കടയിൽകയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറിൽ തിരികെവച്ച യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ ലൂയിസിയാനയിലാണു സംഭവം. ലെനിസ് മാർട്ടിൻ എന്ന മുപ്പത്താറുകാരനാണു ശനിയാഴ്ച അറസ്റ്റിലായത്. കടയിലെ ഐസ്ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് അറസ്റ്റ്. കടയിൽകയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറിൽ തിരികെവയ്ക്കുന്ന വീഡിയോ ലെനിസ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ബ്ലൂ ബെൽ എന്ന കന്പനിയുടെ ഐസ്ക്രീം ബോക്സ് തുറന്നു നക്കുന്നതും തിരികെ അവിടെതന്നെ വയ്ക്കുന്നതുമായ വീഡിയോ 13 ദശലക്ഷം ആളുകളാണു കണ്ടത്. ഇതു വിവാദമായതിനെ തുടർന്നു പോലീസ് അറസ്റ്റിലേക്കു കടക്കുകയായിരുന്നു. ഐസ്ക്രീമിന്റെ ബില്ലടച്ചിരുന്നുവെന്ന പ്രതിയുടെ വാദം അംഗീകരിച്ചുവെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു പോലീസിന്റെ തീരുമാനം. ലെനിസിനു കോടതി ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചെങ്കിലും ജയിൽമോചിതനായോ എന്നു വ്യക്തമല്ല. അടുത്തിടെ വ്യാപകമായി പ്രചരിച്ച വീഡിയോയുടെ ചുവടുപിടിച്ചാണ് ലെനിസും വീഡിയോ പങ്കുവച്ചതെന്നാണു സൂചന. റീട്ടയ്ൽ സ്റ്റോറിനുള്ളിൽ കയറി ഐസ്ക്രീം നക്കിയശേഷം…
Read MoreCategory: NRI
അമ്മയുടെ മൃതദേഹത്തിനൊപ്പം മകളും കൊച്ചുമകളും താമസിച്ചതു മൂന്നു വർഷം !
ടെക്സസ്: അമ്മയുടെ മൃതദേഹത്തിനൊപ്പം മകളും കൊച്ചുമകളും കഴിച്ചുകൂട്ടിയതു മൂന്നു വർഷം. യുഎസിലെ ടെക്സസിലാണു സംഭവം. രണ്ടുമുറി വീട്ടിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിചിത്രകഥ വെളിപ്പെട്ടത്. എഴുപത്തൊന്നുകാരിയായ വയോധികയ്ക്കു 2016-ൽ വീണതിനെ തുടർന്ന് പരിക്കേറ്റിരുന്നു. ഒപ്പം താമസിച്ചിരുന്ന മകൾ അമ്മയ്ക്ക് ആവശ്യമായ ചികിത്സ നൽകിയില്ല. കുറച്ചുദിവസത്തിനുശേഷം വൃദ്ധ മരിച്ചു. മൃതദേഹം നീക്കാൻ മകൾ തയാറായില്ലെന്നു പോലീസ് പറയുന്നു. ഒരു മുറിയിൽ മൃതദേഹം കിടക്കുന്പോൾ തൊട്ടടുത്ത മുറിയിലാണ് മകളും മകളുടെ കുട്ടിയും ഉറങ്ങിയിരുന്നത്. വൃദ്ധ മരിക്കുന്പോൾ കൊച്ചുമകൾക്ക് 15 വയസായിരുന്നു പ്രായം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലേക്കു മാറ്റി. കുട്ടിക്ക് അപകടം വരുത്തിയ കുറ്റമാണ് അമ്മയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 20 വർഷം തടവോ 10,000 ഡോളർ പിഴയോ ലഭിച്ചേക്കാം.
