ചിക്കനു പകരം കമ്പിക്കഷണം; ബ​ര്‍​ഗർ വാങ്ങിയ യു​വ​തി​ക്ക് കിട്ടിയത് മുട്ടൻ പണി

മ​ക്‌​ഡൊ​ണാ​ള്‍​ഡി​ല്‍ നി​ന്നും വാ​ങ്ങി​യ ബ​ര്‍​ഗ​റി​ല്‍ നി​ന്നും യു​വ​തി​ക്ക് ല​ഭി​ച്ച​ത് ലോ​ഹ​ക​ഷ​ണം. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. കാ​ര്‍​ട്ട​റൈ​റ്റി​ലു​ള്ള മ​ക്‌​ഡൊണാള്‍​ഡി​ന്‍റെ ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ ചി​ക്ക​ന്‍ ആ​ന്‍​ഡ് ചീ​സ് ബ​ര്‍​ഗ​ര്‍ വാ​ങ്ങി​യ​ത്. ഭ​ക്ഷ​ണം പ​കു​തി ക​ഴി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​തി​നു​ള്ളി​ല്‍ നി​ന്നും ലോ​ഹ ക​ക്ഷ​ണം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. രോ​ഷാ​കു​ല​യാ​യ യു​വ​തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഇ​തി​ന്‍റെ ചി​ത്ര​വും യു​വ​തി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ലോ​ഹ​ക​ഷ​ണ​ത്തി​ല്‍ ക​ടി​ച്ച ത​ന്‍റെ പ​ല്ലി​ന് വേ​ദ​ന​യു​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഉ​ട​ന്‍ ത​ന്നെ ഔ​ട്ട്‌​ലെ​റ്റി​ല്‍ തി​രി​കെ​യെ​ത്തി പ​രാ​തി പ​റ​ഞ്ഞ യു​വ​തി​ക്ക് പ​ണം തി​രി​കെ ന​ല്‍​കു​ക​യും മ​റ്റൊ​രു ബ​ര്‍​ഗ​ര്‍ ന​ല്‍​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മ​ക്‌​ഡൊ​ണാ​ള്‍​ഡി​ന്‍റെ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

സൈന്യത്തിലെ സ്ത്രീ സാന്നിധ്യം മറ്റു രാജ്യങ്ങളിൽ…

ബ്രി​​​ട്ട​​​ൻ: പോ​​​രാ​​​ട്ട​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ 2016-ലാ​​​ണു സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​മ​​​നു​​​വ​​​ദി​​​ച്ച​​​ത്. 2017-ൽ ​​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം കി​​​ട്ടി. 2018-ൽ ​​​ഏ​​​തു സേ​​​ന​​​യി​​​ലെ​​​യും ഏ​​​തു പ​​​ദ​​​വി​​​യി​​​ലേ​​​ക്കും സ്ത്രീ​​​ക​​​ളെ എ​​​ടു​​​ക്കാ​​​ൻ പാ​​​ക​​​ത്തി​​​നു നി​​​യ​​​മ​​​വും മാ​​​റ്റി. ഫ്രാ​​​ൻ​​​സ്: അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളി​​​ലും കാ​​​ലാ​​​ൾ​​​പ്പ​​​ട​​​യി​​​ലും വ​​​രെ സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. സേ​​​ന​​​യി​​​ൽ 15 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ളാ​​​ണ്. എ​​​ന്നാ​​​ൽ വി​​​ദേ​​​ശ​​​ത്തു​​​വി​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ (ഫ്ര​​​ഞ്ച് ഫോ​​​റി​​​ൻ ലീ​​​ജി​​​യ​​​ൺ) സ്ത്രീ​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ല. ഓ​​​സ്ട്രേ​​​ലി​​​യ: എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും യു​​​ദ്ധ മു​​​ന്ന​​​ണി​​​യി​​​ല​​​ട​​​ക്കം, സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. അ​​​മേ​​​രി​​​ക്ക: എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലും സ്ത്രീ ​​​പ്രാ​​​തി​​​നി​​​ധ്യം​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത് 2015-ൽ. ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ലും സ്ത്രീ​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. റ​​​ഷ്യ: പോ​​​രാ​​​ട്ട​​​മു​​​ന്ന​​​ണി​​​യി​​​ലും ആ​​​ണ​​​വ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളി​​​ലു​​​മ​​​ട​​​ക്കം എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലും സ്ത്രീ​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ദ്ധ​​​മു​​​ന്ന​​​ണി​​​യി​​​ൽ കാ​​​ലാ​​​ൾ വി​​​ഭാ​​​ഗ​​​ത്തെ ന​​​യി​​​ക്കു​​​ക​​​യു​​​മാ​​​കാം.

