ഡൊമനിക് ജോസഫ് മാന്നാർ: മാറ്റിനി തുടങ്ങാനുള്ള അറിയിപ്പുമായി കോളാമ്പിയിലൂടെ ആ പഴയ ഗാനം ഒഴുകിയെത്തി. കദളിവാഴ കൈയിലിരുന്ന് … കാക്കയൊന്നു വിരുന്നു വിളിച്ചു… പഴയ ഗാനം കേട്ടു തുടങ്ങിയതോടെ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും ജനം സന്തോഷ് ടാക്കീസിലേക്ക് എത്തിക്കൊണ്ടിരുന്നു. ഓലകൊണ്ടു കെട്ടിയുണ്ടാക്കിയ തിയറ്റർ കാണാനും നിരവധി പേരെത്തി. ബഞ്ചും കസേരയും റിസർവേഷന്റെയുമൊക്കെ ടിക്കറ്റുകൾ ക്യൂ നിന്നെടുത്ത് അകത്തു കയറി. തിയറ്റർ നിറഞ്ഞതോടെ ഹൗസ്ഫുൾ ബോർഡ് ഗേറ്റിൽ തൂങ്ങി. ബാക്കിയുള്ളവർക്കും താമസിച്ചെത്തിയവർക്കും അടുത്ത ഷോ കാണാൻ അവസരം. ചെങ്ങന്നൂർ മുണ്ടൻകാവ് സന്തോഷ് ടാക്കീസിൽ ഇന്നലെ മുതൽ ദിവസേന രണ്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള 10 ദിവസം വൈകുന്നേരം നാലിനു മാറ്റിനിയും ഏഴിനു ഫസ്റ്റ് ഷോയും ഉണ്ടാകും. പഴയ അതേ കൊട്ടകആദ്യ സിനിമ ഷാജി എൻ. കരുണിന്റെ പിറവിയുടെ പ്രദർശനം ശരിക്കും ജനങ്ങൾ ഏറ്റെടുത്തു. വരും ദിനങ്ങളിൽ തമ്പ്, ഓളവും…
Read MoreCategory: Movies
ഒരു ചെയറിൽ ഇരുന്ന്, ഷോട്ട് റെഡി ആവുമ്പോൾ വരാം എന്ന രീതി എനിക്ക് പറ്റില്ല; സീരിയൽ അനുഭവം തുറന്ന് പറഞ്ഞ് അർച്ചന കവി
സിനിമ ചെയ്യുമ്പോൾ കുറച്ചു കൂടി തയാറെടുപ്പ് നടത്താൻ പറ്റും. കാരണം കഥാപാത്രത്തിന്റെ തുടക്കവും അവസാനവും എല്ലാമറിഞ്ഞിട്ടാണ് വരുന്നത്. പക്ഷെ സീരിയൽ ആളുകളിലുള്ള വിശ്വാസമാണ്. കഥാപാത്രം എങ്ങനെയാണെന്ന് അറിയാം. പക്ഷെ കഥ പോവുമ്പോൾ ചിലപ്പോൾ എന്റെ കഥാപാത്രത്തെ കൊന്ന് വേറെ ആരെങ്കിലും വന്ന് അഭിനയിക്കുമായിരിക്കും. നിമയിൽ 60 ദിവസം ഒരു ടീമിനെ പരിചയപ്പെടുന്നു. അത് തീരുമ്പോൾ അവരോട് ഗുഡ്ബൈ പറഞ്ഞ് തിരിച്ചു പോവുന്നു. സീരിയൽ ഒരു വർഷത്തെ ബന്ധമാണ്. മൂന്ന് വെബ് സീരീസ് ചെയ്തതിൽ എല്ലാം ഞാൻ തന്നെയാണ് എഴുതിയത്. നമ്മളുടെ തന്നെ പ്രൊഡക്ഷനുമാണ്. തമ്മിൽ അത്രയും പരിചയമുള്ളവരെ വച്ചാണ് ചെറിയ കണ്ടന്റ് ഉണ്ടാക്കുക. സീരിയലിൽ തീരെ പരിചയമില്ലാത്ത ആൾക്കാരാണ്. ഒരു ചെയറിൽ ഇരുന്ന്, ഷോട്ട് റെഡി ആവുമ്പോൾ വരാം എന്ന രീതി എനിക്ക് പറ്റില്ല. എനിക്ക് സെറ്റിലൊന്നാകെ ഇടപെടണം. -അർച്ചന കവി
Read Moreഅമ്മയിലേക്കുള്ള എന്റെ മാറ്റം; ഈ കാലഘട്ടം ഇത്രയും മനോഹരമായിരിക്കുമെന്ന് കരുതിയില്ലെന്ന് കാജൽ അഗർവാൾ
കഴിഞ്ഞ ആറ് മാസങ്ങൾ ഇത്ര വേഗത്തിൽ കടന്നുപോയതോ എന്റെ ജീവിതത്തിൽ സംഭവിച്ച വലിയ മാറ്റങ്ങളോ എനിക്ക് വിശ്വസിക്കാനാവുന്നില്ല. മാതൃത്വത്തെക്കുറിച്ച് പേടിച്ച് നെഞ്ചിൽ ഭാരവുമായി നടന്ന യുവതിയിൽനിന്ന് കുഞ്ഞിനോടുള്ള എല്ലാ കടമകളും നിറവേറ്റുന്ന ഓരോ ദിവസവും അതെല്ലാം പഠിക്കുന്ന അമ്മയിലേക്കുള്ള എന്റെ മാറ്റം വലുതാണ്. ജോലിക്ക് പോകുമ്പോഴും നിനക്ക് തരാനുള്ള സ്നേഹത്തിലും കരുതലിലും ശ്രദ്ധയിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതും