ഡോണ​ൾ​ഡ് ട്രം​പി​നു വേ​ണ്ടി ക്ഷേത്രം നി​ർ​മി​ക്കാ​ൻ തെ​ലു​ങ്കാ​ന​യി​ൽ നി​ന്നൊരു ആ​രാ​ധ​ക​ൻ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പി​നു വേ​ണ്ടി ക്ഷേ​ത്രം നി​ർ​മി​ക്കു​വാ​നൊ​രു​ങ്ങി ഇ​ന്ത്യ​യി​ൽ നി​ന്നു​മൊ​രാ​ൾ. തെ​ലു​ങ്കാ​ന​യി​ലെ കു​ഗ്രാ​മ​മാ​യ കോ​ന്നി​യി​ലു​ള്ള ബു​സ്സാ കൃ​ഷ്ണ എ​ന്ന മു​മ്പ​ത്തി​യൊ​ന്നു​കാ​ര​നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ചി​ത്രം വീ​ട്ടി​ൽ സ്ഥാ​പി​ച്ച് ദി​വ​സം മു​ഴു​വ​ൻ പൂ​ജ ചെ​യ്യു​ന്ന​ത്. പൂ​ക്ക​ളും മ​ഞ്ഞ​ളും സി​ന്ദൂ​ര​വു​മെ​ല്ലാം അ​ദ്ദേ​ഹം പൂ​ജ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല താ​ൻ പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം ട്രം​പി​ന്‍റെ ചി​ത്ര​വും കൊ​ണ്ടു​പോ​കാ​റു​ണ്ട്. അ​സാ​ധാ​ര​ണ​മാ​യ ഈ ​ഭ​ക്തി​ക​ണ്ട് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും കൃ​ഷ്ണ​യ്ക്ക് ഭ്രാ​ന്താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ട്രം​പി​ന്‍റെ പ്ര​തി​ഷ്ഠ സ്ഥാ​പി​ച്ച് ഒ​രു ക്ഷേ​ത്രം നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് കൃ​ഷ്ണ ഇ​പ്പോ​ൾ. ട്രം​പി​നോ​ടു​ള്ള ഭ​ക്തി മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​രം​ഭി​ച്ച​താ​ണെ​ന്നാ​ണ് കൃ​ഷ്ണ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ യുഎസിൽ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ ഒ​രു സോ​ഫ്റ്റ്‌വെ​യ​ർ എ​ൻ​ജി​നിയ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി വ​ള​രെ​യ​ധി​കം വേ​ദ​ന അ​നു​ഭ​വി​ച്ച കൃ​ഷ്ണ ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് ട്രം​പി​നോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​ങ്ങ​ളോ​ടു​മു​ള്ള സ്നേ​ഹ​വും വി​ശ്വാ​സ​വും പ്രാ​ർ​ഥ​ന​യി​ൽ കൂ​ടി…

Read More

അഹമ്മദാബാദ് വിമാനത്താവളത്തിലെ വന്യജീവികൾ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തു​​ന്ന യാ​​ത്ര​​ക്കാ​​രെ​​യും കാ​​ത്ത് സിം​​ഹം, പു​​ലി, കൃ​​ഷ്ണ​​മൃ​​ഗം, പു​​രു​​ന്ത് തു​​ട​​ങ്ങി നി​​ര​​വ​​ധി മൃ​​ഗ​​ങ്ങ​​ളു​​ണ്ട്. ഏ​​ഷ്യാ​​ട്ടി​​ക് സിം​​ഹ​​ങ്ങ​​ളു​​ടെ ലോ​​ക​​ത്തി​​ലെ ഏ​​ക വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​യ ഗി​​ർ വ​​ന​​ത്തി​​ലു​​ള്ള എ​​ല്ലാ​​വി​​ധ പ​​ക്ഷി​​മൃ​​ഗാ​​ദി​​ക​​ളു​​ടെ​​യും മാ​​തൃ​​ക​​ക​​ളാ​​ണ് 11,000 ച. ​​അ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള തു​​റ​​സാ​​യ സ്ഥ​​ല​​ത്ത് എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി ഇ​​ന്ത്യ ഒ​​രു​​ക്കി​​യി​​രി​​ക്ക​​ന്ന​​ത്. ഡൊ​​മ​​സ്റ്റി​​ക് ടെ​​ർ​​മി​​ന​​ലി​​നു സ​​മീ​​പം ഒ​​രു​​ക്കി​​യിരി​​ക്കു​​ന്ന ഈ ​​മ്യൂ​​സി​​യ​​ത്തി​​ന്‍റെ ആ​​ശ​​യം റി​​ല​​യ​​ൻ​​സ് ഇ​​ൻ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ​​യാ​​ണ്. രാ​​ജ്യ​​സ​​ഭാ എം​​പി​​യും റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഗ്രൂ​​പ്പ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ പ​​രി​​മ​​ൾ ന​​ത്‌​​വാ​​ണി​​യും ലോ​​ക്സ​​ഭാ എം​​പി പ​​രേ​​ഷ് റാ​​വ​​ലും ചേ​​ർ​​ന്ന് ദ ​​ഗി​​ർ എ​​ന്ന പേ​​രി​​ലു​​ള്ള പ്ര​​ത്യേ​​ക മ്യൂ​​സി​​യം ഉദ്ഘാ​​ട​​നം ചെ​​യ്തു.

Read More

നി​റ​യെ അ​സ്ഥി​കൂ​ട​ങ്ങ​ളു​മാ​യി ഒ​രു പ്രേ​ത​ക്കപ്പ​ൽ!

എ​​​​വി​​​​ടെ​​ നോ​​​​ക്കി​​​​യാ​​​​ലും അ​​​​സ്ഥി​​​​കൂ​​​​ട​​​​ങ്ങ​​​​ൾ. മ​​​​നു​​​​ഷ്യ​​​​രു​​​​ടേ​​​​തു​​ മാ​​​​ത്ര​​​​മ​​​​ല്ല. മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടേ​​​​തും പ​​​​ക്ഷി​​​​ക​​​​ളു​​​​ടേ​​​​തും​​​വ​​​​രെ. പി​​​​ന്നെ പാ​​​​തി അ​​​​ഴു​​​​കി​​​​യ നി​​​​ല​​​​യി​​​​ലു​​​​ള്ള ശ​​​​വ​​​​ശ​​​​രീ​​​​ര​​​​ങ്ങ​​​​ൾ…​​ അ​​​​വ ഭ​​​​ക്ഷി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​രൂ​​​​പി​​​​ക​​​​ൾ!! തീ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ല പ്രേ​​​​ത ക​​​​പ്പി​​​​ലി​​​​ലെ പേ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ. ജാ​​​​സ​​​​ണ്‍ സ്റ്റി​​​​വ എ​​​​ന്ന ഗോ​​​​തി​​​​ക് ചി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​ണ് ത​​​​ടി​​​​യി​​​​ൽ പ്രേ​​​​ത​​ക്ക​​പ്പ​​​​ലൊ​​​​രു​​​​ക്കി വി​​​​സ്മ​​​​യം തീ​​​​ർ​​​​ക്കു​​​​ന്ന​​​​ത്. സൂ​​​​പ്പ​​​​ർ​​​​ഹി​​​​റ്റ് ഹോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം ‘ഗോ​​​​സ്റ്റ് ഷി​​​​പ്’ ആ​​​​ണ് ത​​​​നി​​​​ക്കു ത​​​​ടി​​​​യി​​​​ൽ പ്രേ​​​​താ​​​​ല​​​​യം പ​​​​ണി​​​​യാ​​​​ൻ പ്രേ​​​​ര​​​​ണ​​​​യാ​​​​യ​​​​തെ​​​​ന്നു ജാ​​​​സ​​​​ണ്‍ പ​​​​റ​​​​യു​​​​ന്നു. പു​​​​ത്ത​​​​ൻ​​കാ​​​​ല പ്രേ​​​​തസ​​​​ങ്ക​​​​ൽ​​​​പ്പ​​​​ങ്ങ​​​​ളും പ​​​​ഴ​​​ഞ്ച​​​ൻ പ്രേ​​​​ത​​​​സ​​​​ങ്ക​​​​ൽ​​​​പ്പ​​​​ങ്ങ​​​​ളും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ചാ​​​​ണ് ഈ ​​​​പ്രേ​​​​ത​​​​ക്ക​​​​പ്പ​​​​ലി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​ന്നെ കോ​​​​ട്ടി​​​​ട്ട, സു​​​​മു​​​ഖ​​​രാ​​​​യ പ്രേ​​​​ത​​​​ങ്ങ​​​​ളെ​​​​യും വി​​​​രൂ​​​​പി​​​​ക​​​​ളാ​​​​യ രാ​​​​ക്ഷ​​​​സ​​​​ന്മാരെ​​​​യും ഈ ​​​ക​​​​പ്പ​​​​ലി​​​​ൽ കാ​​​ണാം. എ​​​​ട്ട​​​​ടി ഉ​​​​യ​​​​ര​​​​വും 7.5 അ​​​ടി നീ​​​​ള​​​​വു​​മാ​​​​ണ് ഈ ​​​​പ്രേ​​​​ത​​​​ക്ക​​​​പ്പ​​​​ലി​​​​നു​​​​ള്ള​​​​ത്. വേ​​​​റി​​​​ട്ട കാ​​​​ഴ്ച​​​​ക​​​​ളെ സ​​​​ദാ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​റു​​​​ള്ള സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഈ ​​​​പ്രേ​​​​ത​​ക്ക​​പ്പലി​​​​നെ ഏ​​​​റ്റെ​​​​ടു​​​​ത്തു​​​​വെ​​​​ന്ന​​​​തു പ്ര​​​​ത്യേ​​കം പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ല​​​​ല്ലോ. അ​​​​ടു​​​​ത്ത ​​മാ​​​​സം ലേ​​​​ലം ന​​​​ട​​​​ത്തി ത​​​​ന്‍റെ പ്രേ​​​​ത​​​​ശി​​​​ല്പം വി​​​​ല്​​​​ക്കാ​​​​നാ​​​​ണ് ജാ​​​​സ​​​​ണ്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്രേ​​​​ത​​​​ങ്ങ​​​​ളെ പേ​​ടി​​യി​​ല്ലാ​​ത്ത​​വ​​ർ റെ​​ഡി​​യാ​​യി​​ക്കോ​​ളൂ!

