ലണ്ടൻ: മനുഷ്യന്റെ അടുത്ത ബന്ധുവായ ചിന്പാൻസി ആൾക്കുരങ്ങുകൾ സ്വയം ചികിത്സ നടത്തുന്നതായി ഗവേഷകർ കണ്ടെത്തി. രോഗം വരുന്പോഴും മുറിവുണ്ടാകുന്പോഴും ചിന്പാൻസികൾ പ്രത്യേക ചെടികളും ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങളും പഴത്തൊലികളുമൊക്കെ ഭക്ഷിക്കും. വിശദമായ പരിശോധനയിൽ ഇവയ്ക്ക് അണുനശീകരണ, വേദനസംഹാര ശേഷികൾ ഉള്ളതായി കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ ഡോ. എലോഡി ഫ്രേമാന്റെ നേതൃത്വത്തിലുള്ള സംഘം യുഗാണ്ടയിലെ ബുഡോംഗോ സംരക്ഷിത വനത്തിൽ വസിക്കുന്ന രണ്ട് ചിന്പാൻസി കൂട്ടത്തെ നാലു വർഷം നിരീക്ഷിച്ചാണു സുപ്രധാന കണ്ടെത്തലിലെത്തിയത്. വേദന സംശയിക്കുന്ന ചിന്പാൻസികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് രോഗം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്. രോഗമുള്ളവർ അസാധാരണ വസ്തുക്കൾ ഭക്ഷണമാക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ ചെടികളും മറ്റും പരിശോധിച്ചപ്പോൾ പലതിനും ആന്റിബാക്ടീരിയൽ സവിശേഷതകളും മുറിവുണക്കാനുള്ള കഴിവും ഉണ്ടെന്നു കണ്ടെത്തി. ഗവേഷകരുടെ പഠനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ ചിന്പാൻസികളും സുഖംപ്രാപിച്ചതായും ഡോ. ഫ്രേമാൻ പറയുന്നു. പുതിയ മരുന്നുകൾ കണ്ടെത്താൻ ചിന്പാൻസികൾ മനുഷ്യനെ…
Read MoreCategory: NRI
നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചര്‍ച്ചകള്‍ക്കായി 16,71,000 രൂപ നിക്ഷേപിച്ചു
കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി 16,71,000 രൂപ (20,000 ഡോളര്‍) കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമാഹരിച്ച തുകയാണ് നിക്ഷേപിച്ചത്. പ്രാരംഭചര്‍ച്ചകള്‍ക്ക് 40,000 ഡോളര്‍ ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പണം കൈമാറാന്‍ അനുമതി തേടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം അമേരിക്കന്‍ ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട യമന്‍ യുവാവ് തലാലിന്റെ കുടുംബവുമായി പ്രാരംഭ ചര്‍ച്ച നടത്തുന്നതിന് ആവശ്യമായ ചെലവിനാണ് ഈ തുക ഉപയോഗിക്കുക. ചര്‍ച്ച നടത്തിയാല്‍ മാത്രമേ അവര്‍ ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കുമോയെന്നും…
Read Moreഇറേനിയൻ വിപ്ലവഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
ഒട്ടാവ: കനേഡിയൻ സർക്കാർ ഇറാനിലെ വിപ്ലവഗാർഡുകളെ ഭീകരസംഘടനയായി മുദ്രകുത്തി. ആഗോള തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടാണ് ഈ നടപടിയെന്നു കനേഡിയൻ ആഭ്യന്തരമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അറിയിച്ചു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്യുടെ കീഴിൽ സൈനിക, രാഷ്ട്രീയ, സാന്പത്തിക ശക്തിയായി പ്രവർത്തിക്കുന്ന വിപ്ലവഗാർഡിനെ അമേരിക്ക 2019ൽ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സ്വന്തമായി കര, നാവിക, വ്യോമ വിഭാഗങ്ങളുള്ള ഇതിൽ 1.9 ലക്ഷം പേർ അംഗങ്ങളാണ്. പശ്ചിമേഷ്യയിലെ വിവിധ ഗ്രൂപ്പുകൾക്ക് ആയുധവും പണവും സാങ്കേതികവിദ്യയും നല്കി അസ്ഥിരത വിതയ്ക്കുന്നതായും ആരോപിക്കപ്പെടുന്നു. വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ഖുദ്സ് ഫോഴ്സിനെ കാനഡ നേരത്തേ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ നടപടിയോടെ വിപ്ലവഗാർഡുമായി ബന്ധമുള്ള മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥർക്കു കാനഡ സന്ദർശിക്കുന്നതിനു വിലക്കുണ്ടാകും. കാനഡയിൽ നിലവിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം നേരിടുകയോ പുറത്താക്കപ്പെടുകയോ ചെയ്യും. കനേഡിയൻ നടപടിയെ ഇറേനിയൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഇറേനിയൻ…
