ക​മ​ല ഹാ​രി​സ് ബൈ​ഡ​നേ​ക്കാ​ൾ ഭേ​ദ​മെ​ന്ന് സ​ർ​വേ

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ ക​മ​ല ഹാ​രി​സി​നെ​ന്ന് സി​എ​ൻ​എ​ൻ അ​ഭി​പ്രാ​യ സ​ർ​വേ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ ബൈ​ഡ​നേ​ക്കാ​ൾ ന​ല്ല​ത് ക​മ​ല ഹാ​രി​സാ​ണെ​ന്നാ​ണു സ​ർ​വേ ഫ​ല​ങ്ങ​ൾ പ​റ​യു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ (81) അ​റ്റ്‌​ലാ​ന്‍റ ടെ​ലി​വി​ഷ​ൻ സം​വാ​ദ​ത്തി​ൽ എ​തി​ർ​സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​നു (78) മു​ന്നി​ൽ പ​ത​റി​യ​തോ​ടെ ജ​ന​പ്രീ​തി കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​യാ​ണു ക​ണ്ടെ​ത്ത​ൽ. അ​റ്റ്‌​ലാ​ന്‍റ സം​വാ​ദ​ത്തി​നു ശേ​ഷം ബൈ​ഡ​നെ മാ​റ്റി ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി മ​റ്റൊ​രാ​ളെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്. സി​എ​ൻ​എ​ൻ സ​ർ​വേ​യി​ൽ ട്രം​പ് ആ​റ് പോ​യി​ന്‍റു​മാ​യി ബൈ​ഡ​നേ​ക്കാ​ൾ മു​ന്നി​ലാ​ണ്. ട്രം​പി​നെ​തി​രേ ക​മ​ല ഹാ​രി​സ് മ​ത്സ​രി​ച്ചാ​ൽ കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നാ​ണു സ​ർ​വേ​യി​ലെ ക​ണ്ടെ​ത്ത​ൽ. ട്രം​പി​നെ 47 ശ​ത​മാ​നം പേ​ർ പി​ന്തു​ണ​ച്ച​പ്പോ​ൾ ക​മ​ല ഹാ​രി​സി​ന് 45 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചു. സ്ത്രീ​വോ​ട്ട​ർ​മാ​രി​ൽ 50 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ…

Read More

സു​ര​ക്ഷി​തമേ​ഖ​ല​യി​ലും ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം

ഗാ​​​​സ: ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം വീ​​​​ടു​​​​വി​​​​ട്ട് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത പ​​​​ല​​​​സ്തീ​​​​നി​​​​ലെ പ്ര​​​​മു​​​​ഖ ഡോക്‌ടറും എ​​​​ട്ടം​​​​ഗ കു​​​​ടും​​​​ബ​​​​വും വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പ​​​​ല​​​​സ്തീ​​​​നി​​​​ലെ പ്ര​​​​മു​​​​ഖ ത്വ​​​​ക്‌​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ൻ ഹ​​​​സ​​​​ൻ ഹം​​​​ദാ​​​​നും കു​​​​ടും​​​​ബ​​​​വു​​​​മാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ അ​​​​ഞ്ച് കു​​​​ട്ടി​​​​ക​​​​ളും മൂ​​​​ന്ന് സ്ത്രീ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​രും ര​​​​ക്ഷ​​​​പ്പെ​​​​ട്ട ബ​​​​ന്ധു​​​​വും പ​​​​റ​​​​യു​​​​ന്നു. ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച സു​​​​ര​​​​ക്ഷി​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ഭ​​​​യം​​​​തേ​​​​ടി​​​​യ കു​​​​ടും​​​​ബ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. തെ​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ അ​​​​ന്ത്യ​​​​ശാ​​​​സ​​​​ന​​​​ത്തെ​​ത്തു​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​ണ് ഡോ​​​​ക്‌ടറും കു​​​​ടും​​​​ബ​​​​വും വീ​​​​ടു​​​​വി​​​​ട്ട് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​ത്. സു​​​​ര​​​​ക്ഷി​​​​തമേ​​​​ഖ​​​​ല​​​​യാ​​​​യ ദെ​​​​യ്ർ അ​​​​ൽ-​​​​ബ​​​​ലാ​​​​ഹ് പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ ഒ​​​​രു കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ഇ​​​​വ​​​​ർ എ​​​​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണു വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​മു​​​​ണ്ടാ​​​​യ​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഹം​​​​ദാ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഒ​​​​ൻ​​​​പ​​​​തു പേ​​​​രും മ​​​​റ്റ് മൂ​​​​ന്നു പേ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഖാ​​​​ൻ​​ യൂ​​​​നി​​​​സി​​​​നു സ​​​​മീ​​​​പം അ​​​​ൽ ഖ​​​​രാ​​​​ര, ബാ​​​​നി സു​​​​ഹൈ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നു തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ…