Read More

ഷിയായൂ വളരുകയാണ്, വല്ലാണ്ട്…

പ​തി​നൊ​ന്നു​കാ​ര​ൻ ഷി​യാ​യൂ വ​ള​രു​ക​യാ​ണ്, വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്… 2.06 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഷി​യാ​യൂ വൈ​കാ​തെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൗ​മാ​ര​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​കും. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ലെ ലേ​ഷ​ൻ സി​റ്റി​യി​ലാ​ണ് ഷി​യാ​യൂ​വി​ന്‍റെ താ​മ​സം. ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഷി​യാ​യൂ​വി​ന് സ​ഹ​പാ​ഠി​ക​ളു​ടെ ഇ​ര​ട്ടി ഉ​യ​ര​മു​ണ്ട്. അ​പൂ​ർ​വ വ​ള​ർ​ച്ച​യാ​യ​തി​നാ​ൽ ക്ലാ​സ് റൂ​മി​ൽ ഇ​രി​ക്കാ​നു​ള്ള ക​സേ​ര​യും മേ​ശ​യും പ്ര​ത്യേ​കം പ​ണിയി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​യ​ര​ക്കൂ​ടു​ത​ലു​ണ്ടെ​ന്നതൊഴി​ച്ചാ​ൽ ഷി​യാ​യൂ മ​റ്റു കു​ട്ടി​ക​ളേ​പ്പോ​ലെ സാ​ധാ​ര​ണ കു​ട്ടി​യാ​ണ്. ന​ന്നാ​യി പ​ഠി​ക്കും, മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം കാ​യി​ക​വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും. കു​ട്ടി​യു​ടെ അ​നി​യ​ന്ത്രി​ത വ​ള​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ ചെ​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ അ​കാ​ര​ണ​മാ​യി ഒ​ന്നും ക​ണ്ടി​ല്ല. പാ​ര​ന്പ​ര്യ​മാ​യി ഉ​യ​ര​മു​ള്ള കൂ​ട്ട​ത്തി​ലാ​ണ് ഷി​യാ​യൂ​വി​ന്‍റെ കു​ടും​ബം. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​യ​ര​ക്കൂ​ടു​ത​ലി​ൽ പേ​ടി​ക്കാ​നി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. മാ​താ​പി​താ​ക്ക​ൾ​ക്ക് 1.9 മീ​റ്റ​ർ, 1.8 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​യ​രം. മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യും യ​ഥാ​ക്ര​മം 1.9 മീ​റ്റ​ർ, 1.75 മീ​റ്റ​ർ ഉ​യ​ര​മു​ള്ള​വ​രാ​ണ്. ബെ​യ്ജിം​ഗി​ലെ…

Read More

അ​ബു​ദാ​ബി പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ന്ധ​നം നി​റ​ച്ചു​ന​ൽ​കാ​ൻ 10 ദി​ർ​ഹം അ​ധി​ക​ചാ​ർ​ജ്

