മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കോസ്മിക് സ്ഫോടനം കണ്ടെത്തിയതായി ഗവേഷകർ. ഭൂമിയിൽ നിന്ന് 390 മില്യൺ പ്രകാശവർഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററിലെ അതിഭീമമായ തമോഗര്ത്തിലാണ് സ്ഫോടനം നടന്നത്. ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്ഫോടനമാണിത്. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ ജ്യോതിശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൂട്ടായ്മയാണ് ബഹിരാകാശ-അധിഷ്ഠിത ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. മുമ്പ് കണ്ടെത്തിയിട്ടുള്ള ഇത്തരമൊരു സ്ഫോടനത്തിന്റെ അഞ്ചിരട്ടിയോളം അധികം ഊര്‍ജമാണ് ഈ സ്ഫോടനത്തിന് ഉണ്ടായിരുന്നതെന്ന് ആസ്ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ആയിരക്കണക്കിന് താരാപഥങ്ങൾ, വാതക പ്രവാഹങ്ങൾ, ഇരുണ്ട ദ്രവ്യത്തിന്റെ കൂട്ടങ്ങൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഗാലക്സി ക്ലസ്റ്ററിന്റെ ഹൃദയഭാഗത്താണ് ഭീമന് തമോഗര്‍ത്തമുള്ളത്. “താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ മഹാ സ്ഫോടനങ്ങള്‍ ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ട്. ഇത് അതിലും എത്രയോ വലുതാണെന്ന് ഗവേഷക മെലാനി ജോൺസൺ…
Read MoreCategory: NRI
കാല്‍പ്പന്തു കളി ‘തലപ്പന്ത്’ കളി ആയാല്‍ കളി മാറും !
ഫുട്ബോളിലെ അതിമനോഹര കാഴ്ചകളിലൊന്നാണ് ഹെഡ്ഡര്‍ ഗോളുകള്‍. ഹെഡ്ഡര്‍ സ്പെഷലിസ്റ്റുകള്‍ വരെ ലോക ഫുട്ബോളിലുണ്ട്. ഗോള്‍പോസ്റ്റിലേക്ക് തലകൊണ്ട് ഫുട്ബോള്‍ ചെത്തിവിടുന്നത് വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ ഇപ്പോള്‍ പ്രൈമറി തലത്തില്‍ ഹെഡ്ഡര്‍ നിരോധിച്ചിരിക്കുകയാണ്. ഫുട്ബോള്‍ രംഗത്തു സജീവമായിരുന്ന നിരവധി മുന്‍ കളിക്കാര്‍ ബ്രെയിന്‍ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സക്ക് വിധേയരായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് ഗ്ലാസ്കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളില്‍ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പന്തുകളിക്കാത്തവരെക്കാള്‍ മൂന്നര ഇരട്ടിയില്‍ അധികം കൂടുതലാണ് പന്തുകളിക്കാരില്‍ എന്നാണ്. ഈ ഒരു പഠനഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ഹെഡ്ഡര്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് ബ്രിട്ടീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ എത്തിയത്. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച് പ്രശസ്ത കോച്ചായ ഡോ. മുഹമ്മദ് അഷറഫിന്റെ പോസ്റ്റ് ചര്‍ച്ചയാവുകയാണ്.
