ബ്രി​ട്ടീ​ഷ് ക​പ്പ​ലി​ന് നേ​രെ​യു​ണ്ടായ ആ​ക്ര​മ​ണം; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഹൂ​തി​ക​ൾ

സാ​നാ: ബ്രി​ട്ടീഷ് ടാ​ങ്ക​ർ ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ. ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വി​മ​ത​ർ ന​ട​ത്തിയ ഏ​റ്റ​വും പു​തി​യ ആ​ക്ര​മ​ണ​മാ​ണ് ഇ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തിയ​ത്. ബ്രി​ട്ടീ​ഷ് എ​ണ്ണ​ക​പ്പ​ലാ​യ മാ​ർ​ലി​ൻ ലു​വാ​ണ്ട​യാ​ണ് ഗ​ൾ​ഫ് ഓ​ഫ് ഏ​ദ​നി​ൽ വ​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സ്സെൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് എ​ണ്ണ​ക​പ്പ​ൽ ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ച​താ​യും ഇ​റാ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന സാ​യു​ധ​സേ​ന​യു​ടെ വ​ക്താ​വ് യ​ഹി​യ സാ​രേ വ്യ​ക്ത​മാ​ക്കി.

Read More

ഗാ​സ​യി​ൽ-ഇ​സ്ര​യേ​ൽ യു​ദ്ധം; അ​ന്താ​രാ​ഷ്ട്ര കോ​ട​തി വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ

  ദോ​ഹ: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധ കു​റ്റ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി ന്യാ​യ കോ​ട​തി പ്ര​ഖ്യാ​പി​ച്ച വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ. ഗാ​സ​യി​ൽ വം​ശ​ഹ​ത്യ ഇ​സ്ര​യേ​ൽ ത​ട​യ​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി വി​ധി. വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. നീ​തി ന്യാ​യ കോ​ട​തി​യു​ടെ താ​ത്കാ​ലി​ക ന​ട​പ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര നീ​തി​യു​ടെ​യും വി​ജ​യ​മാ​ണി​തെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഗാ​സ​യി​ൽ വം​ശ​ഹ​ത്യ ഇ​സ്രേ​ൽ ത​ട​യ​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ച​ത്.

Read More

സൗ​ദി​യി​ല്‍ മ​ദ്യ​ശാ​ല തു​റ​ക്കു​ന്നു; എ​ല്ലാ​വ​ർ​ക്കും കി​ട്ടി​ല്ല

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​താ​ദ്യ​മാ​യി മ​ദ്യ​ശാ​ല തു​റ​ക്കു​ന്നു. ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ല്‍ മു​സ് ലിം ​ഇ​ത​ര ന​യ​ത​ന്ത്ര​ജ്ഞ​ര്‍​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് മ​ദ്യ​ശാ​ല വ​രു​ന്ന​ത്. എം​ബ​സി​ക​ളും ന​യ​ത​ന്ത്ര​ജ്ഞ​രും താ​മ​സി​ക്കു​ന്ന സ​മീ​പ​പ്ര​ദേ​ശ​മാ​യ റി​യാ​ദി​ലെ ഡി​പ്ലോ​മാ​റ്റി​ക് ക്വാ​ര്‍​ട്ട​റി​ലാ​ണ് പു​തി​യ സ്റ്റോ​ര്‍ തു​റ​ക്കു​ന്ന​ത്. അ​മു​സ് ലി​മു​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഈ ​സേ​വ​നം ക​ര്‍​ശ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. അ​തേ​സ​മ​യം മ​റ്റ് അ​മു​സ് ലിം ​പ്ര​വാ​സി​ക​ള്‍​ക്ക് സ്റ്റോ​റി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. സൗ​ദി അ​റേ​ബ്യ​യി​ല്‍ താ​മ​സി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന പ്ര​വാ​സി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഏ​ഷ്യ​യി​ല്‍​നി​ന്നും ഈ​ജി​പ്തി​ല്‍​നി​ന്നു​മു​ള്ള മു​സ് ലിം ​തൊ​ഴി​ലാ​ളി​ക​ളാ​ണ്. മ​ദ്യം ല​ഭി​ക്കാ​ന്‍ യോ​ഗ്യ​ത​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഒ​രു മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇ​വ​ര്‍​ക്ക് പി​ന്നീ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന് ക്ലി​യ​റ​ന്‍​സ് കോ​ഡ് നേ​ടി മ​ദ്യം വാ​ങ്ങാം. പ്ര​തി​മാ​സ ക്വാ​ട്ട നി​ശ്ച​യി​ച്ചാ​യി​രി​ക്കും മ​ദ്യം ല​ഭി​ക്കു​ക. അ​ടു​ത്ത​യാ​ഴ്ച​ത്ത​ന്നെ സ്റ്റോ​ര്‍ തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​സ് ലാം ​മ​ത​ത്തി​ല്‍ മ​ദ്യ​പാ​നം നി​ഷി​ദ്ധ​മാ​യ​തി​നാ​ല്‍ തീ​വ്ര…

