തി​രി​ച്ചു ചി​രി​ച്ചി​ല്ലെ​ങ്കി​ലും ചി​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും; സ​തീ​ശ​ന്‍റെ അ​വ​ഗ​ണ​ന​യ്ക്ക് അ​ലോ​ഷ്യ​സി​ന്‍റെ മാ​സ് മ​റു​പ​ടി

കൊ​ച്ചി: ഒ​രേ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ഗൗ​നി​ക്കാ​തെ പോ​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം സ​തീ​ശ​ൻ ആ​ദ്യ​മാ​യി ഒ​രു ക​ലാ​ല​യ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു എ​റ​ണാ​കു​ളം എ​സ്‌​എ​ച്ച് കോ​ള​ജി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

കെ​എ​സ്‌​യു-​മു​ഖ്യ​മ​ന്ത്രി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​തീ​ശ​നെ കാ​ണാ​ൻ അ​ലോ​ഷ്യ​സ് കാ​ത്തു​നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം മു​ഖം കൊ​ടു​ക്കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. താ​ൻ പ​ഠി​ച്ച രാ​ഷ്ട്രീ​യം സ​മ്മു​ന്ന​ത​രാ​യ നേ​താ​ക്ക​ളെ കാ​ണു​മ്പോ​ൾ പു​ഞ്ചി​രി​ക്കു​ക എ​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി തി​രി​ച്ചു ചി​രി​ക്കാ​ത്ത​തി​ന് ത​നി​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.

കെ​എ​സ്‌​യു​ക്കാ​രു​ടെ ചോ​ര​യും നീ​രു​മാ​ണ് ഈ ​സ​ർ​ക്കാ​രെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ക്ക​ണം. തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ഞാ​ൻ ചെ​യ്ത​ത് അ​ത് ഇ​നി​യും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തൊ​രു വ്യ​ക്തി​പ​ര​മാ​യ വി​മ​ർ​ശ​ന​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ത​നി​ക്ക് നി​രാ​ശ​യി​ല്ലെ​ന്നും അ​ലോ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി.

ഇ​നി​യും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ആ​ശ​ങ്ക​ക​ൾ അ​ദ്ദേ​ഹ​വു​മാ​യി നേ​രി​ട്ട് പ​ങ്കു​വെ​ക്കു​മെ​ന്നും അ​ലോ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment