ല അവരെല്ലാം എന്റെ സഹപ്രവർത്തകരാണ്. എന്നേക്കാളും സീനിയർ ആണ്. പക്ഷെ അഭിനയിക്കുമ്പോൾ അവരെ സൂപ്പർ സ്റ്റാർ ആയി അല്ല കണ്ടത്. കഥാപാത്രങ്ങൾ ആയാണ്. ആദ്യ സിനിമയിൽ കമൽ സാർ ആയിരുന്നു ഹീറോ. അപ്പോൾ കുറച്ച് ഭയന്ന് പോയി. എന്റെ ആദ്യ സിനിമ ആയിരുന്നില്ലേ. അദ്ദേഹം വാക്കിംഗ് ഗോഡ് ആയിരുന്നു ആ സമയത്ത്. 33-34 വയസ് പ്രായം. സകലകലാവല്ലഭൻ. എല്ലാത്തിലും പേടി തോന്നിയ എന്റെ ഒരേയൊരു സിനിമ അതായിരുന്നു. അന്ന് എനിക്ക് 14 വയസ് തികഞ്ഞിട്ടേ ഉള്ളൂ. ആ സിനിമയ്ക്ക് ശേഷം പിന്നീട് ആത്മവിശ്വാസം വന്നു. മോശമാക്കിയാൽ സിനിമ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. -ശോഭന
Read More‘നടനെ പ്രണയിച്ചു, പക്ഷേ അവന്; നമ്മളെ നോ ക്കേണ്ടത് നമ്മള് തന്നെ; തിരിച്ചറിവുണ്ടായപ്പോ ൾ വലിയ മാറ്റമുണ്ടായെന്ന് ഇല്യാന
ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യന്‍-ബോളിവുഡ് താരമാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇല്യാന താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇല്യാന. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഇല്യാന സോഷ്യസല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഇല്യാന സംസാരിക്കാറുണ്ട്. ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തന്റെ ചിത്രങ്ങളില്‍ ഫില്‍റ്റര്‍ ഉപയോഗിക്കില്ലെന്ന ഇല്യാനയുടെ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും ഇല്യാനയുടെ പേര് ഇടം നേടിയിട്ടുണ്ട്. കരിയറില്‍ മുന്നേറുന്നതിനൊപ്പം പല താരങ്ങളുടെയും പേരിനൊപ്പം ഇല്യാനയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൂടെ അഭിനയിച്ച പല നായകന്മാരുമായും താരം പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ താനൊരു തെന്നിന്ത്യന്‍ നടനുമായി പ്രണയത്തിലായിരുന്നുവെന്ന് ഇല്യാന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നടന് പലവട്ടം തന്റെ വിശ്വാസം തകര്‍ത്തുവെന്നാണ് ഇല്യാന പറയുന്നത്. ഇതോടെ ഇരുവരും പിരിയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ…
Read More