ന്യൂഡൽഹി: സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽനിന്ന് അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ ഇന്ത്യ വാങ്ങുന്നു. ഏകദേശം നാലു ബില്യണ്‍ ഡോളറിന്റെ ( 33,000 കോടി രൂപ) കരാർ യുഎസ് അംഗീകരിച്ചു. എംക്യു-9ബി ഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് യുഎസ് കോണ്‍ഗ്രസിന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പപറേഷൻ ഏജൻസി നൽകിയതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ൽ നടത്തിയ യുഎസ് സന്ദർശനത്തിനിടയിലാണ് 31 എംക്യു-9ബി സ്കൈ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനുള്ള താത്പര്യം അറിയിച്ചത്. കരാറിന് യുഎസ് അംഗീകാരം നൽകിയത് ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെയും ഭാവിയിലെയും പ്രതിരോധഭീഷണികൾ നേരിടാൻ യുഎസിൽനിന്നുള്ള ഡ്രോണുകൾ ഇന്ത്യക്ക് കൂടുതൽ കരുത്തേകുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി. ഡ്രോണ്‍ കൈമാറ്റം യുഎസിന്റെ വിദേശകാര്യനയവും ദേശീയസുരക്ഷയും മുൻനിർത്തിയുള്ള പരിഗണനകൾക്ക് പിന്തുണയേകും. യുഎസ്-ഇന്ത്യ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാനും തങ്ങളുടെ പ്രമുഖ പ്രതിരോധപങ്കാളിയുടെ…
Read MoreCategory: NRI
ജീബൂട്ടിയിലും ഏദൻ കടലിടുക്കിലും നാവികസേനയെ വിന്യസിക്കുമെന്ന് ഇന്ത്യ
ന്യൂഡൽഹി: അറബിക്കടലിൽ വാണിജ്യക്കപ്പലുകൾക്കു നേരേയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജിബൂട്ടി, ഏദൻ കടലിടുക്ക്, സോമാലിയയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിൽ നാവികസേനയെ നിയോഗിക്കുമെന്ന് ഇന്ത്യ. ഏദൻ കടലിടുക്കിലും ആഫ്രിക്കയുടെ കിഴക്കൻ തീരത്തും 2008 മുതൽ നാവികസേനയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് ഭട്ട് ലോക്സഭയിൽ പറഞ്ഞു. ഇവർ ഇതുവരെ 3,440 കപ്പലുകളെയും കാൽ ലക്ഷത്തിലേറെ നാവികരെയും സുരക്ഷിതയാത്രയ്ക്കു സഹായിച്ചു. ഗാസയിൽ ഇസ്രയേലിന്റെ സൈനികനടപടിയോടുള്ള പ്രതികാരമെന്ന നിലയിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരർ കഴിഞ്ഞ നവംബറിനുശേഷം ചെങ്കടലിൽ ഒട്ടേറെ കപ്പലുകളെയാണ് ആക്രമിച്ചത്. ആഗോള കപ്പൽ ഗതാഗതത്തിനു വലിയ വെല്ലുവിളിയുയരുന്ന സാഹചര്യത്തിൽ ജിബൂട്ടി, അറബിക്കടലിന്റെ വടക്കൻ, മധ്യ മേഖലകളിലെ ഏദൻ കടലിടുക്ക്, സോമാലിയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിൽ നാവികസേനാ യൂണിറ്റിനെ വിന്യസിക്കും. സുഹൃദ്രാജ്യങ്ങൾക്കൊപ്പം ചേർന്ന് രഹസ്യവിവരങ്ങൾ കൈമാറുന്നതുൾപ്പെടെ മുൻകരുതലുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Read Moreചതിക്കപ്പെട്ടും ജയിലിലുമായി ഗൾഫിൽ കഴിയുന്നത് 15,000 ഇന്ത്യക്കാർ
പ്രത്യേക ലേഖകൻ ന്യൂഡൽഹി: മലയാളികളടക്കം 15,000 ഇന്ത്യൻ പൗരന്മാർ ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നതും ചതിക്കപ്പെട്ടതുമായ പരാതികൾ കഴിഞ്ഞ വർഷം കിട്ടിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യുഎഇ, ബഹറിൻ എന്നീ രാജ്യങ്ങളിൽ മാത്രം ഇത്തരത്തിലുള്ള 14,966 പരാതികളാണു കിട്ടിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി. പരാതികിട്ടിയ ഇന്ത്യക്കാർക്ക് നിയമ സഹായമടക്കം സാധ്യമായതെല്ലാം ഇന്ത്യൻ എംബസികളും മിഷനുകളും നൽകുന്നുണ്ടെന്ന് മുരളീധരൻ അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കാനായി എല്ലാ സ്ഥാനപതികാര്യാലയങ്ങളും അഭിഭാഷകരുടെ പാനലിനെയും നിയമിച്ചിട്ടുണ്ട്.വിവിധ എംബസികളിൽ പരാതി ലഭിച്ച ഇന്ത്യക്കാരിൽ ഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്.