എല്ലാം ബാലൻസ് ചെയ്യുന്നതും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഞാൻ ഇത് മറ്റൊരു രീതിയിലാവാൻ ആഗ്രഹിക്കുന്നില്ല. ഈ കാലഘട്ടം ഇത്രയും മനോഹരമായിരിക്കുമെന്നും ഞാൻ കരുതിയില്ല. നീ ഇപ്പോള്‍ നിലത്തു കിടന്ന് ഉരുളും രണ്ട് വശത്തേക്കും തിരിയും. ഇതെല്ലാം ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതായി തോന്നുന്നു. -കാജൽ അഗർവാൾ
Read Moreസോനത്തിന്റെ വൈറല്‍ വീഡിയോ; ആരാധകരുടെ കമന്റിനൊപ്പം ഭര്‍ത്താവിന്റെ കിടിലന്‍ കമന്റും
സോനം കപൂറിനു പ്രത്യേക ആമുഖമൊന്നും ആവശ്യമില്ല. ബോളിവുഡിലെ പ്രമുഖ താരകുടുംബത്തില്‍ നിന്നുള്ള അഭിനേത്രിയാണ് സോനം. അനില്‍ കപൂര്‍ എന്ന മഹാനടന്റെ ഇളയ മകള്‍. സാവരിയ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സോനം പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഇടപെടുന്ന താരവും കൂടിയാണ് സോനം. ഇപ്പോള്‍ സോനം കപൂറിന്റെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന സമയത്ത് തന്റെ കുഞ്ഞിനു മുലയൂട്ടുന്ന സോനത്തിന്റെ വീഡിയോ പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോയ്ക്കു നിരവധി കമന്റുകള്‍ ലഭിച്ചെങ്കിലും സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ നല്കിയ കമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ‘നിങ്ങള്‍ ഒരു നല്ല അമ്മയാണ്’ എന്നായിരുന്നു അഹൂജയുടെ കമന്റ്. തന്റെ ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും ഈ കമന്റിൽ വ്യക്തമാണ്.ഓഗസ്റ്റ് 20-നാണ് സോനം കപൂറിനും ആനന്ദ് അഹുജയ്ക്കും മകന്…
Read Moreനയൻതാര സൂപ്പർ സ്റ്റാർ തന്നെ; സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ ; നയൻതാരയെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ മനസ് തുറക്കുന്നു
എന്തൊക്കെ പറഞ്ഞാലും അവരൊരു (നയൻതാര) സൂപ്പർ സ്റ്റാർ തന്നെയാണ്. ഡയറക്ട് ചെയ്യുക, ഷോട്ട് വയ്ക്കുക എന്നത് മാത്രമല്ല. അവരെ നമ്മൾ എങ്ങനെ സംരക്ഷിച്ചു നിർത്തുന്നു എന്നതാണ് പ്രധാനം. നൂറായിരം ചിന്തകളും കാര്യങ്ങളും ഒക്കെയുണ്ടാവും അവരുടെ മനസിൽ. നൂറായിരം കോളുകൾ വരുന്നുണ്ടാവും, കഥകൾ കേൾക്കുന്നുണ്ടാവും. ഇതിനിടയിലൂടെ വന്നിട്ടാവും അവർ അഭിനയിക്കുന്നത്. കൃത്യമായി ആ കംഫർട്ട് സോണിൽ എത്തിക്കണം. ആ കംഫർട്ട് സോണിൽ എത്തിച്ച് കഴിഞ്ഞാൽ ഇത്രയും സുഖമായിട്ട് വർക്ക് ചെയ്യാൻ പറ്റുന്ന ഒരു ആക്ടർ ഇല്ല. സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും. ഒന്നുരണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായപ്പോൾ പോലും കാമറയുടെ മുന്നിൽ വന്നുകഴിഞ്ഞാൽ അങ്ങനെ ഒരു സംഭവം ഉണ്ടായെന്നേ തോന്നില്ല. അത് അവർ ശീലീച്ചുവന്ന കാര്യം ആയിരിക്കാം. അവർക്കറിയാം അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. –ധ്യാൻ ശ്രീനിവാസൻ
