അബുദാബി: പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമാകാന്‍ ആകാശ എയര്‍ യുഎഇയിലേക്ക് എത്തുന്നു. ആദ്യ സര്‍വീസ് ജൂലൈ 11ന് അബുദാബിയില്‍നിന്ന് മുംബൈയിലേക്ക്. മുംബൈയിൽനിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരികെ രാത്രി 8.05ന് പുറപ്പെടുന്ന വിമാനം അർധരാത്രി ഒരു മണിക്ക് മുംബൈയിൽ എത്തും. ദുബായ്, ഷാർജ എന്നിങ്ങനെ യുഎഇയിലെ മറ്റ് എയർപോർട്ടുകളിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. മാർച്ച് 28ന് ഖത്തറിലേക്കായിരുന്നു ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സർവീസ്. മുംബൈയിൽനിന്ന് ജൂൺ എട്ടിന് ജിദ്ദയിലേക്കും 16ന് റിയാദിലേക്കും ആകാശ എയർ സർവീസ് ആരംഭിച്ചിരുന്നു.
Read MoreCategory: NRI
അസാൻജ് സ്വതന്ത്രനായി ഓസ്ട്രേലിയയിൽ കാലുകുത്തി
കാൻബറ: അമേരിക്കൻ കോടതിയിൽ നിയമനടപടികൾ പൂർത്തിയാക്കിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് സ്വദേശമായ ഓസ്ട്രേലിയയിൽ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം കാൻബറയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോൺ ഷിപ്റ്റണും സ്വീകരിച്ചു. ഇരുവരെയും അസാൻജ് ആലിംഗനം ചെയ്തു. വിക്കിലീക്സ് സ്ഥാപകനായ അസാൻജ് അമേരിക്കൻ പ്രോസിക്യൂഷനുമായുണ്ടാക്കിയ ധാരണയനുസരിച്ച് തിങ്കളാഴ്ചയാണു ലണ്ടനിലെ ബെൽമാർഷ് ജയിലിൽനിന്നു മോചിതനായത്. ധാരണപ്രകാരം ഇന്നലെ അദ്ദേഹം ഓസ്ട്രേലിയയോടു ചേർന്ന അമേരിക്കൻ പ്രദേശമായ നോർത്തേൺ മരിയാന ദ്വീപിലെ ഫെഡറൽ കോടതിയിൽ ഹാജരായി. വിക്കിലീക്സിലൂടെ അമേരിക്കൻ പ്രതിരോധരഹസ്യങ്ങൾ ചോർത്തിയതിനു ചുമത്തപ്പെട്ട ചാരവൃത്തിക്കേസിൽ അസാൻജ് കോടതിയിൽ കുറ്റം സമ്മതിച്ചു.
Read Moreമയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികൾ: മാർപാപ്പ
.വത്തിക്കാൻ സിറ്റി: മയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനമായ ഇന്നലെ വത്തിക്കാനിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ പ്രഭാഷണം നടത്തുകയായിരുന്നു മാർപാപ്പ. മയക്കുമരുന്ന് ഉത്പാദനവും മയക്കുമരുന്ന് കടത്തും തടയുകയെന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണെന്ന് മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്നു. ചില രാജ്യങ്ങളിൽ നടപ്പാക്കിയതുപോലെ, മയക്കുമരുന്നിന്റെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്ന് ആശ്രിതത്വം കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുന്പോൾ ഒരുവൻ അതു കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്തകഥകൾ അറിയാവുന്നതിനാൽ, അപകടരമായ ഈ വസ്തുക്കളുടെ ഉത്പാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണ് – മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉത്പാദനവും കടത്തും പരിസ്ഥിതിയിൽ വിനാശകരമായ സ്വാധീനമുണ്ടാക്കുമെന്ന് ആമസോണ്‍ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു.
