ബിഗ് സല്യൂട്ട്! പൂ​ർ​ണ​ഗ​ർ​ഭി​ണി​യെ നാലു മണിക്കൂർ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇന്ത്യൻ സൈ​നി​ക​ർ

പൂർണ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ നാ​ലു മണിക്കൂർ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് അ​ഭി​ന​ന്ദ​നപ്ര​വാ​ഹം. ശ്രീ​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​ന്യം ട്വീ​റ്റ് ചെ​യ്ത വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഞ്ഞുവീ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് ഗ​ർ​ഭി​ണി​യാ​യ ഷമീ​മ എ​ന്ന യു​വ​തി വീ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​യ​ത്. ഈ ​സ​മ​യം പ്ര​സ​വ​വേ​ദ​ന​യും തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ൽ പോ​കു​വാ​ൻ യാ​തൊ​രു മാ​ർ​ഗ​വും ഇ​ല്ലാ​തെ വീ​ട്ടു​കാ​ർ വ​ല​ഞ്ഞ​പ്പോ​ഴാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം രം​ഗ​ത്തെ​ത്തു​ന്ന​ത്. യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സൈ​നി​ക​ർ ഇ​വ​രെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി​യ​തി​ന് ശേ​ഷം തോ​ളി​ൽ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ പ്ര​സ​വി​ച്ചു​വെ​ന്നും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും സൈ​ന്യം പി​ന്നീ​ട് ട്വീ​റ്റ് ചെ​യ്തു. #HumsaayaHainHum 🇮🇳🍁 During heavy snowfall, an expecting mother Mrs Shamima, required emergency hospitalisation. For 4 hours over 100 Army persons & 30 civilians walked with her…

Read More

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് പെ​രു​മ്പാ​മ്പു​ക​ളെ

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് ആ​റ് പെ​രു​മ്പാ​മ്പു​ക​ളെ. ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ൽ ജി​ല്ല​യി​ലെ സ​പ്ത​സാ​ജ്യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പെ​പ്പി​നു​ള്ളി​ൽ കി​ട​ന്ന പാ​മ്പു​ക​ളെ ആ​ട്ടി​ട​യന്മാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ ഗ്രാ​മ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഗ്രാ​മ​വാ​സി​ക​ൾ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ൾ ത​ക​ർ​ത്താ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ ഒ​രു പാ​മ്പി​ന് 18 അ​ടി​യോ​ളം നീ​ള​മു​ണ്ടാ​യി​രു​ന്നു. ബ​ർ​മീ​സ് പൈ​ത​ണ്‍ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ടു​ന്ന പെ​രു​മ്പാ​മ്പു​ക​ളാ​ണി​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​രം. ഈ ​പാ​മ്പു​ക​ളെ കു​മു​ർ​ത്താ​ങ്ക​ർ വ​ന​ത്തി​ൽ കൊ​ണ്ടു​വി​ട്ടു. Six Pythons recovered from Hume pipe in Dhenkanal district of Odisha. The biggest one was 16 feet in length. All were released in the near by forests. Can u guess as to how…

Read More

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ എ​ഴ് വ​യ​സു​കാ​ര​നെ ക​യ​റി​ൽ കെ​ട്ടി​യി​റ​ക്കി മു​ത്ത​ശി; ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ

ബാ​ൽ​ക്ക​ണി​യി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ ര​ക്ഷി​ക്കു​വാ​ൻ കൊ​ച്ചു​കു​ട്ടി​യെ ക​യ​റി​ൽ കെ​ട്ടി താ​ഴേ​ക്ക് തൂ​ക്കി ഇ​റ​ക്കി​യ മു​ത്ത​ശി​ക്ക് വി​മ​ർ​ശ​നം. ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വ​ശ്യ​യി​ലെ പെ​ൻ​ഗ​ണ്‍ എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​റെ ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഫ്ളാ​റ്റി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നും എ​ഴു വ​യ​സു​ള്ള കു​ട്ടി​യെ ക​യ​റി​ൽ കെ​ട്ടി​യാ​ണ് മു​ത്ത​ശി താ​ഴേ​ക്ക് ഇ​റ​ക്കി​യ​ത്. പൂ​ച്ച​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷി​ച്ചു​വെ​ങ്കി​ലും കു​ട്ടി​യെ ഇ​വ​ർ തി​രി​കെ ക​യ​റ്റി​യ​ത് അ​ൽ​പ്പം വൈ​കി​യാ​ണ്. മു​ത്ത​ശി​ക്കൊ​പ്പം കു​ട്ടി​യു​ടെ അ​മ്മാ​വ​നും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട അ​യ​ൽ​വാ​സി​ക​ൾ ബ​ഹ​ളം വ​ച്ചു​വെ​ങ്കി​ലും ഇ​വ​ർ​ക്ക് ഒ​രു ഭാ​വ​മാ​റ്റ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ൽ കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്നും പൂ​ച്ച​യെ ര​ക്ഷി​ക്കു​വാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