Read More

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്; ബൈ​ഡ​ൻ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ടു​ത്ത അ​നു​യാ​യി​യോ​ട് ബൈ​ഡ​ൻ ഇ​ക്കാ​ര്യം സം​സാ​രി​ച്ച​താ​യി ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച് വൈ​റ്റ് ഹൗ​സ് കേ​ന്ദ്രീ​ക​രി​ച്ച് തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യും പ്ര​മു​ഖ ഡെ​മോ​ക്ര​റ്റി​ക് നേ​താ​ക്ക​ളു​മാ​യി ബൈ​ഡ​ൻ സം​സാ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബൈ​ഡ​ൻ ഡെ​മോ​ക്ര​റ്റി​ക് ഗ​വ​ർ​ണ​ർ​മാ​രെ ഉ​ട​ൻ കാ​ണു​മെ​ന്നും സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത നി​ഷേ​ധി​ച്ച് ബൈ​ഡ​ന്‍റെ പ്ര​ചാ​ര​ണ​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള സം​വാ​ദ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ സ​ർ​വേ​ക​ളി​ൽ ബൈ​ഡ​ന് തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു. സി​എ​ൻ​എ​ൻ സ​ർ​വേ​യി​ൽ ട്രം​പി​ന് 6 പോ​യി​ന്‍റ് ലീ​ഡ് ല​ഭി​ച്ചി​രു​ന്നു. സം​വാ​ദ​ത്തി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് കാ​ര​ണം തു​ട​ർ​ച്ച​യാ​യ യാ​ത്ര​ക​ളാ​ണെ​ന്നാ​യി​രു​ന്നു 81 കാ​ര​നാ​യ ബൈ​ഡ​ന്‍റെ ന്യാ​യീ​ക​ര​ണം. അ​തേ​സ​മ​യം, യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ ക​മ​ല ഹാ​രി​സി​നെ​ന്ന് സി​എ​ൻ​എ​ൻ…

Read More

റി​യാ​ദ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി; റ​ഹീ​മി​ന് പു​തി​യ പു​ല​രി; മോ​ച​നം ഉ​ട​ൻ

കോ​ഴി​ക്കോ​ട്: റി​യാ​ദ് ജ​യി​ലി​ലെ പ​തി​നെ​ട്ടു വ​ര്‍​ഷ​ത്തെ ത​ട​വു​ജീ​വി​ത​ത്തി​നു​ശേ​ഷം കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ലെ അ​ബ്ദു​ള്‍​റ​ഹിം ഇ​നി സ്വാ​ത​ന്ത്യ്ര​ത്തി​ന്‍റെ വി​ഹാ​യ​സി​ലേ​ക്ക്. കോ​ട​മ്പു​ഴ സീ​ന​ത്ത് മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റി​യാ​ദ് കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ് റ​ഹീ​മി​ന് പു​തി​യ പു​ല​രി പി​റ​ക്കു​ന്ന​ത്. 34 കോ​ടി രൂ​പ​യു​ടെ ദ​യാ​ധ​നം സ്വീ​ക​രി​ച്ച് റ​ഹീ​മി​നു മാ​പ്പു​ന​ല്‍​കാ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി അ​റി​യി​ച്ച​തോ​ടെ​യാ​ണ് കോ​ട​തി വി​ധി​യു​ണ്ടാ​യ​ത്. വെ​ര്‍​ച്വ​ല്‍ സം​വി​ധ​ന​ത്തി​ലൂ​ടെ റ​ഹീ​മി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ബു​ഫൈ​സ​ല്‍, ഇ​ന്ത്യ​ന്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി, റ​ഹീ​മി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ണി സി​ദ്ദി​ഖ് തു​വ്വൂ​ര്‍, സൗ​ദി കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​രാ​യ മു​ഹ​മ്മ​ദ് മ​ബാ​റ​ക് അ​ല്‍ അ​ഹ്‌​സാ​നി, അ​ബു അ​ന​സ് എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​നെ കെ​ട്ടി​വ​ച്ച ഒ​ന്ന​ര​ക്കോ​ടി റി​യാ​ലി​ന്‍റെ (ഏ​ക​ദേ​ശം 34 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) ചെ​ക്ക് റി​യാ​ദ് കോ​ട​തി കൊ​ല്ല​പ്പെ​ട്ട സൗ​ദി ബാ​ല​ന്‍റെ…

