നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ സൂ​പ്പ​ർ കാ​ർ ഫെ​രാ​രി ഇ​ടി​ച്ചു ത​ക​ർ​ന്നു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ലോ​ക​ത്തി​ലെ സൂ​പ്പ​ർ കാ​റു​ക​ളി​ലൊ​ന്നാ​യ ഫെ​രാ​രി ഇ​ടി​ച്ചു ത​ക​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. കാ​റു​ക​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന ബെ​യ്ജിം​ഗി​ലെ ഷോ​റൂ​മി​ൽ നി​ന്നും ഒ​രു യു​വ​തി കൊ​ണ്ടു​പോ​യ കാ​റാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഡി​വൈ​ഡ​റി​ലേ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ച് നാ​മാ​വ​ശേ​ഷ​മാ​യ​ത്. വാ​ഹ​ന​മോ​ടി​ച്ച യു​വ​തി​ക്കും മ​റ്റ് യാ​ത്രി​ക​ർ​ക്കും നി​സാ​ര പ​രി​ക്കു​മാ​ത്ര​മേ സം​ഭ​വി​ച്ചൊ​ള്ളു. ഏ​ക​ദേ​ശം 5.2 കോ​ടി രൂ​പ ന​ൽ​കി ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ് ഈ ​കാ​ർ.

Read More

400 വ​ർ​ഷം പ​ഴ​ക്കം; മേ​ശ​യു​ടെ വി​ല 78 കോ​ടി

ഇ​റ്റ​ലി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ലേ​ല​ത്തി​ന് എ​ത്തി​യ ഒ​രു മേ​ശ​യ്ക്ക് വി​ല 78 കോ​ടി രൂ​പ. 1568ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഈ ​മേ​ശ​യ്ക്ക് നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. പ്ര​ശ​സ്ത ഇ​റ്റാ​ലി​യ​ൻ ക​ലാ​കാ​ര​നും ശി​ല്പി​യു​മൊ​ക്കെ​യാ​യി​രു​ന്ന ജി​യോ​ർ​ജി​യോ വ​സാ​രി​യാ​ണ് ഈ ​മേ​ശ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​തെ​ന്ന​താ​ണ് ഈ ​മേ​ശ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ആ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ശി​ൽ​പ്പി​യാ​യി​രു​ന്നു വ​സാ​രി. ഇ​റ്റ​ലി​യി​ലെ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മേ​ശ നി​ർ​മി​ച്ച​ത്. രാ​ജ​കു​ടും​ബം പു​തി​യ​താ​യി ഒ​രു അ​വ​ധി​ക്കാ​ല വ​സ​തി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ അ​വി​ടേ​ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഫ​ർ​ണി​ച്ച​റു​ക​ളു​ടെ​യും പെ​യി​ന്‍റിം​ഗു​ക​ളു​ടെ​യും നി​ർ​മാ​ണ ചു​മ​ത​ല വ​സാ​രി​ക്കാ​യി​രു​ന്നു. വ​സാ​രി ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു പ്ര​ത്യേ​ക രീ​തി അ​നു​സ​രി​ച്ചാ​ണ് മേ​ശ നി​ർ​മി​ച്ച​ത്. വ​ള​രെ വി​ല​കൂ​ടി​യ, അ​പൂ​ർ​വ​ങ്ങ​ളാ​യ നി​ര​വ​ധി ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മേ​ശ​യു​ടെ നി​ർ​മാ​ണം. വെ​ളു​ത്ത മാ​ർ​ബി​ളി​ന്‍റെ മു​ക​ളി​ൽ ജാ​സ്പെ​റും ലാ​പി​സ് ല​സൂ​ലി​യും പോ​ലൂ​ള്ള ക​ല്ലു​ക​ൾ മ​നോ​ഹ​ര​മാ​യി കൊ​ത്തി​യെ​ടു​ത്ത് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. പ​ത്തു​വ​ർ​ഷ​മെ​ടു​ത്താ​ണ് ഈ ​മേ​ശ​യു​ടെ…

