ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് പാമ്പ് സ്വന്തം വാൽ വിഴുങ്ങുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പെൻസിൽവാനിയയിലെ ഒരു പാമ്പ് വളർത്തൽ കേന്ദ്രത്തിലാണ് സംഭവം. ഇവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഭക്ഷണമാണെന്ന് കരുതിയാണ് പാമ്പ് സ്വന്തം വാൽ ഭക്ഷിക്കുവാൻ ശ്രമിച്ചത്. കിംഗ് സ്നേക്ക് എന്നയിനത്തിൽപ്പെട്ട പാമ്പായിരുന്നു ഇത്. 15 വർഷത്തിനിടെ ഇവിടെ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. വാലിന്റെ ഏകദേശം എല്ലാ ഭാഗവും അകത്താക്കിയ പാമ്പിന്റെ വായയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഇത് പുറത്തെടുത്തത്.
Read MoreCategory: NRI
കൈക്കൂലി തർക്കത്തിന്റെ പേരിൽ പെരുവഴിയിൽ പോലീസുകാർ തമ്മിൽ പൊരിഞ്ഞ അടി; ഒടുവിൽ…
കൈക്കൂലി തർക്കത്തിന്റെ പേരിൽ തമ്മിലടിച്ച പോലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. വാഹനത്തിൽ നിന്നും വടിയെടുത്ത ഇരുവരും പരസ്പരം തല്ലുകയായിരുന്നു. ഒരു പെട്രോൾ പമ്പിനു മുന്നിൽ നിന്നായിരുന്നു ഇരുവരുടെയും പ്രകടനം. സമീപമുണ്ടായിരുന്നവരാണ് ഇവരെ പിടിച്ചു മാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഏറെ പ്രചരിച്ചതോടെ ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. #WATCH Two policemen fight with each other allegedly over a bribe, in Prayagraj. Ashutosh Mishra, SP Crime, says “The incident took place day before yesterday. Both the policemen have been suspended. Investigation underway.” pic.twitter.com/d83DItRTPf — ANI UP (@ANINewsUP) August 13, 2019
Read Moreവിരണ്ടോടിയ കാള യുവാവിനെ കുത്തിയെറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
വിരണ്ടോടിയ കാള യുവാവിനെ കൊമ്പപിൽ കുത്തിയെറിഞ്ഞു. സ്പെയിനിലെ വലൻസിയയിലാണ് സംഭവം. ഇവിടെ നടക്കുന്ന ബൗസ് അൽ കാറീർ എന്ന് പേരുള്ള ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിനിടെ ഒരാൾ വടികൊണ്ട് കാളയെ നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ വിരണ്ടോടിയ കാള സംഭവം കണ്ടുകൊണ്ട് നിന്ന ഒരു യുവാവിനെ കൊമ്പിൽ കോർത്ത് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതായാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreകാണാതായ വെപ്പുപല്ല് എട്ടുദിവസത്തിനു ശേഷം തൊണ്ടയിൽ നിന്നും കണ്ടെത്തി
