കറാച്ചി: പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ നാല് സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ ബലോചിസ്ഥാനിലാണു സംഭവം. മാച്ച് ആന്റ് കോൽപുർ കോംപ്ലക്സിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ചാവേറുകളും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു. ബലോച് ലിബറേഷൻ ആർമി എന്ന വിഘടനവാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്തതായി അധികൃതർ വ്യക്തമാക്കി. അതേസമയം ബലൂചിസ്ഥാനിൽ കൂടുതൽ ആക്രമണസാധ്യത കണക്കിലെടുത്തു കനത്ത ജാഗ്രത പുലർത്തുകയാണെന്നു സൈന്യം അറിയിച്ചു. പർവതമേഖലയായ ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. എന്നാൽ, ഇവിടെ ജനസംഖ്യ കുറവാണ്. ധാതുസന്പന്നമായ ബലൂചിസ്ഥാനിൽ ആധിപത്യം ഉറപ്പിക്കുകയാണ് ബലോച് ലിബറേഷൻ ആർമിയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രദേശം പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖല കൂടിയാണ്. സ്വർണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളാൽ സമ്പന്നമാണ് അറബിക്കടലിന്റെ തീരപ്രദേശമായ ബലൂചിസ്ഥാൻ. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ (സിപിഇസി)…
Read MoreCategory: NRI
സൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം: സ്ത്രീകൾ പർദ്ദ അല്ലെങ്കിൽ പാന്റ് ധരിക്കണം
റിയാദ്: സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തി. ഏപ്രിൽ 27 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധം. തലയിൽ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കിൽ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കിൽ കറുത്ത പാന്റും ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകൾക്കുള്ള യൂണിഫോം പർദ്ദ (അബായ)യും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കിൽ കറുത്ത നീളമുള്ള പാന്റും കറുത്ത ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും എംബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയൽ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം. ജനറൽ ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നൽകിയത്.…
Read Moreയുഎസ് സൈനികരുടെ മരണം: തിരിച്ചടിക്ക് ഒരുങ്ങി അമേരിക്ക; ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കെതിരേ കടുത്ത നടപടി
യുഎസ്: ജോർദാനിൽ അമേരിക്കൻ സൈനികർക്കുനേരേ ഡ്രോൺ ആക്രമണം നടത്തി മൂന്ന് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ അമേരിക്ക പ്രത്യാക്രമണത്തിനു തയാറെടുക്കുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത്തരം ഗ്രൂപ്പുകൾക്കെതിരേ അമേരിക്ക സൈനിക നപടികൾ ആരംഭിക്കുമെന്നാണ് പെന്റഗൺ വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഭീകരരുടെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ഉടൻ ആരംഭിക്കുമെന്നും നടപടികൾ കടുത്തതായിരിക്കുമെന്നും പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ജോർദാനിലെ യുഎസ് ആർമി ഔട്ട്പോസ്റ്റിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണം മൂന്ന് സൈനികർ കൊല്ലപ്പെടുകയും 40 ലധികം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യുഎസ് സൈനികർക്കെതിരായ ആദ്യത്തെ മാരകമായ ആക്രമണമായിരന്നു ഇത്. സൈനികരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരേ നടപടികൾ ശക്തമാക്കാൻ പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദമുണ്ട്. ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം ഇതിനകം സംഘർഷഭരിതമായ…
Read Moreസൗരോർജം കിട്ടി; ജപ്പാന്റെ ചാന്ദ്രപേടകം ദൗത്യം തുടങ്ങി
ടോക്കിയോ: ജപ്പാന്റെ ചാന്ദ്രഗവേഷണ പേടകം ഒരാഴ്ചയ്ക്കുശേഷം ദൗത്യം ആരംഭിച്ചു. സൗരോർജ സെല്ലുകൾ പ്രവർത്തിക്കാതിരുന്ന പശ്ചാത്തലത്തിൽ പേടകത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (സ്ലിം) എന്ന പേടകം ഈ മാസം 20നാണു ചന്ദ്രനിലിറങ്ങിയത്. ചന്ദ്രനിൽ വിജയകരമായി പേടകമിറക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന ബഹുമതി ഇതോടെ ജപ്പാൻ സ്വന്തമാക്കി. എന്നാൽ, പേടകത്തിലെ സോളാർ പാനലുകൾ സൂര്യനു നേർക്കു വരാതിരുന്നത് പ്രശ്നമായി. പാനലുകൾ സൂര്യനു നേർക്കു വരുന്നതുവരെ പ്രവർത്തനം നിർത്തിവച്ചു. ദിശമാറ്റത്തിലൂടെ പ്രശ്നം പരിഹരിക്കപ്പെട്ടതോടെയാണു വീണ്ടും ഉണരാനുള്ള കമാൻഡ് പേടകത്തിനു നല്‍കിയത്. ഞായറാഴ്ച രാത്രി പേടകവുമായി ബന്ധം പുനഃസ്ഥാപിച്ചതായി ജാപ്പനീസ് വൃത്തങ്ങൾ പറഞ്ഞു. 14 ദിവസത്തെ ആയുസാണു പേടകത്തിനു കണക്കാക്കുന്നത്.
