സെന്റ് ലൂവിസ്: അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവൻ ഇലവൻ. ഈ മാന്ത്രിക സംഖ്യയോട് നൂറു ശതമാനവും നീതി പുലർത്തി ജനിച്ച ശിശുവിന്റെ കഥ വൈറലായി. മിസൗറി സംസ്ഥാനത്തെ സെന്റ് ലൂവിസിൽ ജൂലൈ 11 ന് (7/11), വൈകിട്ട് 7.11ന് ജനിച്ച കുട്ടിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ചു വീണപ്പോൾ കുട്ടിയുടെ ഭാരം ഏഴ് പൗണ്ടും പതിനൊന്ന് ഔൺസും ആയിരുന്നു. ലേഗ്ഫോർഡും റെയ്ച്ചലുമാണ് അദ്ഭുത ശിശുവിന്റെ മാതാപിതാക്കൾ. ഗർഭകാലഘട്ടത്തിൽ റെയ്ച്ചലിന് 7/11 നോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നതായി ഭർത്താവ് ലേഗ്ഫോൾസ് പറഞ്ഞു. റെയ്ച്ചൽ ക്ലോക്കിൽ നോക്കുമ്പോൾ ദൃഷ്ടിയിൽ പെട്ടിരുന്നത് 7.11 എന്ന സമയമായിരുന്നു എന്നതും ഒരു പ്രത്യേകതയായി ചൂണ്ടികാണിക്കുന്നു. ഈ നമ്പറിന്റെ പ്രത്യേക സാമ്യം സെവൻ ഇലവൻ വ്യവസായ ശൃംഖലയെ അറിയിക്കുമെന്ന് മാതാപിതാക്കൾ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, ഇത്തരത്തിലുള്ള ജനനം വളരെ അപൂർവമാണെന്നും…
Read MoreCategory: NRI
മാതാപിതാക്കള്‍ മയക്കുമരുന്നിന് അടിമ! ഒരു വയസുള്ള മകള്‍ കൊല്ലപ്പെട്ട കേസില്‍ മാതാവിന് 12 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ക്രൂരമര്‍ദനമേറ്റ് ഒരു വയസുള്ള ഇരട്ടകുട്ടികളില്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയും, ആണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ മാതാവിനെ 12 വര്‍ഷം തടവ് ശിക്ഷയ്ക്ക് ക്യൂന്‍സ് വിധിച്ചു. അഞ്ചു കുട്ടികളുടെ മാതാവായ ടിനാ റ്റൊറാബി (31)യും ഭര്‍ത്താവ് മുഹമ്മദ് റ്റൊറാബിയും മയക്കുമരുന്നിന് അടിമകളായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ടിനാ പൊലീസില്‍ വിളിച്ച് മകള്‍ക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തി. തലയിലും ശരീരത്തിലും നിരവധി മുറിവുകളേറ്റിരുന്ന ഇരട്ടകുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പെണ്‍കുട്ടി മരിച്ചു. കുട്ടി ആശുപത്രിയില്‍ എത്തിന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ദചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് ആണ്‍കുഞ്ഞ് രക്ഷപ്പെട്ടു. അപ്പാര്‍ട്ട്മെന്റ് പരിശോധിച്ച പൊലീസ് ഇവരുടെ അഞ്ചു കുട്ടികളും വളരെ മലിനമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്തിയിരുന്നു. ടിനയുടെ ഭര്‍ത്താവ് മുഹമ്മദാണ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കോടതിയില്‍ ടിന മൊഴി നല്കി.…
Read Moreകാണാതായ ബാഗ് തിരികെ കിട്ടി; 75 വർഷങ്ങൾക്കു ശേഷം!