Read Moreയുക്രെയ്ൻ കമാൻഡറെ പുറത്താക്കി
കീവ്: യുക്രെയ്ൻ സേനയിലെ ജോയിന്റ് ഫോഴ്സ് കമാൻഡർ ലഫ്. ജനറൽ യൂറി സോഡോളിനെ പ്രസിഡന്റ് സെലൻസ്കി പുറത്താക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇദ്ദേഹത്തിന്റെ കീഴിൽ ഒട്ടേറെ യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടെയാണു നടപടി. നേരത്തേ മരിയുപോൾ നഗരത്തിലെയും വോൾനോവാഖ പട്ടണത്തിലെയും പ്രതിരോധത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. ഇരുപ്രദേശങ്ങളും ഇപ്പോൾ റഷ്യയുടെ കീഴിലാണ്.
Read Moreചന്ദ്രനിൽനിന്ന് സാന്പിളുമായി ചൈനീസ് പേടകം തിരിച്ചെത്തി
ബെയ്ജിംഗ്: ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്നർമംഗോളിയ മരൂഭൂമിയിൽ ഇറങ്ങിയ ചാംഗ് ഇ-6ലെ പേകടത്തിലുള്ള മണ്ണിനു ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകൾ നല്കാൻ കഴിയുമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ചന്ദ്രന്റെ ഭാഗത്ത് പര്യവേക്ഷണ പേടകം ഇറക്കാൻ ചൈനയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാമെന്നാണു കരുതുന്നത്. രണ്ടു മാസം മുന്‍പാണ് ചാംഗ് ഇ-6 പേടകം വിക്ഷേപിച്ചത്. ദൗത്യവിജയത്തിൽ പങ്കെടുത്തവരെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അഭിനന്ദിച്ചു.
Read Moreകാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിയായ ലിബറല്‍ പാർട്ടിയുടെ ശക്തികേന്ദ്രമായ ടൊറാന്റോ സെന്റ് പോളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാർട്ടിക്ക് വമ്പൻ ജയം. അടുത്ത വർഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തെരഞ്ഞെടുപ്പ് ഫലം കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വർഷമായി പാർട്ടി നിലനിർത്തിയ മണ്ഡലത്തിൽ യാഥാസ്ഥിതിക പാർട്ടി നേതാവ് ഡോണ്‍ സ്റ്റുവർട്ട് 192 ൽ 189 വോട്ട് നേടിയാണ് വിജയിച്ചത്. 2011ലെ പൊതുതെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാർട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്. ഇപ്പോഴത്തെ ഫലം ആവർത്തിച്ചാൽ 2025ലെ തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കോടതി വിചാരണക്കോടതി വിധി സ്റ്റേ ചെയ്തു.
Read Moreഗാസ: പോരാട്ടത്തിന്റെ ‘തീവ്രഘട്ടം’ അവസാനിച്ചെന്ന് നെതന്യാഹു
ടെൽ അവീവ്: ഗാസയിൽ ഭാഗിക വെടിനിർത്തൽ കരാറിനു മാത്രമേ തയാറാവുകയുള്ളൂവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനായി ഭാഗിക കരാറിന് തയാറാണ്. എന്നാൽ ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. ഗാസയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഒരു ഇസ്രേലി മാധ്യമത്തിന് ആദ്യമായി നൽകുന്ന അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെതിരായ പോരാട്ടത്തിന്റെ ‘തീവ്രഘട്ടം’ ഏതാണ്ട് അവസാനിച്ചു. എന്നാൽ യുദ്ധം അവസാനിക്കാൻ പോകുകയാണെന്ന് ഇതിനർഥമില്ല. ഹമാസിനെ അധികാരത്തിൽ നിന്ന് പൂർണമായി പുറത്താക്കുന്നതു വരെ നടപടി തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Read Moreസുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ മടക്കയാത്ര വൈകുന്നതും ഇതിൽ നാസ വിശദീകരണം നൽകാത്തതും ആശങ്കയുയർത്തുന്നു. അമേരിക്കൻ വിമാനനിർമാതാക്കളായ ബോയിംഗ് കന്പനി നാസയുടെ സഹായത്തോടെ വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ അഞ്ചിനാണ് സുനിതയും നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമറും അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലേക്കു യാത്രയായത്. പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടശേഷം ഇതേ പേടകത്തിൽത്തന്നെ പത്തിനു മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മടക്കയാത്ര 14ലേക്ക് മാറ്റിയതായി നാസ അറിയിച്ചിരുന്നു. പിന്നീട് 26ലേക്കും മടക്കയാത്ര മാറ്റി. കൂടുതൽ ഗവേഷണം നടത്താനാണു മടക്കയാത്ര നീട്ടിയതെന്നായിരുന്നു നാസയുടെ വിശദീകരണം. എന്നാൽ, മടക്കയാത്ര ഏതാനും ദിവസംകൂടി വൈകുമെന്നു പറഞ്ഞ നാസ കൃത്യമായ തീയതി അറിയിച്ചിട്ടില്ല. പേടകത്തിനുള്ളിലെ ഹീലിയം വാതകത്തിനു ചോർച്ചയുണ്ടെന്നും പ്രൊപ്പല്ലന്റ് വാൽവിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ നാസ ഇതു സ്ഥിരീകരിച്ചിട്ടില്ല. മുന്‍പ് ആളില്ലാതെ നടത്തിയ സ്റ്റാർലൈനർ പേടകത്തിന്റെ രണ്ടു പരീക്ഷണപ്പറക്കലുകളിൽ…
Read Moreറഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവയ്പ്; ഒൻപത് പേര് കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവയ്പ്. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവയ്പ്. ആക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ ഒൻപത് പേര് കൊല്ലപ്പെട്ടു.ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായി പോലീസ് അറിയിച്ചു. ആരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ല.
Read Moreനികുതിവർധനയ്ക്കെതിരേ കെനിയയിൽ പ്രതിഷേധം
നെയ്റോബി: നികുതിവർധനയ്ക്കെതിരേ കെനിയൻ ജനത നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്നതായി ആംനസ്റ്റി അടക്കമുള്ള അവകാശസംഘടനകൾ ആരോപിച്ചു. വ്യാഴാഴ്ചത്തെ സംഘർഷങ്ങളിൽ ഇരുനൂറോളം പേർക്കു പരിക്കേൽക്കുകയും നൂറിലധികം പേർ അറസ്റ്റിലാവുകയും ചെയ്തു. തലസ്ഥാനമായ നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു മരിച്ചത് പ്രതിഷേധത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നാണു സൂചന. പ്രസിഡന്റ് വില്യം റൂട്ടോയുടെ പരിഷ്കാരങ്ങൾ സാന്പത്തികവളർച്ച തടയുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു പുതിയ നികുതി നടപ്പാക്കാനുള്ള നീക്കം. 270 കോടി ഡോളർകൂടി നികുതിവരുമാനമായി കണ്ടെത്തുന്നതിനുള്ള സാന്പത്തിക ബില്ലാണ് പാർലമെന്റിന്റെ പരിഗണനയിലുള്ളത്. ബിൽ നടപ്പാക്കപ്പെട്ടാൽ ജീവിതച്ചെലവ് വർധിക്കുമെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, ഭക്ഷ്യവസ്തുക്കൾക്ക് 16 ശതമാനം നികുതി വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സർക്കാർ അറിയിച്ചെങ്കിലും ജനരോഷം ശമിച്ചിട്ടില്ല. വ്യഴാഴ്ച പോലീസ് പ്രതിഷേധക്കാർക്കു നേർക്ക് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വെടിയുണ്ടകൾ പ്രയോഗിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയതായി ആംനസ്റ്റി ഇന്റർനാഷണൽ അടക്കം അഞ്ച് അവകാശസംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ, നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു…
Read More