Read More

കു​മ​ര​ക​ത്തു നി​ര്‍​മി​ച്ച വ​ള്ളം യൂ​റോ​പ്പി​ലേ​ക്ക്; വ​​ള്ള​​ങ്ങ​​ളു​​ടെ വ​​ര്‍​ക് ഷോ​​പ്പുടമ വി​​ശാ​​ഖം​​ത​​റ മ​​ത്ത​​ച്ച​​നാ​​ണ് തച്ചൻ

കു​​മ​​ര​​കം: കു​​ട്ട​​നാ​​ട​​ന്‍ കാ​​യ​​ല്‍​പ​​ര​​പ്പു​​ക​​ളി​​ല്‍ ചീ​​റി​​പ്പാ​​യു​​ന്ന ക​​ളി​​വ​​ള്ളം യൂ​​റോ​​പ്പി​​ലേ​​ക്കും. കു​​മ​​ര​​ക​​ത്തെ വ​​ള്ള​​ങ്ങ​​ളു​​ടെ വ​​ര്‍​ക് ഷോ​​പ്പാ​​യ ബോ​​ട്ടു​​ജെ​​ട്ടി​​ക്കു സ​​മീ​​പ​​മു​​ള്ള വി​​ശാ​​ഖം​​ത​​റ മ​​ത്ത​​ച്ച​​നാ​​ണ് വ​​ള്ളം നി​​ര്‍​മി​​ക്കാ​​നു​​ള്ള ക​​രാ​​ര്‍ യൂ​​റോ​​പ്പി​​ല്‍ നി​​ന്നു ല​​ഭി​​ച്ച​​ത്. 15 അ​​ടി നീ​​ള​​വും ഒ​​രു​​മീ​​റ്റ​​ര്‍ 10 സെ​​ന്‍റി​​മീ​​റ്റ​​ര്‍ വീ​​തി​​യു​​മു​​ള്ള ആ​​ഞ്ഞി​​ലി​​ത്ത​​ടി വ​​ള്ള​​ത്തി​​നാ​​ണ് ഓ​​ര്‍​ഡ​​ര്‍ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 50,000 രൂ​​പ​​യ്ക്കാ​​ണ് ക​​രാ​​ര്‍. അ​​ടു​​ത്ത ദി​​വ​​സം വ​​ള്ളം​​നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ക്കും. ഒ​​ക്‌​​ടോ​​ബ​​റി​​ല്‍ വ​​ള്ളം യൂ​​റോ​​പ്പി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കും. കു​​മ​​ര​​കം ജെ​​ട്ടി പാ​​ല​​ത്തി​​നു സ​​മീ​​പം പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്ന വ​​ള്ള​​ങ്ങ​​ളു​​ടെ വ​​ര്‍​ക്ക് ഷോ​​പ്പ് ഒ​​ട്ട​​ന​​വ​​ധി പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ല്‍ ഇ​​തി​​നോ​​ട​​കം പ്ര​​ശ​​സ്തി​​യാ​​ര്‍​ജി​​ച്ചു​​ക​​ഴി​​ഞ്ഞു. കു​​മ​​ര​​ക​​ത്ത് ഒ​​രു വ​​ള്ള​​മെ​​ങ്കി​​ലും സ്വ​​ന്ത​​മാ​​യി ഇ​​ല്ലാ​​ത്ത വീ​​ടു​​ക​​ള്‍ വി​​ര​​ള​​മാ​​യി​​രു​​ന്നു. ത​​ടി​​യി​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന വ​​ള്ള​​ങ്ങ​​ള്‍​ക്ക് കേ​​ടു​​പാ​​ടു​​ക​​ള്‍ സം​​ഭ​​വി​​ക്കു​​ന്ന​​ത് സാ​​ധാ​​ര​​ണ​​മാ​​ണ്. എ​​ന്നാ​​ല്‍ ആ​​ശാ​​രി​​മാ​​രെ കി​​ട്ടാ​​താ​​യ​​തോ​​ടെ പ​​ല​​രും വ​​ള്ളം ഉ​​പേ​​ക്ഷി​​ച്ചു തു​​ട​​ങ്ങി. ഇ​​തി​​നു പ​​രി​​ഹാ​​ര​​മാ​​യി​​ട്ടാ​​ണ് വ​​ള്ള​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കാ​​യി മ​​ത്ത​​ച്ച​​ന്‍ വ​​ര്‍​ക് ഷോ​​പ്പ് ആ​​രം​​ഭി​​ച്ച​​ത്. എ​​ത്ര വ​​ലി​​യ വ​​ള്ള​​മാ​​ണെ​​ങ്കി​​ലും വ​​ള്ള​​പ്പു​​ര​​യി​​ലേ​​ക്ക് ക​​യ​​റ്റാ​​ന്‍ മ​​ത്ത​​ച്ച​​ന്‍ മാ​​ത്രം മ​​തി.…