കാണാതായ വസ്തുക്കൾ തിരിച്ചു കിട്ടുന്ന വാർത്തകൾ നാം പലപ്പോഴും മാധ്യമങ്ങളിൽ കാണാറുണ്ട്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞായിരിക്കും പലപ്പോഴും നഷ്ടപ്പെട്ട സാധനങ്ങൾ ലഭിക്കുക. സുമനസുകൾ തിരിച്ചു നൽകുന്നവയും അധികാരികൾ കണ്ടെത്തി നൽകുന്നവയും ഇക്കൂട്ടത്തിൽപ്പെടും. എന്നാൽ നഷ്ടപ്പെട്ട ബാഗ് 75 വർഷത്തിനു ശേഷം ലഭിച്ച കൗതുകകരമായ വാർത്തയാണ് യുഎസിലെ മിസൗറിയിൽ നിന്നു വരുന്നത്. 89 വയസുള്ള ബെറ്റി ജൂണ്‍ സിസോമിനാണ് സ്കൂളിൽ വച്ച് നഷ്ടപ്പെട്ട ബാഗ് തിരിച്ചുകിട്ടിയത്. യുകെയിലെ ചെസ്റ്റ്ഫീൽഡിലാണ് സിസോം ഇപ്പോൾ താമസിക്കുന്നത്. മിസൗറിയിൽ സ്കൂൾ പഠനകാലത്താണ് സിസോമിന്റെ ബാഗ് നഷ്ടപ്പെടുന്നത്. സ്കൂൾ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പൊളിച്ചപ്പോഴാണ് ഹീറ്റിംഗ് വെന്റിൽ നിന്ന് 14 ബാഗുകൾ കണ്ടെത്തിയത്. ബാഗുകൾ പരിശോധിച്ചതിൽ നിന്ന് ഇതെല്ലാം 1940 കാലഘട്ടത്തിൽ സ്കൂളിൽ പഠിച്ചവരുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. പണം എടുത്തശേഷം ഡോക്യുമെന്റുകളും ഫോട്ടോകളുമടക്കമാണ് ബാഗുകൾ ഉപേക്ഷിച്ചത്. സിറ്റി ഹോപ് ചർച്ചിലെ പാസ്റ്റർ സെത് ബാൾട്ട്സെൽ തന്റെ ഫേസ്ബുക്കിൽ…
Read Moreലഗേജ് കണ്‍വയർ ബെൽറ്റിൽ കൂടി യുവതി നടന്നു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
ആദ്യമായി വിമാനത്തിൽ കയറുന്നവർക്ക് സംശയങ്ങൾ ധാരാളമായിരിക്കും. അത്തരമൊരു സംശയമുണ്ടായിരുന്ന യുവതിക്ക് സംഭവിച്ച അബദ്ധത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. തുർക്കിയിലെ ഇസ്താംബുള്ളിലുള്ള ഒരു വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. യാത്രികരുടെ ലഗേജുകൾ കൊണ്ടുപോകുന്ന കോണ്വയർ ബെൽറ്റിലേക്ക് ഒരു യുവതി അബദ്ധത്തിൽ നടന്ന് കയറുകയായിരുന്നു. ബാലൻസ് നഷ്ടമായ ഇവർ ഉടൻ തന്നെ ഇവർ നിലത്തേക്ക് വീഴുകയും ചെയ്തു. സമീപമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ മെഷീൻ ഓഫ് ചെയ്തത് കൊണ്ട് വലിയ അപകടങ്ങൾ ഒഴിവായി. ഈ സംഭവമെല്ലാം കണ്ട് ആളുകൾ സ്തബ്ദരായി സമീപത്ത് നിൽക്കുന്നുണ്ടായിരുന്നു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. Just when I think I’ve seen all the various symptoms of ‘Airport Brain’ some passengers seem to suffer from when flying…this was at New Istanbul Airport…pic.twitter.com/dzwDiOj4yf…
Read Moreമനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ചിലന്തി; സ്പൈഡർമാനെ കണ്ടെത്തിയെന്ന് സോഷ്യൽമീഡിയ
മനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ചിലന്തി സോഷ്യൽമീഡിയയിൽ അമ്പരപ്പ് സൃഷ്ടിക്കുന്നു. ചൈനയിലെ ഹുനാൻ പ്രവശ്യയിലെ യുവവാനിജിയാംഗ് നഗരത്തിലെ ഒരു മരത്തിനു മുകളിൽ നിന്നുമാണ് ഈ ചിലന്തിയെ കണ്ടെത്തിയ ചിലന്തിയുടെ പുറം ഭാഗത്തുള്ള ചില പാടുകളാണ് മനുഷ്യന്റെ മുഖം പോലെ തോന്നിക്കുന്നത്. രണ്ട് കണ്ണുകളും വായയും പോലെയുള്ള പാടുകൾ പുറം ഭാഗത്ത് വ്യക്തമാണ്. പീപ്പിൾസ് ഡെയിലിയാണ് ആദ്യം ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. Has spiderman been found? This spider with a humanlike face on its back was found at a home in C China’s Hunan and has gone viral on Chinese social media. Do you know its species? pic.twitter.com/0iU6qaEheS — People’s Daily, China (@PDChina) July 16, 2019
