ടാറ്റ നാനോ കാറിന് ഹെലികോപ്റ്റർ രൂപം നൽകി കർഷകൻ. ബിഹാർ സ്വദേശിയായ മിഥിലേഷ് പ്രസാദാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ. ഒരു കർഷക കുടുംബത്തിൽ ജനിച്ച മിഥിലേഷിന് പൈലറ്റ് ആകാനായിരുന്നു ആഗ്രഹം എന്നാൽ സാമ്പത്തിക ബാധ്യതകൾ കാരണം അദ്ദേഹത്തിന് ഈ ആഗ്രഹം നേടുവാൻ സാധിച്ചില്ല. എന്നാൽ ആഗ്രഹങ്ങളെ മനസിൽ കുഴിച്ചുമൂടാൻ മിഥിലേഷ് തയാറായിരുന്നില്ല. തന്റെ നാനോ കാറിലാണ് അദ്ദേഹം ഈ ആഗ്രഹം സാധിച്ചെടുത്തത്. ഇതിനായി കാറിന്റെ അകത്തും പുറത്തും രൂപമാറ്റം വരുത്തി. എന്നാൽ അദ്ദേഹത്തിന് അന്തരീക്ഷത്തിൽ പറക്കുവാൻ സാധിക്കില്ല. ഈ ഹെലികോപ്റ്റർ കാറുമായി മിഥിലേഷ് നിരത്തിലിറങ്ങുമ്പോൾ ഇത് കാണുവാൻ നിരവധിയാളുകളാണ് തടിച്ചു കൂടുന്നത്.
Read MoreCategory: NRI
വൈമാനിക വിദ്യാർഥികൾക്കുള്ള പാഠം; വിമാനാപകടം വ്ളോഗാക്കി മാറ്റി പൈലറ്റ്
വൈമാനിക വിദ്യാർഥികൾക്കുള്ള പാഠമായി വിമാനാപകടം വ്ളോഗാക്കി മാറ്റി പൈലറ്റ്. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് ക്യുബക് സിറ്റിയിലേക്ക് പറന്ന ചെറുവിമാനമായിരുന്നു തകർന്നത്. മാറ്റ് എന്നയാളായിരുന്നു വിമാനം പറത്തിയത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമായത്. പാരച്യൂട്ടിൽ നിലത്തിറങ്ങിയ അദ്ദേഹം പിന്നീടുള്ള അഞ്ച് മണിക്കൂറുകൾ പകർത്തി മറ്റുള്ളവർക്ക് പാഠമാകുവാൻ വ്ളോഗാക്കി മാറ്റുകയായിരുന്നു. സാറ്റലൈറ്റ് ഫോണിൽ കൂടി സഹായം അഭ്യർത്ഥിച്ച മാറ്റിനെ കനേഡിയൻ എയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. പുകയുണ്ടാക്കിയാണ് അദ്ദേഹം അവരുടെ ശ്രദ്ധക്ഷണിച്ചത്. ഇതെല്ലാം ചേർത്താണ് അദ്ദേഹം വ്ളോഗ് തയാറാക്കിയത്. വൈമാനിക വിദ്യാർഥികൾക്കുള്ള പാഠമെന്ന നിലയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
Read Moreപാലത്തിൽ നിന്ന് ചുംബിക്കുന്നതിനിടെ താഴേക്കു വീണു; ദമ്പതികൾക്ക് ദാരുണാന്ത്യം; വീഡിയോ
ചുംബിക്കുന്നതിനിടെ പാലത്തിൽ നിന്ന് താഴേക്ക് വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം. പെറുവിലാണ് സംഭവം. മെയ്ബത്ത്, ഹെക്ടർ വിദാൽ എന്നിവരാണ് മരിച്ചത്. നൈറ്റ് ക്ലബ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന ഇരുവരും വാഹനം പാലത്തിൽ നിർത്തി പുറത്തിറങ്ങി ചുംബിക്കുകയായിരുന്നു. പാലത്തിന്റെ കൈവരിയിൽ കയറിയിരുന്ന മെയ്ബത്ത് പാലത്തിൽ നിൽക്കുകയായിരുന്ന ഹെക്ടറെ ചുംബിച്ചു. ഹെക്ടറിനെ കാലുകൾകൊണ്ട് ചുറ്റിയായിരുന്നു മെയ്ബത്ത് ചുംബിച്ചത്. എന്നാൽ ബാലൻസ് നഷ്ടപ്പെട്ട മെയ്ബത്ത് പുറകിലേക്ക് മറിഞ്ഞു. കാലുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്ന ഹെക്ടറും മെയ്ബത്തിനൊപ്പം താഴേക്ക് പതിക്കുകയായിരുന്നു. ഏകദേശം 50 അടി ഉയരത്തിൽ നിന്നുമാണ് ഇരുവരും വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreകുന്നിൻ മുകളിൽ നിന്നും ഫ്രിഡ്ജ് വലിച്ചെറിഞ്ഞു; എട്ടിന്റെ പണി കൊടുത്ത് പോലീസ്
