വ​ര്‍​ക്കൗ​ട്ടി​ന് ശേ​ഷം ചി​ല വ്യാ​യാ​മ മു​റ​ക​ള്‍ കൂ​ടി; മാ​ള​വി​ക​യു​ടെ വ​ര്‍​ക്കൗ​ട്ട് ചിത്രങ്ങൾ ഏ​റ്റെ​ടു​ത്ത് ആരാധകർ

യു​വ​താ​രം മാ​ള​വി​ക മോ​നോ​ന്‍റെ വ​ര്‍​ക്കൗ​ട്ട് വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. മാ​ള​വി​ക​യു​ടെ ജിം​നേ​ഷ്യ​ത്തി​ലെ വ​ര്‍​ക്കൗ​ട്ട് വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യ​ത്. എം. ​മോ​ഹ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത 916 എ​ന്ന ചി​ത്ര​ത്തി​ല്‍ അ​നൂ​പ് മേ​നോ​ന്‍റെ മ​ക​ളു​ടെ വേ​ഷം മാ​ള​വി​ക​യ്ക്ക് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്തു. തു​ട​ര്‍​ന്ന്, മ​ല​യാ​ള സി​നി​മ​യി​ല്‍ മി​ക​ച്ച വേ​ഷ​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഭാ​ഗ്യം താ​ര​ത്തെ തു​ണ​ച്ചി​ല്ല. ത​ന്‍റെ ക​ഴി​വു തെ​ളി​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ചി​ത്ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. പ​ല​പ്പോ​ഴും സ​ഹോ​ദ​രീക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ മാ​ള​വി​ക ഒ​തു​ങ്ങി​പ്പോ​യി. നാ​ട​ന്‍ വേ​ഷ​ങ്ങ​ളി​ല്‍ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ മാ​ള​വി​ക ഇ​പ്പോ​ള്‍ മോ​ഡേ​ണ്‍ വേ​ഷ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. താ​രം പോ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​റു​ണ്ട്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ മാ​ള​വി​ക​യു​ടെ പോ​സ്റ്റു​ക​ള്‍​ക്ക് ആ​രാ​ധ​ക​രും ഏ​റെ.ദൈ​ര്‍​ഘ്യ​മേ​റി​യ വ​ര്‍​ക്കൗ​ട്ടി​ന് ശേ​ഷം ചി​ല വ്യാ​യാ​മ മു​റ​ക​ള്‍ കൂ​ടി ന​ല്ല​താ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് മാ​ള​വി​ക വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​ടു​ത്തി​ടെ മോ​ഡേ​ണ്‍ ലു​ക്കി​ലു​ള്ള ചി​ല ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍​ക്കു…

Read More

മഞ്ജു വാ​ര്യ​രാ​ണോ! ഡൽഹി എയർപോർട്ടിൽ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സുരഭി

ദേ​ശീ​യ അ​വാ​ര്‍​ഡൊ​ക്കെ വാ​ങ്ങി ഡ​ൽ​ഹി​യി​ൽനി​ന്നു തി​രി​ച്ച് വ​രു​ന്ന വ​ഴി​ക്ക് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഒ​രു കു​റ്റ​വാ​ളി​യെ പോ​ലെ എ​ന്നെ പി​ടി​ച്ച് നി​ര്‍​ത്തി. തി​രി​ച്ച് വ​രു​മ്പോ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍നി​ന്നു ബാ​ഗ് സ്‌​കാ​ന്‍ ചെ​യ്ത് നോ​ക്കു​മ്പോ​ള്‍ റൗ​ണ്ടി​ല്‍ മെ​റ്റ​ല്‍ പോ​ലൊ​രു സാ​ധ​നം ക​ണ്ടു. എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രൊ​ക്കെ മു​ന്നി​ല്‍ പോ​യി. ഞാ​നാ​ണെ​ങ്കി​ല്‍ പി​ന്നി​ലും. അ​വ​രെ​ന്‍റെ ബാ​ഗ് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ ദേ, ​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ്. അ​ന്നേ​രം ഒ​രു നോ​ട്ടം നോ​ക്കി. നി​ങ്ങ​ള്‍ മ​ഞ്ജു വാ​ര്യ​രാ​ണോ​ന്ന് ചോ​ദി​ച്ചു. അ​വ​ര്‍​ക്ക് മ​ഞ്ജു​വി​നെ​യും അ​റി​യി​ല്ല, പ​ക്ഷേ അ​ങ്ങ​നൊ​രു ന​ടി മ​ല​യാ​ള​ത്തി​ലു​ണ്ടെ​ന്ന് അ​റി​യാം. ആ​ദ്യം ഞാ​ന്‍ മ​ഞ്ജു വാ​ര്യ​രാ​ണെ​ന്ന് പ​റ​യാ​മെ​ന്ന് ക​രു​തി. പി​ന്നെ അ​ല്ലെ​ന്ന് പ​റ​ഞ്ഞു. – സു​ര​ഭി ല​ക്ഷ്മി

