ഇന്ത്യാന: യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ഇവിടെയുള്ള ഇന്ത്യൻ കമ്യൂണിറ്റിയും. ജനുവരി 21 മുതൽ കാണാതായ ആൻ റോസിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാന്പസിനു സമീപമുള്ള സെന്റ് മേരീസ് തടാകത്തിൽ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയിൽ നിന്നുള്ള ആൻ റോസിന്റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് റവ. ജോൺ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാന്പസിനു സമീപമുള്ള കോൾമാൻ മോർസിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടര്‍ന്നു വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ആൻറോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി സൂചനയില്ല. അടുത്ത ദിവസം ലഭിക്കുന്ന ഒട്ടോപ്സി ഫലം പുറത്തു വന്നാലെ ഇക്കാര്യത്തിൽ കൃത്യതവരൂ. ആൻറോസിനെ കാണാതായതു മുതൽ സുഹൃത്തുക്കളും കോളജ് അധികൃതരും വളരെ ആശങ്കയിലായിരുന്നു.…
Read MoreCategory: NRI
മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം അമേരിക്കന്‍ യുണിവേഴ്സിറ്റി തടാകത്തില്‍
ഇന്ത്യാന: ജനുവരി 21 മുതല്‍ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടര്‍ഡാം സീനിയര്‍ വിദ്യാര്‍ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) ജനുവരി 24നു വെള്ളിയാഴ്ച ഉച്ചയോടെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാമ്പസിനു സമീപമുള്ള സെന്റ് മേരിസ് തടാകത്തില്‍ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയില്‍ നിന്നുള്ള ആന്‍ റോസിന്റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് റവ ജോണ്‍ സ്ഥിരീകരിച്ചു ചൊവ്വാഴ്ച വൈകിട്ട് കാമ്പസിനു സമീപമുള്ള കോള്മാന് മോര്‍സിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു ആന്‍ റോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.. 2016ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്കൂളില്‍ നിന്നാണു ആന്‍ റോസ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് . ഹൈസ്കൂള്‍ ലെവലില്‍ നാഷനല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയ ആന്‍ റോസ് ,നല്ലൊരു ഫ്ളൂട്ട് വിദഗ്ധ കൂടിയാണ്. ഇടവക പള്ളിയിലും സജീവമായിരുന്നു. ആന്റോസിന്റെ മാതാപിതാക്കള്‍ എറണാംകുളത്തു…
Read Moreഅമ്മയുടെ ചിതാഭസ്മം കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വിറ്റു; യുവാവും കാമുകിയും അറസ്റ്റിൽ
വിസ്കോണ്‍സിന്‍: അമ്മയുടെ ചിതാഭസ്മം കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വിറ്റ യുവാവിനേയും കാമുകിയേയും പോലീസ് അറസ്റ്റു ചെയ്തു. വിസ്കോണ്‍സിനിലാണ് സംഭവം. മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് രഹസ്യാന്വേഷണ പോലീസ് വേഷം മാറി ഉപഭോക്താവായി എത്തിയത്. വിലയുറപ്പിച്ചതിനുശേഷം കുറച്ച് കഞ്ചാവ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥന് വീണ്ടും