കുന്നിൻ മുകളിൽ നിന്നും താഴേക്ക് ഫ്രിഡ്ജ് വലിച്ചെറിഞ്ഞ യുവാവിന് എട്ടിന്റെ പണി കൊടുത്ത് പോലീസ്. സ്പെയിനിലെ അൽമേരിയ പ്രവശ്യയിലാണ് സംഭവം. പ്രവർത്തന രഹിതമായ ഒരു ഫ്രിഡ്ജാണ് അദ്ദേഹം താഴേക്ക് വലിച്ചെറിഞ്ഞത്. ഇദ്ദേഹത്തിന്റെ സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് സംഭവം സ്പെയിനിലെ ഗാർഡിയൻ സിവിൽ പോലീസിന്റെ ശ്രദ്ധയിലും പെട്ടു. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ ഫ്രിഡ്ജ് വലിച്ചെറിഞ്ഞയാളെ കണ്ടെത്തുകയായിരുന്നു. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥർ ഇവർക്ക് നൽകിയ ശിക്ഷയാണ് ഏറെ ശ്രദ്ധേയമായത്. കുന്നിൻ താഴ്വരയിൽ നിന്നും ഇവരെക്കൊണ്ട് തന്നെ ഫ്രിഡ്ജ് മുകളിലേക്ക് കൊണ്ടു വന്ന് അത് മറ്റാർക്കും ശല്യമാകാത്ത വിധം നശിപ്പിക്കുകയായിരുന്നു. ഇവർ ഫ്രിഡ്ജ് മുകളിലേക്ക് ചുമന്ന് വരുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. സാമൂഹ്യവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ഇത്തരത്തിലുള്ള ശിക്ഷ നൽകണമെന്നാണ് അഭിപ്രായമുയരുന്നത്.
Read Moreതെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല; ജനപ്രതിനിധികളെ പെണ്വേഷം ധരിപ്പിച്ച് ജനക്കൂട്ടം
തെരഞ്ഞടുപ്പ് വേളകളിൽ രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകാറുണ്ട്. എന്നാൽ വോട്ട് ചോദിക്കുന്ന സമയം കാണിക്കുന്ന ഈ ആവേശം ജനങ്ങളുടെ ആവശ്യം നടത്തി നൽകുവാൻ അവർ കാണിക്കുന്നില്ലെന്നുള്ളതാണ് സത്യാവസ്ഥ. ഇപ്പോഴിത ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയ ജനപ്രതിനിധികൾക്ക് ജനങ്ങൾ തന്നെ നൽകിയ ശിക്ഷയാണ് ഏറെ ആശ്ചര്യകരമാകുന്നത്. മെക്സിക്കോയിലെ ചെറിയ നഗരമായ ഹുയിക്സ്ടാനിലാണ് സംഭവം. തങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാതിരുന്ന മുൻസിപ്പൽ മേയർ ജാവിർ സെബാസ്റ്റ്യൻ ജിമെനെസ് സാന്റിസിനെയും ട്രസ്റ്റി, ലൂയിസ് ടോണിനെയും പെണ് വേഷം ധരിപ്പിച്ച് നഗരത്തിലൂടെ നടത്തുകയാണ് ജനക്കൂട്ടം ചെയ്തത്. ഇവിടെയുള്ള ജനങ്ങൾ കാലങ്ങളായി രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. തെരഞ്ഞെടുപ്പ് സമയം ഈ പ്രശ്നത്തിന് ഉറപ്പായും പരിഹാരമുണ്ടാക്കുമെന്ന് മത്സരാർത്ഥികളായ ഇവർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അധികാരത്തിലേറി നാളുകൾ കഴിഞ്ഞിട്ടും ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രകോപിതരായ ജനക്കൂട്ടം ഇരുവരെയും പെണ്വേഷം ധരിപ്പിച്ച് നഗരത്തിലൂടെ നടത്തുകയും ഈ പ്രൊജക്ട്…
Read Moreജലം അമൂല്യമാണ്, പാഴാക്കരുത്; വിലയേറിയ സന്ദേശം മനുഷ്യന് പകർന്ന് നൽകി കുരങ്ങൻ
