വ​ള​ർ​ത്തു​നാ​യ​ക്ക​ളു​ടെ ഭ​ക്ഷ​ണം മോ​ഷ്ടി​ക്കു​ന്ന ആ​മ; ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ

വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​പൊ​തി പൊ​ട്ടി​ച്ച് ആ​മ വി​ശ​പ്പ​ക​റ്റു​ന്ന​തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ദൃ​ശ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഒ​രു ഷെ​ൽ​ഫി​ൽ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന നി​ര​വ​ധി ഭ​ക്ഷ​ണ പൊ​തി​ക​ളി​ൽ ഒ​ന്നാ​ണ് ഈ ​ആ​മ പൊ​ട്ടി​ച്ച​ത്. തു​ട​ർ​ന്ന് അ​തി​നു​ള്ളി​ലെ ഭ​ക്ഷ​ണം ക​ടി​ച്ചെ​ടു​ത്ത് ക​ഴി​ക്കു​ക​യും ചെ​യ്തു. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ 20 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. Security to aisle 7. Shoplifting in progress. There’s no rush. pic.twitter.com/xjPSDIepYT — Paul Bronks (@SlenderSherbet) May 5, 2019

Read More

കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ടു; സ​ർ​ക്ക​സ് അ​ഭ്യാ​സി​ക്ക് ദാ​രു​ണാ​ന്ത്യം

കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ ക​ഴു​ത്തി​ൽ പെ​രു​മ്പാ​മ്പി​നെ ​ഇട്ട് സാ​ഹ​സം ചെ​യ്ത സ​ർ​ക്ക​സ് അ​ഭ്യാ​സി മ​രി​ച്ചു. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം. നൂ​റു​ക​ണ​ക്കി​ന് കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ പാ​മ്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ട് അ​ഭ്യാ​സം കാ​ണി​ച്ച​ത്. എ​ന്നാ​ൽ അ​ൽ​പ്പ സ​മ​യ​ത്തി​ന​കം പാ​മ്പ് ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ വ​രി​ഞ്ഞു മു​റു​ക്കി. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഇ​യാ​ൾ നി​ല​ത്തു വീ​ണെ​ങ്കി​ലും കാ​ണി​ക​ൾ​ക്ക് കാ​ര്യം മ​ന​സി​ലാ​യി​ല്ല. എ​ന്നാ​ൽ നി​ല​ത്തു വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം നി​ശ്ച​ല​മാ​യ​പ്പോ​ൾ ഭ​യ​ന്നു പോ​യ കാ​ണി​ക​ൾ ഉ​റ​ക്കെ നി​ല​വി​ളി​ച്ചു. ഉ​ട​ൻ ത​ന്നെ ര​ണ്ട് അ​ഭ്യാ​സി​ക​ൾ ഇ​വി​ടെ എ​ത്തി പാ​മ്പി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്തു​വെ​ങ്കി​ലും ഇ​യാ​ൾ മ​രി​ച്ചി​രു​ന്നു.

Read More

ന​ടു​റോ​ഡി​ൽ പാ​മ്പും മു​ട്ട​ക​ളും: ര​ക്ഷ​ക​രാ​യി വ​നം​വ​കു​പ്പ്

റോ​ഡി​നു ന​ടു​വി​ൽ 14 മു​ട്ട​ക​ളു​മാ​യി മൂ​ർ​ഖ​ൻ പാ​മ്പ് കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ മ​ധൂ​ർ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. സ​മീ​പ​വാ​സി​യാ​യ ഒ​രു അ​ധ്യാ​പ​ക​ന്‍റെ വീ​ടി​നു​ള്ളി​ലാ​ണ് ഈ ​പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. അ​ദ്ദേ​ഹം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ ഒ​രു പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പാ​മ്പ് ഇ​വി​ടെ നി​ന്നും ഇ​ഴ​ഞ്ഞ് റോ​ഡി​ൽ വ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് പാ​മ്പി​നെ ഇ​വി​ടെ നി​ന്നും കൊ​ണ്ടു​പോ​യ​ത്. ഈ ​അ​ധ്യാ​പ​ക​ൻ ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