Read More

റോ​ഷാ​ക്കിൽ കണ്ണുകൾക്കൊണ്ട് അഭിനയിച്ച ആസിഫ് അലി; കൈയടി നൽകണമെന്ന് മമ്മൂട്ടി

  ആ​സി​ഫ​ലി​യോ​ട് നീ​തി​യും അ​നീ​തി​യും ഒ​ന്നു​മി​ല്ല, ആ​സി​ഫ​ലി​യോ​ട് റോ​ഷാ​ക്ക് ഈ ​സി​നി​മ​യു​ടെ മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും മ​ന​സ് നി​റ​ഞ്ഞ സ്നേ​ഹ​മാ​ണ്. കാ​ര​ണം ഒ​രു ന​ട​നെ സം​ബ​ന്ധി​ച്ച് അ​യാ​ളു​ടെ മു​ഖ​മാ​ണ് പ്ര​ധാ​നം. ആ ​മു​ഖം മ​റ​ച്ച് അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യ ആ​ളെ മു​ഖം കൊ​ണ്ട് അ​ഭി​ന​യി​ച്ച ആ​ൾ​ക്കാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ നി​ങ്ങ​ൾ ബ​ഹു​മാ​നി​ക്ക​ണം. അ​യാ​ൾ​ക്കൊ​രു കൈ​യ​ടി വേ​റെ കൊ​ടു​ക്ക​ണം. മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും എ​ക്സ്​പ്ര​സീ​വാ​യ അ​വ​യ​വ​മാ​ണ് ക​ണ്ണ്. ആ​സി​ഫ​ലി​യു​ടെ ക​ണ്ണു​ക​ൾ ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സൂ​ക്ഷി​ച്ച് നോ​ക്ക​ണം. ആ​സി​ഫ​ലി​യു​ടെ ക​ണ്ണു​ക​ളി​ൽനി​ന്നാ​ണ് ആ​സി​ഫ​ലി ഈ ​സി​നി​മ​യി​ൽ ഉ​ണ്ടെ​ന്ന് അ​റി​യാ​ത്ത ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ത്ര​ത്തോ​ളം ഒ​രു ന​ട​ൻ ക​ണ്ണുകൊ​ണ്ട് ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു. ‍ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും മ​റ്റെ​ല്ലാ അ​വ​യ​വ​ങ്ങ​ളും ഞ​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചു. –മ​മ്മൂ​ട്ടി

