കിമ്മിന് പേടി..! സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി. വിദേശരാജ്യങ്ങളിലെ ചാരസംഘടനകൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ചൈ​​നീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി ലി ​​കെ​​ചി​​യാം​​ഗി​​ന്‍റെ സ്വ​​കാ​​ര്യ ജ​​റ്റ് വി​​മാ​​ന​​ത്തി​​ലാ​​ണു കിം ​​സിം​​ഗ​​പ്പൂരി​​ലെ​​ത്തി​​യ​​ത്. സെ​ന്‍റ് റീ​ജി​സ് ഹോ​ട്ട​ലി​ലാ​ണ് കിം ​ത​ങ്ങു​ന്ന​ത്. ​ട്രം​പ് ഷാം​ഗ്രി​ല ഹോ​ട്ട​ലി​ലും. ഇ​തി​നു​മു​ന്പ് കിം ​ര​ണ്ടു​ത​വ​ണ​മാ​ത്ര​മാ​ണ് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടും പ്ര​ത്യേ​ക ട്രെ​യി​നി​ൽ ബെ​യ്ജിം​ഗി​ലേ​ക്കാ​യി​രു​ന്നു.

Read More

ഉ​മ്മാ​യ്ക്ക് വ​സ്ത്രം വാ​ങ്ങാ​ത്ത മ​ക​ൻ എ​ന്ന പേ​ര് നാ​ലു​വ​ർ​ഷ​ങ്ങ​ളാ​യി എ​ന്നെ വേ​ട്ട​യാ​ടു​ന്നു; ഫേ​സ്ബു​ക്കി​ൽ വി​ങ്ങി​പ്പൊ​ട്ടി പ്ര​വാ​സി മ​ല​യാ​ളി

തെ​റ്റു​ക​ളും അ​ബ​ദ്ധ​ങ്ങ​ളും സം​ഭ​വി​ക്കാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ഇ​ത് മ​ന​സി​ലാ​ക്കി തി​രു​ത്തി പ്രാ​യ്ച്ഛി​ത്തം ചെ​യ്യ്ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഓ​രോ​രു​ത്ത​രും മ​നു​ഷ്യ​രാ​കു​ന്ന​ത്. എ​ന്നാ​ൽ ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഒ​രു വീ​ഴ്ച്ച​യു​ടെ പ്ര​തി​ഫ​ല​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സ ചി​രി​യേ​റ്റ് പൊ​ള്ളു​ക​യാ​ണ് പ്ര​വാ​സി മ​ല​യാ​ളി​യാ​യ മു​ജീ​ബ് എ​ന്ന യു​വാ​വ്. 2014 റ​മ​സാ​നി​ൽ നാ​ട്ടി​ൽ അ​വ​ധി​ക്കു വ​ന്ന സ​മ​യ​ത്താ​ണ് മു​ജീ​ബി​ന്‍റെ ജീ​വി​ത​ത്തി​ലെ ആ ​ക​റു​ത്ത ദി​നം. പെ​രു​ന്നാ​ളി​ന് വ​സ​ത്ര​മെ​ടു​ക്കു​വാ​നാ​യി സു​ഹൃ​ത്തി​ന്‍റെ ക​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം അ​ദ്ദേ​ഹം ഉ​മ്മ​യേ​യും ഒ​പ്പം കൂ​ട്ടി​യി​രു​ന്നു. ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കും വ​സ്ത്രം വാ​ങ്ങി​യ മു​ജീ​ബ് അ​മ്മ​യ്ക്ക് വ​സ്ത്രം വാ​ങ്ങി​യി​ല്ല. പ​ണം ന​ൽ​കു​വാ​നാ​യി ഉ​ട​മ​യു​ടെ അ​ടു​ക്ക​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ചോ​ദി​ച്ചു ഉ​മ്മ​യ്ക്ക് വ​സ്ത്രം എ​ടു​ക്കു​ന്നി​ല്ലെ​യെ​ന്ന്. ഉ​മ്മ​യ്ക്ക് എ​ന്തി​നാ​ണ് ഞാ​ൻ വ​സ്ത്രം എ​ടു​ക്കു​ന്ന​ത്. . അ​തി​ന് വേ​റെ​യും മ​ക്ക​ളു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു ഈ ​ചോ​ദ്യ​ത്തി​ന് മു​ജീ​ബ് മ​റു​പ​ടി ന​ൽ​കി​യ​ത്. കു​ട്ടി​ക​ളു​ടെ കൈ​പി​ടി​ച്ച് ന​ട​ക്കു​വാ​നാ​ണ് ഉ​മ്മ​യെ കൂ​ടെ കൂ​ട്ടി​യ​തെ​ന്നും…