Read Moreസിനിമയിൽ എത്തിയിട്ട് പതിനേഴ് വർഷം; ആരാധകരെ വിഷമിപ്പിക്കുന്ന തീരുമാനം എടുത്ത് തമന്ന
തെന്നിന്ത്യന്‍ താരറാണി എന്ന വിശേഷണത്തിന് അനുയോജ്യയായ നടിയാണ് തമന്ന. മഹാരാഷ്ട്രക്കാരിയായ തമന്ന മോഡലിംഗ് രംഗത്തു നിന്ന് സിനിമയിലേക്കെത്തുമ്പോള്‍ സിനിമയില്‍ സൂപ്പര്‍ താരമാകുമെന്ന പ്രതീക്ഷയൊന്നും താരത്തിനുണ്ടായിരുന്നില്ല. ഭാഗ്യം ഏറെ തുണച്ച നായികയാണ് തമന്ന.ചലച്ചിത്രലോകത്ത് പ്രവേശിച്ച നാള് തൊട്ടു തമന്ന പ്രേക്ഷകരുടെ പ്രിയ താരമായി. തമന്നയുടെ ഗ്ലാമര്‍ രംഗങ്ങള്‍ കാണാന്‍ ആരാധകര്‍ തിയറ്ററില്‍ തള്ളിക്കയറി. ഗ്ലാമര്‍ വേഷങ്ങളില്‍ മറ്റൊരു താരത്തിനും ലഭിക്കാത്ത അംഗീകാരമാണ് തമന്നയ്ക്കു ലഭിച്ചത്. തമന്നയുടെ അംഗലാവണ്യം ആരെയും ആകര്‍ഷിക്കുന്നതാണ്. തെലങ്കു സിനിമകളുടെ അവിഭാജ്യഘടകമായി മാറി തമന്നയുടെ ഗ്ലാമര്‍ സീനുകള്‍. എന്നാല്‍, ഗ്ലാമര്‍ വേഷങ്ങള്‍ മടുത്തെന്ന് താരം അടുത്തിടെ പറയുകയുണ്ടായി. താന്‍ സിനിമയില്‍ വന്ന കാലവും ഇക്കാലത്തെ സിനിമകളും പാടെ മാറി. മാറ്റം തന്നെയും ബാധിച്ചു. പതിവു നായിക വേഷങ്ങളില്‍ നിന്നു മാറിച്ചിന്തിക്കാന്‍ താരം തീരുമാനിച്ചിരിക്കുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം ആരാധകരെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല.…
Read Moreസംസാരപ്രിയനല്ല, കുറച്ച് ഷൈ ആണ്, മലയാളം അധികം ഈസിയല്ല; ദുൽഖറിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ
മമ്മൂക്കയുടെ അത്ര ദുൽഖർ സംസാരിക്കില്ല. സംസാരപ്രിയനല്ല. കുറച്ച് ഷൈ ആണ്. മലയാളം അധികം ഈസിയല്ല പുള്ളിക്ക്. വായിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷെ എല്ലാ ഭാഷയും ദുൽഖർ കൈകാര്യം ചെയ്യും. ദുല്‍ഖറിനെക്കാള്‍ എനിക്ക് സൗഹൃദമുള്ളത് മമ്മൂക്കയോടൊണ്. മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണം മമ്മൂക്കയുടെ സിനിമകളില്‍ ഇതിനു മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നിവയില്‍. അതിന് ശേഷമാണ് ഉണ്ടയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല. –ഷൈൻ ടോം ചാക്കോ
Read Moreതേപ്പിൽ നിന്നും പക്വത വന്നു; എനിക്കൊരു ചെറുക്കനെ കണ്ടെത്തി തരൂ! സമ്മാനം പ്രഖ്യാപിച്ച് പരിണീതി ചോപ്ര
ബോളിവുഡിലെ മുന്‍നിര താരങ്ങളിൽ ഒരാളാണ് പരിണീതി ചോപ്ര. സിനിമയ്ക്കു പുറമെ മിനിസ്ക്രീനിലും സാന്നിധ്യം അറിയിച്ച താരമാണ് പരിനീതി. അതേസമയം പരിനീതിയുടെ വ്യക്തിജീവിതം എന്നും കാമറക്കണ്ണുകളില്‍ നിന്നും അകലെയാണ്. തന്റെ വ്യക്തിജീവിതത്തെ എന്നും സ്വകാര്യമായി വയ്ക്കാനാണ് പരിനീതിക്ക് ഇഷ്ടം. താരത്തെക്കുറിച്ച് പ്രണയ ഗോസിപ്പുകളോ വാര്‍ത്തകളോ ഒരിക്കലും പ്രചരിച്ചിട്ടില്ല. ഇതേക്കുറിച്ച് പരിനീതി