മെട്രോ ട്രെയിനിനുള്ളില്‍ കുഴഞ്ഞ് വീണ് കൊറോണ വൈറസ് രോഗിയായി അഭിനയിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. റഷ്യയിലെ മോസ്കോയിലാണ് സംഭവം. പ്രാങ്ക് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ ഇങ്ങനെ ചെയ്തത്. മാസ്ക് ധരിച്ചെത്തിയ ഒരാള്‍ ട്രെയിനിലെ യാത്രക്കാര്‍ക്കിടയിലേക്ക് വരുന്നതും നിലത്ത് വീണ് കിടന്ന് പിടയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം കണ്ട് ഭയചകിതരായ യാത്രികര്‍ സ്ഥലത്ത് നിന്നും ഓടി മാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. പിന്നീട് തമാശയ്ക്ക് ഒപ്പിച്ചപണിയായിരുന്നു ഇതെന്ന് അധികൃതര്‍ക്ക് മനസിലായതിനെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ഇയാള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read MoreCategory: NRI
ആളിപ്പടർന്ന അഗ്നിയിൽനിന്നും സഹോദരിയെ രക്ഷിച്ച നാലുവയസുകാരന്‍റെ അവയവം ദാനം ചെയ്തു
ഫ്ലോറിഡ: ആളിപ്പടർന്ന അഗ്നി വീടിനെ വിഴുങ്ങുന്പോൾ നാലു വയസുകാരനായ സൈഡൻ മയറിന് ഒറ്റ ലക്ഷ്യം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. തന്‍റെ സഹോദരിയെയും മുത്തച്ഛനേയും രക്ഷിക്കുക എന്നത്. ഒടുവിൽ പുകനിറഞ്ഞ മുറിയിൽനിന്നും അതിസാഹസികമായി സഹോദരിയെ രക്ഷിച്ച സൈഡന്, സ്വന്തം ജീവൻ തന്നെയാണ് ബലികൊടുക്കേണ്ടിവന്നത്. മരണത്തിനു കീഴടങ്ങിയ സൈഡന്‍റെ അവയവം ദാനം ചെയ്തിരുന്നു. അവയവങ്ങൾ സ്വീകരിച്ച നവജാത ഇരട്ടക്കുട്ടികൾക്കു പുതു ജീവിതം ലഭിച്ചതായി മാതാവ് അഭിമാനത്തോടെ പറയുന്നു. മകൻ പ്രകടിപ്പിച്ച ധീരതയിൽ അഭിമാനം കൊള്ളുന്നതായി അവർ അറിയിച്ചു. വെള്ളിയാഴ്ച്ച രാത്രി സൈഡനും മൂന്നുവയസുകാരി സഹോദരിയും മുത്തച്ഛനൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണു വീടിനു തീപിടിച്ചത്. മാതാവ് പുറത്തു ജോലിയിലായിരുന്നു. എന്നാൽ രോഗബധിതനായ മുത്തച്ഛൻ ഇതൊന്നും അറിഞ്ഞില്ല. മുറി മുഴുവൻ പുകകൊണ്ടു നിറഞ്ഞിരുന്നു. പുക അപകടകരമാണെന്ന് മനസിലാക്കിയ സൈഡൻ, ഇവർ കിടന്നിരുന്ന മുറിയുടെ ജനൽ തുറന്ന് മൂന്നുവയസുള്ള സഹോദരിയെ രക്ഷപ്പെടുത്തി. ഇതിനിടയിൽ പുക ശ്വസിച്ചു…
Read Moreകാണാതായ ആറുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ഒരു പുരുഷന്‍റെ മൃതദേഹവും
സൗത്ത് കരോളൈന: സൗത്ത് കരോളൈനയിലെ വീടിനു മുന്പിൽ നിന്നും ഫെബ്രുവരി 10 നു കാണാതായ ആറുവയസുകാരി ഫെയ മേരിയുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടർ ബയ്റൺ അറിയിച്ചു. എന്നാൽ മൃതദേഹം എവിടെയാണു കണ്ടെത്തിയതെന്ന് വെളിപ്പെടുത്താൻ ഡയറക്ടർ വിസമ്മതിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപം ചർച്ച് ഹിൽ ഹൈറ്റ്സിൽ നിന്നു മറ്റൊരു പുരുഷന്‍റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്റൺ അറിയിച്ചു. ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നു ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടിയെ വീടിനു മുന്പിൽ കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷയാകുകയായിരുന്നു. ഫെയെ അവസാനമായി കാണുമ്പോൾ ചർച്ച് ഹിൽ ഹൈറ്റ്സിൽ രണ്ട് അപരിചിത വാഹനങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു. എഫ്ബിഐ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മുതൽ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിനു…
Read Moreനഴ്സുമാർക്കു ദുബായിൽ അവസരം! ശമ്പളം 4,000 യുഎഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ
തിരുവനന്തപുരം: ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 25നും 40 നും മധ്യേ പ്രായമുള്ള ബിഎസ്സി വനിതാ നഴ്സുമാർക്ക് രജിസ്റ്റർ ചെയ്യാം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 4,000 യുഎഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ. താല്പര്യമുള്ളവർ ബയോഡേറ്റ nrkhom [email protected] ൽ 25 നകം സമർപ്പിക്കണം. വിവരങ്ങൾ 18004253939 (ഇന്ത്യയിൽ നിന്ന്) 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
Read Moreകണ്ടപ്പോള്‍ കൗതുകം! ഉടമയുടെ വിവാഹമോതിരം അകത്താക്കി വളര്‍ത്തു നായ
ഉടമയുടെ വിവാഹമോതിരം വിഴുങ്ങി വളര്‍ത്തുനായ. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. വീട്ടില്‍ വച്ചാണ് വിരലില്‍ നിന്നും ഊരി മാറ്റി വച്ച മോതിരം നായ അകത്താക്കിയത്. സംഭവം കണ്ട ഉടമ ഉടന്‍ തന്നെ പട്ടിയുമായി വാലി ഫാം ആനിമല്‍ ഹോസ്പിറ്റലില്‍ എത്തുകയായിരുന്നു. പട്ടിയുടെ ശരീരത്തിനുള്ളില്‍ മോതിരം കിടക്കുന്നതിന്റെ ചിത്രം ആശുപത്രി അധികൃതരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദീര്‍ഘ നേരത്തെ ചികിത്സയ്ക്ക് ശേഷം നായയുടെ വയറ്റില്‍ നിന്നും മോതിരം പുറത്തെടുക്കുവാന്‍ സാധിച്ചു. പിന്നീട് നായ ഉടമയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Read More328 ദിവസം! ഭൂമിക്കുചുറ്റും വലംവച്ചത് 5248 തവണ; ബഹിരാകാശത്ത് റിക്കാർഡിട്ട് ക്രിസ്റ്റിന തിരിച്ചെത്തി
ടെക്സസ്: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസം ചിലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റിന കോച്ച് ദൗത്യം നിറവേറ്റി തിരിച്ചെത്തി. ക്രിസ്റ്റീന (ടെക്സസ്), ലുക്ക പർമിറ്റാനൊ (ഇറ്റലി), അലക്സാണ്ടർ സ്ക്വവോർട്ട്സോവ് (റഷ്യ) എന്നീ മൂന്നു സഞ്ചാരികളെയും വഹിച്ചുള്ള സൊയൂസ് സ്പെയ്സ് കാപ്സ്യൂർ ഖസാക്കിസ്ഥാനിലുള്ള കസക്ക് ടൗണിൽ സുരക്ഷിതമായി ഇറങ്ങി. 288 ദിവസം ബഹിരാകാശത്തു ചിലവഴിച്ച പെഗ്ഗി വിറ്റ്സണിന്‍റെ റിക്കാർഡാണ് ക്രിസ്റ്റിന തിരുത്തിയത്. 328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ക്രിസ്റ്റിന ഭൂമിക്കുചുറ്റും 5248 തവണയാണ് വലം വച്ചത്. ഇതിനിടയിൽ സ്പേയ്സ് സ്റ്റേഷനിൽ നിന്നും ആറു തവണ പുറത്തിറങ്ങുകയും 42 മണിക്കൂർ 15 മിനിട്ട് ഇന്‍റർനാഷനൽ സ്പേയ്സ് സ്റ്റേഷനു പുറത്തു നിരവധി പ്രവർത്തനങ്ങളിലും ഗവേഷണങ്ങളിലും ഏർപ്പെടുകയും ചെയ്തു. ബുധനാഴ്ച രാവിലെ 8.30 നോടടുത്താണ് ഇന്‍റർ സ്പേയ്സ് സ്റ്റേഷനിൽ നിന്നും ഇവരുടെ വിടവാങ്ങൽ ചടങ്ങുകൾ പൂർത്തീകരിച്ചത്. ദൗത്യം വിജയകരമായി പൂർത്തീകരിച്ച ക്രിസ്റ്റിന, എത്രയും…