ശുദ്ധജലം പാഴാക്കരുതെന്ന വലിയ സന്ദേശം പകർന്ന് നൽകി കുരങ്ങൻ. പൊതുസ്ഥലത്തെ ടാപ്പിൽ നിന്നും വെള്ളം കുടിക്കുന്ന കുരങ്ങൻ വെള്ളം പാഴാക്കാതിരിക്കുവാൻ ടാപ്പ് അടച്ച് മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടിക് ടോക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട വീഡിയോ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്.വൈ. ഖുറൈഷി ട്വീറ്റ് ചെയ്തിരുന്നു. “മനുഷ്യനുള്ള മനോഹരമായ സന്ദേശം’ എന്നാണ് ട്വീറ്റ് ചെയ്ത് അദ്ദേഹം കുറിച്ചത്. What a beautiful message for humans! pic.twitter.com/wTgK4b9uGF — Dr. S.Y. Quraishi (@DrSYQuraishi) August 1, 2019
Read Moreഅഞ്ച് വയസുകാരന്റെ കഴുത്തിൽ കയർ കുടുങ്ങി; ജീവൻ രക്ഷിച്ചത് സഹോദരി; വീഡിയോ
ലിഫ്റ്റിനുള്ളിൽ വച്ച് അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകിയ കൊച്ചുകുട്ടിയെ രക്ഷിച്ച സഹോദരിയെ തേടി അഭിനന്ദനപ്രവാഹം. തുർക്കിയിലെ ഇസ്താംബുള്ളിലാണ് സംഭവം. മൂന്ന് കുട്ടികളാണ് ലിഫ്റ്റിനുള്ളിൽ കയറിയത്. ഡോർ അടഞ്ഞപ്പോൾ അവിടെ കുടുങ്ങിയിരുന്ന കയർ അഞ്ച് വയസുകാരനായ കുട്ടിയുടെ കഴുത്തിൽ കുടുങ്ങി. മാത്രമല്ല കുട്ടി അന്തരീക്ഷത്തിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ സമീപമുണ്ടായിരുന്ന സഹോദരി മനസാന്നിധ്യം നഷ്ടപ്പെടാതെ കുട്ടിയുടെ കാലുകളിൽ പിടിച്ച് താങ്ങി നിർത്തുകയും. കയർ കഴുത്തിൽ നിന്നും വേർപ്പെടുത്തുകയുമായിരുന്നു. ലിഫ്റ്റിനുള്ളിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് പെണ്കുട്ടിക്ക് അഭിനന്ദനവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. Horrifying moment! Sister stayed calm and saved the boy who got hang by toy rope inside an elevator in Istanbul, Turkey. Please watch your children when using elevator. pic.twitter.com/NmZ2x5VwyE —…
Read Moreഈ രോഗത്തിന് ചികിത്സയുണ്ടോ? ശരീരമാസകലം മുഴകളുമായി മാൻ; വേദനയുണർത്തുന്ന ചിത്രങ്ങൾ
ശരീരമാസകലം മുഴകൾ നിറഞ്ഞ് ദുരിതമനുഭവിക്കുന്ന മാനിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വേദനയുണർത്തുന്നു. അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മിനസോട്ടയിലെ നഴ്സും ഫോട്ടോഗ്രാഫറുമായ ജൂലി കരോവാണ് ഈ ചിത്രങ്ങൾ പകർത്തിയത്. മനുഷ്യരിൽ കാണുന്ന എച്ച്പിവി എന്ന രോഗത്തിന് സമാനമാണിതെന്നാണ് ജൂലി കാരോവ് വ്യക്തമാക്കുന്നത്. മുഴകൾ വന്ന് കണ്ണുകൾ മൂടുന്ന നിലയിലാണുള്ളത്. തൊലിപ്പുറത്തു വരുന്ന ഫൈബ്രോമാറ്റോസസ് എന്ന അവസ്ഥയാണിതെന്നാണ് വിദഗ്ദർ നൽകുന്ന വിശദീകരണം. ഈ രോഗത്തിന് ചികിത്സയുണ്ടോ എന്ന് ആരാഞ്ഞാണ് ജൂലി ഫേസ്ബുക്കിൽ ഈ ചിത്രങ്ങൾ പങ്കുവച്ചത്.