Read Moreപലസ്തീനിലെ യുഎൻ മനുഷ്യാവകാശ സംഘടന പിരിച്ചുവിടണമെന്ന് ഇസ്രയേൽ
ജറുസലേം: യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) പിരിച്ചുവിടണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിൽ പ്രവേശിച്ച് ഹമാസ് നടത്തിയ ആക്രമണത്തിൽ യുഎൻആർഡബ്ല്യുഎ ജീവനക്കാരിൽ ചിലർക്ക് പങ്കുണ്ടെന്നാരോപിച്ചാണ് നെതന്യാഹു ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് യുഎന്നും അന്താരാഷ്ട്ര സമൂഹവും മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രയേൽ ആരോപണത്തെത്തുടർന്ന് യുഎസും മറ്റ് 10 രാജ്യങ്ങളും യുഎൻആർഡബ്ല്യുഎക്കുള്ള സഹായം താത്കാലികമായി നിർത്തിവച്ചു. യുഎൻആർഡബ്ല്യുഎ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കുമെന്നു പലകോണുകളിൽനിന്നും ആശങ്ക ഉയർന്നിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ പ്രതിസന്ധി നേരിടുന്ന പലസ്തീനിലെ ഗാസ മുനമ്പിൽ യുഎൻആർഡബ്ല്യുഎയുടെ 13,000 ആളുകൾ ജോലി ചെയ്യുന്നുണ്ട്.
Read Moreയുക്രെയ്ന് 5,400 കോടി ഡോളറിന്റെ യൂറോപ്യൻ യൂണിയൻ സഹായം
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ യുക്രെയ്ന് 5400 കോടി ഡോളറിന്റെ(5000 കോടി യൂറോ) സഹായം നല്‍കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിൾ ആണ് പ്രഖ്യാപനം നടത്തിയത്. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നേതാക്കളാണ് കരാറിൽ ഒപ്പിട്ടത്. ഹംഗറിയുടെ വീറ്റോ ഭീഷണിക്കിടെയാണ് യുക്രെയ്ന് ഇയു സഹായം പ്രഖ്യാപിച്ചത്. ബ്രസൽസിൽ ചേർന്ന ഉച്ചകോടിക്കിടെ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഹംഗേറിയൻ പ്രസിഡന്റ് വിക്തോർ ഓർബനെതിരേ രൂക്ഷ വിമർശനമുയർത്തി. ഓർബൻ ഭീഷണിപ്പെടുത്തുകയാണെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. റഷ്യയുമായി ഉറ്റബന്ധമുള്ള നേതാവാണു വിക്തോർ ഓർബൻ. ഡിസംബറിൽ യുക്രെയ്ന് 5400 കോടി ഡോളറിന്റെ സഹായം നല്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ സമ്മതിച്ചെങ്കിലും ഓർബാൻ മാത്രം എതിർത്തു. സാന്പത്തികസഹായം നല്കണമെങ്കിൽ യൂറോപ്യൻ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതം വേണം. യുക്രെയ്ന് യൂറോപ്യൻ യൂണിയൻ അംഗത്വം നല്‍കാനുള്ള നീക്കത്തെ ഓർബൻ വൈമനസ്യത്തോടെയാണ് അംഗീകരിച്ചത്. രണ്ടു വർഷം റഷ്യൻ…