Read Moreകുർബാനയ്ക്കിടെ കൊലപാതകം: തുർക്കിയിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ
അങ്കാറ: ഇസ്താംബൂളിലെ സെന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ വിശ്വാസിയെ വെടിവച്ചുകൊന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായെന്നും 30 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും തുർക്കി ആഭ്യന്തരമന്ത്രി അലി യെർലിക്കായ അറിയിച്ചു. അറസ്റ്റിലായവരിൽ ഒരാൾ റഷ്യക്കാരനും രണ്ടാമൻ താജിക്കിസ്ഥാൻകാരനുമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പള്ളികളും സിനഗോഗുകളും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന 25 ഐഎസ് ഭീകരരെ തുർക്കിയിൽനിന്ന് ജനുവരി മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 47 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടു പേരുടെ അറസ്റ്റാണ് ഞായറാഴാഴ് രാത്രി പത്തിനു രേഖപ്പെടുത്തിയത്. ഇസ്താംബൂൾ പ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന പള്ളിയിൽ ഞായറാഴ്ച രാവിലെ 11.40നാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച രണ്ടുപേർ വെടി ഉതിർക്കുകയായിരുന്നു.
Read Moreഅമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; അക്രമി അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഭക്ഷണവും വസ്ത്രവും കൊടുത്തു സഹായിച്ച ഇന്ത്യൻ വിദ്യാർഥിയെ മയക്കുമരുന്നിന് അടിമയായ വ്യക്തി ചുറ്റികയ്ക്ക് അടിച്ചുകൊന്നു. ഹരിയാനയിൽനിന്നു രണ്ടു വർഷം മുന്‍പ് യുഎസിലെത്തിയ വിവേക് സെയ്നി (25) ആണ് ഈ മാസം 16നു ജോർജിയയിലെ ലിത്തോണിയ നഗരത്തിലുണ്ടായ ദാരുണസംഭവത്തിൽ കൊല്ലപ്പെട്ടത്. അക്രമി ജൂലിയൻ ഫോക്നറെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കടയിൽ പാർട്ട് ടൈം ജോലിക്കു നിന്നിരുന്ന വിവേക് കടയുടെ മുന്നിൽ അഭയം തേടിയിരുന്ന ഭവനരഹിതനായ ഫോക്നർക്കു ഭക്ഷണവും തണുപ്പു മാറ്റാനുള്ള വസ്ത്രവും നല്കി സഹായിച്ചിരുന്നു. സംഭവദിവസം കടയുടെ മുന്നിൽനിന്നു പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നു വിവേക് പറഞ്ഞതാണ് ഫോക്നറെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.