Read Moreവാട്സ് ആപ്പില്‍ സുരക്ഷാ വീഴ്ച! അറുപതിനായിരം ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യം
ബര്‍ലിന്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ വാട്സ് ആപ്പുമായി ബന്ധപ്പെട്ട് പുതിയ സുരക്ഷാ വീഴ്ച പുറത്തുവന്നു. അറുപതിനായിരത്തിലധികം സ്വകാര്യ ഗ്രൂപ്പുകളിലേക്കുള്ള ലിങ്ക് ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണെന്നാണ് വെളിപ്പെടുത്തല്‍. ഗൂഗ്ളില്‍ നിന്ന് ഇത്തരം ലിങ്കുകള്‍ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു എന്നാണ് വാട്സ് ആപ്പ് അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും ഇവ ഇപ്പോഴും അനായാസം എടുക്കാവുന്ന അവസ്ഥയില്‍ തുടരുന്നു എന്നാണ് വ്യക്തമാകുന്നത്. ലളിതമായ ഗൂഗ്ള്‍ സെര്‍ച്ച് ഉപയോഗിച്ച് ഇവയിലെത്താനും സാധിക്കും. അറുപതിനായിരത്തിലധികം ലിങ്കുകളില്‍ ആയിരത്തോളം പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഇതില്‍ 427 എണ്ണവും വളരെ സജീവമായി തുടരുന്നവയാണെന്നും വ്യക്തമായി. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാതെ തന്നെ ടൈട്ടിലും ഡിസ്ക്രിപ്ഷനും ചിത്രങ്ങളും ഫോണ്‍ നമ്പുറകളുമെല്ലാം ലഭ്യവുമാണ്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreരണ്ടു വര്‍ഷത്തെ പ്രത്യേക പരിശീലനം! എന്‍എച്ച്എസില്‍ നഴ്സായി വന്നാല്‍ ഡോക്ടറായി മടങ്ങാം
ലണ്ടന്‍: നഴ്സുമാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രത്യേക പരിശീലനം നല്കി സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണര്‍മാരാക്കാനുള്ള പദ്ധതി ബ്രിട്ടനിലെ എന്‍എച്ച്എസ് പ്രഖ്യാപിച്ചു. ശസ്ത്രക്രിയകളില്‍ നേരിട്ടു പങ്കെടുക്കുന്നതിനുള്ള പരിശീലനമാണ് ലഭ്യമാക്കുക. സര്ജന്മാരുടെ ദൗര്‍ലഭ്യം നേരിടുന്നതിനും ഉള്ളവരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി. വിദേശ നഴ്സുമാര്‍ക്ക് ഉള്‍പ്പെടെ ഉള്ളവർക്ക് ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. അടിയന്തര ശസ്ത്രക്രിയകള്‍ നടത്താന്‍ പോലും രോഗികള്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പുതിയ പദ്ധതിയിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് എന്‍എച്ച്എസ് അധികൃതരുടെ പ്രതീക്ഷ. മൈനര്‍ സര്‍ജറികള്‍ പലതും സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കും. ഹെര്‍ണിയ, സിസ്റ്റ്, തൊലിപ്പുറത്തുള്ള ഗ്രോത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതു പോലുള്ള പ്രക്രിയകളാണ് ഇവരെ ഏല്‍പ്പിക്കുക. ഒപ്പം അവയവ മാറ്റം അടക്കമുള്ള സങ്കീര്‍ണ ശസ്ത്രക്രിയകളില്‍ കൂടുതല്‍ നിര്‍ണായകമായ പങ്കും ലഭിക്കും. റിപ്പോർട്ട്: ജോസ്…
