പാ​ൽ​ചു​രം ചു​രം​പാ​ത വീ​ണ്ടും ത​ക​ർ​ന്നു: വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ യാ​ത്ര ദു​രി​ത​ത്തി​ൽ

കേ​ള​കം: ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ പാ​ൽ​ചു​രം ചു​രം​പാ​ത വീ​ണ്ടും ത​ക​ർ​ന്നു. ചു​ര​ത്തി​ലെ ചെ​കു​ത്താ​ൻ റോ​ഡി​ന് സ​മീ​പ​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ഒ​ലി​ച്ചു പോ​യി ക​ല്ലും മെ​റ്റ​ലും ഇ​ള​കി​മാ​റി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചും സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ടു​ത്ത യാ​ത്രാ​ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും പോ​കു​ന്ന പ്ര​ധാ​ന പാ​ത യാ​യ​തി​നാ​ൽ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി, കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​റോ​ഡി​നെ ആ​ശ്ര​യി​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന​തി​നാ​ൽ കു​ഴി​ക​ളു​ടെ ആ​ഴം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

അ​ടു​ത്തി​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ റോ​ഡ് വീ​ണ്ടും ത​ക​ർ​ന്ന​ത് അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

റോ​ഡി​ന്‍റെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തി​യും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ശാ​സ്ത്രീ​യ​മാ​യ ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഒ​രു​ക്കി​യും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment