ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരനുമായി എലിസബത്ത് രാജ്ഞി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. ബ്രിട്ടനിലെ പ്രഭുപദവി ഒഴിവാക്കാനും പൊതുജീവിതം ഉപേക്ഷിക്കാനുമുള്ള ഹാരിയുടെയും ഭാര്യ മേഗന്‍ മാര്‍കലിന്‍ററും തീരുമാനത്തിന് ഒടുവില്‍ രാജ്ഞിയുടെ അംഗീകാരമായി. ഇരുവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി ജീവിക്കാനും അനുമതി നല്‍കുന്നതായി രാജ്ഞി വ്യക്തമാക്കി. രാജ്ഞി, മകനും അവകാശിയുമായ ചാള്‍സ് രാജകുമാരന്‍, ചാള്‍സിന്‍റെ മക്കളായ വില്യം, ഹാരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കിഴക്കന്‍ ഇംഗ്ളണ്ടിലെ നോര്‍ഫോക്കിലായിരുന്നു യോഗം. ചര്‍ച്ച ഏറെ ക്രിയാത്മകമായിരുന്നെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി. ഹാരിക്കും മേഗനും എല്ലാ പിന്തുണയും നല്‍കും. രാജകുടുംബത്തിലെ ചുമതലകളുമായി ഇരുവരും ഇവിടെത്തന്നെ തുടരണമെന്നായിരുന്നു ആഗ്രഹമെങ്കിലും അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തെ അംഗീകരിക്കുന്നെന്നും രാജ്ഞി പറഞ്ഞു. കിരീടാവകാശി ചാള്‍സിന്‍റേയും മുന്‍ ഭാര്യ ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകന്‍ ഹാരി 2016 ലാണ് മേഗന്‍ മാര്‍കലിനെ മിന്നുകെട്ടിയത്. സസെക്സ് പ്രഭുവും…
Read MoreCategory: NRI
അവള്‍ ഞങ്ങളുടെ സല്‌പേര് നശിപ്പിച്ചു ! എന്‍വൈപിഡി ചാരിറ്റി ഫണ്ടില്‍ നിന്നു നാലു ലക്ഷം ഡോളര്‍ മോഷ്ടിച്ചു; ട്രഷറര്‍ക്ക് രണ്ടുവര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (എന്‍വൈപിഡി) ചാരിറ്റി ഫണ്ടില്‍ നിന്ന് നാലു ലക്ഷത്തില്‍ കൂടുതല്‍ ഡോളര്‍ മോഷ്ടിച്ച ട്രഷറര്‍ ലോറന്‍ ഷാന്‍ലിയെ (69) രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. അവള്‍ ഞങ്ങളുടെ സല്‌പേര് നശിപ്പിച്ചു എന്നാണ് ചാരിറ്റി ഫണ്ട് പ്രസിഡന്റ് കാത്‌ലീന്‍ വിജിയാനോ ലോറന്‍ ഷാന്‍ലിയെക്കുറിച്ച് പറഞ്ഞത്. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് എന്‍.വൈ.പി.ഡി ചാരിറ്റി ഫണ്ട്. ആ ഫണ്ടിന്റെ ട്രഷറര്‍ സ്ഥാനത്തിരുന്നുകൊണ്ടാണ് ലോറന്‍ ഷാന്‍ലി 400,000 ഡോളറില്‍ കൂടുതല്‍ അടിച്ചു മാറ്റിയത്. 9/11 ന് ശേഷം കാന്‍സര്‍ രോഗത്തിന് ചികിത്സ തേടുന്ന വിജിയാനോ ചാരിറ്റിയെ കൂടുതല്‍ ഫലവത്താക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും, ഷാന്‍ലിയെ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. സംഘടനയില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്‍ വൈ പി ഡി ഓഫീസര്‍ കൂടിയായ വിജിയാനോ പറഞ്ഞു. 2010 മുതല്‍ 2017…
Read Moreഭാര്യയെ വെടിവച്ചു കൊന്നു! പുതുവർഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
ഹണ്ട്സ്‍വില്ല: പുതുവർഷത്തിലെ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്സസിലെ ഹണ്ട്സ്‍വില്ല ജയിലിൽ ജനുവരി 15 നു വൈകിട്ടു 6.30 നു നടപ്പാക്കി. മിസിസിപ്പിയിൽ നിന്നുള്ള ജോൺ ഗാർഡറുടേതായിരുന്നു വധശിക്ഷ. 2005 ലായിരുന്നു സംഭവം. വിവാഹബന്ധം വേൾപ്പെടുത്താൻ തീരുമാനിക്കുന്നതിനിടെ നോർത്ത് ടെക്സസിൽ ഭാര്യ റ്റാമി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി കട്ടിലിൽ ഇരിക്കുകയായിരുന്ന ഭാര്യയെ വെടിവച്ചു കൊന്ന കേസിലാണ് ഇയാളെ വധശിക്ഷക്കു വിധിച്ചത്. ജീവിച്ചിരിക്കുമ്പോൾ വിവാഹബന്ധം വേർപെടുത്താൻ സമ്മതിക്കില്ല എന്ന് പറഞ്ഞതിനാലാണ് ഭർത്താവ് ജോണ്‍ ഗാർഡനർ (64) വെടിയുതിര്‍ത്തത്. റ്റാമി ജോണിന്‍റെ അഞ്ചാമത്തെ ഭാര്യയായിരുന്നു. 1999 ലായിരുന്നു വിവാഹം. ഭാര്യമാരെ ക്രൂരമായി മര്‍ദിക്കുക എന്നത് ഇയാൾക്ക് വിനോദമായിരുന്നു.വധശിക്ഷക്കെതിരെ സമർപ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. മാരകമായ വിഷമിശ്രിതം സിരകളിലേയ്ക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കകം മരണം സ്ഥീകരിച്ചു. വധശിക്ഷ നടപ്പാക്കുന്നതിൽ അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് ടെക്സസ്. 2019ൽ ആകെ അമേരിക്കൻ നടപ്പാക്കിയ…