Read More

സ​മ്മാ​ന​ത്തെ ചൊ​ല്ലി ത​ര്‍​ക്കം; യു​വ​തി​യു​ടെ കാ​റി​ല്‍ മു​ന്‍​കാ​മു​ക​ന്‍ രാ​സ​വ​സ്തു ഒ​ഴി​ച്ചു

പെ​ണ്‍​കു​ട്ടി​യു​ടെ കാ​റു​ക​ളി​ല്‍ രാ​സ​വ​സ്തു ഒ​ഴി​ച്ച് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വീ‌​ടി​ന്‍റെ മു​ൻ​പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് കാ​റു​ക​ളി​ല്‍ ആ​ണ് ഇ​യാ​ള്‍ രാ​സ​വ​സ്തു ഒ​ഴി​ച്ച​ത്. ദു​ബാ​യി​യി​ലാ​ണ് സം​ഭ​വം. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍ കു​റ്റം ചെ​യ്ത​ത്. ഇയാളും പെൺകുട്ടിയും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് അത് വേണ്ടെന്നു വച്ചു. ഇരുവരും സൗഹൃദമുണ്ടായിരുന്ന സമയം ഇ​യാ​ള്‍ യു​വ​തി​ക്ക് പ​ണ​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യി​രു​ന്നു. ബ​ന്ധം അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഇ​യാ​ള്‍ ഇ​തെ​ല്ലാം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​വ​തി ഇ​ത് ന​ല്‍​കാ​ഞ്ഞ​താ​ണ് ഇ​യാ​ളെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്. യു​വ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘം കാ​റി​ല്‍ രാ​സ​വ​സ്തു ഒ​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

Read More

അ​മ്മി​ക്ക​ല്ല് കൈ​യി​ലെ​ടു​ത്ത് സം​ഗ​ക്കാ​ര; ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ര്‍

മു​ന്‍ ക്രി​ക്ക​റ്റ് താ​രം കു​മാ​ര്‍ സം​ഗ​ക്കാ​ര ശ്രീ​ല​ങ്ക​ന്‍ വി​ഭ​വ​മാ​യ തേ​ങ്ങാ സാ​മ്പോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ത്തി​ലാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ള്‍ തേ​ങ്ങാ ച​മ്മ​ന്തി​യു​ണ്ടാ​ക്കു​ന്ന വി​ധ​മാ​ണ് തേ​ങ്ങാ സാ​മ്പോ​ളും ഉ​ണ്ടാ​ക്കു​ന്ന​ത്. സം​ഗ​ക്കാ​ര ത​ന്നെ​യാ​ണ് ഈ ​ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ല​ണ്ട​നി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് താ​രം. ചി​ത്രം ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്. ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​വും ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ട്.