Read More

സോഷ്യൽ മീഡിയ കുത്തികുത്തി ചോദിച്ച ചോദ്യത്തിന് ശ്രുതി നൽകിയ മറുപടിയിങ്ങനെ…

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ശ്രു​തി ഹാ​സ​ൻ. ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളെ​ന്ന ലേ​ബ​ലി​ൽനി​ന്നു മാ​റി ക​രി​യ​റി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് ശ്രു​തി. ത​മി​ഴി​നും തെ​ലു​ങ്കി​നും പു​റ​മെ ഹി​ന്ദി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഗാ​യി​ക​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ച് പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റി​യ ശ്രു​തി​ക്ക് ഇ​പ്പോ​ൾ കൈ​നി​റ​യെ സി​നി​മ​ക​ളാ​ണ്. ശ്രു​തി ഹാ​സ​ന്‍റെ മു​ഖ​ത്ത് വ​ന്ന മാ​റ്റം പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​വാ​റു​ണ്ട്. ന​ടി നി​ര​ന്ത​രം കോ​സ്മെ​റ്റി​ക് സ​ർ​ജ​റി​ക​ൾ​ക്ക് വി​ധേ​യ​മാ​വാ​റു​ണ്ടെ​ന്നും ആ​രോ​പ​ണം ഉ​യ​രാ​റു​ണ്ട്. ശ്രു​തി​യു​ടെ പ​ഴ​യ ഫോ​ട്ടോ​ക​ൾ ഇ​ട​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​ന്നും ഇ​ന്നും വ​ലി​യ മാ​റ്റ​മാ​ണ് ഫോ​ട്ടോ​ക​ളി​ൽ കാ​ണാ​നാ​വു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ന്‍റെ മു​ഖ​ത്ത് വ​ന്ന മാ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ശ്രു​തി ഹാ​സ​ൻ. ത​ന്‍റെ മൂ​ക്കി​ന് പ​രി​ക്കേ​റ്റ​ത് കൊ​ണ്ടാ​ണ് നോ​സ് സ​ർ​ജ​റി ചെ​യ്ത​ത്. നോ​സ് സ​ർ​ജ​റി ചെ​യ്യു​ന്ന​തി​ന് മു​മ്പാ​ണ് താ​ൻ ആ​ദ്യ സി​നി​മ ചെ​യ്ത​ത്. സൗ​ന്ദ​ര്യം കൂ​ട്ടാ​ൻ വേ​ണ്ടി നോ​സ് സ​ർ‌​ജ​റി…

Read More

സോഷ്യൽ മീഡിയാ വാർത്തകളെക്കുറിച്ച് മീനാക്ഷിയുടെ പ്രതികരണം; നമിതാ പ്രമോദ് ആ സത്യം തുറന്ന് പറയുന്നു

മീ​നൂ​ട്ടി (മീ​നാ​ക്ഷി ദി​ലീ​പ്) എ​ന്‍റെ ന​ല്ല സു​ഹൃ​ത്താ​ണ്. ഇ​ട​യ്ക്കി​ടെ മീ​നാ​ക്ഷി സി​നി​മ​യി​ലേ​ക്കോ എ​ന്ന ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വാ​ര്‍​ത്ത​ക​ള്‍ വ​രാ​റു​ണ്ട്. അ​തൊ​ക്കെ ക​ണ്ടി​ട്ട് അ​വ​ള്‍ പു​ച്ഛി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​പോ​ലൊ​രു വാ​ര്‍​ത്ത ക​ണ്ട​പ്പോ​ള്‍ ഞാ​നും അ​വ​ള്‍​ക്ക് അ​യ​ച്ച് കൊ​ടു​ത്തു. അ​തി​ന് മ​റു​പ​ടി​യാ​യി പു​ച്ഛി​ക്കു​ന്ന ഒ​രു സ്‌​മൈ​ലി​യാ​ണ് അ​വ​ളെ​നി​ക്ക് അ​യ​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​രു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും അ​വ​ള്‍ നോ​ക്കാ​റി​ല്ല. കാ​ര​ണം പ​ല​തി​ലും ടോ​ക്‌​സി​ക്കാ​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​വ​ള്‍ വ​ള​രെ ഫ്ര​ണ്ട്‌​ലി​യാ​ണ്. പു​റ​ത്തു​ള്ള​വ​രോ​ട് അ​ധി​കം സം​സാ​രി​ക്കാ​ത്ത, ഭ​യ​ങ്ക​ര പാ​വ​മാ​യി​ട്ടു​ള്ള ഒ​രു കൊ​ച്ചാ​ണ്. ഭ​യ​ങ്ക​ര ഇ​ന്ന​സെ​ന്‍റാ​യി​ട്ടു​ള്ള കൊ​ച്ചാ​ണ് മീ​നാ​ക്ഷി. -ന​മി​ത പ്രമോദ്

