പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് ദമ്പതികൾ മരണത്തിലും ഒന്നായി. ജോർജിയൻ സ്വദേശികളായ 94 വയസുകാരൻ ഹെർബെർട്ടും 88 വയസുകാരിയായ മേരിലിനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്. 71 വർഷങ്ങൾക്കു മുമ്പാണ് ഇരുവരും വിവാഹിതരായത്. അന്ന് ഹെർബർട്ടിന് 22 ഉം മേരിലിന് 16 ഉം വയസായിരുന്നു. അമേരിക്കൻ ആർമിയിൽ നിന്നും മാസ്റ്റർ സെർജന്റായി വിരമിച്ചയാളാണ് ഹെർബർട്ട്. മേരിലിൻ സ്വന്തമായി നഴ്സറി സ്കൂൾ നടത്തി വരികയായിരുന്നു. ഇരുവർക്കും ആറ് മക്കളും 16 കൊച്ചുമക്കളുമുണ്ട്.
Read MoreCategory: NRI
ഒടുവില്‍ യുവാവ് കുറ്റസമ്മതം നടത്തി! യുഎസ് ശാസ്ത്രജ്ഞ ഗ്രീസില്‍ കൊല്ലപ്പെട്ടത് പീഡനത്തിനിടെ; പ്രതി പിടിയില്‍
ആഥൻസ്: അമേരിക്കൻ ശാസ്ത്രജ്ഞയെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബങ്കറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഗ്രീക്ക് ദ്വീപായ ക്രെറ്റയിൽ താമസക്കാരനായ യുവാവ് കുറ്റം സമ്മതിച്ചു. സൂസനെ താൻ പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. ജൂലൈ രണ്ടിനാണു സൂസനെ കാണാതാകുന്നത്. ആറു ദിവസത്തിനുശേഷം ക്രെറ്റയിലെ ബങ്കറിൽ പ്രദേശവാസികൾ ഇവരുടെ മൃതദേഹം കണ്ടെത്തി. ജർമനിയിലെ പ്രസിദ്ധമായ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ മോളിക്യുലർ ബയോളജിസ്റ്റായിരുന്നു സൂസണ്‍. ഒരു കോണ്‍ഫറൻസിൽ പങ്കെടുക്കുന്നതിനായാണ് ഇവർ ഗ്രീസിലെത്തിയത്. ഉപേക്ഷിക്കപ്പെട്ട ബങ്കറിൽ പാറക്കൂട്ടം നിറഞ്ഞ ഭാഗത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നു ചനിയ പോലീസ് അറിയിച്ചു. ഇതിനു പത്തു കിലോമീറ്റർ അകലെയാണു സൂസനെ അവസാനമായി ആളുകൾ കാണുന്നത്. ബ്രീട്ടീഷ് ശാസ്ത്രജ്ഞനായ ആന്തണി ഹൈമനാണ് സൂസന്റെ ഭർത്താവ്. പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയിലാക്കി സ്ത്രീയുടെ മൃതദേഹം ബങ്കറിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു. രണ്ടാം…
Read Moreമുതലയെ അകത്താക്കുന്ന ഭീമൻ പെരുമ്പാമ്പ്; അമ്പരപ്പിക്കുന്ന ചിത്രങ്ങൾ
ഭീമൻ പെരുമ്പാമ്പ് മുതലയെ വിഴുങ്ങുന്നതിന്റെ ചിത്രങ്ങൾ അമ്പരപ്പുണർത്തുന്നു. പ്രശസ്ത തുഴച്ചിൽക്കാരനായ മാർട്ടിൻ മുള്ളറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ക്വീൻസ്ലാൻഡിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പായ ഒലിവ് പൈത്തണാണ് ഈ മുതലയെ വിഴുങ്ങിയത്. മുതലയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതും വിഴുങ്ങിയതിനു ശേഷവുമുള്ള ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്.