ഇതിലും മികച്ച വിവാഹഭ്യർഥന സ്വപ്നങ്ങളിൽ മാത്രം; തീയറ്റർ സർപ്രൈസിൽ വണ്ടറടിച്ച് യുവതി

ആ​നി​മേ​ഷ​ൻ സി​നി​മ അ​വ​ത​രി​പ്പി​ച്ച് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി ലൊ​സാ​ഞ്ച​ലോ​സ് സ്വ​ദേ​ശി. ലീ ​ലോ​ച്ച്ല​ർ എ​ന്ന​യാ​ളാ​ണ് സ്തു​തി എ​ന്ന പെ​ണ്‍​കു​ട്ടി​യോ​ട് ത​ന്‍റെ മ​ന​സി​ലെ പ്ര​ണ​യം തു​റ​ന്ന് പ​റ​യാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കൂ​ട്ട് പി​ടി​ച്ച് അ​ൽ​പം വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റ് മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ഡി​സൈ​ന​റാ​യ ക​യാ​ൽ കൂ​മ്പ്സി​നൊ​പ്പം ചേ​ർ​ന്നാ​ണ് ലീ ​ഈ മ​നോ​ഹ​ര​മാ​യ ആ​നി​മേ​ഷ​ൻ ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ഒ​രു തീ​യ​റ്റ​റി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പ്രി​യ​ത​മ​യു​ടെ മു​ൻ​പി​ൽ ഈ ​വീ​ഡി​യോ അ​വ​ത​രി​പ്പി​ച്ച​ത്. വീ​ഡി​യോ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ലീ ​മു​ട്ട് കു​ത്തി നി​ന്ന് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും സ​ർ​പ്രൈ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ലീ ​ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. സ്തു​തി​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു ഇ​വ​ർ​ക്കു ചു​റ്റും തീ​യ​റ്റ​റി​ൽ ഇ​രു​ന്ന​ത്. സം​ഭ​വ​മെ​ല്ലാം ക​ണ്ട് കി​ളി​പോ​യ സ്തു​തി നി​റ​ഞ്ഞ മ​ന​സോ​ടെ ലീ​യെ മ​ന​സി​ൽ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

മ​ധു​ര​ക്കി​ഴ​ങ്ങും കാ​ര​റ്റും പെ​യ്തി​റ​ങ്ങു​ന്ന കാ​ട്ടു​തീ ക​രി​ച്ചു ചാ​ന്പ​ലാ​ക്കി​യ ഓ​സ്ട്രേ​ലി​യ​ൻ കാ​ടു​ക​ൾ; മ​നോ​ഹ​ര​കാ​ഴ്ച

കാ​ട്ടു​തീ ക​രി​ച്ചു ചാ​ന്പ​ലാ​ക്കി​യ ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ടു​ക​ളി​ൽ ഇ​പ്പോ​ൾ മ​ധു​ര​ക്കി​ഴ​ങ്ങു​ക​ളും കാ​ര​റ്റും പെ​യ്യു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു കി​ലോ​ഗ്രാം പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​കാ​ശ​ത്തു​നി​ന്നു പെ​യ്തി​റ​ങ്ങു​ന്ന​ത്. കാ​ട്ടു​തീ ക​ന​ത്ത നാ​ശ​ന​ഷ്ടം വി​ത​ച്ച ഓ​സ്ട്രേ​ലി​യ​യി​ലെ ദു​രി​ത​മേ​ഖ​ല​ക​ളി​ലെ ജീ​വി​ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ കി​ഴ​ങ്ങു​ക​ളും കാ​ര​റ്റും ആ​കാ​ശ​ത്തു​നി​ന്ന് ഇ​ട്ടു​ന​ൽ​കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ റോ​ക്ക് വാ​ല​ബി എ​ന്നാ​ണ് ഭ​ര​ണ​കൂ​ടം ഇ​തി​നു പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​ലാ​ണു ന്യൂ ​സൗ​ത്ത് വേ​ൽ​സ് അ​ധി​കൃ​ത​ർ പ​ച്ച​ക്ക​റി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. കാ​ട്ടു​തീ​യി​ൽ​നി​ന്നു ര​ക്ഷ​പെ​ട്ട മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ. വി​ത​റി​യ ഭ​ക്ഷ​ണം മൃ​ഗ​ങ്ങ​ൾ ക​ഴി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും പ​രി​സ്ഥി​തി മ​ന്ത്രി മാ​റ്റ് കീ​ൻ പ​റ​ഞ്ഞു.