Read More

ആസ്വദിച്ചു കുടിക്കാൻ നീലച്ചായ

പ​​​​ല​​​തരം ചാ​​​​യ​​​​ക്കൂ​​​​ട്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് പു​​​​തി​​​​യ​​​​രൊ​​​​തി​​​​ഥി​​​​കൂ​​​​ടി. നീ​​​​ല​​ച്ചാ​​​​യ. ക​​ണ്ണു​​ക​​ൾ​​ക്കു കു​​ളി​​ർ​​മ ന​​ല്കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള നീ​​​​ല​​ച്ചാ​​​​യ​​​​യ്ക്ക് ആ​​​​രെ​​​​യും മോ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന സു​​​​ഗ​​​​ന്ധ​​​​വു​​​​മു​​​​ണ്ട്. ടീ​​ ​​ബോ​​​​ക്സ് ഡോ​​ട്ട് കോം ​​​​ആ​​​​ണ് ചാ​​​​യ​​​​പ്രേ​​​​മി​​​​ക​​​​ൾ​​​​ക്കാ​​​​യി നീ​​​​ല​​ച്ചാ​​​​യ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശം​​​​ഖുപു​​​​ഷ്പം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന നീ​​​​ല​​ച്ചാ​​​​യ പോ​​​​ഷ​​​​ക​​​​ഗു​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​ണെ​​​​ന്ന് ടീ ​​​​ബോ​​​​ക്സ് ഡോ​​ട്ട് ​​കോം​ ​​സ്ഥാ​​​​പ​​​​ക​​​​ൻ കൗ​​​​ശ​​​​ൽ ദു​​​​ഗ​​​​ർ പ​​​​റ​​​​ഞ്ഞു. ക​​​​ഫീ​​​​ൻ​​​​പോ​​​​ലെ ശ​​​​രീ​​​​ര​​​​ത്തി​​​​നു ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​യ യാ​​​​തൊ​​​​ന്നു​​​​മി​​​​ല്ലാ​​​​ത്തെ നീ​​​​ല​​​​ച്ചാ​​​​യ രോ​​​ഗ​​​പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​യു​​ന്നു. ഇ​​തു​​കൂ​​ടാ​​തെ നി​​ര​​വ​​ധി ഒൗ​​ഷ​​ധ​​ഗു​​ണ​​ങ്ങ​​ൾ ഈ ​​ചാ​​യ​​യ്ക്കു​​ണ്ടെ​​ന്നാ​​ണ് ടീ ​​ബോ​​ക്സ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. ശം​​ഖു​​പു​​ഷ്പ​​ത്തി​​ന് ബ​​ട്ട​​ർ​​ഫ്ലൈ പീ ​​ഫ്ല​​വ​​ർ എ​​ന്നു​​കൂ​​ടി പേ​​രു​​ള്ള​​തി​​നാ​​ൽ ബ്ലൂ ​​ബ​​ട്ട​​ർ​​ഫ്ലൈ ടീ ​​എ​​ന്ന പേ​​രും ഈ ​​നീ​​ല നി​​റ​​ത്തി​​ലു​​ള്ള ചാ​​യ​​യ്ക്കു​​ണ്ട്.