Read Moreഭാര്യയേയും മൂന്നു മക്കളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ഫ്ലോറിഡ: ഡിസ്നി വേള്‍ഡ് നിര്‍മിച്ച ഫെയറി ടെയില്‍ പരിസരത്തിനുസമീപം ഭാര്യയെയും മൂന്നു മക്കളെയും വളര്‍ത്തുനായയേയും കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചതായി ഓസ്‌കോല കൗണ്ടി ഷെരീഫ് റസ് ഗിബ്‌സണ്‍ ബുധനാഴ്ച പറഞ്ഞു. 44 കാരനായ ഭർത്താവ് ആന്‍റണി ടോഡിനെതിരെ നിരവധി നരഹത്യകള്‍, മൃഗങ്ങളോട് ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ അവ ഭാര്യ മേഗന്‍ ടോഡും ദമ്പതികളുടെ മൂന്നു മക്കളായ അലക് (13), ടെയ്‌ലര്‍ (11), സോ (4) എന്നിവരുടേതുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കാം സംഭവം നടത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കുടുംബത്തെ കാണാതായതില്‍ ആശങ്കാകുലരായ ചില ബന്ധുക്കൾ നൽകിയ പരാതി പ്രകാരം ഫെഡറല്‍ അന്വേഷകര്‍ വാറണ്ട് നല്‍കാന്‍ തിങ്കളാഴ്ച വീട്ടിലെത്തിയപ്പോള്‍ ആന്‍റണി ടോഡ് തന്നെയാണ് വാതില്‍ തുറന്നതെന്ന് ഗിബ്സണ്‍ പറഞ്ഞു. വീടിനകത്ത്…
Read Moreകടുത്ത വരൾച്ച ; അമിതമായി വെള്ളം കുടിക്കുന്നു; ഓസ്ട്രേലിയയിൽ 5,000ലേറെ ഒട്ടകങ്ങളെ വെടിവച്ചു കൊന്നു
സിഡ്നി: കടുത്ത വരൾച്ച നേരിടുന്ന തെക്കൻ ഓസ്ട്രേലിയയിൽ അഞ്ച് ദിവസത്തിനിടെ കൊന്നൊടുക്കിയത് അയ്യായിരത്തിലേറെ ഒട്ടകങ്ങളെ. അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നത്. ഹെലികോപ്റ്ററിൽ നിന്ന് പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നത്. കാട്ടുതീയിൽ ഓസ്ട്രേലിയയിൽ 50 കോടിയിലേറെ മൃഗങ്ങൾ ചത്തൊടുങ്ങിയെന്നാണ് കണക്കുകൾ. കാട്ടുതീയുടെ പിന്നാലെ ഓസ്ട്രേലിയയുടെ പലഭാഗങ്ങളും കടുത്ത വരൾച്ചയിലായി. വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതോടെയാണ് ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിൽ എത്തിയത്. തെക്കൻ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളെയാണ് വരൾച്ച രൂക്ഷമായി ബാധിച്ചത്. 23000ത്തോളം പേർ താമസിക്കുന്ന ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് ഇപ്പോൾ വരള്‍ച്ച രൂക്ഷമാണ്. മനുഷ്യവാസ സ്ഥലത്തേക്ക് ഒട്ടകങ്ങൾ കയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് പരാതികൾ വ്യാപകമാണ്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധവാണ് പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാനാണ് അധികൃതരുടെ തീരുമാനം…
Read Moreറാസല്‍ഖൈമയിൽ മലയാളി ബാലിക പനി ബാധിച്ചു മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിൽ അഞ്ചു വയസുകാരി മലയാളി ബാലിക പനി ബാധിച്ചു മരിച്ചു. തൃശൂര്‍ അഞ്ചേരി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിന് ജോസഫിന്റെയും ജിനി ജോബിന്റെയും മകള്‍ ദിയ റോസ് ആണ് മരിച്ചത്. റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ കെജി ടു വിദ്യാർഥിയായിരുന്നു ദിയ. ഞായറാഴ്ച വൈകുന്നേരം പനിയെതുടർന്നു ശാം ആശുപത്രിയിൽ ദിയയെ പ്രവേശിപ്പിച്ചു. പനി മൂർച്ഛിച്ചതിനെ തുടർന്ന് റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടോടെ മരണം സംഭവിച്ചു. നാലര വയസുകാരൻ ജോൺ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്. പിതാവ് ജോബിൻ റാസല്‍ഖൈമ സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുകയാണ്.
