ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യി​ല്ല; യു​വാ​വ് പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ മ​ണ്ണി​ട്ടു

വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക​ലി​പൂ​ണ്ട 20കാ​ര​ൻ പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ മ​ണ്ണ് നി​റ​ച്ചു. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. താ​ൻ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന് സ​മീ​പം സം​സാ​രി​ക്കു​വാ​നാ​യാ​ണ് യു​വാ​വ് പെ​ണ്‍ സു​ഹൃ​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്. മ​റ്റൊ​രാ​ളു​ടെ കാ​റു​മാ​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​വി​ടെ​യെ​ത്തി​യ​ത്. താ​ൻ ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് പെ​ണ്‍​കു​ട്ടി മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ലി​പൂ​ണ്ട യു​വാ​വ് ഒ​രു ലോ​ഡ​റി​ൽ നി​റ​ച്ച മ​ണ്ണ് ഇ​വ​രു​ടെ കാ​റി​നു മു​ക​ളി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. മ​ണ്ണ് കാ​റി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി അ​പ​ക​ട​മൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഏ​ക​ദേ​ശം 1,000 ഡോ​ള​റി​ന്‍റെ കേ​ട്പാ​ട് വാ​ഹ​ന​ത്തി​ന് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

ഫി​ദ​ൽ കാ​സ്ട്രോ​ സ​മ്മാ​നി​ച്ച മു​ത​ല ആ​ക്ര​മി​ച്ചു; വൃ​ദ്ധ​ന് പ​രി​ക്ക്

ക്യൂ​ബ​ൻ വി​പ്ല​വ നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്ന ഫി​ദ​ൽ കാ​സ്ട്രോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന മു​ത​ല വൃ​ദ്ധ​നെ ആ​ക്ര​മി​ച്ചു. സ്വീ​ഡ​നി​ലെ സ്റ്റോ​ക്ക്ഹോ​മി​ലു​ള്ള സ്ക്കാ​ൻ​സെ​ൻ അ​ക്വേ​റി​യ​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ എ​ഴു​പ​ത് വ​യ​സു​കാ​ര​നാ​യ ഒ​രാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ത​ല​യെ ഇ​ട്ടി​രു​ന്ന കൂ​ട്ടി​ലേ​ക്ക് കൈ​യി​ട്ട് പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ മു​ത​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​രം ല​ഭ്യ​മ​ല്ല. 1970ൽ ​ഫി​ദ​ൽ കാ​സ്ട്രോ റ​ഷ്യ​ൻ ബ​ഹീ​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ വ്ളാ​ദ​മി​ർ ഷ​തോ​ളോ​വി​ന് സ​മ്മാ​നി​ച്ച ര​ണ്ട് മു​ത​ല​ക​ളാ​ണ് കാ​സ്ട്രോ​യും ഹി​ല്ല​രി​യും. മോ​സ്കോ മൃ​ഗ​ശാ​ല​യി​ൽ നി​ന്നും 1981ലാ​ണ് ഇ​വ​യെ ഇ​വി​ടേ​ക്ക് കൊ​ണ്ടു വ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​ണ് ക്യൂ​ബ​ൻ മു​ത​ല​ക​ൾ​ക്ക്.

Read More

“​ബി​ക്കി​നി എ​യ​ർ​ലൈ​ൻ​സ്’ ഇ​ന്ത്യ​യി​ലേ​ക്ക്; ടി​ക്ക​റ്റ് വെ​റും ഒ​ന്പ​തു രൂ​പ​യ്ക്ക്