Read More

ക​ഴു​ത​യു​മാ​യി ട്രെ​യി​നി​ൽ; ക​ർ​ഷ​ക​ൻ പെട്ടു

ക​ഴു​ത​യു​മാ​യി ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത ക​ർ​ഷ​ക​ൻ പു​ലി​വാ​ൽ പി​ടി​ച്ചു. ക​ഴു​ത​യു​ടെ ട്രെ​യി​ൻ യാ​ത്ര നാ​ട്ടു​കാ​രി​ൽ കൗ​തു​ക​വും പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​ക്കി. ഈ​ജി​പ്തി​ലാ​ണ് സം​ഭ​വം. പ​ല രാ​ജ്യ​ങ്ങ​ളി​ലും മൃ​ഗ​ങ്ങ​ളു​മാ​യി യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ ക​യ​റാ​റു​ണ്ടെ​ങ്കി​ലും ഈ​ജി​പ്തി​ൽ അ​ത് സാ​ധാ​ര​ണ​മ​ല്ല. ഖി​നാ പ്ര​വി​ശ്യ​യി​ലെ ന​ഗ​അ് ഹ​മ്മാ​ദി ന​ഗ​ര​ത്തി​ൽ​നി​ന്ന് ദ​ക്ഷി​ണ ഈ​ജി​പ്തി​ലെ ല​ക്സോ​റി​ലേ​ക്കാ​യി​രു​ന്നു ക​ഴു​ത​യോ​ടൊ​പ്പം ക​ർ​ഷ​ക​ന്‍റെ യാ​ത്ര. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും വാ​ർ​ത്ത പ​ത്ര​ങ്ങ​ളി​ൽ വ​രി​ക​യും ചെ​യ്ത​തോ​ടെ റെ​യി​ൽ​വെ അ​ഥോ​റി​റ്റി വി​ശ​ദീ​ക​ര​ണ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. ക​ർ​ഷ​ക​ൻ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ നി​യ​മ ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്. ഡോ​റി​നു സ​മീ​പ​മു​ള്ള തൂ​ണി​ൽ ഇ​യാ​ൾ ക​ഴു​ത​യെ കെ​ട്ടി​യി​ട്ടു. അ​ബ്നൂ​ദി​ലെ കാ​ലിച്ചന്ത​യി​ൽ​നി​ന്ന് ക​ഴു​ത​യെ വാ​ങ്ങി സ്വ​ദേ​ശ​മാ​യ ല​ക്സോ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ഴു​ത​യെ ല​ക്സോ​റി​ലെ​ത്തി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ ട്രെ​യി​നി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റ് ക​ളക്ട​ർ ട്രെ​യി​നി​ന​ക​ത്ത് ക​ഴു​ത​യെ ക​ണ്ട​തോ​ടെ മ​ർ​ക​സ് ഖോ​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ക​ഴു​ത​യെ ഇ​റ​ക്കി​വി​ട്ടാ​ൽ താ​ൻ…

Read More

കൊടുങ്കാറ്റ് അനുഗ്രഹിച്ചു; വിമാനം രണ്ടു മണിക്കൂർ നേരത്തെ പറന്നെത്തി

ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ കൊ​ടു​ങ്കാ​റ്റാ​ണ് യു​കെ​യി​ലും യൂ​റോ​പ്പി​ലും വീ​ശി​യ​ടി​ക്കു​ന്ന​ത് എ​ന്നാ​ൽ സി​യ​ര കൊ​ടു​ങ്കാ​റ്റി​നെ ല​ണ്ട​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി റിക്കാർ​ഡ് സ്ഥാ​പി​ച്ചി​രിക്കു​ക​യാ​ണ് ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് വി​മാ​ന​ങ്ങ​ൾ. കാ​റ്റി​ന്‍റെ വേ​ഗ​വും ഗ​തി​യും പ്ര​യോ​ജ​ന​പ്പെ​ട്ട​തോ​ടെ 1,290 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിലാ​ണ് ന്യൂ​യോ​ർ​ക്കി​ൽ​നി​ന്നും ഹീ​ത്രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം പ​റ​ന്ന​ത്. ഇ​തോ​ടെ 4.56 മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​ന്‍റെ ബോ​യിംഗ് 747 വി​മാ​നം ലാ​ൻ​ഡ് ചെ​യ്​തു. സാ​ധാ​ര​ണ ഏ​ഴു​മ​ണി​ക്കൂ​ർ വേ​ണ്ടിട​ത്താ​ണ് ഇ​ത്. ഏ​റ്റ​വും വേ​ഗ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി ഈ ​വി​മാ​നം റിക്കാർ​ഡി​ട്ടു. ര​ണ്ട് മ​ണി​ക്കൂ​റാ​ണ് യാ​ത്ര​സ​മ​യ​ത്തി​ൽ കു​റ​വ് വ​ന്ന​ത്. ഈ ​വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വെർ​ജി​ൻ അ​റ്റ്‌ലാന്‍റിക് ക​ന്പ​നി​യു​ടെ വി​മാ​നം ഒ​രു​മി​നി​റ്റ് മാ​ത്രം വൈ​കി ഹീ​ത്രു​വി​ൽ ലാ​ൻ​ഡ് ചെ​യ്തു. ഞാ​യ​റാ​ഴ്ച ഇ​തേ ക​ന്പ​നി​യു​ടെ മ​റ്റൊ​രു വി​മാ​ന​വും സ​മാ​ന​മാ​യ രീ​തി​യി​ൽ ലാ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തി​രി​ച്ച് ന്യൂ​യോ​ർ​ക്കി​ലേ​ക്കു​ള്ള യാ​ത്രാവി​മാ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ്ര​മ​ക​ര​മാ​ണ്.…

Read More

ആ ​നീ​ള​ന്‍ കൊ​മ്പു​ക​ള്‍ ഓ​ര്‍​മ​യാ​യി; “ടിം ‘​വി​ട​വാ​ങ്ങി

ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കൊ​മ്പു​ള്ള ആ​ന​യെ​ന്ന ബ​ഹു​മ​തി​ക്ക് ഉ​ട​മ​യാ​യി​രു​ന്ന ആ​ന ച​രി​ഞ്ഞു. ആ​മ്‌​പോ​സ്‌​ലി ദേ​ശി​യ പാ​ര്‍​ക്കി​ലാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ടിം ​എ​ന്ന് പേരുള്ള ആനയ്ക്ക് 50 വയസുണ്ട്. ആ​ഫ്രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​മ്പി​നു​ട​മ​യാ​യ ടി​മ്മി​ന്‍റെ കൊ​മ്പി​ന് ഏ​ക​ദേ​ശം 45 കി​ലോ​യോ​ളം ഭാ​ര​മു​ണ്ടാ​യി​രു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള ടി​മ്മി​ന് നി​ര​വ​ധി ത​വ​ണ കു​ന്തം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​തി​ന് ശേ​ഷം ടി​മ്മി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ മ​ന​സി​ലാ​കു​വാ​ന്‍ അ​ധി​കൃ​ത​ര്‍ 2016ല്‍ ​കോ​ള​ര്‍ ഘ​ടി​പ്പി​ച്ചു. ടി​മ്മി​ന്‍റെ ജീ​വ​നി​ല്ലാ​ത്ത ശ​രീ​രം കെ​നി​യ​യി​ലെ വ​നം വ​കു​പ്പ് നെ​യ്‌​റോ​ബി​യി​ലു​ള്ള നാ​ഷ​ണ​ല്‍ മ്യൂ​സി​യ​ത്തി​ന് ന​ല്‍​കി.