Read Moreആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്..! ഇരുന്നൂറിലേറെ പ്രണയം തകർന്നപ്പോൾ വളർത്തുനായയെ വിവാഹം ചെയ്ത് 49കാരി
നിരവധി പ്രണയബന്ധങ്ങളിൽ ഒന്നുപോലും വിജയിക്കാതിരുന്നതിൽ മനംമടുത്ത സ്വിം സ്യൂട്ട് മോഡൽ വളർത്തു നായയെ വിവാഹം കഴിച്ചു. ഇംഗ്ലീഷ് മോഡൽ എലിസബത്ത് ഹോഡാണ് വളർത്തു നായ ലോഗനെ തന്റെ ജീവിത പങ്കാളിയായി സ്വീകരിച്ചത്. 49കാരിയായ ഇവർക്ക് ഇരുന്നൂറിലേറെ പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാൽ അതിൽ ഒന്നുപോലും വിജയിച്ചില്ല. 25കാരനായ മകൻ ഇവർക്കുണ്ട്. ഒരു വർഷം മുമ്പ് വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയെയാണ് എലിസബത്ത് വിവാഹം ചെയ്തത്. നേരത്തെ ഒപ്പമുണ്ടായിരുന്ന നായ ചത്തതിനെ തുടർന്ന് താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ലോഗൻ ജീവിതത്തിൽ വന്നതു മുതൽ താൻ സന്തോഷവതിയാണെന്നും എലിസബത്ത് പറയുന്നു. അവതാരകയായ ആലിസണ് ഹാമഡണാണ് ഏറെ വ്യത്യസ്തമായ ഈ വിവാഹ ചടങ്ങിന് നേതൃത്വം നൽകിയത്. വിവാഹത്തിന് സമ്മതമാണമോയെന്ന ആലിസണിന്റെ ചോദ്യത്തിന് എലിസബത്ത് സമ്മതം മൂളി. ഈ ചോദ്യത്തോട് ലോഗൻ നിശബ്ദനായി നിൽക്കുകയായിരുന്നു. മൗനം സമ്മതമായി സ്വീകരിക്കുന്നുവെന്ന് പറഞ്ഞ്…
Read Moreമുത്തലാഖ് ബില്ല് പാസായത് ആഘോഷിച്ചു; യുവതിയെ ഭർത്താവ് തലാഖ് ചൊല്ലി ഉപേക്ഷിച്ചു
രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസായത് ആഘോഷിച്ചതിനു പിന്നാലെ മുസ്ലീം യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിതായി പരാതി. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം. ജിഗ്നി ഗ്രാമത്തിലെ മുഫീദ ഖാത്തൂനെയാണ് ഭർത്താവ് ഷംസുദീൻ മക്കളുടെയും മാതാപിതാക്കളുടെയും മുന്നിൽ വച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് മുഫീദ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഷംസുദീനെ അറസ്റ്റ് ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷംവരെ തടവ് കിട്ടാവുന്ന ശിക്ഷയാണിത്.
Read More