Read Moreവൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പാരാഗ്ലൈഡര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പാരാഗ്ലൈഡറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപെടുത്തി. കാലിഫോര്‍ണിയയിലെ ഒലിവ്ഹര്സ്റ്റിലുള്ള യുബ കൗണ്ടി എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം നടന്നത്. ഈ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദ്ദിച്ചതിന് ശേഷമാണ് ഇയാളെ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട് നിന്നു. ഇയാള്‍ക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read Moreസ്വകാര്യമേഖലയിലെ പ്രവാസികളുടെ താമസരേഖ പുതുക്കൽ ഓണ്‍ലൈനാക്കുന്നു
കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ പ്രവാസികളുടെ റെസിഡൻസി പുതുക്കൽ മാർച്ച് ഒന്ന് ഞായറാഴ്ച മുതൽ ഓണ്‍ലൈൻ വഴിയാകുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മറാഫി പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓണ്‍ലൈൻ സംവിധാനം ഒരുക്കുവാൻ പരിശ്രമിച്ച പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആരോഗ്യ മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ ഫോർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി സെക്ടറുകളെ മറാഫി പ്രശംസിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ താമസരേഖ കൈവശമുള്ളവർക്കായി ഇലക്ട്രോണിക് രീതിയിൽ പുതുക്കൽ സേവനം ഉടൻ ആരംഭിക്കുമെന്നും റസിഡൻസി അഫയേഴ്സിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ എല്ലാ മന്ത്രാലയങ്ങളുമായും സർക്കാർ ഏജൻസികളുമായും ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.moi.gov.kw) സന്ദർശിച്ച് ഇ ഫോംസ് എന്ന ബട്ടണിൽ അമർത്തിയാൽ പുതിയ സേവനങ്ങൾ…
Read Moreവിവാഹാഭ്യര്‍ഥന ഗൂഗിള്‍ മാപ്പില്‍ തെളിഞ്ഞു, അമ്പരന്ന് യുവ മിഥുനങ്ങള്‍; പിന്നെ…
ബര്‍ലിന്‍: ജര്മൻകാരന് തന്റെ കാമുകിക്കു മുന്നില്‍ വച്ച വിവാഹാഭ്യര്‍ഥന ഗൂഗിള്‍ മാപ്പില്‍ തെളിഞ്ഞു വന്നതോടെ ഇരുവര്‍ക്കും അമ്പരപ്പ്, പിന്നെ ആഹ്ളാദം. കൃഷിക്കാരനായ സ്റ്റെഫാന്‍ ഷ്വാര്‍സ് തന്റെ ചോളപ്പാടത്താണ് ‘വില്‍ യൂ മാരി മീ’ എന്നര്‍ഥം വരുന്ന ജര്‍മന്‍ വാചകം തെളിച്ചിട്ടത്. ഇത് ഗൂഗിള്‍ മാപ്പിന്റെ ഏരിയല്‍ പിക്ചറില്‍ കൃത്യമായി തെളിഞ്ഞു വരുകയായിരുന്നു. പാടത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തി ഫോട്ടോ പകര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം മുപ്പത്തിരണ്ടുകാരന് വ്യത്യസ്തമായ വിവാഹാഭ്യര്‍ഥന കാമുകിയെ കാണിച്ചത്. ഇതാണിപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ഗൂഗിള്‍ മാപ്പിലൂടെ കാണാവുന്ന അവസ്ഥയില്‍ തെളിഞ്ഞു കിടക്കുന്നത്. കനഡയിലുള്ള ഒരു അമ്മായിയാണ് സ്ക്രീന്‍ഷോട്ടെടുത്ത് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് സ്റ്റെഫാന്‍. ഹ്യൂറ്റന്ബെര്ഗില് രണ്ടു ഹെക്റ്ററോളം സ്ഥലത്താണ് ഈ അഭ്യര്‍ഥന പരന്നു കിടക്കുന്നത്. ഏതായാലും അഭ്യര്‍ഥന കാമുകി നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. വരുന്ന ജൂണില്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചിരിക്കുകയാണ്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreഇവിടെ മൂന്നിലൊന്ന് കുട്ടികൾ ജനിക്കുന്നത് വിവാഹ ബന്ധത്തിനു പുറത്ത്!