Read More

പെ​രു​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും നാ​യ​യ്ക്ക് ര​ണ്ടാം ജ​ന്മം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പെ​രു​മ്പാ​മ്പ് ചു​റ്റി വ​രി​ഞ്ഞ നാ​യ​യ്ക്ക് ര​ണ്ടാം ജ​ന്മം. താ​യ്‌​ല​ൻ​ഡി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ ചി​യാം​ഗ് മ​യ്യി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച ഈ ​സം​ഭ​വം ന​ട​ന്ന​ത്. നാ​യ​യു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി ചു​റ്റി വ​രി​ഞ്ഞ പെ​രു​മ്പാ​മ്പ് ഒ​രു ബോ​ളു​പോ​ലെ കി​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. തു​ട​ർ​ന്ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വ​ടി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് നാ​യ​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പാ​മ്പി​ന്‍റെ വാ​ലി​ൽ പി​ടി​ച്ച് വ​ലി​ക്കു​മ്പോ​ൾ ഈ ​ചു​റ്റ് നി​വ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പാ​മ്പ് ശ​ക്തി​യാ​യി ക​ടി​ച്ചു പി​ടി​ച്ചി​രു​ന്ന​തി​നാ​ൽ പാ​മ്പി​ന്‍റെ പി​ടി​യി​ൽ നി​ന്നും നാ​യ​യെ പൂ​ർ​ണ​മാ​യി മോ​ചി​പ്പി​ക്കു​വാ​ൻ ആ​ദ്യം ക​ഴി​ഞ്ഞ​രു​ന്നി​ല്ല. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം പാ​മ്പി​ന്‍റെ പി​ടി​യി​ൽ നി​ന്നും നാ​യ​യെ പൂ​ർ​ണ​മാ​യി വേ​ർ​പെ​ടു​ത്തു​വാ​ൻ സാധിച്ചു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്.

Read More

കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പെ​ട്ടി ഓ​ട്ടോ​യുടെ അടിയിൽ കുടുങ്ങിയ ഡ്രൈ​വ​ർ​ക്ക് തു​ണ​യാ​യി വ​ഴി യാ​ത്രി​ക​ർ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ പെ​ട്ടി ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ​ക്കു തു​ണ​യാ​യി വ​ഴി​യാ​ത്രി​ക​ർ. ചൈ​ന​യി​ലെ സി​ബോ സി​റ്റി​യി​ലാ​ണ് സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ൽ തെ​റ്റി​ച്ച് മു​മ്പോ​ട്ട് വ​ന്ന പെ​ട്ടി​യോ​ട്ടോ​യി​ൽ മ​റു​ദി​ശ​യി​ൽ നി​ന്നും വ​ന്ന കാ​റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വ​ർ പെ​ട്ടി ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി പോ​കു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ഓ​ടി​യെ​ത്തി​യ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ർ പെ​ട്ടി ഓ​ട്ടോ ഉ​യ​ർ​ത്തി ഡ്രൈ​വ​റെ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​സ​മ​യ​വും എ​ഞ്ചി​ൻ ഓ​ണ്‍ ആ​യി​രു​ന്ന​തി​നാ​ൽ വാ​ഹ​നം വീ​ണ്ടും മു​മ്പോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഈ ​വാ​ഹ​നം നി​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

Read More

കൂ​ടി​നു​ള്ളി​ൽ കി​ട​ക്കു​ന്ന സിം​ഹ​ത്തെ ക​ല്ലെ​റി​ഞ്ഞ് സ​ന്ദ​ർ​ശ​ക​ർ; അ​മ്പ​ര​പ്പി​ക്കു​ന്ന സം​ഭ​വം ചൈ​ന​യി​ൽ

മൃ​ഗ​ശാ​ല​യി​ലെ കൂ​ടി​നു​ള്ളി​ൽ കി​ട​ക്കു​ന്ന സിം​ഹ​ത്തി​നു നേ​ർ​ക്ക് സ​ന്ദ​ർ​ശ​ക​ർ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ബെ​യ്ജിം​ഗി​ലെ വൈ​ൽ​ഡ് ലൈ​ഫ് പാ​ർ​ക്കി​ലാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. കൂ​ടി​നു​ള്ളി​ൽ ശാ​ന്ത​രാ​യി കി​ട​ക്കു​ന്ന സിം​ഹ​ങ്ങ​ൾ​ക്കു നേ​ർ​ക്ക് ഒ​രാ​ൾ ക​ല്ലെ​ടു​ത്തെ​റി​യു​മ്പോ​ൾ സ​മീ​പം നി​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന യു​വ​തി സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു സിം​ഹ​ത്തെ​യും ക​ല്ലെ​റി​യു​വാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ചൈ​ന​യി​ലെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു മു​മ്പും മൃ​ഗ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​ളു​ക​ൾ മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച സം​ഭ​വം ചൈ​ന​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Read More