Read Moreജോലിക്കെത്തിയില്ല; ജർമൻ മന്ത്രിയുടെ ഭർത്താവിന്‍റെ ജോലി തെറിച്ചു
ബർലിൻ: നിയമം നിയമത്തിന്‍റെ വഴിയ്ക്കുതന്നെ നീങ്ങി. ഭാര്യ മന്ത്രിയായിട്ടും കാര്യമില്ല, ഭർത്താവിന്‍റെ ജോലി തെറിച്ചു. സംഭവം ജർമനിയിലാണ്. ജോലിയ്ക്ക് എത്താത്തതിന്‍റെ കാരണത്താൽ കുടുംബക്ഷേമ മന്ത്രി ഫ്രാൻസിസ്ക്ക ഗിഫിയുടെ(എസ്പിഡി) ഭർത്താവ് കാർസ്റ്റണ്‍ ഗിഫിയുടെ ജോലി പോയി. 2019 ഡിസംബർ 12 ന് ബർലിൻ അഡ്മിനിസ്ട്രേറ്റീവ് കോടതി നടത്തിയ വിധി കഴിഞ്ഞദിവസമാണ് മാധ്യമങ്ങൾക്ക് വാർത്തയായി ലഭിച്ചത്. വിധിന്യായത്തിൽ കാർസ്റ്റണ്‍ ഗിഫിയെ സേവനത്തിൽ നിന്ന് നീക്കം ചെയ്തതായിട്ടാണ് പറയുന്നത്. മൃഗവൈദ്യനായ ഗിഫി ആരോഗ്യസാമൂഹിക കാര്യങ്ങളുടെ സ്റേററ്റ് ഓഫീസിലെ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഒരു മൃഗവൈദ്യൻ എന്ന നിലയിൽ ജോലിയിൽ കൃത്യനിഷ്ഠയില്ലായ്മയും, നടത്താത്ത യാത്രയുടെ പേരിൽ യാത്രബത്ത വാങ്ങിയെന്നുമുള്ള ആരോപണം ശരിവച്ചുള്ള നടപടിയാണ് ജോലി തെറിയ്ക്കാൻ കാരണമായത്. മന്ത്രി ഫ്രാൻസിസ്ക ഗിഫിയ്ക്ക് എതിരെ മുൻപ് ആരോപണം ഉയർന്നിരുന്നു. ഡോക്ടറേറ്റ് എടുക്കാൻ വളഞ്ഞവഴി തേടിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നു കണ്ടെത്തിയ ആശ്വാസത്തിലിയ്ക്കുന്പോഴാണ് ഭർത്താവിനെ കോടതി…
Read Moreബൈബിൾ പഠന തർക്കം! വെർജിനിയ ദന്പതികൾ ധാരണയിലെത്തി
വെർജിനിയ: എവർഗ്രീൻ സീനിയർ ലിവിംഗ് അപ്പാർട്ടുമെന്‍റിലെ ഒരു മുറിയിൽ നടന്നുവന്നിരുന്ന ബൈബിൾ ക്ലാസ് അധികൃതർ നിർത്തിവച്ചതിനെതിരെ വൃദ്ധ ദന്പതിമാർ സമർപ്പിച്ച പരാതി ഒത്തുതീർപ്പായതായി അറ്റോർണി ലിയ പറ്റേഴ്സൺ അറിയിച്ചു. ഇതനുസരിച്ച് റൂമിൽ നടന്നുവന്നിരുന്ന ബൈബിൾ പഠനം ആഴ്ചയിൽ ഒരു ദിവസമായി നിജപ്പെടുത്തിയതായി അറ്റോർണി പറഞ്ഞു. അതേസമയം കഴിഞ്ഞ വർഷത്തെ ബൈബിൾ പഠനം നിരോധിച്ചുകൊണ്ട് ഡിപ്പാർട്ട്മെന്‍റ് അധികൃതർ ഉത്തരവും പുറപ്പെടുവിച്ചു. ബൈബിൾ ക്ലാസ് നടത്തിയതിന്‍റെ പേരിൽ കെൻ, ലി ഹൂഗ് എന്നിവരെ അപ്പാർട്ടുമെന്‍റിൽനിന്നും പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു ഇതിനെതിരെ ഫസ്റ്റ് ലിബർട്ടി ലൊ ഫേമാണ് ലൊ സ്യൂട്ട് ഫയൽ ചെയ്തത്. വിശ്വാസ സംരക്ഷണത്തിനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു കേസ്. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreഫ്ളാറ്റിന്റെ ഷെയ്ഡിൽ കൂടി പിഞ്ചു കുഞ്ഞിന്റെ സാഹസിക നടത്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഭൂമിയിലെ ഏത് ആനന്ദത്തേക്കാളും ആനന്ദമാണ് കുട്ടിക്കുറുമ്പുകൾ. എന്നാൽ കണ്ണൊന്നു തെറ്റിയാൽ കൈവിട്ടുപോകുന്ന കുട്ടിക്കുറുമ്പുകൾ നെഞ്ചിൽ തീകോരിയിട്ടെന്നുംവരും. സ്പെയിനിലെ വിനോദസഞ്ചാര മേഖലയായ ടെനെറൈഫിലുള്ള പ്ലായ പാരായിസോയിൽനിന്നുള്ള കാഴ്ച ഇത്തരത്തിലൊന്നാണ്. ബഹുനില കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തിറങ്ങിയ പിഞ്ച് കുഞ്ഞ് ഷെയ്ഡിലൂടെ ഓടിക്കളിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരുടേയും നെഞ്ചിടിപ്പിനെ പിടിച്ചുനിർത്തും. മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് ഇത്തിരിപ്പോന്ന പെൺകുഞ്ഞ് ബഹുനില ഫ്ളാറ്റിന്റെ നാലാം നിലയിലെ ജനാലവഴി കെട്ടിടത്തിന്റെ ഷെയ്ഡിൽ ഇറങ്ങിയത്. ഒരടിപോലും വീതിയില്ലാത്ത ഷെയ്ഡിലൂടെ ഓടി ബാൽക്കണിയിലേക്കുപോകുന്ന കുട്ടിക്ക് ഇവിടെ കയറിപ്പറ്റാനാവുന്നില്ല. ഉടനെ തിരിച്ചോടി ജനാലവഴി മുറിക്കുള്ളിലേക്ക് പ്രവേശിക്കാനും ശ്രമിക്കുന്നു. കാലൊന്ന് തെറ്റിയാൽ നാല് നിലകളുടെ താഴ്ചയിലേക്കാവും വീഴുക എന്നൊന്നും അറിയാതെയാണ് ഈ കുരുന്നിന്റെ വികൃതി. ഫ്ളാറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സംഭവംകണ്ട വിനോദ സഞ്ചാരികളിൽ ഒരാൾ വേഗം ഓടി സുരക്ഷാ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. വിനോദ സഞ്ചാരത്തിനായി…
Read Moreഹെൽമറ്റ് ധരിച്ച് വളർത്ത് നായയുടെ രസികൻ ബൈക്ക് സവാരി
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന രണ്ട് പേരും നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നത് വളരെ സുപ്രധാനമായ നിയമമാണ്. ഇപ്പോഴിത ഈ നിയമം മനുഷ്യൻ മാത്രമല്ല മൃഗങ്ങളും അനുസരിക്കുന്നുണ്ടെന്നുള്ളതിന്റെ ദൃശ്യങ്ങളാണ് ഏറെ വൈറലാകുന്നത്. തമിഴ്നാട്ടിലാണ് സംഭവം. വളരെ തിരക്കേറിയ റോഡിലൂടെ ഉടമ തന്റെ വളർത്തുനായയെ ഹെൽമറ്റ് ധരിപ്പിച്ച് ബൈക്കിന്റെ പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സോഷ്യൽമീഡിയയിൽ കൈയടി നേടുന്ന ദൃശ്യങ്ങൾക്ക് പ്രതികരണമായി നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്.
Read More