Read More

ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഫേ​സ്ബു​ക്ക് സിം​ഹ​ളഭാ​ഷ പ​ഠി​ക്കു​ന്നു

നേ​​​​​രി​​​​​ട്ട തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പാ​​​​​ഠം ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് ഫേ​​​​​സ്ബു​​​​​ക്ക് സിം​​ഹ​​ളഭാ​​ഷ പ​​ഠി​​ക്കു​​ന്നു. ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക ഭാ​​​​​ഷ​​​​​യാ​​​​​യ സിം​​​​​ഹ​​​​​ള പ​​​​​ഠി​​​​​ക്കാ​​​​​ൻ ത​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രി​​​​​ൽ ഒ​​​​​രു വി​​​​​ഭാ​​​​​ഗ​​​​​ത്തെ ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി ഫേ​​​​​സ്ബു​​​​​ക്ക് വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു. ല​​​​​ങ്ക​​​​​ൻ ജ​​​​​ന​​​​​ത​​​​​യു​​​​​ടെ പോ​​​​​സ്റ്റു​​​​​ക​​​​​ളു​​​​​ടെ അ​​​​​ർ​​​​​ഥം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി ജ​​ന​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ വി​​​​​ദ്വേ​​​​​ഷ​​​​​മു​​​​​ണ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​വ​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ നീ​​​​​ക്കം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി. ഫേ​​​​​സ്ബു​​​​​ക്കി​​​​​ലൂ​​​​​ടെ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി വി​​​​​ദ്വേ​​​​​ഷ​​സ​​​​​ന്ദേ​​​​ശ​​​​​ങ്ങ​​​​​ൾ പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​തി​​​​​നേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ര​​​​​ണ്ടാ​​​​​ഴ്ച​​​​​മു​​​​​ന്പ് ല​​​​​ങ്ക​​​​​യി​​​​​ൽ സാ​​​​​മു​​​​​ദാ​​​​​യി​​​​​ക ക​​​​​ലാ​​​​​പ​​​​​മു​​​​​ണ്ടാ​​​​​വു​​​​​ക​​​​​യും മൂ​​​​​ന്നു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇ​​​​​തേ​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഫേ​​​​​സ്ബു​​​​​ക്കി​​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്. ഇ​​​​​നി​​​ ഇ​​​​​തു​​​​​പോ​​​​​ലു​​​​​ള്ള ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും ഫേ​​​​​സ്ബു​​​​​ക്ക് വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു.

Read More

മു​റി​ഞ്ഞു പോ​യ പാ​മ്പി​ന്‍റെ ത​ല ക​ടി​ച്ചു; ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ശി​ര​സും ഉ​ട​ലും വേ​ർ​പെ​ട്ട പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ പൂ​ന്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ഗ്ര​ഹ​നാ​ഥ​യാ​യ ജെ​ന്നി​ഫ​ർ, നാ​ല് അ​ടി നീ​ള​മു​ള്ള റാ​റ്റി​ൽ സ്നേ​ക്കി​നെ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ ഭ​ർ​ത്താ​വി​നെ ഇ​വി​ടേ​ക്കു വി​ളി​ച്ചു. ഇ​വി​ടെ എ​ത്തി​യ അ​ദ്ദേ​ഹം കൈ​യ്യി​ലി​രു​ന്ന ഷ​വ്വ​ൽ ഉ​പ​യോ​ഗി​ച്ച് പാ​മ്പി​നെ ര​ണ്ട് ക​ക്ഷ​ണ​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ഷ​വ്വ​ൽ കൊ​ണ്ട് പാ​മ്പി​നെ കോ​രി​യെ​ടു​ക്കു​വാ​ൻ കു​നി​ഞ്ഞ​പ്പോ​ൾ പാ​മ്പ് അ​ദ്ദേ​ഹ​ത്തെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ വി​ഷം വ്യാ​പി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ടു. മാ​ത്ര​മ​ല്ല ഇ​ന്‍റേ​ണ​ൽ ബ്ലീ​ഡിം​ഗും ഉ​ണ്ടാ​യി. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

Read More

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കിപ്പോയ നാ​യ​യെ ര​ക്ഷി​ക്കാൻ മ​നു​ഷ്യ ച​ങ്ങ​ല; സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി​പ്പോ​യ നാ​യ​യെ ര​ക്ഷി​ച്ച പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ അഭിനന്ദനപ്രവാഹം. ദക്ഷിണാ​ഫ്രി​ക്ക​യി​ലാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ നദിയിൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. കു​ത്തി​യൊ​ലി​ച്ചു വ​ന്ന വെ​ള്ള​ത്തി​ൽ നി​ന്നു ര​ക്ഷ​പെ​ടാൻ പാ​ടു​പെ​ട്ട നാ​യ​യെ കണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ ഒത്തുചേ​ർ​ന്ന് ര​ക്ഷി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​നു​ഷ്യച്ചങ്ങ​ല നി​ർ​മി​ച്ചാ​ണ് ഇ​വ​ർ നാ​യ​യെ ര​ക്ഷി​ച്ച​ത്. ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന്, ഈ ​ധീ​ര​മാ​യ പ്ര​വ​ർ​ത്തി ചെ​യ്ത​വ​രെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