Read More

പ്രാ​യ​ത്തി​നും ശ​രീ​ര​ത്തി​നും ഡ​ബി​ൾ വ​ലി​പ്പം; ഫ്ളോ​റി​ഡ​യെ ഞെ​ട്ടി​ച്ച മീ​ൻ ഇ​താ

മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് 50 വ​യ​സി​ല​ധി​കം പ്രാ​യ​മു​ള്ള മ​ത്സ്യം. ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ ജാ​സ​ണ്‍ ബോ​യി​ൽ എ​ന്ന​യാ​ളു​ടെ വ​ല​യി​ലാ​ണ് ഈ ​മീ​ൻ കു​ടു​ങ്ങി​യ​ത്. ഗ്രൂ​പ്പ​ർ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട മീ​നാ​യി​രു​ന്നു ഇ​ത്. ഫ്ളോ​റി​ഡ​യി​ലെ മ​ത്സ്യ-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ഇ​ദ്ദേ​ത്തെ തേ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ പി​ടി​കൂ​ടി​യ മീ​നി​ന്‍റെ പ്രാ​യ​ത്തെ​ക്കു​റി​ച്ച് ജാ​സ​ണ്‍ അ​റി​യു​ന്ന​ത്. ഏ​ക​ദേ​ശം 160 കി​ലോ​യി​ൽ അ​ധി​കം തൂക്കം ഈ ​മീ​നി​ന് ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ത്തി​ന്‍റെ ഒ​ട്ടോ​ലി​ത്ത്സ് പ​രി​ശോ​ധി​ച്ചാ​ണ് അ​ധി​കൃ​ത​ർ പ്രാ​യം നി​ശ്ച​യി​ച്ച​ത്.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ ബൈ​ക്ക് ഓ​ടി​ച്ചു; പി​താ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് പി​താ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ഒ​ഡീ​ഷ​യി​ലാ​ണ് സം​ഭ​വം. ഭൂ​വ​നേ​ശ്വ​റി​ന് സ​മീ​പ​മു​ള്ള ബ​രാം​ഗ് എ​ന്ന സ്ഥ​ല​ത്താ​ണ് കു​ട്ടി ബൈ​ക്ക് ഓ​ടി​ച്ച​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് പി​ടി​കൂ​ടി​യ ട്രാ​ഫി​ക് പോ​ലീ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. ഇ​വ​ർ കു​ട്ടി​യെ ട്രാ​ഫി​ക് മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. 26,000 രൂ​പ​യാ​ണ് ഇ​വ​ർ പി​ഴ തു​ക​യാ​യി വി​ധി​ച്ച​ത്. പോ​ലീ​സ് ബൈ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു.

Read More

അമിതമായി വെള്ളം കുടിക്കുന്നു; ഓ​സ്ട്രേ​ലി​യ​യി​ൽ 5,000ലേറെ ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വ​ച്ചു കൊ​ന്നു

ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​ന്ന തെ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കൊ​ന്നൊ​ടു​ക്കി​യ​ത് അ​യ്യാ​യി​ര​ത്തി​ലേ​റെ ഒ​ട്ട​ക​ങ്ങ​ളെ. അ​മി​ത​മാ​യി വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​ലാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് പ്രൊ​ഫ​ഷ​ണ​ല്‍ ഷൂ​ട്ട​ര്‍​മാ​രാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ വെ​ടി​വെ​ച്ചു കൊ​ന്ന​ത്. കാ​ട്ടു​തീ​യി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ 50 കോ​ടി​യി​ലേ​റെ മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. കാ​ട്ടു​തീ​യു​ടെ പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലാ​യി. വ​ര​ള്‍​ച്ച നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്ക് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ട്ട​ക​ങ്ങ​ള്‍ വ​ന്‍​തോ​തി​ല്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. തെ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്. 23000ത്തോ​ളം പേ​ർ താ​മ​സി​ക്കു​ന്ന ഓ​സ്‌​ട്രേ​ലി​യ​യി​ലെ എ​പി​വൈ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​ണ്. മ​നു​ഷ്യ​വാ​സ സ്ഥ​ല​ത്തേ​ക്ക് ഒ​ട്ട​ക​ങ്ങ​ൾ ക​യ​റി അ​മി​ത​മാ​യി വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​ണ്. ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​നവാ​ണ് പ്ര​ദേ​ശ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം ഒ​ട്ട​ക​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം എ​ന്നാ​ണ്…

Read More

പണിപാളി! എ​ടി​എം മെ​ഷി​ന് ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മോ​ഷ്ടി​ച്ചു; ക​ള്ള​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

എ​ടി​എം മെ​ഷി​ൻ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത് പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷി​ൻ. കോ​ൽ​ക്ക​ത്ത​യി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ പാ​സ്ബു​ക്ക് പ്രി​ന്‍റിം​ഗ് മെ​ഷി​ൻ ക​വ​ർ​ന്നെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജ് സ​ർ​ദാ​ർ എ​ന്ന​യാ​ൾ പി​ടി​ക്ക​പ്പെ​ട്ടു. എ​ടി​എം മെ​ഷി​ൻ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് താ​ൻ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​ന​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ.

Read More

ട്വി​റ്റ​റി​ൽ ഫോ​ളോ ചെ​യ്യു​ന്ന ആയിരം പേർക്ക് വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ കി​ടി​ല​ൻ സ​മ്മാ​നം

ത​ന്നെ ട്വി​റ്റ​റി​ൽ ഫോ​ളോ ചെ​യ്യു​ന്ന 1,000 പേ​ർ​ക്ക് 9,000 ഡോ​ള​ർ ന​ൽ​കു​വാ​നൊ​രു​ങ്ങി ജ​പ്പാ​നി​ലെ പ്ര​മു​ഖ ബി​സി​ന​സ്കാ​ര​ൻ. ആ​കെ മൊ​ത്ത​ത്തി​ൽ 90 ല​ക്ഷം ഡോ​ള​റാ​ണ് ഇ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. യു​സാ​ക്കു മാ​സാ​വ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. മു​ൻ​പ് 57.2 ദ​ശ​ല​ക്ഷം ഡോ​ള​ർ മു​ട​ക്കി പെ​യി​ന്‍റിം​ഗ് വാ​ങ്ങി​യും ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ സ്പെ​യ്സ് എ​ക്സി​ന്‍റെ ച​ന്ദ്ര​നി​ലേ​ക്കു​ള്ള ആ​ദ്യ യാ​ത്ര​യി​ലെ എ​ല്ലാ സീ​റ്റു​ക​ളും ബു​ക്ക് ചെ​യ്തും പ്ര​ശ​സ്തി നേ​ടി​യ ആ​ളാ​ണ് യു​സാ​ക്കു മാ​സാ​വ. ജ​നു​വ​രി​യി​ൽ 1ന് ​അ​ദ്ദേ​ഹം ന​ട​ത്തി​യ ട്വീ​റ്റ്, റീ​ട്വീ​റ്റ് ചെ​യ്ത 1000 പേ​ർ​ക്കാ​ണ് ഈ ​സ​മ്മാ​നം ല​ഭി​ക്കു​ക. താ​ൻ സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​രു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​ന്ന് ലോ​ക​ത്ത് ഉ​യ​രു​ന്ന ചി​ന്ത​ക​ളി​ലൊ​ന്നാ​ണ് എ്ല്ലാ​വ​ർ​ക്കും അ​ടി​സ്ഥാ​ന വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ൻ പ​ണം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നു മു​ൻ​പ് 2019ൽ ​ട്വി​റ്റ​റി​ലെ 100 ഫോ​ളോ​വ​ർ​മാ​ർ​ക്ക് 925,000…

Read More