വയറ്റിലെ മുഴ നീക്കം ചെയ്യാനാണ് 72കാരൻ ലണ്ടനിലെ ആശുപത്രിയിൽ അഡ്മിറ്റായത്. അനസ്തേഷ്യ നൽകി ശസ്ത്രക്രിയ ഭംഗിയായി പൂർത്തിയാക്കി. ആറു ദിവസം കഴിഞ്ഞപ്പോൾ രോഗിക്ക് വായിലൂടെ രക്തം വരികയും ശ്വാസതടസം നേരിടുകയും ചെയ്തു. ഭക്ഷണം ഇറക്കാനും ബുദ്ധിമുട്ട്. വീണ്ടും ആശുപത്രിയിൽ കാണിച്ചു. മരുന്നുകൾ കൊടുത്ത് തിരികെ വീട്ടിലേക്ക് വിട്ടു. പക്ഷേ അസ്വസ്ഥത മാറിയില്ല. വീണ്ടും കക്ഷി ആശുപത്രിയിലെത്തി. അണുബാധയാണോ എന്നായി അടുത്ത സംശയം. പിന്നെ വിദഗ്ധ പരിശോധന. തൊണ്ടയിൽ അർധവൃത്താകൃതിയിൽ എന്തോ ഒരു വസ്തുവിനെ കണ്ടെത്തി. അതെന്താണെന്ന് ഡോക്ടർമാർ തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് തന്റെ വെപ്പു പല്ല് വായിൽ ഇല്ലെന്ന് വൃദ്ധന് ഓർമവന്നത്. അതെവിടെയോ നഷ്ടപ്പെട്ടുവെന്നാണ് താൻ കരുതിയതെന്നും അതാണോ ആ അർധവൃത്താകൃതിയിലുള്ളതെന്നും വൃദ്ധൻ സംശയം പ്രകടിപ്പിച്ചയുടൻ സ്കാനിംഗ് വഴി സംഭവം അതുതന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നെ വൈകിയില്ല, മറ്റൊരു ശസ്ത്രക്രിയയിലൂടെ വെപ്പു പല്ല് പുറത്തെടുത്തു. അതുകൊണ്ട് വെപ്പുപല്ല് ഉപയോഗിക്കുന്നവരേ..…
Read Moreഇന്നാ പിടിച്ചോ 26 കോടി റിയാല്; പോയി മൊബൈല് ഷോപ്പ് തുറക്ക്; സംഭവം സൗദിയില്
സംഭവം സൗദിയിലാണ്. സ്വദേശിവത്കരിച്ച മൊബൈൽ ഫോണ് മേഖലയിൽ മൊബൈൽ ഫോണ് ഷോപ്പുകൾ തുടങ്ങാനാണ് സൗദി യുവാക്കൾക്ക് സാമൂഹിക വികസന ബാങ്ക് ഇത്രയും രൂപ വായ്പയായി നൽകിയത്. 2007 മുതൽ ഇതുവരെ 2208 മൊബൈൽ ഫോണ് ഷോപ്പുകൾ തുറക്കാൻ സാമൂഹിക വികസന ബാങ്ക് 2208 യുവാക്കൾക്ക് മൊത്തം 26 കോടി റിയാലാണ് വായ്പ നൽകിയത്. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ 579 സ്ഥാപനങ്ങൾ തുടങ്ങാൻ 77.5 കോടി റിയാലും വായ്പ നൽകി. മൊബൈൽ ഫോണ് ഷോപ്പെന്നാൽ നിസാര സംഭവമല്ലെന്ന് മനസിലായില്ലേ…
Read Moreരണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് വില 1700 രൂപ; ഹോട്ടൽ ബിൽ പങ്കുവച്ച് യുവാവിന്റെ പ്രതിഷേധം
രണ്ട് ഏത്തപ്പഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് ഹോട്ടലിന്റെ പ്രവർത്തി സോഷ്യൽമീഡിയയിൽ ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവം ഏറെ ചർച്ച വിഷയമായതിനു പിന്നാലെ അധികൃതർ നടപടിയുമെടുത്തിരുന്നു. ഇപ്പോഴിതാ രണ്ട് പുഴുങ്ങിയ മുട്ടകൾക്ക് 1700 രൂപ ഈടാക്കിയ ഹോട്ടലിന്റെ പ്രവർത്തിയാണ് ഏറെ അമ്പരപ്പിക്കുന്നത്. മുംബൈയിലെ ഫോർ സീസണ് ഹോട്ടലിലേതാണ് ബിൽ. കാർത്തിക് ധർ എന്നയാൾ ബില്ല് സഹിതം ട്വിറ്ററിൽ പങ്കുവച്ചതിനെ തുടർന്നാണ് സംഭവം ജനശ്രദ്ധ നേടുന്നത്. രാഹുൽ ബോസിനെ ടാഗ് ചെയ്ത് “നമ്മൾക്ക് പ്രതിഷേധിക്കാം’ എന്നും കാർത്തിക് കുറിച്ചു. ബില്ലിൽ ഒാംലെറ്റിന് 850 രൂപ ഈടാക്കിയതും കാണാം. സംഭവം ഏറെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവർത്തി അവസാനിപ്പിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായമുയരുന്നുണ്ട്.