ശസ്ത്രക്രിയയ്ക്കിടെ ഡാൻസും പാട്ടും; ഡോ​ക്ട​റെ​ക്കൊ​ണ്ടു മ​ടു​ത്തെ​ന്ന് രോ​ഗി​ക​ൾ

അ​ല്പം മാ​ന​സി​കപി​രി​മു​റു​ക്ക​മു​ള്ള വേ​ള​യി​ൽ നൃ​ത്ത​വും സം​ഗീ​ത​വും ആ​ശ്വാ​സം ന​ല്കും. എ​ന്നാ​ൽ, അ​ത്ത​രം ആ​ശ്വാ​സ​ങ്ങ​ൾ സ​ന്ദ​ർ​ഭ​മനു​സ​രി​ച്ച് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ അ​റ്റ്‌​ലാ​ന്‍റ​യി​ലെ ഒ​രുപ​റ്റം രോ​ഗി​ക​ളു​ടെ ആ​വ​ശ്യം. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ പാ​ട്ടു​പാ​ടി നൃ​ത്തം ചെ​യ്യു​ന്ന ഡോ​ക്ട​ർ വ​ലി​യ ശ​ല്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു വ​നി​ത​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​വ​ർ​ക്കു പി​ന്നാ​ലെ നൂ​റി​ൽ​പ​രം വ​നി​ത​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഡോ. ​വി​ൻ​ഡെ​ൽ ബോ​ട്ടി എ​ന്ന ത്വ​ക്‌​രോ​ഗ വി​ദ​ഗ്ധ സ്വ​ന്തം യൂട്യൂ​ബ് ചാ​ന​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യാ​ണ് നി​ര​വ​ധി രോ​ഗി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യാ​മു​റി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു​മാ​യി ശ​സ്ത്ര​ക്രി​യാ ന​ട​പ​ടി​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന​തി​നൊ​പ്പ​മാ​യി​രു​ന്നു വ​നി​താ ​ഡോ​ക്ട​റു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പാ​ട്ടും ഡാ​ൻ​സും. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി രോ​ഗി​ക​ൾ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​ണു​ബാ​ധ​യു​ണ്ടാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ര്യ​ഗൗ​ര​വ​മി​ല്ലാ​തെ​യാ​ണ് ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. വി​വാ​ദ​മാ​യ​തോ​ടെ ഡോ​ക്ട​റു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ൽ​നി​ന്നു വീ​ഡി​യോ അ​പ്ര​ത്യ​ക്ഷ​മാ​യി. എ​ങ്കി​ലും ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​നം.