Read More

പ്ര​ണ​യ​ദി​ന​ത്തി​ല്‍ കു​തി​ര​ക​ള്‍​ക്ക് മാം​ഗ​ല്യം

പ്ര​ണ​യ​ദി​ന​ത്തി​ല്‍ കു​തി​ര​ക​ള്‍​ക്ക് മാം​ഗ​ല്യം. ബം​ഗ​ളൂ​രു​വി​ലെ ക​ബ​ണ്‍ പാ​ര്‍​ക്കി​ലാ​ണ് ഏ​റെ വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹ​ത്തി​ന് വേ​ദി​യൊ​രു​ങ്ങി​യ​ത്. രാ​ജാ, റാ​ണി എ​ന്നി​ങ്ങ​നെ​യാ​ണ് കു​തി​ര​ക​ളു​ടെ പേ​ര്. നാ​ദ​സ്വ​ര​വും ത​കി​ലും കൊ​ട്ടും​പാ​ട്ടു​മാ​യി വ​ള​രെ ആ​ഘോ​ഷ​പ​ര​മാ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ആ​ക്ടി​വി​സ്റ്റും ക​ന്ന​ഡ വ​ട്ടാ​ള്‍ പാ​ര്‍​ട്ടി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ വ​ട്ടാ​ള്‍ നാ​ഗ്‌​രാ​ജ് ആ​ണ് ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ച​ട​ങ്ങി​നെ​ത്തി​യ​വ​ര്‍​ക്ക് മ​ധു​ര പ​ല​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു. പ്ര​ണ​യ​ദി​ന​ത്തി​ന് എ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ണ​യി​ക്കു​ന്ന​വ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ക​യു​മാ​ണ് ഈ ​വി​വാ​ഹ​ത്തി​ലൂ​ടെ ല​ക്ഷ്യം വ​ച്ച​തെ​ന്ന് വ​ട്ടാ​ള്‍ നാ​ഗ്‌​രാ​ജ് പ​റ​ഞ്ഞു. പ്ര​ണ​യി​ക്കു​ന്ന​വ​ര്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും നാ​ഗ്‌​രാ​ജ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​ണ​യ​ദി​ന​ത്തി​ല്‍ ആ​ടു​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് നാ​ഗ്‌​രാ​ജ് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.

Read More

ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യജമാനത്തിയെ ക​ണ്ട വ​ള​ര്‍​ത്തുനാ​യ​യു​ടെ സ​ന്തോ​ഷം

ബ​ഹിരാ​കാ​ശ​ത്ത് 11 മാ​സ​ങ്ങ​ള്‍ ചി​ല​വി​ട്ട​തി​ന് ശേ​ഷം തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യെ ക​ണ്ട വ​ള​ര്‍​ത്തു​നാ​യ​യു​ടെ സ​ന്തോ​ഷ​മാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്ന​ത്. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ ക്രി​സ്റ്റീ​ന കോ​ച്ചാ​ണ് 328 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഭൂ​മി​യി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്. ടെ​ക്‌​സ​സി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. ക്രി​സ്റ്റീ​ന​യെ ക​ണ്ട സ​ന്തോ​ഷം അ​ട​ക്കാ​നാ​കാ​തെ തു​ള്ളി​ച്ചാ​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. നി​ല​ത്തി​രു​ന്ന ക്രി​സ്റ്റാ​ന​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നാ​യ ചാ​ടി ക​യ​റു​ക​യും മു​ഖ​ത്ത് ന​ക്കു​ക​യും ചെ​യ്തു. ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ക്രി​സ്റ്റീ​ന ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് നാ​സ​യും പ്ര​തി​ക​ര​ണം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

അ​ശ്ര​ദ്ധമായി ആറുവരിപ്പാത മുറിച്ചുക​ട​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ, പിന്നാലെ കൂട്ടിയിടി; ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ടദൃശ്യങ്ങൾ

ആ​റ് വ​രി​പാ​ത അ​ശ്ര​ദ്ധ​മാ​യി മു​റി​ച്ചു ക​ട​ന്ന ഓ​ട്ടോ​റി​ക്ഷ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ഗു​ജ​റാ​ത്തി​ലെ മ​ട്ട​റി​ലെ ദേ​ശി​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ​ര്‍​വീ​സ് റോ​ഡി​ല്‍ കൂ​ടി​യെ​ത്തി​യ ഓ​ട്ടോ, വാ​ഹ​നം വ​രു​ന്ന​ത് ശ്ര​ദ്ധി​ക്കാ​തെ റോ​ഡ് മു​റി​ച്ചു ക​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച​വ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ടെ​ന്നും കാ​ര്‍ യാ​ത്രി​ക​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ ആ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Read More