Read More

ജോ ​ബൈ​ഡ​ന്‍റെ പേ​രി​ലും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ; അമ്പ​ര​ന്ന് അ​മേ​രി​ക്ക

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യെ അ​ന്പ​ര​പ്പി​ച്ച് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ പ്ര​ച​രി​ച്ചു. ബൈ​ഡ​നെ അ​നു​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഡീ​പ് ഫേ​ക്ക് ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്റ്റേ​റ്റ് പ്രൈ​മ​റി​യി​ൽ ആ​രും വോ​ട്ട് ചെ​യ്യ​രു​തെ​ന്ന ബൈ​ഡ​ന്‍റെ ശ​ബ്ദ​ത്തി​ലു​ള്ള സ​ന്ദേ​ശ​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ പ്ര​ച​രി​ച്ച​ത്. ന്യൂ ​ഹാം​ഷെ​യ​ർ സ്റ്റേ​റ്റി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ​രാ​മ​ർ​ശം. ഈ ​വോ​ട്ടെ​ടു​പ്പി​ൽ ആ​രും വോ​ട്ട് ചെ​യ്യ​രു​തെ​ന്നും ആ ​വോ​ട്ടു​ക​ൾ ന​വം​ബ​റി​ലേ​ക്ക് ക​രു​ത​ണ​മെ​ന്നു​മാ​ണ് ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. സ​ന്ദേ​ശ​ത്തി​ൽ ബൈ​ഡ​ൻ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ച​ക​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​യി​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ ​ഐ) ഉ​പ​യോ​ഗി​ച്ച് ബൈ​ഡ​ന്‍റെ ശ​ബ്ദം അ​നു​ക​രി​ച്ചു​ള്ള റോ​ബോ കോ​ളാ​ണ് വോ‌​ട്ട‌​ർ​മാ​ർ​ക്ക് ല​ഭി​ച്ച​തെ​ന്നു പി​ന്നീ​ട് വ്യ​ക്ത​മാ​യി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ലാ​യി സൃ​ഷ്‌​ടി​ച്ച​തോ മാ​റ്റ​പ്പെ​ട്ട​തോ ആ​യ വീ​ഡി​യോ​ക​ളോ ചി​ത്ര​ങ്ങ​ളോ ആ​ണു ഡീ​പ്ഫേ​ക്കു​ക​ൾ. ഒ​റി​ജി​ന​ലാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന​മെ​ന്ന വി​ധ​മാ​ണ് ഡീ​പ് ഫേ​ക്ക്…

Read More

റി​പ്പ​ബ്ലി​ക് ദി​നാഘോഷം; മു​ഖ്യാ​തി​ഥി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: ഈ​വ​ർ​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ലെ മു​ഖ്യാ​തി​ഥി​യാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ​ങ്കെ​ടു​ക്കും. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന മാ​ക്രോ​ൺ രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് ആ​ദ്യം എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ജ​ന്ത​ർ​മ​ന്ദ​റി​ലേ​ക്ക് പോ​കു​ന്ന അ​ദ്ദേ​ഹം അ​വി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണും. ജ​ന്ത​ർ മ​ന്ത​റി​ൽ​നി​ന്ന് സം​ഗ​നേ​രി ഗേ​റ്റി​ലേ​ക്ക് സം​യു​ക്ത റോ​ഡ് ഷോ ​ന​ട​ത്തു​ന്ന ഇ​രു​വ​രും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​ൽ​ബ​ർ​ട്ട് ഹാ​ൾ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ക്കും. ഡ​ൽ​ഹി​യി​ൽ ക​ർ​ത്ത​വ്യ പാ​ത​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ശേ​ഷം ഫ്ര​ഞ്ച് എം​ബ​സി സ​ന്ദ​ർ​ശി​ച്ച് അ​വി​ട​ത്തെ ജീ​വ​ന​ക്കാ​രു​മാ​യി മാ​ക്രോ​ൺ സം​വ​ദി​ക്കും. വൈ​കു​ന്നേ​രം, അ​ദ്ദേ​ഹം രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ‘അ​റ്റ് ഹോം’ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ‌ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​വേ​ള​യി​ലാ​ണ് മാ​ക്രോ​ണി​ന്‍റെ സ​ന്ദ​ർ​ശ​നം. പ്ര​തി​രോ​ധ, ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ഇ​രു​പ​ക്ഷ​വും പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