Read Moreബ്രേക്ക് എവിടെ… ബ്രേക്ക് എവിടെ..? ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ ചവിട്ടി; കാർ നദിയിൽ വീണു
ഡ്രൈവർ ബ്രേക്കിനു പകരം ആക്സിലറേറ്ററിൽ ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടമായ കാർ നദിയിൽ പതിച്ചു. ന്യൂജേഴ്സി സ്വദേശിനിയായ ഒരു സ്ത്രീക്കാണ് അബദ്ധം സംഭവിച്ചത്. വാഹനം കഴുകുവാനായി ഇവിടേക്ക് കൊണ്ടുവന്നതായിരുന്നു ഇവർ. ഈ സ്ത്രീക്കൊപ്പം ഇവരുടെ മകളും കാറിനുള്ളിൽ ഉണ്ടായിരുന്നു. ബ്രേക്കിനും പകരം ഇവർ ആക്സിലറേറ്റർ പെഡലിൽ ചവിട്ടിയപ്പോൾ മുന്നിലേക്ക് കുതിച്ച വാഹനം സമീപത്തുള്ള ഹാക്കെൻസാക്ക് നദിയിലേക്ക് പതിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ചെത്തിയ ഫയർഫോഴ്സ് അധികൃതരാണ് കാർ തിരികെയെടുത്തത്. അപകടത്തിൽ ഇരുവർക്കും നിസാരപരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreതലയ്ക്ക് മുകളിൽ വിമാനം; അമ്പരന്ന് വിനോദസഞ്ചാരികൾ
ലാൻഡിംഗിനായി താഴ്ന്ന് പറന്ന വിമാനം വിനോദസഞ്ചാരികളുടെ തലയ്ക്ക് തൊട്ടുമുകളിൽ കൂടി പറന്നു പോകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഗ്രീസിലെ സ്കിയാതോസ് വിമാനത്താവളത്തിലാണ് സംഭവം. വിമാനങ്ങൾ താഴ്ന്ന് പറക്കുന്നതിൽ പ്രശസ്തിയാർജ്ജിച്ച ഈ വിമാനത്താവളം ഒരു ബീച്ചിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ വിമാനത്തിനൊപ്പം നിന്ന് സെൽഫികൾ പകർത്തുകയും ചെയ്യും. ഇവിടെ ലാൻഡ് ചെയ്യുവാനെത്തിയ ബ്രിട്ടീഷ് എയർവേസിന്റെ വിമാനം സന്ദർശകരുടെ തലയ്ക്ക് തൊട്ടുമുകളിൽ കൂടി പറന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിമാനം അടുത്തേക്ക് വരുന്നത് കണ്ട സന്ദർശകർ പേടിച്ചു മാറിപ്പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർഗോസ്പോട്ടർ എന്ന യൂട്യൂബ് പേജിലാണ് ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
Read Moreമതിൽ ഇടിഞ്ഞു വീണു; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്; മൂന്ന് കാറുകൾ പൂർണമായും തകർന്നു
ഇടിഞ്ഞു വീണ മതിലിന് അടിയിൽ പോകാതെ യുവതി തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഗാൻസ്ഹു സിറ്റിയിലാണ് ഏറെ അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങൾ അരങ്ങേറിയത്. അപകടം മനസിലാക്കിയ യുവതി ഓടി രക്ഷപെട്ടത് കൊണ്ടാണ് ജീവൻ തിരികെ ലഭിച്ചത്. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്കു മുകളിലേക്കാണ് കല്ലും മണ്ണും ഇടിഞ്ഞു വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മൂന്ന് കാറുകൾ പൂർണമായും തകർന്നു.