Read Moreചെസ്സ് ബോർഡിലെ കരുവിന് എന്തുവില വരും? ഒരു കരുവിന്റെ വില ആറു കോടി
ചെസ്സ് ബോർഡിലെ കരുവിന് എന്തുവില വരും? ഒരു ചെസ് സെറ്റിന് കുറഞ്ഞത് 100 രൂപയ്ക്കും ലഭിക്കും. മേൽത്തരം സെറ്റാണെങ്കിൽ 1000 രൂപയും. അങ്ങനെനോക്കിയാൽ ഒരു കരുവിന് കൂടിപ്പോയാൽ 100 രൂപ. അല്ലേ? പുരാതന വസ്തുക്കൾ ലേലത്തിൽ വിൽക്കുന്ന ലണ്ടനിലെ സോത്തീബിസ് എന്ന കന്പനി കഴിഞ്ഞ ദിവസം 200 വർഷം പഴക്കമുള്ള കാവൽപ്പടയാളിയുടെ കരു ലേലം ചെയ്തു. പടത്തൊപ്പിയും ധരിച്ച് വാളും പരിചയും പിടിച്ചു നിൽക്കുന്ന കാവൽക്കാരന്റെ കരുവാണിത്. (ഇന്നത്തെ ചെസ് ബോർഡിലുള്ള റൂക്കിന് തുല്യമായുള്ള കരു)1831ലെ ലൂയിസ് ചെസ്സ്മാനിലെ കരുവാണിത്. 7,35,000 യൂറോ (ഏകദേശം ആറു കോടി രൂപ)യ്ക്കാണ് കരു ലേലം ചെയ്തത്. 1964ൽ എഡിൻബർഗിൽ പുരാവസ്തുക്കളോടു താത്പര്യമുള്ള ഒരാൾ അഞ്ച് യൂറോ (ഏകദേശം 400 രൂപ)യ്ക്കാണ് ഈ കരു വാങ്ങിയത്. ഇയാളുടെ ബന്ധുക്കളാണ് സോത്തീബിസിനെ ഈ കരു ലേലം ചെയ്യാനായി സമീപിച്ചത്. ഇത്രയും മൂല്യമുള്ള കരുവാണെന്ന്…
Read Moreപെരുമ്പാമ്പുകൾ ശരീരത്തിൽ ഇഴഞ്ഞിട്ടും കൂസലില്ലാതെ കൊച്ചു മിടുക്കി; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
ശരീരത്തിൽ കൂടി പെരുപാമ്പുകൾ ഇഴയുമ്പോൾ യാതൊരു ഭാവഭേദവുമില്ലാതെ കൊച്ചുകുട്ടി മൊബൈൽ ഫോണിൽ കാർട്ടൂണ്‍ കാണുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. ഇന്തോനേഷ്യയിലെ തങ്കേറാംഗിലാണ് സംഭവം. ധ്യാലൻ മഹാറാണി എന്നാണ് ഈ മൂന്ന് വയസുകാരിയായ കുട്ടിയുടെ പേര്. ശരീരത്തിൽ കൂടി ആറ് പാമ്പുകൾ ഇഴയുമ്പോൾ യാതൊരു പേടിയുമില്ലാതെ ഈ കുട്ടി മൊബൈൽ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. കാർട്ടുണ്‍ കാണുന്നതിന് പാമ്പുകൾ തടസമാകുമ്പോൾ ഈ കുട്ടി കൈകൊണ്ട് പാമ്പിനെ മാറ്റിയിടുന്നതും കാണാം. എന്നാൽ ഇത്തരം ദൃശ്യങ്ങളിലൂടെ ആദ്യമായല്ല മഹാറാണി സോഷ്യൽമീഡിയയുടെ ശ്രദ്ധനേടുന്നത്. ഇതിനു മുമ്പ് മഹാറാണി മുതലയെ ബ്രഷ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.