Read More

കൃ​ത്രി​മക്കാൽ കിട്ടിയപ്പോൾ സന്തോഷംകൊണ്ട് നൃത്തമാടി ബാലൻ; കരളലിയിക്കും ഈ രംഗം

ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടും കൃ​ത്രി​മ കാ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രു ബാ​ല​ൻ നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ കൈ​യ​ടി നേ​ടു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. അ​ഹ​മ്മ​ദ് എ​ന്നാ​ണ് ഈ ​കു​ട്ടി​യു​ടെ പേ​ര്. ലോ​ഗാ​ർ പ്ര​വ​ശ്യ​യി​ലു​ണ്ടാ​യ ഒ​രു കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ലാ​ണ് അ​ഹ​മ്മ​ദി​ന് ത​ന്‍റെ കാ​ൽ ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​ഡ്ക്രോ​സ് ഓ​ർ​ത്തോ​പീ​ഡി​ക് സെ​ന്‍റ​റാ​ണ് ഈ ​കു​ട്ടി​ക്ക് കൃ​ത്രി​മ കാ​ൽ ഘ​ടി​പ്പി​ച്ച് ന​ൽ​കി​യ​ത്. കൃത്രിമക്കാൽ ലഭിച്ച സന്തോഷം കൊണ്ട് അഹമ്മദ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു. Watch this boy from Afghanistan dance with joy after getting a new prosthetic leg pic.twitter.com/2Ms2a6Emdb — NowThis (@nowthisnews) May 9, 2019

Read More

വീ​ഡി​യോ ഗെ​യിം തോറ്റ ദേ​ഷ്യം തീർത്തത് മകനോട്; മർദനമേറ്റ പി​ഞ്ചുകു​ഞ്ഞ് മരിച്ചു

വീ​ഡി​യോ ഗെ​യിം ക​ളി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ പി​താ​വ് പി​ഞ്ചുകു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​യി​ലെ കെ​ന്‍റ​ക്കി​യി​ലാ​ണ് സം​ഭ​വം. സം​ഭ​വസ​മ​യം കു​ട്ടി​യും പി​താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഗെ​യിം ക​ളി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ലി​പൂ​ണ്ട ഇ​യാ​ൾ ഗെ​യിം ക​ളി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ച് കു​ഞ്ഞി​നെ മ​ർ​ദ്ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ ബെ​ഡ് റൂ​മി​ൽ കി​ട​ത്തി​യ​തി​നു ശേ​ഷം ബാ​ത്ത്റൂ​മി​ൽ പോ​യ ഇ​ദ്ദേ​ഹം തി​രി​കെ വ​ന്ന​പ്പോ​ൾ ക​ണ്ട​ത് കു​ട്ടി അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​താ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ 911ൽ ​വി​ളി​ച്ച പി​താ​വ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തി പോലീസ് കേസെടുത്തു.

Read More

ക​ടി​ച്ച പാ​മ്പി​നെ തി​രി​ച്ചു ക​ടി​ച്ചു; ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം

ക​ടി​ച്ച പാ​മ്പി​നെ തി​രി​ച്ചു ക​ടി​ച്ച ക​ർ​ഷ​ക​നാ​യ എ​ഴു​പ​ത് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഗു​ജ​റാ​ത്തി​ലെ മ​ഹി​സാ​ഗ​റി​ലാ​ണ് സം​ഭ​വം. പ​ർ​വ​ത് ഗാ​ലാ ബാ​രി​യ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. ഇയാൾ ചവച്ച് അരച്ചതിനെ തുടർന്ന് പാമ്പും ചത്തു. കൃ​ഷി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പാ​മ്പ് ക​ടി​ച്ച​ത്. ഇ​തി​ൽ കോ​പാ​കു​ല​നാ​യ ക​ർ​ഷ​ക​ൻ പാ​മ്പി​നെ എ​ടു​ത്ത് ച​വ​ച്ച​ര​ച്ചു. ഉ​ട​ൻ ത​ന്നെ ബോ​ധ​ര​ഹി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

മോ​ണ​ലി​സ​യെ അ​പൂ​ർ​ണ​മാ​ക്കി​യ​ത് ഡാ​വി​ഞ്ചി​യു​ടെ നാ​ഡീ ത​ക​രാ​ർ

വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ മോ​ണാ​ലി​സ ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് നാ​ഡീ ത​ക​രാ​ർ മൂ​ല​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. ബ്ര​ഷും ചാ​യ​ക്കൂ​ട്ടും പി​ടി​ക്കാ​ൻ വ​യ്യാ​ത്ത വി​ധം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു കൈ ​ത​ള​ർ​ന്നു​പോ​യി​രു​ന്നു. ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ ഇ​തു​മൂ​ലം പൂ​ർ​ത്തി​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ല​ണ്ട​നി​ലെ ഡോ​ക്ട​ർ​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ് മെ​ഡി​സി​ൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലെ ചി​ത്ര​കാ​ര​നാ​യ ജി​യോ​വ​ൻ അം​ബ്രോ​ഗി​യോ ഫി​ജി​നോ വ​ര​ച്ച ഛായാ​ചി​ത്രം അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ൽ നി​ന്നാ​ണു നി​ഗ​മ​നം. ഡാ​വി​ഞ്ചി​യു​ടെ വ​ലം​കൈ ബാ​ൻ​ഡേ​ജി​നു സ​മാ​ന​മാ​യ വി​ധം തു​ണി കൊ​ണ്ടു മൂ​ടി​യ​താ​യി ഈ ​ചി​ത്ര​ത്തി​ൽ കാ​ണാം.

Read More

“ഐ​’യി​ല്ല അ​യ്യേ..! ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​റി​ൽ അ​ച്ച​ടി​പ്പി​ശ​ക്

കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ നോ​ട്ടി​ൽ അ​ച്ച​ടി​പ്പി​ശ​ക്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 18 മു​ത​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള 50 ഡോ​ള​ർ നോ​ട്ടി​ലാ​ണ് അ​ച്ച​ടി​പ്പി​ശ​ക് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രി​പ്പി​ൾ എം ​എ​ന്ന റേ​ഡി​യോ ചാ​ന​ലാ​ണ് ട്വി​റ്റ​ർ അ​കൗ​ണ്ടി​ലൂ​ടെ ഈ ​വി​വ​രം പു​റ​ത്ത് വി​ട്ട​ത്. ഓ​സ്ട്രേ​ലി​യ​ൻ റി​സ​ർ​വ് ബാ​ങ്കും വീ​ഴ്ച സ​മ്മ​തി​ച്ചു. റേ​ഡി​യോ സ്റ്റേ​ഷ​ന്‍റെ പ്ര​ഭാ​ത പ​രി​പാ​ടി​യി​ലേ​ക്ക് വി​ളി​ച്ച ശ്രോ​താ​വാ​ണ് നോ​ട്ടി​ലെ അ​ക്ഷ​ര​ത്തെ​റ്റി​നെ പ​റ്റി ആ​ദ്യ​മാ​യി സൂ​ചി​പ്പി​ച്ച​ത്. സം​ഭ​വം ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ റേ​ഡി​യോ ചാ​ന​ലാ​ണ് ട്വി​റ്റ​ർ അ​കൗ​ണ്ടി​ലൂ​ടെ വി​വ​രം പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യി​രു​ന്ന എ​ഡി​ത് കോ​വ​ന്‍റെ ചി​ത്രം 50 ഡോ​ള​ർ നോ​ട്ടീ​ന്‍റെ പി​ന്നി​ലാ​യി 1955 മു​ത​ൽ അ​ലേ​ഖ​നം ചെ​യ്തു​വ​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​നൊ​പ്പം ഇ​വ​രു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ ഭാ​ഗ​വും ഡോ​ള​റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​പ്ര​സം​ഗ​ത്തി​ലു​ള്ള “റെ​സ്പോ​ൺ​സി​ബി​ലി​റ്റി’ എ​ന്ന വാ​ക്കി​ലാ​ണ് പി​ശ​ക് സം​ഭ​വി​ച്ച​ത്. ഈ ​വാ​ക്കി​ൽ “എ​ല്ലി’​നും “ടി’​ക്കു​മി​ട​യി​ൽ വ​രേ​ണ്ട “ഐ’ ​എ​ന്ന അ​ക്ഷ​രം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള…

Read More

അ​മേ​രി​ക്ക​യി​ൽ ഇ​നി അ​വ​യ​വ​ങ്ങ​ൾ ‘പ​റ​ന്നു​വ​രും’

അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​കാ​ശ​ത്ത് പ​തി​വി​ല്ലാ​തെ ഒ​രു ഡ്രോ​ണ്‍ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​തു​ക​ണ്ട സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ഭ്രാ​ന്ത​രാ​യി. കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഗ​തി ചെ​റി​യ​കാ​ര്യ​മ​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ബാ​ൾ​ട്ടി​മോ​ർ സ്വ​ദേ​ശി​നി​യു​ടെ ശ​രീ​ര​ത്തോ​ട് ചേ​ർ​ക്കാ​നു​ള്ള കി​ഡ്നി​യാ​ണ് ഡ്രോ​ണി​ൽ എ​ന്ന​റി​ഞ്ഞ​തോ​ടെ ഡ്രോ​ണി​നെ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യി​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി എ​ല്ലാ​വ​രും. അ​വ​യ​വ​ദാ​നം വ​ള​രെ​യ​ധി​കം പ്ര​ചാ​രം നേ​ടു​ന്ന ഇ​ക്കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ്രാ​യോ​ഗി​ക പ്ര​തി​സ​ന്ധി​യാ​ണ് അ​വ​യ​വ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് സ്വീ​ക​ർ​ത്താ​വി​ന് എ​ത്തി​ക്കു​ക എ​ന്നു​ള്ള​ത്. ഈ ​പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​ര​മെ​ന്നോ​ണം നി​യ​ന്ത്രി​ത ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് അ​വ​യ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് എ​വി​ടെ​യും എ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെ ആ​ദ്യ​വി​ജ​യ​മാ​യി​രു​ന്നു മേ​രി​ലാ​ൻ​ഡി​ലേ​ത്. ഒ​രു​കൂ​ട്ടം വി​ദ​ഗ്ധ​രു​ടെ നീ​ണ്ട വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നും പ​രീ​ക്ഷ​ണ​ത്തി​നും ശേ​ഷ​മാ​ണ് ഈ ​ന​വീ​ന​സാ​ധ്യ​ത വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, അ​വ​യ​വ​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, ഡ്രോ​ണ്‍ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ നി​ര​വ​ധി​പ്പേ​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​വും സ​ഹ​ക​ര​ണ​വും മൂ​ല​മാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം സാ​ധ്യ​മാ​യ​തെ​ന്ന് ഡ്രോ​ണ്‍…

Read More

ഇ​ത് ന​ന്മ​യു​ടെ അം​ഗീ​ക​രം! പ​ത്തു​രൂ​പ​യും കോ​ഴി​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കൊ​ച്ചു​മി​ടു​ക്ക​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്ക്കാ​രം

സൈ​ക്കി​ൾ ക​യ​റി പ​രി​ക്കേ​റ്റ കോ​ഴി​ക്കു​ഞ്ഞി​നെ ചി​കി​ത്സി​ക്കാ​ൻ പ​ത്തു​രൂ​പ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മി​സോ​റാം സ്വ​ദേ​ശി ഡെ​റ​ക്ക് എ​ന്ന കു​ട്ടി​യെ മ​റ​ക്കു​വാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. ദ​യ​നീ​യ​മാ​യ മു​ഖ​ത്തോ​ടെ ഒ​രു കൈ​യി​ൽ കോ​ഴി​ക്കു​ഞ്ഞും മ​റ്റെ കൈ​യി​ൽ പ​ത്തു രൂ​പ​യു​മാ​യി നി​ൽ​ക്കു​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ കൈ​യ​ടി​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്. സാ​ങ്ക എ​ന്ന​യാ​ളാ​ണ് ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. തു​ട​ർ​ന്ന് ഈ ​കു​ട്ടി​യെ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ അ​ധി​കൃ​ത​രും അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ പീ​റ്റ ഡെ​റ​ക്കി​ന് പു​ര​സ്ക്കാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് പീ​റ്റ( പീ​പ്പി​ൾ ഫോ​ർ എ​ത്തി​ക്ക​ൽ ട്രീ​റ്റ്മെ​ന്‍റ് ഓ​ഫ് ആ​നി​മ​ൽ​സ്). കാം​പാ​ഷ​നേ​റ്റ് കി​ഡ് എ​ന്ന പു​ര​സ്ക്കാ​ര​മാ​ണ് ഇ​വ​ർ ഡെ​റ​ക്കി​ന് സ​മ്മാ​നി​ച്ച​ത്. ഈ ​പു​ര​സ്ക്കാ​രം ന​ൽ​കു​വാ​നാ​യി എ​ട്ടി​നും പ​ന്ത്ര​ണ്ടി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് പീ​റ്റ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ ഈ ​ലോ​ക​ത്തു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്മ​യു​ടെ സ​ന്ദേ​ശ​മാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Read More