പാ​സ്പോ​ർ​ട്ട് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മ​തം മാ​റ​ണം; ദ​ന്പ​തി​ക​ളെ അ​പ​മാ​നി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ

ല​ക്നോ: പാ​സ്പോ​ർ​ട്ട് പു​തു​ക്കി കി​ട്ടാ​ൻ മ​തം മാ​റ​ണ​മെ​ന്നു പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണം. ല​ക്നോ​വി​ലെ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് അ​ന​സ് സി​ദ്ധി​ഖി​ക്കും ഭാ​ര്യ ത​ൻ​വി സേ​ഥി​നു​മാ​ണ് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. പാ​സ്പോ​ർ​ട്ടി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​താ​യി​രു​ന്നു ദ​ന്പ​തി​ക​ൾ. ത​ൻ​വി​യു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പേ​രു​മാ​റ്റ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​മെ​ന്നും വി​കാ​സ് മി​ശ്ര എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​തി​നു വി​സ​മ്മ​തി​ച്ച​തോ​ടെ വി​കാ​സ് എ​ല്ലാ​വ​രും കാ​ണ്‍​കെ ത​ൻ​വി​യോ​ടു മോ​ശ​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ അ​ന​സി​നോ​ടും ത​ട്ടി​ക്ക​യ​റി. ഫ​യ​ൽ ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം വി​കാ​സ് ത​ങ്ങ​ളെ അ​ഡീ​ഷ​ന​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റു​ടെ അ​ടു​ത്തേ​ക്ക് അ​യ​ച്ചെ​ന്നും അ​ദ്ദേ​ഹം വ​ള​രെ മാ​ന്യ​ത​യോ​ടെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും ത​ൻ​വി പ​റ​യു​ന്നു. വി​വാ​ഹം ക​ഴി​ച്ച​തി​നു​ശേ​ഷ​വും ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ത​ന്‍റെ പേ​രി​നോ​ടൊ​പ്പം ചേ​ർ​ക്കാ​ത്ത​തി​ന് അ​യാ​ൾ രോ​ഷം കൊ​ണ്ടു. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പേ​ര് മാ​റ്റേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.…

Read More

മൈക്കിൾ ജാക്സൺ വളർത്തിയിരുന്ന ആന മൃ​ഗ​ശാ​ല​യി​ൽ​ നി​ന്ന് ചാ​ടി​പ്പോ​യി

പോ​പ് ഇ​തി​ഹാ​സം മൈ​ക്കി​ൾ ജാ​ക്സ​ണി​ന്‍റെ വ​ള​ർ​ത്തു​മൃ​ഗ​മാ​യി​രു​ന്ന അ​ലി എ​ന്ന ആ​ന മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ചാ​ടി​പ്പോ​യി. ഫ്ളോ​റി​ഡ​യി​ലെ ജാ​ക്സ​ണ്‍​വി​ൽ മൃ​ഗ​ശാ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ന​യെ പാ​ർ​പ്പി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ ഗേ​റ്റ് അ​ബ​ദ്ധ​ത്തി​ൽ ആ​രോ തു​റ​ന്നി​ടു​ക​യാ​യി​രു​ന്നു. ഈ ​ഗേ​റ്റി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ ആ​ന സ​മീ​പ​ത്തു​ള്ള മൃ​ഗ​ങ്ങ​ളെ​യെ​ല്ലാം ന​ട​ന്നു ക​ണ്ടു. ആ​ന ചാ​ടി​പ്പോ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ ഭ​ക്ഷ​ണം കാ​ട്ടി മ​യ​ക്കി അ​ലി​യെ അ​തി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്തി​ച്ചു. മൈ​ക്കി​ൾ ജാ​ക്സ​ണ്‍ ജീ​വി​ച്ചി​രു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യോ​ട് ചേ​ർ​ന്ന് ഒ​രു സ്വ​കാ​ര്യ മൃ​ഗ​ശാ​ല സ്ഥാ​പി​ച്ചി​രു​ന്നു. ക​ടു​വ​യും ചി​ന്പാ​ൻ​സി​യും അ​ട​ക്കം നി​ര​വ​ധി മൃ​ഗ​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. 2009ൽ ​മൈ​ക്കി​ൾ ജാ​ക്സ​ണ്‍ മ​രി​ക്കു​ന്ന​തി​നു​മു​ന്പു​ത​ന്നെ ഇ​വ​യെ പൊ​തു​മൃ​ഗ​ശാ​ല​ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ജാ​ക്സ​ണ്‍​വി​ൽ മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​യ ആ​ന​യാ​ണ് അ​ലി. മൈ​ക്കി​ൾ ജാ​ക്സ​ണി​ന്‍റെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഈ ​ആ​ന. മ​ര്യാ​ദ​ക്കാ​ര​നാ​യ അ​ലി പു​റ​ത്തു​ചാ​ടി​യെ​ങ്കി​ലും കു​സൃ​തി ഒ​ന്നും ഒ​പ്പി​ച്ചി​ല്ലെ​ന്ന് അ​ലി​യു​ടെ ട്രെ​യി​ന​ർ പ​റ​ഞ്ഞു.