Read Moreനക്കിയതിനു ശേഷം ഐസ്ക്രീം തിരികെ വച്ചു; യുവതിയെ തേടി പോലീസ്
കടയിൽ ഐസ്ക്രീം നക്കിയതിനു ശേഷം തിരികെ വച്ച് മടങ്ങിയ യുവതിയെ തെരഞ്ഞ് പോലീസ്. ടെക്സസിലാണ് സംഭവം. ബ്ലൂ ബെൽ ക്രീമെറീസ് എന്ന കടയിൽ വച്ചാണ് യുവതി ഈ പ്രവൃത്തി ചെയ്തത്. ഐസ്ക്രീം എടുത്ത് നക്കിയ യുവതി അത് തിരികെ ഫ്രിഡ്ജിനുള്ളിൽ വച്ചിട്ട് ചിരിച്ചുകൊണ്ട് നടന്ന് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥാപനത്തിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയൊ നിമിഷ നേരത്തിനുള്ളിൽ വൈറലായി മാറുകയായിരുന്നു. സംഭവം ഏറെ പ്രതിഷേധത്തിനു കാരണമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. What kinda psychopathic behavior is this?! pic.twitter.com/T8AIdGpmuS — Optimus Primal (@BlindDensetsu) June 29, 2019
Read Moreഅമ്മ മരിച്ചതറിയാതെ കുഞ്ഞ് കാണ്ടാമൃഗം; കണ്ണീരുണർത്തുന്ന ദൃശ്യങ്ങൾ
അമ്മ മരിച്ചു കിടക്കുന്നതറിയാതെ കുഞ്ഞ് കാണ്ടാമൃഗം അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുന്നതിന്റെ കരളുരുകുന്ന ദൃശ്യങ്ങൾ കണ്ണീരുണർത്തുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് ഏറെ നൊമ്പരമാകുന്ന ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വേട്ടക്കാർ കൊമ്പിനായി കൊന്നതാണ് ഈ അമ്മ കണ്ടാമൃഗത്തെ. അമ്മയുടെ ശരീരത്തിനു ചുറ്റും നടന്ന് എഴുന്നേൽപ്പിക്കുവാൻ കുഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും അമ്മയ്ക്ക് ജീവനില്ലെന്ന് ഈ കുഞ്ഞ് അറിയുന്നില്ല. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കുറ്റവാളികളെ ഉടൻ തന്നെ പിടികൂടണമെന്ന് വ്യാപകമായി ആവശ്യമുയരുകയാണ്. The picture of poaching !! A baby #rhino tries to wake #mother, who is killed by poachers for the #horn. Devastating & eye opening. pic.twitter.com/EnAS2PAHiD — Parveen Kaswan, IFS (@ParveenKaswan) July 2, 2019
Read Moreനൂറ് വയസുകാരൻ വരന് വധു 102കാരി മുത്തശി
100 വയസുകാരൻ വരന് വധു 102കാരി മുത്തശി. അമേരിക്കയിലെ ഓഹിയോയിൽ താമസിക്കുന്ന ഈ രണ്ട് ഇണക്കുരുവികളുടെ പേര് ജോണ്‍, ഫില്ലിസ് എന്നാണ്. ഒഹിയോയിൽ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും കഴിഞ്ഞ രണ്ട് വർഷങ്ങളായി ഡേറ്റിംഗിലായിരുന്നു. രണ്ടു പേരുടെയും പങ്കാളികൾ വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞിരുന്നു. ജീവിതത്തിലെ ഏകാന്തതയെ അകറ്റി നിർത്തുവാനാണ് പരസ്പരം മനസിലാക്കിയ ഇരുവരും ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിച്ചത്. ഫില്ലിസ് മുത്തശി ഓഗസ്റ്റിൽ 103മത്തെ ജന്മദിനം ആഘോഷിക്കുവാനൊരുങ്ങുകയാണ്. കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കുന്നതാണ് ഞങ്ങളുടെ പ്രണയരഹസ്യമെന്നാണ് ഇരുവരും പറയുന്നത്. അടുത്തിടെ അമേരിക്കയിൽ വൃദ്ധർ തമ്മിലുള്ള വിവാഹം വർദ്ധിച്ചുവരികയാണെന്നാണ് പഠനം തെളിയിക്കുന്നത്.
Read Moreറോഡിൽ പ്രത്യക്ഷപ്പെട്ട കുഴിയിൽ ട്രക്കുകൾ വീണു; കാരണം അവ്യക്തം
റോഡിൽ പ്രത്യക്ഷപ്പെട്ട ഭീമാകാരമായ കുഴിയിൽ വീണ് നിരവധി ട്രക്കുകൾ മറിഞ്ഞു കിടക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഫ്ളോറിഡയിൽ ഓർലാൻഡോ ഇന്റർനാഷണൽ എയർപോർട്ടിനു സമീപത്താണ് സംഭവം നടന്നത്. കെട്ടിട നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ട്രക്കുകളാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ഈ കുഴികൾ ഇവിടെ രൂപപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓറഞ്ച് കൗണ്ടി ഫയർ റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ട്വിറ്ററിൽ കൂടിയാണ് സംഭവത്തെക്കുറിച്ച് അറിയിച്ചത്.