Read More

പോലീസ് വേഷം ശരിക്കും മടുത്തു; ഇഷ്ടവേഷത്തെക്കുറിച്ച് ബിജുമേനോൻ

ആ​ക്‌​ഷ​ൻ സി​നി​മ​ക​ൾ എ​നി​ക്കു ബോ​റ​ടി​ച്ചു തു​ട​ങ്ങി. ത​മാ​ശ​യി​ലേ​ക്ക് ഒ​ന്നു മാ​റ്റി​പ്പി​ടി​ച്ചാ​ലോ എ​ന്ന ചി​ന്ത​യി​ലാ​bijuണ്. വെ​ള്ളി​മൂ​ങ്ങ​യു​ടെ ര​ണ്ടാം​ഭാ​ഗം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, വ​രു​ന്ന സ്ക്രി​പ്റ്റ് ഒ​ന്നും വി​ചാ​രി​ച്ച​തു​പോ​ലെ ആ​കു​ന്നി​ല്ല. വെ​ള്ളി​മൂ​ങ്ങ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ഹി​റ്റ് ആ​യ സി​നി​മ​യാ​ണ്. ര​ണ്ടാം​ഭാ​ഗം വ​രു​മ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ അ​തി​നും മു​ക​ളി​ലാ​യി​രി​ക്കും. അ​തു​കൊ​ണ്ട് കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധി​ക്ക​ണം. എ​ന്‍റെ മോ​ന് ഞാ​ൻ ന​ർ​മം ചെ​യ്യു​ന്ന​തി​ഷ്ട​മാ​ണ്. എ​നി​ക്കും അ​ത്ത​രം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്. പോ​ലീ​സ് വേ​ഷ​ങ്ങ​ൾ ശ​രി​ക്കും മ​ടു​ത്തു. ഐ​പി​സി വ​കു​പ്പു​ക​ൾ, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സി​റ്റി വി​ട്ട് പോ​യി​ട്ടി​ല്ല സാ​ർ എ​ന്നൊ​ക്കെ​യു​ള്ള സ്ഥി​രം ഡ​യ​ലോ​ഗു​ക​ൾ… ഒ​രേ കാ​ര്യ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണ്. ത​മാ​ശ​യാ​കു​മ്പോ​ൾ ആ​കെ ഒ​രു പോ​സി​റ്റി​വി​റ്റി​യാ​ണ്. -ബി​ജു മേ​നോ​ൻ

Read More

സാമ​ന്ത​യു​ണ്ടാ​ക്കി​യ അ​ല​യൊ​ലി​ക​ൾ ത​മ​ന്ന​യ്ക്ക് ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മോ;പു​ഷ്പ ര​ണ്ടി​ൽ ത​മ​ന്ന‍?

വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​യ സി​നി​മ​യാ​ണ് അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യെ​ത്തി​യ പു​ഷ്പ. 2021 ൽ ​റി​ലീ​സ് ചെ​യ്ത പു​ഷ്പയിൽ അ​ല്ലു അ​ർ​ജു​നു പുറമെ ര​ശ്മി​ക മ​ന്ദാ​ന, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ആ​ക്ഷ​ൻ സി​നി​മ​യു​ടെ മാ​റ്റ് കൂ​ട്ടാ​ൻ ന​ടി സാമന്ത​യു​ടെ ഡാ​ൻ​സ് ന​മ്പ​റും പുഷ്പയിൽ ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യേ​ക്കാ​ൾ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ​ത് ഊ ​അ​ണ്ടാ​വാ… എ​ന്ന ഈ ​ഗാ​നം ത​ന്നെ​യാ​യി​രു​ന്നു. വി​വാ​ഹ​മോ​ചനത്തിനുശേ​ക്ഷം ഐ​റ്റം ന​ന്പ​ർ ഗാ​ന​രം​ഗ​ത്ത് സാ​മ​ന്ത അ​തീ​വ ഗ്ലാ​മ​റ​സാ​യെ​ത്തി പ്രേ​ക്ഷ​ക​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചി​രു​ന്നു. ഈ ​ഡാ​ൻ​സ് ന​മ്പ​റി​ന് കി​ട്ടി​യ ഹൈ​പ്പ് മൂ​ലം താ​ൻ ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ൾ എ​ല്ലാ​വ​രും മ​റ​ന്ന് പോ​യെ​ന്ന് സാമ​ന്ത ത​ന്നെ പിന്നീടു പ​റ​ഞ്ഞി​രു​ന്നു. നാ​ല് മി​നിറ്റോള​മു​ള്ള ഗാ​ന​രം​ഗം അ​ത്ര​മാ​ത്രം ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് സാമന്ത ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ച്ച​തി​നു പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​യ​ത്.പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. ഒ​ന്നാം ഭാ​ഗ​ത്തി​ന്…