Read Moreമുങ്ങിക്കപ്പലിൽ പാഞ്ഞ മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ കോസ്റ്റ്ഗാർഡിന്റെ സാഹസികത
മുങ്ങിക്കപ്പലിൽ മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ചവരെ കോസ്റ്റ്ഗാർഡ് സാഹസികമായി പിടികൂടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലാണ് സംഭവം. പസഫിക് സമുദ്രത്തിലെ അന്താരാഷ്ട്ര അതിർത്തിയിൽ വച്ചാണ് മുങ്ങിക്കപ്പലിൽ മയക്കു മരുന്ന് കടത്താൻ ശ്രമിച്ച മാഫിയയെ അമേരിക്കൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. കടലിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് മുങ്ങിക്കപ്പൽ കോസ്റ്റ്ഗാർഡിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മുങ്ങിക്കപ്പലിന്റെ പിന്നാലെ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ ബോട്ടിൽ പാഞ്ഞെങ്കിലും അവർ മുങ്ങിക്കപ്പൽ അതിവേഗം പായിച്ചു. ഏറെ ദൂരം പിറകെ പോയി കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ മുങ്ങിക്കപ്പലിന്റെ മുകളിലേക്ക് സാഹസികമായി എടുത്ത് ചാടി കുറ്റവാളികളെ പിടികൂടുകയായിരുന്നു. ഏകദേശം 17,000 പൗണ്ട് കൊക്കൈയ്നാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 1590 കോടിയലധികം വില വരും.
Read Moreവീട്ടിൽ അതിക്രമിച്ചു കയറിയ കരടിയെ തുരത്തിയോടിച്ച് വളർത്തു നായ
വീടിന് സമീപം അതിക്രമിച്ചു കടന്നെത്തിയ കരടിയെ സമീപവാസിയുടെ വളർത്തു നായ നേരിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ന്യൂജേഴ്സിയിലാണ് സംഭവം. ഒരു വീടിനു മുമ്പിലെത്തിയ കരടി ഇവിടെ പക്ഷികൾക്ക് ഭക്ഷണം ഇട്ട് വച്ചിരുന്ന വസ്തു കടിച്ച് താഴെയിടുകയും ഇതിനുള്ളിൽ വച്ചിരുന്ന ഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടന്ന് ഇവിടെയെത്തിയ അയൽവാസിയുടെ വളർത്തുനായ കരടിയെ നേരിടുകയായിരുന്നു. പ്രതിരോധിക്കുവാനായി കരടി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടർന്ന് കരടി ഇവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. വീടിനു മുമ്പിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലാകുകയാണ്.
Read Moreസ്വന്തം മുട്ടകൾ രക്ഷിക്കാൻ ട്രാക്ടറിനു മുമ്പിൽ ചിറകുവിരിച്ച് അമ്മപ്പക്ഷി
ട്രാക്ടറിന്റെ ടയർ കയറാതെ അമ്മ പക്ഷി മുട്ടകൾ സംരക്ഷിക്കുന്നതിന്റെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഉലൻക്വാബ് സിറ്റിലിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഒരാൾ കൃഷി സ്ഥലത്ത് ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിക്കുമ്പോഴാണ് ഒരു പക്ഷി പെട്ടന്ന് ട്രാക്ടറിന്റെ മുമ്പിലേക്ക് ഓടി വന്നത്. ഇയാൾ പെട്ടന്ന് വാഹനം നിർത്തി നോക്കിയപ്പോൾ കാണുന്നത് തന്റെ മുട്ടകളെ സംരക്ഷിച്ച് ഈ പക്ഷി നിൽക്കുന്നതായിരുന്നു. തുടർന്ന് വാഹനം ഇവിടെ നിന്നും മാറ്റിയ ഇയാൾ പക്ഷിക്ക് കുടിക്കാൻ വെള്ളവും ഇവിടെ വച്ചു നൽകി. ഇദ്ദേഹം തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. Mother bird stops moving tractor to protect eggs pic.twitter.com/CWyA28rbvI — CGTN (@CGTNOfficial) July 10, 2019
Read Moreറോഡിൽ നോട്ടുമഴ, വാരിയെടുത്ത് വഴിയാത്രികർ; തിരികെവാങ്ങാൻ പോലീസ്
ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന വാഹനത്തിനുള്ളിൽ നിന്നും കറൻസികൾ പുറത്ത് പോയി റോഡിൽ നിറഞ്ഞു. അമേരിക്കയിലെ ജോർജിയയിലുള്ള ഇന്റർസ്റ്റേറ്റ് ഹൈലെ 285ലാണ് ഏറെ ആശ്ചര്യകരമായ സംഭവം നടന്നത്. വാഹനത്തിന്റെ വാതിൽ അബദ്ധത്തിൽ തുറന്നു പോയതാണ് സംഭവത്തിന് കാരണമായത്. റോഡിൽ നിറഞ്ഞ കറൻസികൾ വഴിയാത്രികർ പെറുക്കിയെടുത്തിരുന്നു. പണം എടുത്ത ആളുകളിൽ നിന്നും അത് തിരികെ വാങ്ങുവാനുള്ള ശ്രമത്തിലാണ് പോലീസ്. ഏകദേശം ഒരു ലക്ഷം ഡോളറോളം വഴിയിൽ ചിതറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Dunwoody Police tell me it is possible well over $100,000 in cash covered 285 West last night after a door on an armored truck came open. If you picked up any of the cash police are asking you to return it or…
Read Moreപതിനഞ്ച് ഷർട്ടുകൾ വിമാനത്തിൽ കൊണ്ടുപോകണം; പണം ലാഭിക്കുവാൻ ഒരാൾ ചെയ്തത് കാണു..