ന്യൂ​ഡ​ൽ​ഹി: വി​യ​റ്റ്നാ​മി​ന്‍റെ വി​യ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് ഇ​ന്ത്യ​യി​ലേ​ക്കു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​ർ ആ​റു മു​ത​ലാ​ണു വി​യ​റ്റ് ഇ​ന്ത്യ​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ക. വി​യ​റ്റ്നാ​മി​ലെ ഹോ ​ചി മി​നാ സി​റ്റി, ഹ​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കും തി​രി​ച്ചു​മാ​ണു സ​ർ​വീ​സു​ക​ൾ. മാ​ർ​ച്ച് 28 വ​രെ​യു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു ക​ന്പ​നി ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഹോ​ചി​മി​ൻ സി​റ്റി​യി​ൽ​നി​ന്നു​ള്ള സ​ർ​വീ​സ്. ഹാ​നോ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ മ​റ്റു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടും. ഓ​ഗ​സ്റ്റ് 22 വ​രെ ബു​ക്കു ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്ക് ഒ​ന്പ​തു രൂ​പ​യാ​ണ്. വാ​റ്റും എ​യ​ർ​പോ​ർ​ട്ട് ഫീ​യും മ​റ്റു ചാ​ർ​ജു​ക​ളും കൂ​ടാ​തെ​യാ​ണി​ത്. വി​യ​റ്റ്നാ​മി​ലെ ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​രി​യാ​യ ങൂ​യെ​ൻ തീ ​ഫോം​ഗ് താ​വോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു വി​യ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ. ബി​ക്കി​നി ധ​രി​ക്ക​ണ​മോ അ​തോ പ​ര​ന്പാ​രാ​ഗ​ത​ത വ​സ്ത്രം ധ​രി​ക്ക​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കു​ള്ള അ​വ​കാ​ശം വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ​ക്കു​ണ്ട്. എ​ന്നി​രു​ന്നാ​ലും എ​ല്ലാ​വ​രും ബി​ക്കി​നി​യാ​ണു…

Read More

സീ​ലിം​ഗി​ന് മു​ക​ളി​ൽ പ​തു​ങ്ങി​യി​രു​ന്ന പെ​രു​മ്പാ​മ്പ് ക​ട്ടി​ലി​ൽ

വീ​ട്ടി​ലെ മു​റി​യു​ടെ സീ​ലിം​ഗി​ൽ പ​തു​ങ്ങി​യി​രു​ന്ന പെ​രു​മ്പാ​മ്പ് ക​ട്ടി​ലി​ലേ​ക്ക് വീ​ണു. ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ് ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. ലൈ​റ്റ് ഫി​റ്റിം​ഗ്സി​നു​ള്ളി​ലാ​ണ് പാ​മ്പ് പ​തു​ങ്ങി​യി​രു​ന്ന​ത്. പാ​മ്പി​ന്‍റെ ഭാ​രം താ​ങ്ങാ​ൻ ലൈ​റ്റ് ഫി​റ്റിം​ഗി​സി​നാ​യി​ല്ല. തു​ട​ർ​ന്ന് പാ​മ്പ് ക​ട്ടി​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​ന് ആ​രും ക​ട്ടി​ലി​ൽ ഇ​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ സ​ണ്‍​ഷൈ​ൻ കോ​സ്റ്റ് സ്നേ​ക് ക്യാ​ച്ചേ​ഴ്സാ​ണ് പാ​മ്പി​നെ കൊ​ണ്ടു​പോ​യ​ത്.

Read More

പി​താ​വ് പാ​ർ​ല​മെ​ന്‍റി​ൽ പ്രസംഗത്തിൽ; കുഞ്ഞിനെ പരിചരിച്ച് സ്പീക്കർ

വെ​ല്ലിം​ഗ്ട​ണ്‍: പി​താ​വ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കു​ന്പോ​ൾ കു​ഞ്ഞി​നെ പ​രി​ച​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു സ്പീ​ക്ക​ർ. ന്യൂ​സി​ല​ൻ​ഡ് പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ ട​മാ​റ്റി കൊ​ഫേ​യു​ടെ കു​ഞ്ഞി​നെ​യാ​ണു സ​ഭാ ച​ർ​ച്ച​യ്ക്കി​ടെ സ്പീ​ക്ക​ർ ട്രെ​വ​ർ മ​ല്ല​ർ​ഡ് പാ​ലു​കൊ​ടു​ത്തു പ​രി​ച​രി​ച്ച​ത്. സ്പീ​ക്ക​ർ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. സാ​ധാ​ര​ണ സ്പീ​ക്ക​റു​ടെ ക​സേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​വ​ർ മാ​ത്ര​മേ ഇ​രി​ക്കാ​റു​ള്ളൂ. പ​ക്ഷെ ഇ​ന്ന് ഒ​രു വി​ഐ​പി ഈ ​ക​സേ​ര എ​നി​ക്കൊ​പ്പം പ​ങ്കു​വ​ച്ചു. ട​മാ​റ്റി കൊ​ഫേ​ക്കും ടി​മ്മി​നും ആ​ശം​സ​ക​ൾ എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ ട്വീ​റ്റ്. പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ ട​മാ​റ്റി കൊ​ഫേ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണ്. ത​ന്‍റെ പ​ങ്കാ​ളി​യാ​യ ടിം ​സ്മി​ത്തി​നൊ​പ്പം ഗ​ർ​ഭ​പാ​ത്രം വാ​ട​ക​യ്ക്കെ​ടു​ത്താ​ണു ദ​ന്പ​തി​ക​ൾ കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. പി​താ​വി​നു​ള്ള പ്ര​സ​വ ശു​ശ്രൂഷ അ​വ​ധി​യി​ൽ​നി​ന്നു കൊ​ഫേ പാ​ർ​ല​മെ​ന്‍റി​ൽ തി​രി​ച്ചെ​ത്തി​യ ആ​ദ്യ ദി​വ​സം ത​ന്നെ​യാ​ണ് ഈ ​സം​ഭ​വ​ത്തി​നു സ​ഭ സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ കു​ഞ്ഞി​നെ​യു​മേ​ന്തി പ്ര​സം​ഗി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡേ​നി​ന്‍റെ ചി​ത്രം…