Read More

ഈ വഴി സ്മാർട്ട്ഫോൺ അടിമകൾക്കു മാത്രം

ലോ​ക​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പാ​ത ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഉ​ത്ത​ര​ചൈ​ന​യി​ലെ ഷി​യാ​ൻ സി​റ്റി​യി​ലെ ന​ട​പ്പാ​ത അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. സ്മാ​ർ​ട്ട്ഫോ​ണിൽ കണ്ണുനട്ട് ന‌ടക്കുന്നവർക്കുവേ​ണ്ടി​യു​ള്ള​താ​ണ് ഈ ​പാ​ത. നൂ​റു മീ​റ്റ​ർ നീ​ള​വും ഒ​രു മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ത​യി​ൽ സ്മാ​ർ​ട്ട്ഫോ​ൺ ഇക്കൂട്ടർക്കു മാത്രമേ ന​ട​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. പാ​ത​യി​ൽ സ്മാ​ർ​ട്ട്ഫോ​ൺ അ​ടി​മ​ക​ൾ​ക്കു മാ​ത്രം എ​ന്ന അ​റി​യി​പ്പും എ​ഴു​തി​യി​ട്ടു​ണ്ട്. മ​റ്റു പാ​ത​ക​ളി​ൽ​നി​ന്നു തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ​ച്ച നി​റ​മാ​ണ് ഈ ​ന​ട​പ്പാ​ത​യ്ക്ക് ന​ല്കി​യി​ട്ടു​ള്ള​ത്. ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ മു​ന്നി​ലാ​ണ് ഈ ​പാ​ത. അ​തി​നാ​ൽ​ത്ത​ന്നെ ഈ ​ന​ട​പ്പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ്ര​ത്യേ​കം സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​റ്റു ന​ട​പ്പാ​ത​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന​വ​ർ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ വി​ല​ക്കു​മു​ണ്ട്. ചൈ​ന​യി​ൽ അ​ടു​ത്ത​കാ​ല​ത്ത് റോ​ഡു​ക​ളി​ൽ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ‌ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്ക​ത്തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഒ​രു കൊ​ച്ചു​കു​ട്ടി​യെ കാ​ർ‌ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചി​രു​ന്നു.…