തന്നെ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. ഹിറ്റ് പരിപാടിയായ കപില്‍ ശര്‍മ ഷോയില്‍ പരിനീതി അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ കപില്‍ ശര്‍മയായിരുന്നു പരിനീതിയുടെ പ്രണയ വാര്‍ത്തകള്‍ കേള്‍ക്കാറില്ലല്ലോ എന്ന് ചോദിച്ചത്. ഞങ്ങള്‍ ഒരിക്കലും നിങ്ങളെക്കുറിച്ചുള്ള പ്രണയ ഗോസിപ്പുകള്‍ കേട്ടിട്ടില്ല. ഒന്നെങ്കില്‍ കാമുകനില്ല അല്ലെങ്കില്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്- എന്നായിരുന്നു കപില്‍ ശര്‍മ പറഞ്ഞത്. എന്ത് പറയാനാണ്, പുറത്ത് പറയാന്‍ പോലും പറ്റാത്ത അത്ര മോശമാണ്’ എന്നായിരുന്നു തമാശരൂപേണെ അതിന് പരിനീതി നല്കിയ മറുപടി. പിന്നാലെ പരിനീതിയോട് താരത്തിന് അനുയോജ്യനായ പയ്യനെ…
Read Moreറിലീസ് ചെയ്യാൻ മൂന്ന് ദിവസം ബാക്കി നിൽക്കേ മോഹൻലാൽ ചിത്രം മോൺസ്റ്ററിന് വിലക്ക്; പുറത്ത് വരുന്ന സൂചന ഇങ്ങനെ…
കോട്ടയം: ഈ മാസം 21ന് റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ നായകനായ മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് സൂചന. ഒക്ടോബർ 21ന് റിലീസ് ചിത്രം ചെയ്യാനിരിക്കെയാണ് നടപടി. അവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിംഗിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്നാണ് വിവരം. യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. പുലിമുരുകന് ശേഷം വൈശാഖ്, മോഹൻലാൽ, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.
Read Moreബിജുമേനോനും കൂടോത്രോവും..! വിവാഹത്തിന് മുമ്പ് സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു ആരാധിക; വല്ല കൂടോത്രമാണോ എന്നു പേടിച്ചിരുന്നു
ഞാൻ സീരിയലിൽ അഭിനയിച്ചു തുടങ്ങിയത് സീരിയലുകൾക്ക് ഭയങ്കര ആരാധകരുള്ള സമയത്താണ്. സിനിമയിൽ വന്നശേഷവും എനിക്ക് ധാരാളം കത്തുകൾ കിട്ടുമായിരുന്നു. അത് പൊട്ടിച്ചുവായിക്കൽ വലിയ ചടങ്ങാണ്. ഞാനും കൂട്ടുകാരും കൂടിയിരുന്നാണ് കത്തു വായിക്കൽ. പെൺകുട്ടികളുടെ കത്തുകളാണു വായിക്കുന്നത്. ഭയങ്കര രസമുള്ള ഏർപ്പാടായിരുന്നു. അമ്മയാണ് ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത്. അമ്പലത്തിലെ പ്രസാദം, മയിൽപ്പീലി തുടങ്ങിയ പൈങ്കിളി സംഭവങ്ങളും കിട്ടിയിരുന്നു. എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്. വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും. ഒരിക്കലും ഡാമിന്റെ മുകളിലൂടെ നടക്കരുത്. കാലിടറി വീഴാൻ ചാൻസ് ഉണ്ട് എന്നൊക്കെ പറഞ്ഞാണ് ആ കുട്ടി കത്തെഴുതിയിരുന്നത്. പരസ്പര ബന്ധമില്ലാത്ത കത്തുകളായിരുന്നു ആ കുട്ടിയുടേത്. കല്യാണം കഴിഞ്ഞതിനു ശേഷം ആ ഐറ്റം നിന്നു. ഇഷ്ടം തോന്നിയിട്ടുള്ള നല്ല ഭാഷയിലുള്ള ചില കത്തുകളൊക്കെ എടുത്തു വച്ചിരുന്നു. അതിലെ ചിലരോടൊക്കെ ഫോണിൽ സംസാരിച്ചിട്ടുമുണ്ട്.…
Read More