Read More

വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം; 40 പേ​ര്‍​ക്ക് പ​രി​ക്ക്

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ല്‍​നി​ന്ന് യു​റ​ഗ്വാ​യി​ലേ​ക്ക് പോ​യ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍ വീ​ണ് 40 പേ​ര്‍​ക്ക് പ​രി​ക്ക്. ഏ​ഴ് പേ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. സീ​റ്റ് ബ​ല്‍​റ്റ് ഇ​ടാ​തി​രു​ന്ന​വ​ര്‍ ഉ​യ​ര്‍​ന്ന് പൊ​ങ്ങി ല​ഗേ​ജ് കാ​ബി​നി​ല്‍ ഇ​ടി​ച്ചാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട എ​യ​ര്‍ യൂ​റോ​പ്പ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ബ്ര​സീ​ലി​ല്‍ ഇ​റ​ക്കി.

Read More

യാ​ത്രാ​രേ​ഖ​ക​ളി​ല്ല; 11 ബം​ഗ്ലാ​ദേ​ശി​ക​ള്‍ പി​ടി​യി​ൽ

അ​ഗ​ര്‍​ത്ത​ല: മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ലെ​ത്തി​യ ബം​ഗ്ലാ​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ത്രി​പു​ര​യു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ഗ​ര്‍​ത്ത​ല​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഗ​ര്‍​ത്ത​ല റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ക​ളെ ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി​യി​ല്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​പ​ര്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്കു യാ​ത്രാ​രേ​ഖ​ക​ളി​ല്ലെ​ന്നു മ​ന​സി​ലാ​യ​ത്. അ​ഗ​ര്‍​ത്ത​ല റെ​യി​ല്‍​വേ പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Read More

ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രേ മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

സി​യൂ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രേ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വി​ട്ട് ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഉ​ത്ത​ര​കൊ​റി​യ. ര​ണ്ട് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ത​ങ്ങ​ൾ​ക്കു​ നേ​രേ വി​ക്ഷേ​പി​ച്ച​താ​യി ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ പ​ത്തു മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​തെ​ന്നു ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​നി​ക വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സൈ​ന്യം നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യ്ക്കും ജ​പ്പാ​നും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഇ​രു കൊ​റി​യ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​ത്.