Read Moreഇന്ത്യൻ വംശജനായ വിദ്യാർഥി അമേരിക്കയിൽ മരിച്ച നിലയിൽ
ന്യൂയോർക്ക്: ഇന്ത്യക്കാരനായ വിദ്യാർഥിയെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രയസ് റെഡ്ഡിയെയാണ് അമേരിക്കയിലെ സിൻസിന്നാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ലിന്റർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥിയാണ് മരിച്ച ശ്രയസ് എന്നാണ് വിവരം. വിഷയത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ഖേദം പ്രകടിപ്പിച്ചു. ശ്രയസിന്റെ കുടുംബത്തിന് തുടർ നടപടികൾക്കായുള്ള എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നതായും കോണ്‍സുലേറ്റ് അറിയിച്ചു. ഒരാഴ്ച്ചയ്ക്ക് ഉള്ളിൽ ഇന്ത്യൻ വിദ്യാർഥി വിദേശ രാജ്യത്ത് മരണപ്പെടുന്ന മൂന്നാമത്തെ സംഭവമാണ് ഇത്.
Read Moreസുൽത്താൻ ഇബ്രാഹിം മലേഷ്യൻ രാജാവ്; പദവി ആലങ്കാരികമെങ്കിലും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം
ക്വാലാലംപുർ: മലേഷ്യയുടെ പുതിയ രാജാവായി സുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ അധികാരമേറ്റു. അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ സുൽത്താൻ അബ്ദുള്ളയ്ക്കു പകരമായിട്ടാണ് ഇദ്ദേഹത്തിന്റെ നിയമനം. മലേഷ്യയിൽ ഒന്‍പതു രാജകുടുംബങ്ങൾ ഊഴമിട്ട് അഞ്ചു വർഷത്തേക്കു ഭരണം നടത്തുന്നതാണു പതിവ്. മലേഷ്യയിലെ 13 സംസ്ഥാനങ്ങളിൽ ഒന്‍പതിലും സുൽത്താൻ ഭരണമുണ്ട്. രാജപദവി ആലങ്കാരികമെങ്കിലും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. ജോഹോർ സംസ്ഥാനത്തെ സുൽത്താനായിരുന്ന ഇബ്രാഹിം ഇസ്കന്ദർ ശതകോടീശ്വരനാണ്. ആഡംബരകാറുകളുടെ വലിയ ശേഖരമുണ്ട്. അറുപത്തഞ്ചുകാരനായ അദ്ദേഹം പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നല്ല ബന്ധത്തിലാണ്.
