ബാഴ്സിലോണയിലെ വളരെ ഉയരമുള്ള കെട്ടിടം 47 മിനിട്ടിനുള്ളില്‍ കയറി അമ്പരപ്പ് സമ്മാനിച്ച് ഒരാൾ. അലെയ്ന് റോബര്‍ട്ട് എന്ന് പേരുള്ള ഇയാള്‍ക്ക് 57 വയസുണ്ട്. 475 അടി ഉയരമുള്ള കെട്ടിടത്തിന് മുകളിലാണ് ഇയാള്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ കയറിയത്. ഇദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു സന്ദേശമെന്ന നിലയിലാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഏറ്റവും വലിയ പകര്‍ച്ചവ്യാധി കൊറോണ വൈറസല്ല, ഭയമാണ്. ഈ രോഗം കാരണം ഭയപ്പെടുന്ന ഏകദേശം മൂന്ന് ബില്യണ്‍ ആളുകള്‍ ഉണ്ടാവാം, എന്തായാലും ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ല, കെട്ടിടത്തില്‍ കയറുന്നതിന് മുന്‍പ് അദ്ദേഹം എഎഫ്പി ടിവിയോട് പറഞ്ഞു. ഞാന്‍ ചെയ്യുന്നതുമായി ഇതിന് ചെറിയ സാമ്യമുണ്ട്. കയറില്ലാതെയാണ് ഞാന്‍ കയറുന്നത്. ഇത് കുറച്ച് ഭയത്തിന് കാരണമാകും. കൊറോണ വൈറസിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്‍പും ഇത്തരം പ്രകടനങ്ങള്‍…
Read MoreCategory: NRI
ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയായി! പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ കാറുമായി നദിയില്‍ വീണു
ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി പത്ത് മിനിട്ടിന് ശേഷം കാർ അപകടത്തിൽപ്പെട്ടു. ചൈനയിലെ സുന്‍യി നഗരത്തിലാണ് സംഭവം. സുരക്ഷവേലികളില്ലാത്ത ചെറിയ പാലത്തില്‍ കൂടി സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സ്ഹാംഗ് എന്ന് പേരുള്ളയാളാണ് വാഹനം ഓടിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ഇദ്ദേഹത്തിന് അഭിനന്ദനസന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭിച്ചിരുന്നു. വാഹനമോടിച്ചുകൊണ്ടിരിക്കെ ഈ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമല്ലാത്ത പരിക്കുകള്‍ ഇയാള്‍ക്ക് സംഭവിച്ചിട്ടുണ്ട്. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് കാര്‍ നദിയില്‍ നിന്നും എടുത്തത്.
Read Moreവയസ് നൂറ്! 25-ാം ജന്മദിനം ആഘോഷിച്ച് മുതുമുത്തശി
100-ാം വയസില്‍ 25-ാമം ജന്മദിനം ആഘോഷിച്ച് മുത്തശി. ഇംഗ്ലണ്ടിലെ പോര്ട്ട്സ്മൗത്തില് ബ്രൂണല്‍ കോര്‍ട്ടില്‍ താമസിക്കുന്ന ഡോറിസ് ക്ലിഫ് എന്ന് പേരുള്ള മുത്തശിയാണ് അല്‍പ്പം വ്യത്യസ്തമായി പിറന്നാള്‍ ആഘോഷിക്കുന്നത്. 1920 ഫെബ്രുവരി 29ന് ജനിച്ച മുത്തശിക്ക് പ്രായം ഇപ്പോഴും 25 മാത്രമേ ആയിട്ടുള്ളു. മകള്‍ക്കും മരുമകനും ഒപ്പമാണ് ഏറെ പ്രത്യേകതകളുള്ള തന്റെ പിറന്നാള്‍ മുത്തശി ആഘോഷിച്ചിരുന്നു. മുത്തശിക്കൊപ്പം സമപ്രായക്കാരായ കൂട്ടുകാരും വൃദ്ധസദനത്തിലെ അന്തേവാസികളും ജീവനക്കാരുമെല്ലാം സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പ്രശസ്തയാകുവാന്‍ എന്റെ ജീവിതം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. ഇപ്പോള്‍ അത് സംഭവിച്ചു. 100 വയസ് തികയുന്നത് വളരെ ദാര്‍ശനികമായി ആണ് എനിക്ക് തോനുന്നത്. എന്റെ പുതിയ സുഹൃത്തുക്കളുമായും കുടുംബവുമായും ഈ സമയം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബിബിസിയോട് മുത്തശി പറഞ്ഞു.