തിരിച്ചെത്തി, കഞ്ചാവ് വാങ്ങി. എന്നാല്‍, തുടര്‍ന്നു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലില്‍ കഞ്ചാവും 70 ഗ്രാം മരുന്ന്, എംഡിഎംഎ, ബോംഗ്സ്, മയക്കുമരുന്ന് തൂക്കാനുള്ള തുലാസ് തുടങ്ങിയവ കണ്ടെത്തി. തുടര്‍ന്നാണ് ഓസ്റ്റിന്‍ ഷ്രോഡറും (26) കാമുകി കെറ്റ്ലിന് ഗെയ്ഗറും (21) അറസ്റ്റിലായത്. അജ്ഞാതമായ ഏതോ പൗഡര്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതില്‍ സംശയം തോന്നിയ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അത് തന്റെ അമ്മയുടെ ചിതാഭസ്മമാണെന്ന് ഷ്രോഡര്‍ പറഞ്ഞത്. കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വില്‍ക്കാനാണത്രേ അത് സൂക്ഷിച്ചിരിക്കുന്നത്. മയക്കുമരുന്നു വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കുക,…
Read Moreമണൽത്തരിയുടെ വലുപ്പമേയുള്ളൂ ! ലോകത്തിലെ ആദ്യ ജീവനുള്ള റോബോട്ട് യാഥാര്‍ഥ്യമായി
മാസച്യുസിറ്റ് : ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ഥ്യമായി. യുഎസിലെ മാസച്യുസിറ്റ്സിലുള്ള ടഫ്സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ടിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണു ശാസ്ത്രലോകത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാവുന്ന കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. മണൽത്തരിയുടെ വലുപ്പമേയുള്ളൂ സെനോബോട്ടിന്. റോബട്ടെന്നോ ജീവിയെന്നോ വിളിക്കാനാവില്ല. ഭൂമിയിൽ ജീവന്റെ പുതിയ രൂപം എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിനുള്ളിൽ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസം നീക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സൂക്ഷ്മമാലിന്യങ്ങൾ നീക്കാനും സെനോബോട്ട് ഉപയോഗിക്കാം. ആഫ്രിക്കൻ തവളയുടെ ഹൃദയത്തിൽ നിന്നും ചർമത്തിൽ നിന്നുമുള്ള മൂലകോശങ്ങൾ എടുത്തു നിർമിച്ച സെനോബോട്ട് ജീവനുള്ള, പ്രോഗ്രാം ചെയ്യാവുന്ന ‘യന്ത്രം’ ആണ്.പ്രോഗ്രാം ചെയ്യുന്നത് കോശങ്ങളെത്തന്നെയാണെന്നു മാത്രം. ഇവയെ രണ്ടായി മുറിച്ചാൽ നിമിഷങ്ങൾക്കകം കൂടിച്ചേർന്നു പഴയരൂപത്തിലാകും. 7 ദിവസം വരെ മാത്രം ആയുസുള്ള ഇവ, ദൗത്യം അവസാനിച്ചു കഴിഞ്ഞാൽ പ്രകൃതിയിൽ അലിഞ്ഞുചേരുകയും ചെയ്യും. ഈ ജീവിതചക്രം…
Read Moreആ ദിവസം മകളുടെ സ്കൂളില്‍ ചെന്നില്ല! നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റില്‍ ശ്വാസം മുട്ടി മരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. തന്റെ ആറു വയസുള്ള മകളുടെ സ്കൂളിനു ശേഷമുള്ള പ്രോഗ്രാമില്‍ സഹായിക്കേണ്ടതായിരുന്നു കെല്ലി ഓവന് (27) എന്ന മാതാവ്. എന്നാല്‍, പകരം ഫാര്‍മിംഗ്ഡേലിലുള്ള വീടിനുള്ളില്‍ കിടക്കയില്‍ മരിച്ചുകിടക്കുന്നതാണ് കുടുംബക്കാര് കണ്ടത്. സാധാരണയായി കെല്ലി ഓവന് മകളുടെ സ്കൂളിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനു പോകാറുണ്ടായിരുന്നു. പക്ഷെ, അന്നേ ദിവസം കെല്ലിയെ സ്കൂളില്‍ കണ്ടില്ലെന്ന് നാസാവു പോലീസ് ഡിറ്റക്റ്റീവ് ലഫ്റ്റനന്റ് സ്റ്റീഫന്‍ ഫിറ്റ്സ്പാട്രിക് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെല്ലിയുടെ മാതാപിതാക്കള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകളുടെ കാര്‍ വീട്ടുമുറ്റത്ത് കണ്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത്യാഹിത നമ്പര്‍ 911 ല്‍ വിളിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കെല്ലി മരിച്ച വിവരം അറിയുന്നത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് മെഡിക്കല്‍ എക്സാമിനര്‍ സ്ഥിരീകരിച്ചു. മാതാപിതാക്കളോടും സഹോദരനോടുമൊപ്പമാണ് കെല്ലിയും…
Read Moreഇന്റേണ്ഷിപ്പിനെത്തി മൂന്നാം നാൾ നാസയെ ഞെട്ടിച്ച് 17കാരൻ
ഇന്റേണ്‍ഷിപ്പിന് വന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തത്തിൽ അത്ഭുതപ്പെട്ട് നാസ. നാസയുടെ ഗൊദാർദ് സ്പേസ് ഫ്ളൈറ്റ് സെന്ററിൽ ഇന്റെണ്‍ഷിപ്പിന് വന്ന 17കാരൻ വൂൾഫ് കുക്കിയർ എന്ന വിദ്യാർഥിയാണ് പുതിയ ഗ്രഹത്തെ കണ്ടെത്തി നാസയെ വിസ്മയിപ്പിച്ചത്. ന്യൂയോർക്കിലെ സ്കാർഡേലിൽ ഹൈസ്കൂൾ വിദ്യാർഥിയാണ് വൂൾഫ്. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലെറ്റ് നൽകുന്ന ചിത്രങ്ങളെ നിരീക്ഷിക്കുക എന്നതായിരുന്നു ഫ്ളൈറ്റ് സെന്ററിൽ നിന്നും വൂൾഫിന് ലഭിച്ച ജോലി. ഇന്റെണ്‍ഷിപ്പിന്റെ മൂന്നാം ദിനമാണ് ഏറെ നിർണായകമായ കണ്ടുപിടുത്തം വൂൾഫ് നടത്തിയത്. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലെറ്റ് നൽകുന്ന ചിത്രങ്ങളെ നിരീക്ഷിച്ച വൂൾഫ് രണ്ട് നക്ഷത്രങ്ങളുടെ പ്രകാശത്തെ എന്തോ ഒന്ന് മറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തി. തന്റെ സംശയം വൂൾഫ് മുതിർന്ന ഗവേഷകരുമായി പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവിടെ ടിഒഐ 1338 എന്ന ഗ്രഹം ഇവിടെയുണ്ടെന്ന് സ്ഥിരീകരിച്ചു. ഏകദേശം ഭൂമിയേക്കാൾ 6.9 മടങ്ങ് വലുതാണ് ഈ ഗ്രഹം.
Read Moreബുർജ് ഖലീഫയിൽ മിന്നലിന്റെ മണിമുത്തം
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ മിന്നലിന്റെ മണിമുത്തം!. വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കിടെയാണ് ദുബായിയുടെ അഭിമാനസ്തംഭമായ ബുർജ് ഖലീഫയിൽ മിന്നൽസ്പർശമേറ്റത്. മഴയും മിന്നലും തീർത്ത ചായക്കൂട്ട് പശ്ചാത്തലമാക്കി സൊഹൈബ് അൻജും എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫർ ഈ ദൃശ്യം തന്റെ കാമറയിൽ ഭദ്രമാക്കിയതോടെ പിറന്നത് പുതുവർഷത്തിലെ വൈറൽ ചിത്രം. ഏഴു വർഷത്തിലേറെയായി താൻ ഇത്തരമൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സൊഹൈബ് പറഞ്ഞു. മിന്നൽ പശ്ചാത്തലത്തിലുള്ള ബുർജ് ഖലീഫയുടെ ചിത്രം നേരത്തെയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Read Moreതലവര മാറ്റിയ വര; താരമായി ഡെലിവറി ബോയി