Read More

സ്മാ​ർ​ട്ടാ​കാ​ൻ ക്രി​ക്ക​റ്റ് ബോ​ളും; മൈ​ക്രോ​ചി​പ്പ് ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ബോ​ളു​ക​ൾ എ​ത്തു​ന്നു

മൈ​ക്രോ ചി​പ്പ് ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ബോ​ളു​ക​ൾ രം​ഗ​ത്തി​റ​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ബോ​ൾ നി​ർ​മാ​താ​ക്ക​ളാ​യ കൂ​ക്ക​ബു​ര. ക്രി​ക്ക​റ്റ് ക​ളി, അ​നു​ഭ​വം എ​ന്നി​വ​യി​ലെ​ല്ലാം ഇ​തോ​ടെ മാ​റ്റം വ​രു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. ബോ​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മൈ​ക്രോ ചി​പ്പി​ൽ നി​ന്നും ഫോ​ണി​ലേ​യൊ, ടാ​ബ്ല​റ്റി​ലേ​യോ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. കൂ​ക്ക​ബു​ര​യു​ടെ നി​ല​വി​ലെ ബോ​ളി​ന്‍റെ ഭാ​ര​ത്തി​നൊ രൂ​പ​ക​ൽ​പ്പ​ന​യി​ലോ യാ​തൊ​രു മാ​റ്റ​വും വ​രു​ത്താ​തെ​യാ​ണ് പു​തി​യ ബോ​ൾ ത​യാ​റാ​ക്കു​ന്ന​ത്. റി​ലീ​സ് സ്പീ​ഡ്, പ്രീ ​ബ്രൗ​ണ്‍​സ്, പോ​സ്റ്റ് ബൗ​ണ്‍​സ് എ​ന്നി​ങ്ങ​നെ​യു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ബോ​ളി​ൽ നി​ന്നും ല​ഭി​ക്കും. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലും ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ലു​മാ​കും ഈ ​സ്മാ​ർ​ട്ട് ബോ​ളു​ക​ൾ ആ​ദ്യം രം​ഗ​ത്തി​റ​ക്കു​ക. കൂ​ടാ​തെ ബോ​ളി​ന് ഐ​സി​സി അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​വാ​നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​വാ​ൻ ടെ​ക്നോ​ള​ജി പ​ങ്കാ​ളി​ക​ളാ​യ സ്പോ​ർ​ട്ട് കോ​റി​നൊ​പ്പം ചേ​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി പ​രി​ശ്ര​മി​ക്കു​ക​യാ​ണ് കൂ​ക്ക​ബു​ര.