Read Moreഇമ്രാനു വീണ്ടും തടവ് ; അഴിമതിക്കേസിൽ 14 വർഷം ജയിൽ; ഭാര്യ ബുഷ്റയ്ക്കും സമാന ശിക്ഷ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തുടർച്ചയായ രണ്ടാം ദിവസവും കോടതി തടവുശിക്ഷ വിധിച്ചു. അധികാരത്തിലിരിക്കേ സർക്കാരിനു ലഭിച്ച സമ്മാനങ്ങൾ കൈവശപ്പെടുത്തിയെന്ന കേസിൽ 14 വർഷത്തെ തടവാണ് ഇന്നലെ ഇമ്രാനു വിധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബിക്കും ഇതേ ശിക്ഷ വിധിച്ചു. നയതന്ത്രരഹസ്യം പരസ്യപ്പെടുത്തിയതിനു കോടതി ചൊവ്വാഴ്ച ഇമ്രാന് പത്തു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേയാണ് ഈ നടപടികൾ. ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ നിലവിൽ അഴിമതിക്കേസിൽ മൂന്നുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇന്നലത്തെ വിധിക്കു പിന്നാലെ ഇമ്രാന്റെ ഭാര്യ ബുഷ്റ ജയിലിൽ കീഴടങ്ങി. ഇമ്രാനും ഭാര്യയുംകൂടി 150 കോടി പാക് രൂപ പിഴ അടയ്ക്കണമെന്നും ഇന്നലത്തെ വിധിയിലുണ്ട്. ഇതോടൊപ്പം ഇമ്രാനും ഭാര്യക്കും 10 വർഷത്തേക്കു പൊതുപദവികൾ വഹിക്കുന്നതിനു വിലക്കുണ്ടാകും. പാക്കിസ്ഥാൻ സർക്കാരിനു സൗദി രാജകുമാരൻ നല്കിയ ആഭരണം അടക്കമുള്ള വസ്തുക്കൾ സ്വകാര്യമായി…
Read Moreഇസ്രയേലിലേക്ക് 5,617 ഇന്ത്യാക്കാർക്ക് സെലക്ഷൻ: കാത്തിരിക്കുന്നത് വമ്പൻ ശമ്പളം
ന്യൂഡൽഹി: ഇസ്രയേലിലെ നിർമാണമേഖലയിലേക്ക് ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നായി 5617 പേർക്ക് സെലക്ഷൻ ലഭിച്ചു. ഹരിയാനയിൽ ജനുവരി 16 മുതൽ 20വരെയായിരുന്നു റിക്രൂട്ടിംഗ് ടെസ്റ്റ്. മൊത്തം 1370 പേർ പങ്കെടുത്തപ്പോൾ 530 പേർക്ക് സെലക്ഷൻ ലഭിച്ചു. യുപിയിൽ സെലക്ഷൻ നടപടികൾ ചൊവ്വാഴ്ച വരെ നീണ്ടു. 7182 പേർ ട്രയൽസിന് എത്തിയപ്പോൾ 5087 പേരെ തെരഞ്ഞെടുത്തു. 15 അംഗ ഇസ്രയേലി സംഘമാണ് റിക്രൂട്ടിംഗിന് നേതൃത്വം നൽകിയത്. ആകർഷകമായ ശമ്പള വ്യവസ്ഥകളാണ് ഇസ്രയേലിലേക്ക് ജോലിക്കാരെ ആകർഷിക്കുന്നത്. 1.37 ലക്ഷം വരെ ശമ്പളം, മെഡിക്കൽ ഇൻഷ്വറൻസ്, താമസം, ഭക്ഷണം എന്നിവയാണ് വാഗ്ദാനം. പുറമെ, 16,515 രൂപ പ്രതിമാസം ബോണസായും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവർ അഞ്ച് വർഷം ഇസ്രയേലിൽ ജോലി ചെയ്യും. ഇതിലൂടെ ഇന്ത്യക്ക് 5000 കോടിയുടെ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇസ്രയേൽ-പലസ്തീൻ സംഘർഷമുണ്ടായതിനുശേഷം ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയതിനെ തുടർന്നു രൂക്ഷമായ തൊഴിലാളി ക്ഷാമമാണു രാജ്യം…
Read Moreആശുപത്രിയിൽ ഇസ്രയേൽ ആക്രമണം: ഡോക്ടർമാരുടെ വേഷത്തിലെത്തി മൂന്നു പേരെ വെടിവച്ചു കൊന്നു
ഗാസ: വെസ്റ്റ് ബാങ്കിലെ ഇബ്ന് സിന ആശുപത്രിയിൽ ഇസ്രയേൽ കമാൻഡോ ആക്രമണം നടത്തി. ഡോക്ടർമാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേൽ കമാൻഡോകൾ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും തീവ്രവാദികളാണെന്നും അവരുടെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ മൂന്നു പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയിൽ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേർ ഇസ് ലാമിക് ജിഹാദിൻറെയും. കൊല്ലപ്പെട്ട ബസേൽ അൽ ഗവാസി ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയിൽ താത്കാലിക വെടിനിർത്തലിനുള്ള പുതിയ നിർദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കി. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 26,700ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Read More