Read Moreഅഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തി; പ്രതിയുടെ ശിക്ഷ നടപ്പാക്കി
ഹൂസ്റ്റണ്‍: പതിനെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് അഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിഏബല്‍ ഓച്ചോയുടെ വധശിക്ഷ ഫെബ്രുവരി ആറാംതീയതി വ്യാഴാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. 2020-ല്‍ ടെക്‌സസില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. മയക്കുമരുന്നു വാങ്ങുന്നതിനു പണം നല്‍കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായി ഭാര്യ സിസിലിയ (32), ഏഴു വയസുകാരി മകള്‍ ക്രിസ്റ്റല്‍, ഏഴുമാസം പ്രായമുള്ള മകള്‍ അനഫി, ഭാര്യാപിതാവ് ബാര്‍ട്ട്‌ലോ (56), ഭാര്യാസഹോദരി ജാക്വിലിന്‍ (20) എന്നിവരെയാണ് ഏബല്‍ ഓച്ചോ വീട്ടില്‍ വച്ചു കൊലപ്പെടുത്തിയത്. മറ്റൊരു ഭാര്യാ സഹോദരി ആത്മയ്ക്ക് വെടിയേറ്റെങ്കിലും മരണത്തില്‍ നിന്നും രക്ഷപെട്ടിരുന്നു. ബുധനാഴ്ച പ്രതിയുടെ അപ്പീല്‍ യുഎസ് സുപ്രീംകോടതി തള്ളിയതിനു തുടര്‍ന്നു വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുകയായിരുന്നു. ചെയ്തതു തെറ്റായിരുന്നുവെന്നും, മാപ്പപേക്ഷിക്കുന്നുവെന്നും നീണ്ട ജയില്‍ ജീവിതത്തിനിടയില്‍ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കാന്‍ അവസരം ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ മരണത്തെ ഭയമില്ലെന്നും ഏബല്‍ പറഞ്ഞു. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍
Read Moreനീ തവളയല്ല, പുലിയാണ്..! ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കിയ തവള രക്ഷപെട്ടു
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ അകത്താക്കിയ തവള അത്ഭുതകരമായി രക്ഷപെട്ടു. ഓസ്ട്രിയയിലെ ടൗണ്‍സ്വില്ലെയിലാണ് സംഭവം. ലോകത്തിലെ ഏറ്റവും വിഷമുള്ള മൂന്നാമത്തെ പാമ്പായ കോസ്റ്റല്‍ തായ്പന്‍നെ വീടിന്‍റെ സമീപം കണ്ടെത്തിയെന്ന് ഒരു യുവതി സ്‌നേക് ടേക് എവേ ആന്‍ഡ് ചാപല്‍ പെസ്റ്റ് കണ്‍ട്രോളിന്‍റെ ഉടമയായ ജമീ ചാപ്പലിനെ വിളിച്ച് അറിയിച്ചിരുന്നു. ഉടന്‍ തന്നെ വീട്ടിലെത്തിയ ജമീ കണ്ടത് പാമ്പിനെ ഒരു തവള അകത്താക്കിയതാണ്. ഇവര്‍ എത്തുമ്പോൾ പാമ്പിന്‍റെ തലഭാഗം മാത്രം പുറത്തുള്ള അവസ്ഥയിലായിരുന്നു. ഇവര്‍ ഉടന്‍ തന്നെ തവളയുമായി സ്ഥലത്തു നിന്നും മടങ്ങുകയും ചെയ്തു. എന്നാല്‍ പാമ്പിന് ഇതുവരെ യാതൊരു കുഴപ്പവുമില്ലെന്നാണ് ജനീ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചാണ് ഇവര്‍ സംഭവത്തെക്കുറിച്ച് അറിയിച്ചത്. സംഭവം എന്തായാലും വൈറലായി മാറിയിരിക്കുകയാണ്.