Read Moreപണിപാളി! കണ്ണില്‍ ടാറ്റു ചെയ്ത മോഡലിന് കാഴ്ചശക്തി നഷ്ടമായി
കണ്ണില്‍ ടാറ്റു ചെയ്ത മോഡലിന് കാഴ്ചശക്തി നഷ്ടമായി. പോളണ്ട് സ്വദേശിനിയായ അലക്സാഡ്ര സഡോവ്സ്കയുടെ കാഴ്ചയാണ് ഇത്തരത്തില്‍ നഷ്ടമായത്. ഒരു പോളിഷ് ഗായകനോടുള്ള ആരാധനയെ തുടര്‍ന്നാണ് ഇവര്‍ കണ്ണില്‍ ടാറ്റു ചെയ്തത്. കണ്ണിലെ കോശങ്ങളിലേക്ക് മഷി വ്യാപിച്ചതിനാല്‍ കാഴ്ച തിരികെ കിട്ടുവാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം. മൂന്ന് തവണ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. കണ്ണിന്റെ വെള്ള നിറമുള്ള ഭാഗത്ത് ടാറ്റു ചെയ്യണമെന്ന് പിയോട്ടര്‍ എന്നയാളോടാണ് അലക്സാഡ്ര ആവശ്യപ്പെട്ടത്. പിന്നീട് കണ്ണിൽ അസാധാരണമായി വേദനയാണെന്ന് അറിയിച്ചപ്പോൾ വേദനസംഹാരികള്‍ കഴിക്കുവാന്‍ ഇയാള്‍ അലക്സാഡ്രയോട് ആവശ്യപ്പെട്ടു. പിന്നീടാണ് ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. പിയോട്ടറില് നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് അലക്സാഡ്ര കോടതിയെ സമീപിച്ചിട്ടുണ്ട്.
Read Moreമലയാളി നവവരൻ സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽനിന്നുവീണ് മരിച്ചു
തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽനിന്നു വീണു തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്. സിംഗപ്പൂരിൽ ഭാര്യയോടൊപ്പം താമസിക്കുന്ന സ്റ്റെബിൻ വെള്ളിയാഴ്ച വൈകിട്ട് പുതിയ ഫ്ളാറ്റിലേക്കു താമസം മാറിയിരുന്നു. ഒഴിഞ്ഞ ഫ്ളാറ്റ് വൃത്തിയാക്കാൻ രാത്രിയിൽ പോയപ്പോഴാണ് അപകടം. കാൽ തെന്നിവീണതാകാമെന്നു സംശയിക്കുന്നു. പോലീസാണു ശനിയാഴ്ച രാവിലെ ഫ്ളാറ്റിനു താഴെ മൃതദേഹം കണ്ടത്. സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോണ്‍ സേബ് എന്ന സ്ഥാപനത്തിൽ എൻജിനിയറായി ജോലിചെയ്തു വരികയായിരുന്നു. രണ്ടു മാസം മുന്‍പാണു സ്റ്റെബിൻ വിവാഹിതനായത്. ഭാര്യ അനറ്റ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
Read Moreയുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ; ഫെബ്രുവരി 21നാണ് അന്നയെ കാണാതാവുന്നത്