Read Moreഇസ്രേലി തീരത്ത് 3300 വർഷം പഴക്കമുള്ള ഭരണികൾ
ടെൽ അവീവ്: ഇസ്രേലി തീരത്ത് 3300 വർഷം മുന്‍പ് മുങ്ങിയ കപ്പലിലെ മൺഭരണികൾ കണ്ടെത്തി. വടക്കൻ തീരത്തുനിന്ന് 90 കിലോമീറ്റർ അകലെ 1800 മീറ്റർ ആഴത്തിൽ നൂറുകണക്കിനു ഭരണികളാണു കിടക്കുന്നത്. പുരാതന മനുഷ്യരുടെ നാവികശേഷി വിശദമാക്കുന്ന കണ്ടുപിടിത്തംകൂടിയാണിതെന്ന് ഇസ്രേലി പുരാവസ്തു അഥോറിറ്റി ചൂണ്ടിക്കാട്ടി. മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള കപ്പൽ അവശിഷ്ടമാണിത്. എണ്ണയ്ക്കും പ്രകൃതിവാതകത്തിനുമായി സ്വകാര്യ കന്പനി നടത്തിയ പര്യവേക്ഷണത്തിനിടെയാണ് കടലിനടിയിലെ ഭരണികൾ ശ്രദ്ധയിൽപ്പെട്ടത്. ഇസ്രേലി ഗവേഷകർ രണ്ടു ഭരണികൾ മാത്രമാണു പുറത്തെടുത്തിട്ടുള്ളത്. കാനാൻ ദേശക്കാർ ഉപയോഗിച്ചിരുന്ന ഭരണികളാണിതെന്നു കരുതുന്നു. തീരത്തോടു ചേർന്നു മാത്രമല്ല, പുറങ്കടലിലും കപ്പലോടിക്കാനുള്ള വൈദഗ്ധ്യം അന്നത്തെ മനുഷ്യർക്കുണ്ടായിരുന്നുവെന്നാണ് ഇത്ര ദൂരത്ത് കപ്പലവശിഷ്ടം കണ്ടെത്തിയതിൽനിന്നു വ്യക്തമാകുന്നത്. നക്ഷത്രങ്ങളെ നോക്കിയായിരിക്കാം ദിശ നിശ്ചയിച്ചിരുന്നത്.
Read Moreപുടിന് ചുവപ്പു പരവതാനി വിരിച്ച് വിയറ്റ്നാം; എതിർപ്പുമായി അമേരിക്ക
ഹാനോയി: ഉത്തരകൊറിയയിൽനിന്നു വിയറ്റ്നാമിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കമ്യൂണിസ്റ്റ് ഭരണകൂടം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുടിനും വിയറ്റ്നാം പ്രസിഡന്റ് റ്റൊ ലാമും വ്യക്തമാക്കി. അടുത്തിടെ നടന്ന റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയ പുടിനെ റ്റൊ ലാം അഭിനന്ദിച്ചു. വിയറ്റ്നാമുമായുള്ള തന്ത്രപങ്കാളിത്തത്തിന് റഷ്യ പ്രത്യേക പ്രാധാന്യം നല്‍കുന്നതായി പുടിൻ പറഞ്ഞു. ഇതിനിടെ പുടിന്റെ സന്ദർശനം അനുവദിച്ച വിയറ്റ്നാമിനെ വിമർശിച്ച് യുഎസ് രംഗത്തുവന്നു. യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിക്കാൻ പുടിനു വിയറ്റ്നാം വേദി നല്‍കിയെന്ന് യുഎസ് വൃത്തങ്ങൾ കുറ്റപ്പെടുത്തി. സോവ്യറ്റ് യൂണിയന്റെ കാലം മുതൽ വിയറ്റ്നാമും റഷ്യയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ യുഎസുമായും യൂറോപ്പുമായും വിയറ്റ്നാമിന് നല്ല ബന്ധമുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരായ യുഎൻ പ്രമേയങ്ങളിൽ വോട്ട് ചെയ്യാൻ വിയറ്റ്നാം തയാറായില്ല.
Read Moreനിമിഷപ്രിയയുടെ മോചനം; പ്രാരംഭചര്‍ച്ചകള്‍ക്ക് 40,000 ഡോളര്‍ എംബസി വഴി കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്. മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്കി. എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമന്‍ തലസ്ഥാനമായ സനയില്‍, അവര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക്…
Read Moreകുവൈറ്റ് തീപിടിത്തം; മൂന്ന് ഇന്ത്യക്കാരടക്കം 8 പേർ കസ്റ്റഡിയിൽ
കുവൈറ്റ് സിറ്റി: 24 മലയാളികളടക്കം അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ ലേബർ ക്യാന്പിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ കോടതി നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര് ഇന്ത്യക്കാരും ഒരാള്‍ കുവൈറ്റ് സ്വദേശിയും മറ്റുനാലു പേര് ഈജിപ്റ്റ് സ്വദേശികളുമാണ്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്വയ്ക്കാനാണ് കോടതി നിര്‍ദേശം. നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 12ന് പുലര്‍ച്ചെയാണ് കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായത്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള കുവൈറ്റ് സർക്കാരിന്റെ നടപടികൾ കർശനമായി നീങ്ങുകയാണ്. മതിയായ വിസ അടക്കം രേഖകൾ ഇല്ലാതെയും നിയമം ലംഘിച്ചും കുവൈറ്റിൽ തങ്ങുന്ന അനധികൃത താമസ-കുടിയേറ്റക്കാർക്ക് എതിരായ നടപടികളും വേഗത്തിലാക്കും.