Read More

മൃതസം​സ്കാ​ര​ത്തി​ന് ശ​വ​പ്പെ​ട്ടി​ക്കു പ​ക​രം കാ​ർ; ക​ണ്ണുത​ള്ളി നാട്ടുകാർ

ചൈ​ന​യി​ലെ ബ​വോ​ഡിം​ഗ് സ്വ​ദ​ശി​യാ​യ ഒ​രാ​ളു​ടെ മൃ​ത​സം​സ്കാ​ര ച​ട​ങ്ങി​ന്‍റെ പ്ര​ത്യേ​ക​ത ക​ണ്ട് ക​ണ്ണ് ത​ള്ളി നി​ൽ​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ഴു​വ​ൻ. കാ​ര​ണം ഇ​ദ്ദേ​ഹ​ത്തെ സം​സ്ക​രി​ക്കു​വാ​നാ​യി കു​ഴി​യി​ലേ​ക്ക് മൃ​ത​ദേ​ഹം ഇ​റ​ക്കി​യ​ത് ശ​വ​പ്പെ​ട്ടി​യി​ൽ കി​ട​ത്തി​യാ​യി​രു​ന്നി​ല്ല. മ​റി​ച്ച് ഒ​രു കാ​റി​നു​ള്ളി​ൽ കി​ട​ത്തി​യാ​യി​രു​ന്നു. അ​വ​സാ​ന​ത്തെ ആ​ഗ്ര​ഹ​ത്തെ മാ​നി​ച്ചാ​ണ് ബ​ന്ധു​ക്ക​ൾ ശ​വ​പ്പെ​ട്ടി​ക്കു പ​ക​രം അ​ദ്ദേ​ഹ​ത്തി​ന് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട കാ​ർ ത​ന്നെ അ​ന്ത്യയാ​ത്ര​ക്കാ​യി ന​ൽ​കി​യ​ത്. അ​ദ്ദേ​ഹ​ത്തെ കി​ട​ത്തി​യ കാ​ർ ഒ​രു എ​ക്സ്ക​വേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ഴി​യി​ലേ​ക്ക് ഇ​റ​ക്കി​യ​ത്. അ​തി​നു ശേ​ഷം മ​ണ്ണി​ട്ടു മൂ​ടു​ക​യും ചെ​യ്തു.​എ​ന്താ​യാ​ലും ഈ ​അ​സാ​ധാ​ര​ണ​മാ​യ മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഏ​റെ ച​ർ​ച്ചാവി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

റെഡ് കാർപ്പെറ്റിലെ സുന്ദരികൾക്കു പകരം ഇനി ഡ്രോൺ

ഫാ​ഷ​ൻ ഷോ​ക​ൾ​ക്ക് പു​തി​യ മാ​നം പ​ക​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ൽ വ്യ​ത്യ​സ്ത ഫാ​ഷ​ൻ ഷോ ​ന​ട​ന്നു. റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ ക്യാ​റ്റ്‌​വാ​ക്ക് ന​ട​ത്തു​ന്ന സു​ന്ദ​രി​മാ​ർ​ക്കു പ​ക​രം ഡ്രോ​ണു​ക​ളാ​ണ് പു​തി​യ വ​സ്ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ക്യാ​റ്റ്‌​വാ​ക്കി​നു സ​മാ​ന​മാ​യി വ​സ്ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഡ്രോ​ണു​ക​ളു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി. പ​റ​ക്കു​ന്ന ഡ്രോ​ണു​ക​ളി​ൽ വ​സ്ത്രം തൂ​ക്കി​യാ​യി​രു​ന്നു ഈ ​പ്ര​ത്യേ​ക ഫാ​ഷ​ൻ ഷോ ​ന​ട​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ ഈ ​പ്ര​ത്യേ​ക ഫാ​ഷ​ൻ ഷോ​യെ​ക്കു​റി​ച്ച് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ട്വി​റ്റ​റി​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​യി​ലെ ഫാ​ഷ​ൻ ഷോ ​ഒ​രു പ്രേ​ത സി​നി​മ കാ​ണു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നെ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്. റം​സാ​ൻ മാ​സ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ദ ​ന്യൂ​സ് അ​റ​ബ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇവിടെ ആ​ദ്യ​മാ​യാണ് ഫാ​ഷ​ൻ ഷോ​ക​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് സൗ​ദി​യി​ൽ ആ​ദ്യ ഫാ​ഷ​ൻ വീ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.…

Read More

റ​സ്റ്ററ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളു​ടെ പോ​ക്ക​റ്റി​ൽ കി​ട​ന്ന ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

റ​സ്റ്ററ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന​യാ​ളു​ടെ പോ​ക്ക​റ്റി​ൽ കി​ട​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഭീ​തി പ​ട​ർ​ത്തു​ന്നു. മും​ബൈ​യി​ലെ ബാ​ന്ദു​പ്പി​ലാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന ഇ​യാ​ൾ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച​പ്പോ​ൾ ചാ​ടി എ​ഴു​ന്നേ​ൽ​ക്കു​ക​യും ഫോ​ണ്‍ പോ​ക്ക​റ്റി​ൽ നി​ന്നും വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. മാ​ത്ര​മ​ല്ല സ​മീ​പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രും പേ​ടി​ച്ച​ര​ണ്ട് ഓ​ടി​മാ​റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More