Read More

പണി പാളി; കു​ടി​യേ​റ്റം നേ​രി​ടാ​ൻ ഓ​സ്‌​ട്രേ​ലി​യ; സ്റ്റുഡന്‍റ് വി​സ ഫീ​സ് ഇ​ര​ട്ടി​യാ​ക്കി

സി​ഡ്നി: അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​സ ഫീ​സ് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ. കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​നു​ള്ള പു​തി​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി​യ​ത്. ഇ​ന്നു മു​ത​ൽ അ​ന്താ​രാ​ഷ്ട്ര സ്റ്റു​ഡ​ന്‍റ് വി​സ ഫീ​സ് 710 ഡോ​ള​റി​ൽ നി​ന്ന് 1,600 ആ​കും. അ​തേ​സ​മ​യം സ​ന്ദ​ർ​ശ​ക വി​സ​യ്ക്കും താ​ത്കാ​ലി​ക ബി​രു​ദ വി​സ​യ്ക്കും ഇ​നി മു​ത​ൽ വി​സ ഓ​ൺ അ​റൈ​വ​ൽ സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രി​ക്കി​ല്ല. പു​തി​യ നി​യ​മം അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​ത പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും കു​ടി​യേ​റ്റ​ത്തി​ലെ കു​ത്തൊ​ഴു​ക്കു ത​ട​യാ​ൻ സാ​ധ്യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക്ലെ​യ​ർ ഒ ​നീ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.2023 സെ​പ്‌​റ്റം​ബ​ർ 30 വ​രെ മൊ​ത്തം കു​ടി​യേ​റ്റം 60% ഉ​യ​ർ​ന്ന് 548,800 പേ​രി​ൽ എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. വി​ദ്യാ​ർ​ഥി വി​സ​യ്ക്ക് യു​എ​സ്, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഓ​സ്ട്രേ​ലി​യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ൽ തു​ട​ർ​ച്ച​യാ​യി താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന വി​സ…

Read More

അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ വീ​ട്ടി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു; ‘ജ​യ് ഇ​സ്ര​യേ​ൽ’ പോ​സ്റ്റ​റും പ​തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​ൾ ഇ​ന്ത്യ മ​ജ്‌​ലി​സ്-​ഇ-​ഇ​ത്തേ​ഹാ​ദു​ൽ മു​സ് ലി​മീ​ൻ (എ​ഐ​എം​ഐ​എം) ത​ല​വ​നും ഹൈ​ദ​രാ​ബാ​ദ് എം​പി​യു​മാ​യ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​ക്കു​നേ​രേ അ​ജ്ഞാ​ത​ർ‌ ആ​ക്ര​മ​ണം ന​ട​ത്തി. അ​ര്‍​ധ​രാ​ത്രി​യോ​ടെ വ​സ​തി​ക്കു​നേ​രേ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച അ​ക്ര​മി സം​ഘം വ​സ​തി​ക്ക് മു​ന്നി​ല്‍ ജ​യ് ഇ​സ്ര​യേ​ല്‍ എ​ന്ന പോ​സ്റ്റ​റും പ​തി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ 34 അ​ശോ​ക റോ​ഡി​ലു​ള്ള ത​ന്‍റെ വീ​ടി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലെ നെ​യിം പ്ലേ​റ്റി​ൽ ക​റു​ത്ത മ​ഷി ഒ​ഴി​ച്ചെ​ന്നും പോ​സ്റ്റ​ര്‍ പ​തി​ച്ച​തെ​ന്നും അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ “ഭാ​ര​ത് മാ​താ കീ ​ജ​യ്’, “ജ​യ് ശ്രീ​റാം’ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഉ​യ​ർ​ത്തി. വ​സ​തി​ക്ക് പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം എ​ക്സി​ൽ പ​ങ്കു​വ​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പാ​ര്‍​ല​മെ​ന്‍റി​ല്‍ “പ​ല​സ്തീ​ന് ജ​യ്’ വി​ളി​ച്ചാ​യി​രു​ന്നു അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More