Read Moreഹജ്ജ് തീർഥാടനം; ഈ വർഷം മരിച്ചത് 68 ഇന്ത്യക്കാർ
മെക്ക: കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചത് 68 ഇന്ത്യക്കാരു ൾപ്പെടെ 550 പേർ. മരിച്ച 323 പേർ ഈജിപ്തുകാരാണ്. യഥാർഥ മരണസംഖ്യ സൗദി അറേബ്യൻ അധികൃതർ പുറത്തു വിട്ടില്ല. ചൊവ്വാഴ്ച മെക്കയിൽ രേഖപ്പെടുത്തിയത് താപനില 47 ഡിഗ്രിയായിരുന്നു. ഈ വർഷം ഹജ്ജ് കർമം നിർവഹിച്ചത് 18.3 ലക്ഷം മുസ്ലിംകളായിരുന്നു. ഇതിൽ 16 ലക്ഷം പേർ 22 രാജ്യങ്ങളിൽനിന്നെത്തിയവരാണ്.
Read Moreചൈനയ്ക്കെതിരേ ഉപരോധം ചർച്ചയിൽ: നാറ്റോ മേധാവി
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ചൈനയ്ക്കെതിരേ നടപടി വേണമെന്നു നാറ്റോ മേധാവി യെൻസ് സ്റ്റോൾട്ടൻബെർഗ്. ചൈനയ്ക്ക് ഉപരോധം ചുമത്തുന്നതിനെക്കുറിച്ച് പാശ്ചാത്യശക്തികൾ ആലോചിക്കുന്നതായും യുഎസ് സന്ദർശിക്കുന്ന അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ചൈന ഒരുവശത്ത് റഷ്യയെ സഹായിക്കുന്നു. മറുവശത്ത് യൂറോപ്യൻ ശക്തികളുമായി നല്ലബന്ധം പുലർത്താൻ ശ്രമിക്കുന്നു. അധികകാലം രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. റഷ്യക്കു മിസൈൽ നിർമിക്കാൻ വേണ്ട ഇലക്ട്രോണിക് ഘടകങ്ങൾ ചൈന നല്‍കുന്നുണ്ട്. ഈ സ്വഭാവം മാറ്റിയില്ലെങ്കിൽ ചൈനയ്ക്കെതിരേ നടപടികൾ പരിഗണിക്കണം. ഉപരോധത്തെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഉപരോധങ്ങളിൽ ഒറ്റപ്പെട്ട റഷ്യ ഇപ്പോൾ ഇറാൻ, ഉത്തരകൊറിയ, ചൈന മുതലായ ഏകാധിപത്യപ്രവണതയുള്ള രാജ്യങ്ങളോടു കൂടുതൽ അടുക്കുന്നതായും സ്റ്റോൾട്ടൻബെർഗ് ചൂണ്ടിക്കാട്ടി.
Read Moreപുടിൻ ഉത്തരകൊറിയയിൽ; കിം ജോംഗ് ഉന്നുമായി ചർച്ച നടത്തി
പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി ഇന്നലെ ഉത്തരകൊറിയയിലെത്തി. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി അദ്ദേഹം ചർച്ച നടത്തി. അവസാന നിമിഷംവരെ രഹസ്യാത്മകത നിറഞ്ഞതായിരുന്നു പുടിന്റെ യാത്രാപരിപാടി. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിൽ പുടിൻ എപ്പോൾ വിമാനമിറങ്ങും എന്നതിനെക്കുറിച്ച് ഒരെത്തുംപിടിയും മാധ്യമപ്രവർത്തകർക്കില്ലായിരുന്നു. മോസ്കോയിൽനിന്ന് കിഴക്കൻ റഷ്യയിലെ യാക്കുറ്റ്സ്കിൽ എത്തിയശേഷമാണു പുടിൻ ഉത്തരകൊറിയയിലേക്കു തിരിച്ചത്. ഉത്തരകൊറിയ പുടിന് വൻ സ്വീകരണമാണ് ഒരുക്കിയത്. തെരുവുകളിൽ പുടിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ഉത്തരകൊറിയയിലെ കെസിടിവി ചാനലിൽ റഷ്യൻ മിലിട്ടറി സംഗീതപരിപാടികൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയും റഷ്യയും തമ്മിൽ തന്ത്രപങ്കാളിത്തം വർധിപ്പിക്കുന്ന കരാർ പുടിന്റെ സന്ദർശനത്തിൽ യാഥാർഥ്യമാകും. കാൽ നൂറ്റാണ്ടിനുശേഷം പുടിൻ നടത്തുന്ന രണ്ടാമത്തെ ഉത്തരകൊറിയാ സന്ദർശനത്തിന് പാശ്ചാത്യശക്തികൾ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ഉത്തരകൊറിയ കൂടുതൽ ആയുധങ്ങൾ നല്‍കാനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കിം ജോംഗ് ഉൻ കഴിഞ്ഞ…
Read More