Read More

പാക്കിസ്ഥാനിൽ  ഇമ്രാന്‍റെ പാർട്ടിയുടെ പതാക ഉയർത്തിയ മകനെ പിതാവ് വെടിവച്ചു കൊന്നു

പെ​​​ഷ​​​വാ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി​​​യു​​​ടെ കൊ​​​ടി വീ​​​ട്ടു​​​മു​​​റ്റ​​​ത്തു​​​യ​​​ർ​​​ത്തി​​​യ മ​​​ക​​​നെ പി​​​താ​​​വ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. ഖ​​​ത്ത​​​റി​​​ൽ​​​നി​​​ന്നു നാ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ മു​​​പ്പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​ണ് പെ​​​ഷ​​​വാ​​​റി​​​ലെ സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. അ​​​വാ​​​മി നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ട്ടി അ​​​നു​​​ഭാ​​​വി​​​യാ​​​യ പി​​​താ​​​വ് സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​ളി​​​വി​​​ലാ​​​ണ്. പി​​​താ​​​വ് കൈ​​​ത്തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

ഇ​​​ന്ത്യ​​​ക്ക് ആ​​​ശ​​​ങ്ക​​​യാ​​​യി ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലേക്ക്

മാ​​​ലെ: ഇ​​​ന്ത്യ​​​ക്ക് ആ​​​ശ​​​ങ്ക​​​യാ​​​യി ചൈ​​​നീ​​​സ് ചാ​​​ര​​​ക്ക​​​പ്പ​​​ൽ മാ​​​ല​​​ദ്വീ​​​പി​​​ലേ​​​ക്ക്. ഷി​​​യാം​​​ഗ് യാം​​​ഗ് ഹോം​​​ഗ് -03 എ​​​ന്ന ക​​​പ്പ​​​ലാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​നി​​​ന്നു തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ല​​​ദ്വീ​​​പി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​ലെ​​​യി​​​ൽ ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നെ​​​ത്തു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. സ​​​മു​​​ദ്ര​​​ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു​​​ള്ള ക​​​പ്പ​​​ലാ​​​ണി​​​തെ​​​ന്ന് ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. എ​​​ന്നാ​​​ൽ, ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ന്‍റെ ഭൂ​​​പ​​​ടം ത​​​യാ​​​റാ​​​ക്കി​​​വ​​​രിക​​​യാ​​​ണു ക​​​പ്പ​​​ലെ​​​ന്നു പ​​​റ​​​യു​​​ന്നു. ഭൂ​​​ക​​​ന്പം പോ​​​ലു​​​ള്ള പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​ൻ ഇ​​​ത്ത​​​രം ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ സ​​​ഹാ​​​യ​​​ക​​​മ​​​ത്രേ. അ​​​തോ​​​ടൊ​​​പ്പം ഗ​​​വേ​​​ഷ​​​ണ ക​​​പ്പ​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന മാ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ചൈ​​​നീ​​​സ് മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു സു​​​ഗ​​​മ​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​നും ക​​​ഴി​​​യും. ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ​​​നാ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് മു​​​യി​​​സു ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ചാ​​​ര​​​ക്ക​​​പ്പ​​​ൽ മാ​​​ല​​​ദ്വീ​​​പി​​​ലേ​​​ക്കു യാ​​​ത്ര പു​​​റ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ല​​​ദ്വീ​​​പി​​​ലു​​​ള്ള എ​​​ൺ​​​പ​​​തോ​​​ളം ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​ർ മാ​​​ർ​​​ച്ച് 15ന​​​കം രാ​​​ജ്യം​​​വി​​​ട​​​ണ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​യി​​​സു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Read More

യു​എ​സ് പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പി​ച്ച് ഡോ​ണ​ള്‍​ഡ് ട്രം​പ്. ന്യൂ ​ഹാം​ഷെ​യ​ര്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പ്രൈ​മ​റി​യി​ല്‍ നി​ക്കി ഹേ​ലി​യെ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​യോ​വ കോ​ക്ക​സി​ല്‍ നേ​ടി​യ പ​കു​തി​യി​ല​ധി​കം വോ​ട്ട് ശ​ത​മാ​നം ന്യൂ​ഹാം​ഷെ​യ​ര്‍ പ്രൈ​മ​റി​യി​ലും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു. ജ​യ​ത്തോ​ടെ ട്രം​പ് ത​ന്നെ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​കും. നേ​ര​ത്തെ, അ​മേ​രി​ക്ക​യി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള മ​ത്സ​ര​ത്തി​ല്‍ മ​ല​യാ​ളി വം​ശ​ജ​ന്‍ വി​വേ​ക് രാ​മ​സ്വാ​മി, ഫ്ലോറി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്‍റി​സ് എ​ന്നി​വ​രും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രൈ​മ​റി​യി​ല്‍ പി​ന്നി​ലാ​യ​തി​നാ​ല്‍ ഇ​വ​ര്‍ പി​ന്‍​മാ​റി​യി​രു​ന്നു.​ഇ​രു​വ​രും ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ട്രം​പ് വി​ജ​യി​ച്ചെ​ങ്കി​ലും മ​ത്സ​ര​ത്തി​ല്‍ തു​ട​രാ​നാ​ണ് താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ന്‍ യു​എ​ന്‍ അം​ബാ​സ​ഡ​റും സൗ​ത്ത് ക​രോ​ലി​ന ഗ​വ​ര്‍​ണ​റു​മാ​യ നി​ക്കി ഹേ​ലി പ​റ​ഞ്ഞു.