Read Moreഅതേ സ്ഥലം, അതേ മുതല, രണ്ട് ചിത്രങ്ങളും തമ്മിൽ 15 വർഷത്തിന്റെ വ്യത്യാസം! സ്റ്റീവ് ഇർവിനെ സ്മരിച്ച് മകൻ
ദ് ക്രോക്കഡൈൽ ഹണ്ടർ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകപ്രശസ്തനായ അന്തരിച്ച സ്റ്റീവ് ഇർവിനെ അറിയാത്തവർ ചുരുക്കമാണ്. ഓസ്ട്രേലിയൻ വന്യജീവി സംരക്ഷകനായ സ്റ്റീവ് അകാലചരമമടഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓർമകൾ ലക്ഷക്കണക്കിനാളുകളുടെ മനസിൽ പതിഞ്ഞു കിടക്കുന്നു. അദ്ദേഹം വിടവാങ്ങി 13 വർഷങ്ങൾ കഴിയുന്ന വേളയിൽ ഒരു ചിത്രത്തിലൂടെ ഓർമകളെ പിന്നിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹത്തിന്റെ മകൻ റോബർട്ട് ഇർവിൻ. അച്ഛനെ പോലെ തന്നെ മുതലയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രം പങ്കുവച്ചാണ് പിതാവിന്റെ അവിസ്മരണീയമായ ഓർമകളെ ഇർവിൻ അയവിറക്കുന്നത്. “മുറെയ്ക്ക് ഭക്ഷണം നൽകുന്ന ഞാനും അച്ഛനും. അതേ സ്ഥലം, അതേ മുതല, രണ്ട് ചിത്രങ്ങളും തമ്മിൽ 15 വർഷത്തിന്റെ വ്യത്യാസം’. റോബർട്ട് കുറിച്ചു. ഈ ചിത്രത്തിന് പ്രതികരണമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. സ്റ്റീവ് ഇർവിന്റെ കാലഘട്ടത്തിലേക്ക് തങ്ങളെ മടക്കിക്കൊണ്ടുപോയെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം. 2006 സെപ്റ്റംബർ 4ന് ഓഷ്യൻസ് ഡെഡ്ലിയെസ്റ്റ് എന്ന് പേരിട്ട ഡോക്യുമെന്ററി…
Read Moreഇപ്പോഴാണ് ഒരു വിലയുണ്ടായത്..! ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ രൂപ നൽകിയും സാധനം വാങ്ങാം
ദുബായ്: ദുബായ് വിമാനത്താവളങ്ങളിൽ ഇനി മുതൽ ഇന്ത്യൻ രൂപ നൽകിയും സാധനങ്ങൾ വാങ്ങാം. യൂറോ, ഡോളർ, ദിർഹം എന്നിവയ്ക്കൊപ്പം ഇന്ത്യൻ രൂപയും ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇനി സ്വീകരിക്കും. ജൂലൈ ഒന്ന് രാവിലെ മുതൽ കൗണ്ടറുകളിൽ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതൽ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപയ്ക്കു സ്ഥാനംലഭിച്ചത്. എന്നാൽ ബാക്കി നൽകുക ദിർഹത്തിലാവും. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിംഗ് നടത്താനാവുമായിരുന്നുള്ളൂ. ഇവിടെ സ്വന്തം കറൻസിയിൽ വ്യാപാരം നടത്താവുന്ന 16-മത്തെ രാജ്യമായി ഇന്ത്യ. ഇന്ത്യൻ സഞ്ചാരികളുടെ ബാഹുല്യമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും ഉള്‍ക്കൊള്ളിക്കാൻ ഇടയാക്കിയത്.
Read More