ബർലിൻ: ജർമനിയിൽ മൂന്നിലൊന്ന് കുട്ടികളും ജനിക്കുന്നത് വിവാഹബന്ധത്തിനു പുറത്തെന്ന് കണക്കുകളിൽ വ്യക്തമാകുന്നു. 1970ലെ കണക്കനുസരിച്ച് രാജ്യത്ത് ജനിക്കുന്ന കുട്ടികളിൽ ഏഴു ശതമാനം മാത്രമാണ് അവിവാഹിതരായ ദന്പതിമാർക്കു ജനിച്ചിരുന്നത്. 2017ൽ ഇത് 34.75 ശതമാനമായാണ് വളർന്നിരിക്കുന്നത്. രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്ക് ഇതു വെല്ലുവിളിയാണെന്ന് യാഥാസ്ഥിതികർ ആശങ്ക പ്രകടിപ്പിക്കുന്നു. ജർമൻ സമൂഹത്തിൽ വിവാഹത്തിന്റെ പ്രാധാന്യം കുറഞ്ഞതിനു തെളിവായാണ് ഇതു വിലയിരുത്തപ്പെടുന്നത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreജർമനിയെ നടുക്കിയ അക്രമി വലതുപക്ഷ തീവ്രവാദി; മരിച്ചവരിൽ ഇയാളുടെ സ്വന്തം മാതാവും
ബർലിൻ: ജർമനിയെ നടുക്കി ചോരക്കളമാക്കിയ തോബിയാസ് ആർ എന്ന 43 കാരൻ ജർമൻകാരനായ വലതുപക്ഷ തീവ്രവാദിയാണെന്നു പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി മെഷീൻ ഗണ്‍ ഉപയോഗിച്ചാണ് രണ്ടിടങ്ങളിലായി 10 പേരെയും വകവരുത്തിയത്. പിന്നീട് ഇയാൾ സ്വയം വെടിയുതിർത്തു ജീവനൊടുക്കുകയായിരുന്നു. മരിച്ചവരിൽ ഇയാളുടെ സ്വന്തം മാതാവും ഉൾപ്പെടുന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ കറുത്ത കാറിൽ കയറി രക്ഷപെട്ടുവെങ്കിലും വീട്ടിലെത്തി 72 കാരി മാതാവിനെയും കൊലപ്പെടുത്തിയശേഷം സ്വയം ജീവനെടുക്കുകയായിരുന്നു.വെടിയുതിർക്കാനുപയോഗിച്ച ആയുധം ഇയാളുടെ മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ഹാനാവിലും അക്രമി താമസിയ്ക്കുന്ന കെസൽസ്ററഡിലുമാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ നടന്ന വെടിവയ്പിൽ അഞ്ച് പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ വലതുപക്ഷ്ര തീവ്രവാദത്തിന്റെ വക്താവായിരുന്നതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. 24 പേജുള്ള ഫേസ്ബുക്കിൽ/കത്തിൽ ഇയാൾ കുറിച്ചതിനെപ്പറ്റി പോലീസ് കൂടുതലായി അന്വേഷണം തുടങ്ങി. ചില ആളുകളെ…
Read Moreകാണാതായ കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ; കാമുകൻ അറസ്റ്റിൽ
ഫോർട്ട്വാലി (ജോർജിയ): ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ കാണാതായ ഫോർട്ട്വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സീനിയർ വിദ്യാർഥിനി അനിത്ര ഗുനിന്റെ (23) മൃതദേഹം ത്രോഫോർട്ട് കൗണ്ടി റോഡിൽ വൃക്ഷനിബിഢമായ സ്ഥലത്തു നിന്നും കണ്ടെത്തി. ചില്ലികന്പുകൾ കൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് ഫോർട്ട്വാലി പോലീസ് പറഞ്ഞു. ഫെബ്രുവരി 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അനിത്രയുടെ കാമുകൻ ഡിമാർക്കസ് ലിറ്റിലിനെ (23) ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. സൗത്ത് ഫൾട്ടണ്‍ കൗണ്ടി വെസ്റ്റ് ലേക്ക് ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ചു, അഗ്രികൾച്ചർ, മേജറായി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തിവരികയായിരുന്നു. ലോക പ്രണയദിനത്തിലാണ് അവസാനമായി അനിത്ര ആശംസകൾ അറിയിച്ചത്. പിതാവിന് ടെക്സ്റ്റ് മെസേജ് അയച്ചതും ദിവസത്തിൽ ഇടയ്ക്കിടെ ഫോണ്‍ സന്ദേശം അയക്കുന്ന പതിവുള്ള അനിത്രയുടെ സന്ദേശം നേരം വൈകിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനു സമാനമായ സംഭവമായിരുന്നു…
Read More