Read Moreതന്റെ നാട്ടുകാർ പ്രകൃതി ദുരന്തത്തിൽ! പ്രളയ ദുരിതാശ്വാസത്തിനായി വിവാഹ സത്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി
നിലമ്പൂർ : കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിവാഹ സൽക്കാരം ഒഴിവാക്കി മാതൃക കാട്ടിയിരിക്കുകയാണ് കുവൈറ്റ് മലയാളി. കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന്റേതാണ് തീരുമാനം. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് അമ്പാടിയിൽ രാമചന്ദ്രൻ നായരുടെയും ശാന്തമ്മയുടെയും മകൻ സന്തോഷ് കുമാറിന്റേയും ഗൂഡല്ലൂർ തുറപള്ളി പുത്തൻവീട്ടിൽ ദേവേന്ദ്രന്റേയും സത്യഭാമയുടെയും മകൾ അമോദിനിയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 17ന് ആണ് നടക്കുക. എന്നാൽ വിവാഹ ചടങ്ങ് നടത്തി സൽക്കാരം ഒഴിവാക്കി പൂർണമായും ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കുവാനാണ് സന്തോഷും കുടുംബാംഗങ്ങളും തീരുമാനിച്ചിരിക്കുന്നത്. തന്റെ നാട്ടുകാർ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടപ്പോൾ സൽക്കാരം ഒഴിവാക്കി ആ തുക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സന്തോഷ് കുമാർ അറിയിച്ചു. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ: പ്രിയ സുഹൃത്തുക്കളെ, നിലമ്പൂരിലും മറ്റു പല പ്രദേശങ്ങളിലും…
Read Moreതീറ്റ മത്സരത്തിനിടെ മത്സരാർഥി ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു
ഫ്രെസ്നൊ (കലിഫോർണിയ): തീറ്റമത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുഎസിൽ ഒരാൾ മരിച്ചു. ഓഗസ്റ്റ് 13 ന് പ്രസ്നൊ ഗ്രിസിലിഡ് മൈനർ ലീഗ് ബേസ്ബോൾ ടീം സംഘടിപ്പിച്ച അമച്വർ ടാക്കൊ മത്സരത്തിൽ പങ്കെടുത്ത ഡാനാ ആൻഡ്രു (41) ആണു മരിച്ചത്. ചക്ക്ചാൻസി പാർക്കിൽ മത്സരം നടക്കുന്നതിനിടയിലാണ് ടാക്കൊ തീറ്റ മത്സരം സംഘടിപ്പിച്ചത്. ഏഴു മിനിട്ടിനുള്ളിൽ ഏറ്റവും അധികം ടാക്കൊ അകത്താക്കുന്നവരാണ് വിജയിക്കുക. മത്സരം പുരോഗമിക്കുന്നതിനിടയിൽ പെട്ടെന്ന് ഡാനാ അബോധാവസ്ഥയിൽ നിലത്തു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകി ഉടനെ അടുത്തുള്ള കമ്മ്യൂണിറ്റി റീജണൽ മെഡിക്കൽ സെന്ററിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നു മത്സരം നിർത്തിവച്ചു. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയായിരിക്കാം മരണം സംഭവിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഓട്ടോപ്സി റിപ്പോർട്ട് വന്നതിനുശേഷമേ യഥാർഥ മരണകാരണം കണ്ടെത്താനാവൂ എന്ന് ഫ്രെസ്നൊ കൗണ്ടി ഷെറിഫ് വക്താവ് ടോണി ബോട്ടി പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി രാവിലെ…
Read Moreവിവാഹവേദികളിൽ നുഴഞ്ഞു കയറി മോഷണം; സ്ത്രീയെ പിടികൂടാൻ സഹായം തേടി പോലീസ്; 4000 ഡോളർ പ്രതിഫലം
കോമൽ (ടെക്സസ്): വിവാഹം നടക്കുന്ന ഹോട്ടലുകളിലും വിവിധ വേദികളിലും ക്ഷണിക്കപ്പെടാതെ ഭംഗിയായി വസ്ത്രം ധരിച്ചു നുഴഞ്ഞു കയറി അവിടെ നിന്നും വിലയേറിയ ഗിഫ്റ്റ് ബോക്സുകളും പണവും മോഷ്ടിച്ചു കടന്നു കളയുന്ന സ്ത്രീയെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. ഈയിടെ കോമൽ കൗണ്ടിയിൽ മാത്രം ഇത്തരം ആറു സംഭവങ്ങൾ ഉണ്ടായതായി പരാതി ലഭിച്ചിട്ടുണെന്ന് പോലീസ് പറഞ്ഞു. ഇതു കൂടാതെ സമീപ കൗണ്ടികളും ഇതേ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നു കാമറ ദൃശ്യങ്ങളിൽ വ്യക്തമാകുന്നുവെന്നും അധികൃതർ ചൂണ്ടികാട്ടി. വിവാഹ സമ്മാനമായി ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകളും ചെക്കുകളും ഉൾപ്പെടുന്ന ബോക്സുകളും ഇവർ തട്ടിയെടുത്തിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർക്ക് സംശയം ഉണ്ടാകാത്തവിധം മാന്യമായി വസ്ത്രം ധരിച്ചു വിവാഹ വേദികളിലെത്തി സുഹൃദ്ബന്ധം സ്ഥാപിച്ചാണ് മോഷണം നടത്തുന്നത്. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 4000 ഡോളർ പ്രതിഫലവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു വിവരം ലഭിക്കുന്നവർ…
Read Moreഅബുദാബിയിൽ മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള മെയിൽ നഴ്സുമാരെ നിയമിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി 26
തിരുവനന്തപുരം: അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബിഎസ്സി നഴ്സുമാരുടെ (പുരുഷൻ) ഒഴിവിലേക്ക് മൂന്നു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കാൻ ഒഡിഇപിസി മുഖേന ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ എച്ച്എഎഡി/ഡിഒഎച്ച് പരീക്ഷ പാസാവണം. പരിശീലന സഹായം ഒഡെപെക് നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം uae.odepc@ gmail.com എന്ന ഇ-മെയിലിലേക്ക് 26നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
Read More