Read More

കാ​ജി​ന്‍ സാ​റ; സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള തടാകം

സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള ത​ടാ​ക​മെ​ന്ന റി​ക്കാ​ര്‍ഡ് നേ​പ്പാ​ളി​ല്‍ പു​തുതാ​യി ക​ണ്ടെ​ത്തി​യ കാ​ജി​ന്‍ സാ​റ​യ്ക്ക്. ഇ​തോ​ടെ നേ​പ്പാ​ളി​ലെത​ന്നെ ടി​ലി​ച്ചോ ത​ടാ​ക​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍ഡാ​ണ് ത​ക​രു​ക. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 4919 മീ​റ്റ​ര്‍ ഉ​യ​ര്‍ത്തി​ലാ​ണ് ടി​ലി​ച്ചോ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ര​ണ്ടു ത​ടാ​ക​ങ്ങ​ളും മ​നാം​ഗ് ജി​ല്ലാ​യി​ലാ​ണ്. ചാ​മെ റൂ​റ​ല്‍ മു​ന്‍സി​പ്പാ​ലി​റ്റി​യി​ലാ​ണ് കാ​ജി​ന്‍ സാ​റ. പ​ര്‍വ​താ​രോ​ഹ​ക​രു​ടെ ഒ​രു ടീം ​മാ​സ​ങ്ങ​ള്‍ക്കു​ മു​മ്പാ​ണ് കാ​ജി​ന്‍ സാ​റാ ത​ടാ​കം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ ന​ല്‍കിയ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കാ​ജി​ന്‍ സാ​റാ 5200 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ്. ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ത​ടാ​ക​ത്തി​ന് 1500 മീ​റ്റ​ര്‍ നീ​ള​വും 600 മീ​റ്റ​ര്‍ വീ​തി​യു​മാ​ണു​ള്ള​തെ​ന്ന് ചാ​മേ റൂ​റ​ല്‍ മു​ന്‍സി​പ്പാ​ലി​റ്റി ചെ​യ​ര്‍മാ​ന്‍ ലോ​കേ​ന്ദ്ര ഖാ​ലെ പ​റ​ഞ്ഞു.

Read More

ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നും പെ​ണ്‍​കു​ട്ടി​ക്കും ഗ്രാ​മ​മു​ഖ്യ​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം

ഒ​ളി​ച്ചോ​ടി​യ​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നും പെ​ണ്‍​കു​ട്ടി​ക്കും ക്രൂ​ര​മ​ർ​ദ്ദ​നം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​ർ ജി​ല്ല​യി​ലു​ള്ള കെ​പി ദൊ​ഡ്ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​രു​പ​ത് വ​യ​സു​ള്ള​യാ​ൾ​ക്കൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ഒ​ളി​ച്ചോ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടേ​ക്ക് കൂ​ട്ടു​ക്കൊ​ണ്ട് വ​ന്ന ഇ​രു​വ​രെ​യും ഗ്രാ​മ​മു​ഖ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ൾ​ക്കൊ​ണ്ടും വ​ടി​കൊ​ണ്ടു​മാ​ണ് ഇ​രു​വ​രെ​യും മ​ർ​ദ്ദി​ച്ച​ത്. ഇ​ത് ക​ണ്ട് കൊ​ണ്ട് ജ​ന​ക്കൂ​ട്ടം കാ​ഴ്ച്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഗ്രാ​മ​മു​ഖ്യ​നെ​തി​രെ പ​രാ​തി​യു​മാ​യി ആ​രും സ​മീ​പി​ച്ചി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​യേ​സു​ബാ​ബു പ​റ​ഞ്ഞു. വ​നി​ത പോ​ലീ​സി​നെ അ​യ​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും യു​വാ​വു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട​ന്ന് ക​ണ്ടെ​ത്തി​യാ​ൽ പോ​ക്സോ​യി​ൽ പെ​ടു​ത്തി കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഇ​ര​മ്പി​യെ​ത്തി​യ വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ത്തു; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും കാ​ര​ണം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മ​ധ്യ​പ്ര​ദേ​ശി​ലെ നീ​മ​ച്ചി​ലാ​ണ് സം​ഭ​വം. ക​നാ​ലി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ടി​ഞ്ഞു വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വാ​ർ​ത്ത എ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. #WATCH Temporary shops washed away after boundary wall behind the shops collapses due to increased level of water in a canal, in Neemuch, #MadhyaPradesh pic.twitter.com/ZgxKR1cwdQ — ANI (@ANI) August 16, 2019

Read More

ന​ദി മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; ഞെട്ടിക്കുന്ന വീഡിയോ കാണാം

കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യ ന​ദി മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഗാ​ർ​ഹി​ലാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്നു. അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്ക് വ​ക​വ​യ്ക്കാ​തെ ഇ​യാ​ൾ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. കു​റേ ദൂ​രം ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​ല​തെ​റ്റി വെ​ള്ള​ത്തി​ൽ വീ​ണ് ഒ​ഴു​കി പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി. #WATCH Man washed away while crossing a flooded river in Rajgarh yesterday. According to police, the body has been recovered #MadhyaPradesh pic.twitter.com/Bl53TIAk8I — ANI (@ANI) August 16, 2019

Read More