Read Moreഗാസ-ഇസ്രയേൽ യുദ്ധം; സഹായം തടയരുതെന്ന് യുഎൻആർഡബ്ല്യുഎ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിക്കുള്ള (യുഎൻആർഡബ്ല്യുഎ) ധനസഹായം നിർത്തിവച്ച രാജ്യങ്ങൾ നടപടി പുനഃപരിശോധിക്കണമെന്ന് ഏജൻസി മേധാവി ഫിലിപ്പെ ലാസറീനി ആവശ്യപ്പെട്ടു. ഗാസയിലെ ഇരുപതു ലക്ഷത്തിലധികം പേർ ഏജൻസിയെ ആശ്രയിച്ചാണു കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിൽ ഏജൻസി ജീവനക്കാർക്കു പങ്കുണ്ടെന്ന ഇസ്രേലി ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം നിർത്തിവയ്ക്കാൻ തീരുമാനമുണ്ടായത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ഫിൻലാൻഡ്, ജർമനി, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണു നടപടിയെടുത്തത്. ആരോപണത്തിനു പിന്നാലെ ഏജൻസിയിൽനിന്നു കുറച്ചു ജീവനക്കാരെ പുറത്താക്കി അന്വേഷണം ആരംഭിച്ചതായി ലാസറീനി അറിയിച്ചിരുന്നു. കുറച്ചു വ്യക്തികൾക്കെതിരായ ക്രിമിനൽ ആരോപണത്തിന്റെ പേരിൽ ഏജൻസിക്കും അതിനെ ആശ്രയിച്ചുകഴിയുന്ന ജനങ്ങൾക്കും എതിരേ നടപടി എടുക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1949ൽ രൂപീകരിക്കപ്പെട്ട യുഎൻആർഡബ്ല്യുഎ വെസ്റ്റ്ബാങ്ക്, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലുള്ള പലസ്തീനികൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ നല്കുന്ന ഗാസയിലെ ഏറ്റവും വലിയ…
Read Moreപാർലമെന്റിലെ നാണകെട്ട സംഭവം; എംപിമാരുടെ തമ്മിൽതല്ല് വൈറൽ
മാലെ: മാലദ്വീപ് പാർലമെന്റിൽ കൈയാങ്കളി. എംപിമാർ ചേരിതിരിഞ്ഞ് അടിപിടികൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭാംഗങ്ങൾക്ക് അംഗീകാരം നല്‍കാനായി ഇന്നലെ ചേർന്ന പ്രത്യേക സെഷനിടെയാണു നാണംകെട്ട സംഭവങ്ങളുണ്ടായത്. ഭരണപക്ഷത്തെ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) എംപിമാർ പ്രതിപക്ഷ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളെ തടഞ്ഞതാണു പ്രശ്നത്തിന്റെ കാരണം. പ്രതിപക്ഷ പാർട്ടിക്കാണു പാർലമെന്റിൽ ഭൂരിപക്ഷം. മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നല്‍കില്ലെന്ന നിലപാട് ഇവർ സ്വീകരിച്ചതാണു ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. പുറത്തുവന്ന വീഡിയോകളിൽ, എംപിമാർ സ്പീക്കറുടെ കസേരയ്ക്കടുത്ത് കാഹളം ഊതുന്നതും പരസ്പരം തല്ലുപിടിക്കുന്നതും തള്ളുന്നതും കാലിൽ പിടിച്ച് നിലത്തിടുന്നതും കഴുത്തിൽ ചവിട്ടുന്നതുമൊക്കെ കാണാം. കുറഞ്ഞത് ഒരു എംപിയെ എങ്കിലും ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.മാലദ്വീപിൽ പുതുതായി അധികാരമേറ്റ പ്രസിഡന്റ് മുയിസുവും അദ്ദേഹത്തിന്റെ പാർട്ടിയും ചൈനയെ പിന്തുണയ്ക്കുന്നവരും പ്രതിപക്ഷം…
Read Moreഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ബൈഡൻ
അമ്മാൻ: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു. സിറിയൻ അതിർത്തിയോടു ചേർന്നുണ്ടായ ആക്രമണത്തിൽ 25 സൈനികർക്കു പരിക്കേറ്റന്ന് യുഎസ് സൈനിക വൃത്തങ്ങൾ പറഞ്ഞു. സിറിയയിലും, ഇറാഖിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും കൃത്യമായ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. ഹമാസ് ഇസ്രയേൽ യുദ്ധം തുടങ്ങിയതിനു പിന്നാലെ ഈ മേഖലയിൽ യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.
Read Moreമാനനഷ്ടക്കേസില്‍ ട്രംപിന് തിരിച്ചടി; 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
വാഷിംഗ്ടണ്‍ ഡിസി: മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. പരാതിക്കാരിയായ ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിന്റെ എട്ടിരട്ടി തുക നഷ്ടടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 2019ല്‍ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ജീന്‍ കാരള്‍ ട്രംപിനെതിരേ പീഡന പരാതി ഉന്നയിച്ചത്. 1996ല്‍ തന്നെ ട്രംപ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നും അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രചാരവേലയാണ് ആരോപണത്തിന് പിന്നിലെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ട്രംപിന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം .ഇതിനെതിരെയാണ് ജീന്‍ കാരള്‍ കോടതിയെ സമീപിച്ചത്. അതേസമയം വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്.
Read More