Read More

സിനിമയിലെ വിലക്ക്; ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ടെന്ന് അനൂപ് മേനോൻ

ഒ​രു സം​ഘ​ട​ന​യ്ക്ക് ഒ​രാ​ളെ വി​ല​ക്കാം. പ​ക്ഷേ, ആ ​വി​ല​ക്ക് ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ഒ​രു നി​യ​മാ​വ​ലി​യും പ്രൊ​വി​ഷ​നും ഉ​ണ്ട് എ​ങ്കി​ല്‍ ഒ​രു സം​ഘ​ട​ന​യ്ക്ക് ഒ​രാ​ളെ വി​ല​ക്കാം. എ​ന്നാ​ല്‍ ആ ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​മോ എ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ന​മ്മ​ള്‍ ചോ​ദി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്. അ​തു ന​മ്മു​ടെ അ​വ​കാ​ശ​മാ​ണ്. ആ ​അ​വ​കാ​ശ​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണ് ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം. വി​ല​ക്കി​യാ​ലും ഇ​ങ്ങ​നൊ​രു അ​വ​കാ​ശമുള്ള​പ്പോ​ള്‍ അ​തു സാ​ധ്യ​മാ​കു​മോ എ​ന്ന​തു ചി​ന്തി​ക്കേ​ണ്ട​താ​ണ്. -അ​നൂ​പ് മേ​നോ​ന്‍

Read More

ചർമ്മ രോഗവുമായി സാമന്ത വിദേശത്തേക്ക് പോയി; എഫ്ബിയിൽ ചിത്രമിട്ട നടിയോട് ആരാധകർ ചെയ്തത് കണ്ടോ…

തെ​ന്നി​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ പ്രി​യ​ താ​ര​മാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. താ​ര​ത്തി​ന്‍റെ പ്ര​ണ​യ​വും വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മെ​ല്ലാം വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. മോ​ഡ​ലിംഗിലൂ​ടെ​യും പ​ര​സ്യചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു​മാ​ണ് സാ​മ​ന്ത സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. തെ​ലു​ങ്കി​ലാ​യി​രു​ന്നു തു​ട​ക്കം. അ​തും തെ​ലു​ങ്ക് യു​വ താ​രം നാ​ഗ​ചൈ​ത​ന്യ അ​ക്കി​നേ​നി​ക്കൊ​പ്പം. അ​വി​ടെനി​ന്നു നാ​ഗ​ചൈ​ത​ന്യ​യു​മാ​യി തു​ട​ങ്ങി​യ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഏ​ഴു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു നാ​ഗ​ചൈ​ത​ന്യ​യെ സാ​മ​ന്ത വി​വാ​ഹം ചെ​യ്ത​ത്. പ​ക്ഷേ, ദാ​മ്പ​ത്യം നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കും മു​മ്പ് ഇ​രു​വ​രും പി​രി​ഞ്ഞു. ക​രി​യ​റി​ൽ ആ​ദ്യ​മാ​യി സാ​മ​ന്ത ഐ​റ്റം ഡാ​ൻ​സ് ചെ​യ്ത​ത് വി​വാ​ഹ​മോ​ച​ന​ത്തി​നു പി​ന്നാ​ലെ അ​ല്ലു അ​ർ​ജു​ൻ സി​നി​മ പു​ഷ്പ​യ്ക്കുവേ​ണ്ടി​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​ മീ​ഡി​യി​ൽ വ​ള​രെ സ​ജീ​വ​മാ​യ സാ​മ​ന്ത കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ച​ർ​മരോ​ഗം അ​ല​ട്ടു​ന്ന​തി​നാ​ൽ വി​ദ​ഗ്ധചി​കി​ത്സ​ക്കാ​യി താ​രം വി​ദേ​ശ​ത്തേ​ക്കു പോ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​പ്പോ​ഴി​താ വ​ള​രെ നാ​ളു​ക​ൾ​ക്കു ശേ​ഷം സാ​മ​ന്ത സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.…