ടൈറ്റസ് വില്ല, ഫ്ലോറിഡ: ടൈറ്റസ് വില്ല ഹോം ടൗണിൽ നിന്നു കാണാതായ അന്ന പ്രിമേറിയയുടെ (36) മൃതദേഹം ടെന്നിസി ലബനനിലെ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്തതായി ടൈറ്റസ് വില്ല പോലീസ് വെളിപ്പെടുത്തി. ഫെബ്രുവരി 21നാണ് അന്നയെ കാണാതാവുന്നത്. 26 നാണു മൃതദേഹം കണ്ടെത്തിയത്.അന്ന വാടകയ്ക്കെടുത്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ കുട്ടിയെ ബേബി സിറ്റ് ചെയ്തിരുന്ന ഡോൺ ഗിബ്സൺ (28) അന്നയുടെ മരണവുമായി ബന്ധപ്പെട്ടു ടെന്നിസി ലബനൻ പോലീസിനു കീഴടങ്ങിയതായി ടൈറ്റസ് വില്ല പോലീസ് പറഞ്ഞു. ഫ്ലോറിഡയിൽ നിന്ന് അന്ന അപ്രത്യക്ഷമായതിന്റെ പിറ്റേദിവസം ഗിബ്സന്റെ കാർ സംഭവ സ്ഥലത്തു നിന്നു പുറത്തേക്കു പോകുന്നതായി കണ്ടെത്തിയിരുന്നു. അന്നയുടെ മരണ കാരണം വ്യക്തമല്ലെങ്കിലും അവർ വളരെ ക്രൂരമായി കൊല്ലപ്പെട്ടിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. ഞായറാഴ്ച ഗിബ്സന്റെ കാർ പരിശോധിക്കുന്നതിനുള്ള വാറന്റ് പോലീസിനു ലഭിച്ചിരുന്നു. അന്നയെ കാണാതായ ശേഷം ദേശവ്യാപകമായി പോലീസ് അന്വേഷണം…
Read Moreജീവന് നിലനിര്‍ത്തുവാന്‍ ഓക്സിജന്റെ ആവശ്യമില്ലാത്ത ജീവിയെ പരിചയപ്പെടുത്തി ശാസ്ത്രലോകം
ജീവന് നിലനിര്‍ത്തുവാന്‍ ഓക്സിജന്റെ ആവശ്യമില്ലാത്ത ജീവിയെ പരിചയപ്പെടുത്തി ശാസ്ത്രലോകം. മൈക്കോസോവന് ഹെന്നെഗുയ സല്മിനികോള എന്നാണ് ഈ ജീവിയുടെ പേര്. പരാദ ജീവിയായ ഇതിന് ജെല്ലിഫിഷിന്റെ രൂപമാണുള്ളത്. മൈറ്റോ കോണ്ട്രിയല് ജീനോം ഇല്ലാത്തതിനാല്‍ ഈ ജീവിക്ക് ഓക്സിജന്റെ ആവശ്യമില്ല. ഓക്സിജന്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജീവിക്കാനും സാധിക്കും. എന്തായാലും ഈ കണ്ടുപിടുത്തം ശാസ്ത്രമേഖലയ്ക്ക് പുതിയ വഴിത്തിരിവ് ആയിരിക്കുകയാണ്. നൂറ്റാണ്ടുകളായുള്ള പഠനങ്ങളെയും ചിന്തകളെയുമെല്ലാം ഇത് തിരുത്തിയെഴുതും.
Read Moreവിമാനത്തിനുള്ളില്‍ പ്രാവ്; ചിരിയോടെ യാത്രികര്‍
അഹമ്മദാബാദില്‍ നിന്ന് ജയ്പൂരിലേക്കുള്ള ഗോഎയറിന്റെ വിമാനത്തിനുള്ളില്‍ പ്രാവ്. യാത്ര പുറപ്പെടുവാന്‍ തയാറെടുക്കുന്നതിനിടെയാണ് പ്രാവ് വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയത്. പ്രാവ് വിമാനത്തിനുള്ളില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും പറന്ന് നടന്നതോടെ യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ജീവനക്കാര്‍ പ്രാവിനെ പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുറെ നേരത്തിന് ശേഷം പ്രാവ് തന്നെ വിമാനത്തിനുള്ളില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. ഇതെ തുടര്‍ന്ന് വിമാനം അരമണിക്കൂര്‍ താമസിച്ചു. 6:15ന് ജയ്പൂരില്‍ എത്തേണ്ടിയിരുന്ന വിമാനം 6:45നാണ് എത്തിയത്.