Read Moreമൃഗശാലയിൽ നിന്നും രക്ഷപെട്ട ചിമ്പാൻസി ജീവനക്കാരനെ ആക്രമിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മൃഗശാലയിൽ നിന്നും രക്ഷപെട്ട ചിമ്പാൻസിയെ പിടികൂടാൻ ശ്രമിച്ച ജീവനക്കാരനെ ചിമ്പാൻസി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹെഫൈ വൈൽഡ് ലൈഫ് പാർക്കിലാണ് സംഭവം. പന്ത്രണ്ട് വയസുള്ള യാംഗ് യാംഗ് എന്ന് പേരുള്ള ചിമ്പാൻസിയാണ് ഏറെ നേരം പരിഭ്രാന്തി പരത്തിയത്. കൂട്ടിൽ നിന്നും പുറത്ത് കടന്ന ചിമ്പാൻസി സന്ദർശകെ ആക്രമിക്കുവാൻ മുതിർന്നിരുന്നു. പിടികൂടാനായി ഒരു ജീവനക്കാരൻ എത്തിയപ്പോൾ ചിമ്പാൻസി അയാളെ ആക്രമിച്ച് നിലത്തിട്ടു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം മയക്കുവെടി വച്ചാണ് ചിമ്പാൻസിയെ പിടികൂടിയത്. സംഭവത്തിൽ സന്ദർശകർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreവിവാഹാഘോഷം അതിമനോഹരമാക്കുവാൻ കഴുതകളെ പെയിന്റടിച്ച് സീബ്രയാക്കി; ഒടുവില്‍…
വിവാഹാഘോഷം അതിമനോഹരമാക്കുവാൻ കഴുതകളെ പെയിന്റടിച്ച് സീബ്രയാക്കി മാറ്റിയ ദമ്പതികൾക്കെതിരെ കേസ്. സ്പെയിനിലെ കാഡിസിലാണ് സംഭവം. വിവാഹം അടിപൊളിയാക്കുവാനായി ദമ്പതികൾ തീരുമാനിച്ചത് കാട് പോലെയുള്ള ഒരു തീം ആയിരുന്നു. ഇവിടെ അലഞ്ഞ് നടക്കുവാനായി നിരവധി മൃങ്ങളെയും കൊണ്ടുവന്നിരുന്നു. വിവാഹത്തിന് പങ്കെടുക്കുവാനെത്തുന്നവർക്ക് കാടിന്റെ അനുഭവം നൽകുവാനായിരുന്നു ഈ പദ്ധതി. എന്നാൽ ഇവിടെ സീബ്രയായി നിർത്തിയിരുന്നത് കറുപ്പും വെളുപ്പും പെയിന്റ് അടിച്ച കഴുതകളെ ആയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു പ്രദേശവാസി മൃഗസംരക്ഷണ വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി മാറിയതിനെ തുടർന്ന് ദമ്പതികൾക്കെതിരെ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു. സ്വകാര്യ സന്തോഷങ്ങൾക്കു വേണ്ടി മൃഗങ്ങൾക്കെതിരെ ചെയ്യുന്ന ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്.
Read More