Read More

അമേരിക്കയിൽ കൊടുംതണുപ്പ്; ഒരാഴ്ചയ്ക്കിടെ 92 മരണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ക​​​ടു​​​ത്ത ശൈ​​​ത്യം നേ​​​രി​​​ടു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ 92 മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.ടെ​​​ന്ന​​​സി​​​യി​​​ൽ 25ഉം ​​​ഒ​​​റേ​​​ഗോ​​​ണി​​​ൽ 16ഉം ​​​പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മി​​​സി​​​സി​​​പ്പി, ഇ​​​ല്ലി​​​നോ​​​യ്, പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ, വാ​​​ഷിം​​​ഗ്ട​​​ൺ, കെ​​​ന്‍റ​​​ക്കി, ന്യൂയോ​​​ർ​​​ക്ക്, ന്യൂ ​​​ജ​​​ഴ്സി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. സി​​​യാ​​​റ്റി​​​ലി​​​ൽ നാ​​​ലു ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ മ​​​രി​​​ച്ചു. രാ​​​ജ്യ​​​ത്തെ​​​ന്പാ​​​ടു​​​മാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു വൈ​​​ദ്യു​​​തി നി​​​ല​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ടെ​​​ന്ന​​​സി​​​യി​​​ൽ കു​​​ടി​​​വെ​​​ള്ള ശൃം​​​ഖ​​​ല​​​യ്ക്കു കാ​​​ര്യ​​​മാ​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി. റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളി​​​ലും ബാ​​​റു​​​ക​​​ളി​​​ലും കു​​​പ്പി​​​വെ​​​ള്ള​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

Read More

ഡിസാന്‍റിസും പിന്മാറി; ട്രംപിനു മുന്നിൽ നിക്കി ഹേലി മാത്രം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റു​​​ന്ന​​​താ​​​യി ഫ്ലോ​​​റി​​​ഡ ഗ​​​വ​​​ർ​​​ണ​​​ർ റോ​​​ൺ ഡി​​​സാ​​​ന്‍റി​​​സ് അ​​​റി​​​യി​​​ച്ചു. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു പി​​​ന്തു​​​ണ ന​​​ല്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ നി​​​ക്കി ഹേ​​​ലി മാ​​​ത്ര​​​മാ​​​ണ് ഇ​​​നി ട്രം​​​പി​​​നെ നേ​​​രി​​​ടാ​​​ൻ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. പാ​​​ർ​​​ട്ടി അ​​​ണി​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള ട്രം​​​പ് സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​റ​​​പ്പി​​​ച്ച മ​​​ട്ടാ​​​ണ്. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നാ​​​യി ഏ​​​ഴു മാ​​​സം ന​​​ട​​​ത്തി​​​യ പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ഡി​​​സാ​​​ന്‍റി​​​സ് അ​​​റി​​​യി​​​ച്ചു. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ അ​​​സ്ത​​​മി​​​ച്ച​​​താ​​​യി അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു. ന​​​വം​​​ബ​​​റി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നെ നേ​​​രി​​​ടാ​​​ൻ ട്രം​​​പി​​​നു മാ​​​ത്ര​​​മേ ക​​​ഴി​​​യൂ എ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.ന്യൂ ​​​ഹാം​​​പ്ഷെ​​​യ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്രൈ​​​മ​​​റി​​​ക്കു തൊ​​​ട്ടു​​​മു​​​ന്പാ​​​ണു ഡി​​​സാ​​​ന്‍റി​​​സ് പി​​​ന്മാ​​​റ്റം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യും സാ​​​ധ്യ​​​ത​​​യും ക​​​ല്പി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്, നേ​​​ര​​​ത്തേ ന​​​ട​​​ന്ന അ​​​യോ​​​വ കോ​​​ക്ക​​​സി​​​ൽ 19 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​മാ​​ണു ല​​​ഭി​​​ച്ച​​​ത്. ട്രം​​​പ് 51…

Read More