Read Moreഗുരുതരാവസ്ഥയിലായ പാമ്പിന്റെ വയറ്റിൽ നിന്നു പുറത്തെടുത്തത് വലിയ ബീച്ച് ടൗവല്‍
ബീച്ച് ടൗവല്‍ വിഴുങ്ങി അത്യാസന്ന നിലയിലായ പാമ്പിന്റെ വയറ്റില്‍ നിന്നും ടൗവ്വല് പുറത്തെടുത്തു. സിഡ്നിയിലെ ഒരു ആശുപത്രിയിലാണ് സംഭവം. കാര്‍പെറ്റ് പൈതല്‍ വിഭാഗത്തില്‍പ്പെട്ട മോണ്ടി എന്ന 18 വയസുള്ള പാമ്പാണ് ടൗവല്‍ വിഴുങ്ങിയത്. അഞ്ച് കിലോ ഭാരവും മൂന്ന് മീറ്റര്‍ നീളവുമുണ്ടായിരുന്നു ഈ പാമ്പിന്. ഉടമ ഡാനിയല്‍ ഒ സുള്ളിവന് പാമ്പിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം എന്‍ഡോസ്കോപ്പി ചെയ്ത് ടൗവലിന്റെ സ്ഥാനം കണ്ടെത്തിയതിന് ശേഷം ഉപകരണത്തിന്റെ സഹായത്തോടെ അത് പുറത്തെടുക്കുകയായിരുന്നു. നിലവില്‍ ഈ പാമ്പ് പൂര്‍ണ ആരോഗ്യം നേടിയിരിക്കുകയാണ്. ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കൂടിയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
Read Moreതൂവലുകള്‍ മുറിഞ്ഞ് പോയ തത്തയ്ക്ക് കൃത്രിമ ചിറക്
തൂവലുകള്‍ മുറിഞ്ഞു പോയതിനാല്‍ പറക്കാന്‍ സാധിക്കാതിരുന്ന തത്തയ്ക്ക് കൃത്രിമ ചിറകുകൾ. 12 ആഴ്ചകള്‍ മാത്രം പ്രായമുള്ള തത്തയ്ക്കാണ് കൃത്രിമ ചിറകുകള് ഘടിപ്പിച്ച് നല്‍കിയത്. ഓസ്ട്രേലിയയിലാണ് സംഭവം. വെയ് വെയ് എന്നാണ് ഈ തത്തയുടെ പേര്. ചിറകുകള് മുറിഞ്ഞതിനാല്‍ പറക്കുവാന്‍ സാധിക്കാതിരുന്ന തത്ത നിലത്ത് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. പറക്കുമ്പോള്‍ ഉള്ള വീഴ്ചയില്‍ നിന്നും വെയ് വെയ്യെ സംരക്ഷിക്കുവാനാണ് കൃത്രിമ ചിറകുകള് ഘടിപ്പിച്ചതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോ. കാതറിന് പറഞ്ഞു. ടൂത്ത്പിക്കില്‍ പശ തേച്ചതിന് ശേഷം അതില്‍ തൂവലുകള്‍ വയ്ക്കുകയായിരുന്നു. അതിന് ശേഷമാണ് ചിറകുകളുടെ സ്ഥാനത്ത് അത് വച്ചത്. ശരിക്കുമുള്ള തൂവലുകള്‍ വളര്‍ന്ന് കഴിയുമ്പോള്‍ കൃത്രിമ ചിറകുകള് പോകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More