Read More

ഇ​നി​യും പി​ടി​കൊ​ടു​ക്കാ​തെ ബെ​യ്‌ലിയു​ടെ നി​ധി ശേ​ഖ​രം

ലോ​​​​ക​​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സാ​​​​ഹ​​​​സി​​​​ക​​​​ർ, പു​​​​രാ​​​​വ​​​​സ്തു​​​​ഗവേ​​​​ഷ​​​​ക​​​​ർ, ലി​​​​പി വി​​​​ദ​​​​ഗ്ധ​​​​ർ എ​​​​ന്തി​​​​നേ​​​റെ​​​പ്പ​​​റ​​​യു​​​ന്നു സാ​​​​ക്ഷാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ർ​​​​മി ​​പോ​​​​ലും തോ​​​​ൽ​​​​വി​ സ​​​​മ്മ​​​​തി​​​​ച്ച ച​​​​രി​​​​ത്ര​​​​മാ​​​​ണ് ഈ ​​​​നി​​​​ധി​​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​നു​​​​ള്ള​​​​ത്. പ​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന​​​​ത് ബെ​​​​യ്‌​​​ലി​​​​യു​​​​ടെ നി​​​​ധി​​​​ശേ​​​​ഖ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ്. 19ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന തോ​​​​മ​​​​സ് ജെ ​​​​ബെ​​​​യ്‌​​​ലി ന്യൂ​​​മെ​​​​ക്സി​​​​ക്കോ- കൊള​​​​റാ​​​​ഡോ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​ണ് ഈ ​​​നി​​​​ധി​​ശേ​​​​ഖ​​​​രം. തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ ജ​​​ന്മ സ്ഥ​​​​ല​​​​മാ​​​​യ വെ​​​​ർ​​​​ജീ​​​​നി​​​​യി​​​​ലേ​​​​ക്ക് ഈ ​​​​നി​​​​ധി ശേ​​​​ഖ​​​​രം എ​​​​ത്തി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​ധി ല​​​​ഭി​​​​ച്ച വി​​​​വ​​​​രം ആ​​​​രെ​​​​യു​​​​മ​​​​റി​​​​യി​​​​ക്കാ​​​​തെ,അ​​​​തീ​​​​വ ര​​​​ഹ​​​​സ്യ​​​​മാ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം നി​​​​ധി സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​ച്ച​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ര​​​​ണം​​ വ​​​​രെ ഇ​​​​ക്കാ​​​​ര്യം അ​​​​രും അ​​​​റി​​​​ഞ്ഞ​​​​തു​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ ബെ​​​​യ്‌​​​ലി നേ​​​​ര​​​​ത്തെ ത​​യാ​​റാ​​​​ക്കി​​​വ​​​​ച്ചി​​​​രു​​​​ന്ന വി​​​​ൽ​​​​പ്പ​​​​ത്രം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ര​​​​ണ​​ ശേ​​​​ഷം പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ നി​​​​ധി​​​​യു​​​​ടെ കാ​​​​ര്യം പു​​​​റം ലോ​​​​ക​​​​മ​​​​റി​​​​ഞ്ഞു. താ​​​​ൻ ക​​​​ണ്ടെ​​​​ത്തി​​​​യ നി​​​​ധി പ്ര​​​​ത്യേ​​​​ക സ്ഥ​​​​ല​​​​ത്ത് സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​തു ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ആ​​​​ർ​​​​ക്കും നി​​​​ധി അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കാ​​​​മെ​​​​ന്നു​​​മാ​​​ണ് വി​​​​ൽ​​​​പ്പ​​​ത്ര​​​​ത്തി​​​​ൽ എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്ന​​​​ത്. നി​​​​ധി സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു സൂ​​​​ച​​​​ന ന​​​​ൽ​​​​കു​​​​ന്ന ര​​​​ഹ​​​​സ്യ ഭാ​​​​ഷ​​​​യി​​​​ലു​​​​ള്ള…

Read More

ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​ നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണ​നാ​ണ​യം ക​ണ്ടെ​ത്തി

വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​മാ​ണ് വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന് നി​ധി ക​ണ്ടെ​ത്തി​യ​ത്. ഈ​യം​കൊ​ണ്ടു​ണ്ടാ​ക്കി​യ ഒ​രു കു​ട​ത്തി​നു​ള്ളി​ലാ​യി​രു​ന്നു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 1870 ൽ ​പു​റ​ത്തി​റ​ക്കി​യ 600 ബെ​ൽ​ജി​യം സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളാ​ണ് കു​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. നി​ധി ക​ണ്ടെ​ടു​ത്ത​വ​ർ അ​ത് പോ​ലീ​സി​ന് കൈ​മാ​റി. ഫ്രാ​ൻ​സി​ലെ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴ​യ നി​ധി​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​തി​ൽ പ​കു​തി നി​ധി ഇ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നും ബാ​ക്കി പ​കു​തി നി​ധി ക​ണ്ടെ​ടു​ത്ത​യാ​ൾ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇ​പ്പോ​ൾ കി​ട്ടി​യി​രി​ക്കു​ന്ന നി​ധി​ക്ക് കു​റ​ഞ്ഞ​ത് ഒ​രു കോ​ടി രൂ​പ​യു​ടെ മൂ​ല്യ​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More