വിമാനയാത്രക്കിടയിൽ ലഗേജുകൾ കൊണ്ടു പോകുന്നതിന് വിമാനകമ്പനികൾ പണം ഈടാക്കാറുണ്ട്. എന്നാൽ ഈ ഫീസ് നൽകാതെ തന്റെ കുറയധികം വസ്ത്രങ്ങൾ വിമാനത്തിൽ കൊണ്ടുപോകുവാൻ ഒരാൾ ഉപയോഗിച്ച വ്യത്യസ്തമായ മാർഗത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. സ്കോട്ട്ലൻഡ് സ്വദേശിയായ 46 വയസുകാരനായ ഇദ്ദേഹത്തിന്റെ പേര് ജോണ്‍ ഐർവിൻ എന്നാണ്. കുറയധികം ഷർട്ടുകളാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വിമാനത്തിൽ കൊണ്ടു പോകുവാൻ തീരുമാനിച്ചത്. എന്നാൽ കൈയിൽ നിന്നും ഒരുപാട് പണം പോകുമെന്ന് മനസിലാക്കിയ അദ്ദേഹം ഈ ഷർട്ടുകളെല്ലാം ധരിച്ചുകൊണ്ട് വിമാനത്തിൽ യാത്ര ചെയ്യുകയാണുണ്ടായത്. ഇദ്ദേഹം ഷർട്ടുകൾ ധരിക്കുന്നതിന്റെ വീഡിയോ മകൻ ജോഷ് ആണ് പകർത്തിയത്. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreആനയും സിംഹവും ഉഗ്ര പോരാട്ടം; അവസാനം വിജയിച്ചത്….
ആനയും സിംഹവും തമ്മിൽ നടന്ന ഉഗ്രപോരാട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിംബാവേയിലെ ഹോങ്കേ നാഷണൽ പാർക്കിലാണ് സംഭവം. ആനയുടെ മസ്തകത്തിൽ കടിച്ചു തൂങ്ങിയ സിംഹം ആനയെ കീഴ്പ്പെടുത്തുവാൻ ആകുന്നത്ര പരിശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ആന കുടഞ്ഞെറിഞ്ഞതോടെ സിംഹം ജീവനും കൊണ്ടോടി. സിംഹത്തിനു പിന്നാലെ ആന പാഞ്ഞെങ്കിലും സിംഹം പിടികൊടുത്തില്ല. ഇവിടെ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
Read Moreമീൻ പിടിക്കാൻ ചൂണ്ടയിട്ടു; കിട്ടിയത് മീനിനൊപ്പം പെരുമ്പാമ്പിനെയും
മീൻ പിടിച്ചുകൊണ്ടിരുന്നയാളുടെ ചൂണ്ടയിൽ കുടുങ്ങിയത് മീനും പെരുമ്പാമ്പും. ടെക്സസിലാണ് ഏറെ വിചിത്രമായ സംഭവം നടന്നത്. ചൂണ്ടയിൽ മീൻ കൊളുത്തിയെന്ന് കരുതിയ ഒരു യുവാവ് അത് മീനാണെന്ന് കരുതി ഉയർത്തിയപ്പോഴാണ് മീനിനൊപ്പം പെരുമ്പാമ്പും വെള്ളത്തിന് അടിയിൽ നിന്നും ഉയർന്നു വന്നത്. ഇദ്ദേഹം തന്നെ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. മീനിനെയും പെരുമ്പാമ്പിനെയും എന്തു ചെയ്തെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ആളുകൾ വിവരങ്ങൾ ആരായുന്നത്. The things I go through with bayou fishing 😂😂🎣🐍 pic.twitter.com/5E5qqg6Ira — TEXAS WILD BOY🎣🐍 (@ChaseThePlayBoy) July 8, 2019
Read More