Read Moreആരും പേടിക്കേണ്ട, ഓടിക്കോ..! കുരങ്ങന്മാരെ തുരത്താന്‍ “കരടിയെ’ ഇറക്കി വിമാനത്താവള ജീവനക്കാര്‍
വിമാനത്താവളത്തില്‍ കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ കരടിയുടെ വേഷം ധരിച്ച് ജീവനക്കാര്‍. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലാണ് സംഭവം. ഇവിടെ കുരങ്ങ് ശല്യം അതിരൂക്ഷമാണ്. ഇതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ജീവനക്കാര്‍ പുതിയ ആശയം പരീക്ഷിക്കുന്നത്. കരടിയുടെ വേഷം ധരിച്ച ജീവനക്കാരന് കുരങ്ങന്മാരെ ഓടിച്ചു വിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമവാസികള്‍ കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ കരടി വിദ്യ പരീക്ഷിച്ചിരുന്നു.
Read Moreകൊറോണ വൈറസ് ബാധിതരെ പരിചരിക്കുവാൻ റോബോട്ടുകൾ; പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ…
കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുവാൻ റോബോട്ടുകളെ രംഗത്തിറക്കി ചൈന. ഹാംഗ്ഷൂവിലെ ഒരു ഹോട്ടലിലാണ് ലിറ്റിൽ പീനട്ട് എന്ന് പേരുള്ള ഈ റോബോട്ടുള്ളത്. രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് തടയുവാൻ ഈ ആശയം കൊണ്ട് സാധിക്കും. കൊറോണ ബാധിതരെന്ന് സംശയിച്ച് ഒരിടത്ത് പാർപ്പിച്ചിരിക്കുന്നവർക്ക് റോബോട്ട് ഭക്ഷണം നൽകുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്. ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് നൽകുന്നതിനും മറ്റും റോബോട്ടുകളെ ഉപയോഗിച്ചു വരികയാണ്. ചൈനയിൽ മാത്രമല്ല വാഷിംഗ്ടണിലെ എവററ്റിലെ പ്രൊവിഡൻസ് റീജിയണൽ മെഡിക്കൽ സെന്ററിലെ ഉദ്യോഗസ്ഥർ ആദ്യമായി കൊറോണ സ്ഥിരീകരിച്ച രോഗിയെ പരിചരിക്കുവാൻ റോബോട്ടിന്റെ സഹായമാണ് തേടിയത്. കഴിഞ്ഞ ദിവസങ്ങളിലായി 16 നിലകളുള്ള ഹോട്ടലിൽ നിരവധി റോബോട്ടുകളെ വിന്യസിച്ചിരുന്നു. രോഗിയുമായി എത്ര കുറച്ച് ഇടപഴകുന്നോ അത്രെയും നല്ലതാണെന്നാണ് ചൈനയിലെ ടഗ് എന്ന് പേരുള്ള റോബോട്ടിനെ നിർമിച്ച എയ്തോൺ കമ്പനിയുടെ എക്സിക്യൂട്ടിവ് പീറ്റർ സെയ്ഫ് നൽകുന്ന വിശദീകരണം. ആശുപത്രികളിൽ രോഗികൾക്കുള്ള…
Read More