ഓണ്‍ലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്തു വരുത്തുന്നത് ഇന്ന് നഗരങ്ങളിലെ സാധാരണ കാഴ്ചയാണ്. ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനികളിലെ നിരവധി ഡെലിവറി ബോയ്കളെ ഇന്നു നഗരങ്ങളിൽ കാണാം. കന്പനിയുടെ പേരെഴുതിയ ബാഗുമായി പോകുന്ന അവരുടെ ജീവിതത്തെക്കുറിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നവരോ ഭക്ഷണം വിതരണം ചെയ്യുന്ന കന്പനിയോ ചിന്തിക്കാറില്ലെന്നുള്ളതാണ് സത്യം. ഭക്ഷണവിതരണം നടത്തുന്നവരിൽ നല്ലൊരു ശതമാനവും പാർട്ട്ടൈം ജോലിയായി ചെയ്യുന്നവരാണ്. ഇത്തരത്തിലൊരു ഡെലിവറി ബോയിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനിയായ സ്വിഗ്ഗിയുടെ മുംബൈ നഗരത്തിലെ ഡെലിവറി ബോയിയാണ് വിശാൽ സംജിസ്കർ. കഴിഞ്ഞ ദിവസം ഓർഡർ വിതരണത്തിനായി ഒരു കസ്റ്റമറിന്റെ അടുത്തു ചെന്നതാണ് വിശാലിന്റെ ജീവിതം മാറ്റിമറിച്ചത്. നിഖിൽ ജോർജ് എന്നയാൾ ഓർഡർ ചെയ്ത ഭക്ഷണം നൽകനായാണ് വിശാൽ എത്തിയത്. ഭക്ഷണം നൽകുന്നതിനിടെയാണ് നിഖിലിനോട് വിശാൽ ഒരു ചോദ്യം ചോദിച്ചത്. താനൊരു ആർട്ടിസ്റ്റാണെന്നും പെയിന്റിംഗ് നടത്താനുണ്ടോയെന്നുമായിരുന്നു വിശാലിന്റെ ചോദ്യം.…
Read Moreകൊക്കിൽ നിറച്ച സ്നേഹം; മീനുകൾക്ക് തീറ്റ നൽകി താറാവ്; വീഡിയോ
മീനുകൾക്ക് തീറ്റ നൽകുന്ന താറാവിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഹിറ്റാകുന്നു. ബ്രസീലിലെ പ്രശസ്തനായ മത്സ്യത്തൊഴിലാളിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. താറാവിന് തീറ്റ നിറച്ച പാത്രം വെള്ളത്തിനു മുകളിലാണ്. പാത്രത്തിനുള്ളിൽ നിൽക്കുന്ന താറാവുകളിലൊന്ന് തീറ്റ കൊക്കിൽ കൊത്തിയെടുത്ത് മീനുകൾക്ക് നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മീനുകൾ ഓരോരുത്തരായി വന്ന് തീറ്റ സ്വീകരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്.
Read Moreരാജാവിനെപ്പോലെ റിപ്പോർട്ടിംഗ്; കൈയടി നേടി മാധ്യമപ്രവർത്തകൻ
രാജാവിനെ പോലെ തലപ്പാവും ആഭരണങ്ങളും ധരിച്ച് കൈയിൽ വാളുമേന്തി പരിചാരകരോടൊപ്പം വാർത്ത റിപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തകൻ. പാക്കിസ്ഥാനിലെ ജിയോ ന്യൂസ് റിപ്പോർട്ടറായ ഇയാളുടെ പേര് അമിൻ ഹഫീസ് എന്നാണ്. ലാഹോറിലെ ചരിത്രപ്രാധാന്യമുള്ളള കോട്ടയിൽ വച്ച് നടന്ന ഒരു വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കുവാനാണ് അദ്ദേഹം വേറിട്ട മാർഗം സ്വീകരിച്ചത്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ അപകടാവസ്ഥ നേരിടുന്ന ചരിത്ര സ്മാരകമാണിത്. നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഇവിടെ വിവാഹം നടത്തിയത്. ഇതിന് മുൻപ് കഴുതയുടെ പുറത്തിരുന്ന് സഞ്ചരിച്ചുകൊണ്ട് വാർത്ത റിപ്പോർട്ട് ശ്രദ്ധനേടിയയാളാണ് അമിൻ ഹഫീസ്. വാർത്ത തയാറാക്കുവാൻ വേറിട്ട മാർഗം സ്വീകരിക്കുന്ന ഇദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹമാണ്. #Pakistan Famous reporter amin hafeez in action #PTC pic.twitter.com/VJe7VQPJWA — Ghulam Abbas Shah (@ghulamabbasshah) January 14, 2020
Read More