Read More

ഞാ​ന്‍ ന​ല്ലൊ​രു ന​ടന​ല്ല​, തന്‍റെ ചോദ്യത്തിന് ഷാജോണിന്‍റെ മറുപടി സങ്കടപ്പെടുത്തുന്നതെന്ന് കോട്ടയം നസീർ

ഒ​രു ദി​വ​സം ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണു​മാ​യി റൂ​മി​ലി​രി​ക്കു​മ്പോ​ള്‍ ഞാ​ന്‍ ന​ല്ലൊ​രു ന​ടന​ല്ല​ അല്ലേ​യെ​ന്ന് ഷാ​ജോ​ണി​നോ​ട് ചോ​ദി​ച്ചു. അ​വ​ന്‍ സൈ​ല​ന്‍റാ​യി അ​തേ​യെ​ന്ന് മൂ​ളി. എ​നി​ക്കാ​കെ സ​ങ്ക​ട​മാ​യി അ​ങ്ങ​നെ​യൊ​രു സു​ഹൃ​ത്ത് ചെ​യ്യാ​ന്‍​പാ​ടു​ണ്ടോ, ചോ​ദി​ക്ക​ണ്ടാ​യി​രു​ന്നു എ​ന്നു​പോ​ലും ഞാ​ന്‍ ചി​ന്തി​ച്ചു. പി​ന്നെ ഞാ​ന്‍ സൈ​ല​ന്‍റാ​യി നി​ന്നു. ഇ​തു​ക​ണ്ടി​ട്ട് ഷാ​ജോ​ണ്‍ അ​ടു​ത്തേ​ക്ക് വ​ന്നു. ആ​രും ന​ല്ല ന​ട​ന​ല്ല ഇ​ക്ക, ന​ല്ല ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യു​മ്പോ​ഴാ​ണ് ന​മ്മ​ള്‍​ക്ക് ന​ല്ല അ​വ​സ​രം കി​ട്ടു​ന്ന​ത്. ഇ​ക്ക​യ്ക്കും അ​ങ്ങ​നെ​യൊ​ന്ന് വ​രു​മെ​ന്ന് അ​വ​ന്‍ പ​റ​ഞ്ഞു. അ​ന്ന് ഞാ​ന്‍ ചോ​ദി​ച്ച ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ഇ​പ്പോ​ള്‍ റോ​ഷാ​ക്കി​ലൂ​ടെ നി​സാം ബ​ഷീ​ര്‍ എ​ന്ന സം​വി​ധാ​യ​ക​ന്‍ എ​നി​ക്ക് ന​ൽ​കി. എ​ന്നെപ്പോ​ലെ ത​ന്നെ സി​നി​മ​യി​ല്‍ ന​ല്ല ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്ക​ണം, ത​ങ്ങ​ളു​ടെ ക​ഴി​വ് പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ന​ട​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്. അ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്താ​നും അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കാ​നും സം​വി​ധാ​യ​ക​രും എ​ഴു​ത്തു​കാ​രും ശ്ര​മം ന​ട​ത്ത​ണം. -കോ​ട്ട​യം ന​സീ​ര്‍

Read More