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​നി ഗ്യാ​സൊ​ലൈ​ൻ നി​റ​യ്ക്കാ​ൻ 10 ദി​ർ​ഹം അ​ധി​കം ന​ൽ​കേ​ണ്ടി​വ​രും. ഈ ​മാ​സം മു​പ്പ​തു മു​ത​ൽ അ​ബു​ദാ​ബി​യി​ലെ എ​ല്ലാ അ​ഡ്നോ​ക് പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യം ന​ൽ​കു​ന്ന​യാ​ൾ​ക്ക് അ​ധി​കം പ​ണം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് അ​ഡ്നോ​ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​ന്പ​നി അ​റി​യി​ച്ചു. വ​യോ​ധി​ക​രെ​യും ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള​വ​രെ​യും അ​ധി​കം പ​ണം ന​ൽ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ മ​ധ്യം മു​ത​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു പ​ണം ന​ൽ​കു​ന്ന “​പ്രീ​മി​യം സ​ർ​വീ​സ്’ പൈ​ല​റ്റ് പ​ദ്ധ​തി അ​ഡ്നോ​ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ന​ട​പ്പാ​ക്കി​യി​രു​ന്നു. സ്റ്റേ​ഷ​നു​ക​ളി​ൽ സ്വ​യം ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു സ​ർ​വീ​സ് ചാ​ർ​ജി​ല്ല. സ്വ​യം ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നും നോ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ന്പ​നി പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. അ​ബു​ദാ​ബി​യെ അ​ബു​ദാ​ബി, അ​ബു​ദാ​ബി റീ​ജ​ൻ, നോ​ർ​ത്തേ​ണ്‍ എ​മി​രേ​റ്റ്സ് എ​ന്നി​ങ്ങ​നെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി വി​ഭ​ജി​ച്ചാ​ണ് അ​ഡ്നോ​ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ “​പ്രീ​മി​യം സ​ർ​വീ​സ്’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണ് അ​ബു​ദാ​ബി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​റ്റു മേ​ഖ​ല​ക​ളി​ൽ…

Read More

സ്ത്രീ​ക​ൾ​ക്ക് ഏ​റ്റ​വും ആ​പൽക്കാരിയായ രാ​ജ്യം ഇ​ന്ത്യ

ല​ണ്ട​ൻ: സ്ത്രീ​ക​ൾ​ക്ക് ഏ​റ്റ​വും ആ​പ​ൽക്കാരിയായ രാ​ജ്യ​മാ​യി ഇ​ന്ത്യ. രാ​ജ്യ​ത്തെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും ബാ​ല​വി​വാ​ഹ​ങ്ങ​ളും അ​ടി​മ​പ്പ​ണി​യും മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത വി​വാ​ഹ​ങ്ങ​ളും ഒ​ക്കെ​ച്ചേ​ർന്നാ​ണ് ഈ ​നാ​ണ​ക്കേ​ട് വ​രു​ത്തി​വ​ച്ച​ത്. തോം​സ​ൺ റോ​യി​ട്ടേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ 550 വി​ദ​ഗ്ധ​ർ​ക്കി​ട​യി​ൽ സ​ർ​വേ ന​ട​ത്തി​യാ​ണ് ഈ ​പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഏ​ഴു വ​ർ​ഷം മു​ന്പ് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു. ഇ​വി​ടെനി​ന്നാ​ണ് ഇ​ന്ത്യ​യു​ടെ “ഉ​യ​ർ​ച്ച’’. അ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വ​യ്ക്കു പി​ന്നി​ലാ​യി​രു​ന്നു ഇ​ന്ത്യ. ഇപ്പോൾ അവയെല്ലാം പിന്നിലായി. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ വേ​ണ്ട​ത്ര ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് സ​ർ​വേയി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. “സ്ത്രീ​ക​ളോ​ട് ഇ​ന്ത്യ അ​ങ്ങേ​യ​റ്റം മോ​ശ​മാ​യാ​ണു പെ​രു​മാ​റു​ന്ന​ത്… മാ​ന‍ഭം​ഗം, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, പെ​ൺ ശി​ശു​ഹ​ത്യ തു​ട​ങ്ങി​യ​വ പെ​രു​കു​ന്നു’’ ക​ർ​ണാ​ട​ക​ത്തി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യാ​യ മ​ഞ്ജു​നാ​ഥ് ഗം​ഗാ​ധ​ര ഫൗ​ണ്ടേ​ഷ​നോ​ടു പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്ക് ആ​പ​ൽക്ക​ര​മാ​യ രാ​ജ്യ​ങ്ങ​ൾ 1. ഇ​ന്ത്യ 2. അ​ഫ്ഗാ​നി​സ്ഥാ​ൻ 3. സി​റി​യ…

Read More

ലോകക​പ്പ് ട്രോ​ഫി നി​ർ​മി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ആ​റു പേ​ർ പി​ടി​യി​ൽ

ഫി​ഫ ലോകക​പ്പി​നോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ട്രോ​ഫി​ക​ൾ നി​ർ​മി​ച്ച് അ​ർ​ജ​ന്‍റീ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘം അ​റ​സ്റ്റി​ൽ. ക​ഞ്ചാ​വ്, കൊ​ക്കൈ​യ്ൻ തു​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. നാ​ർ​ക്കോ​സ് ഡി ​ലാ കോ​പ്പാ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​സം​ഘം പ​ത്ത് കി​ലോ കൊ​ക്കൈ​യ്ൻ, ഇ​രു​പ​ത് കി​ലോ ക​ഞ്ചാ​വ്, 15,000 ഡോ​ള​ർ തു​ട​ങ്ങി​യ​വ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് യു​വ​തി​ക​ൾ നാ​ല് യു​വാ​ക്ക​ൾ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

കാണാനൊരു ലുക്കില്ലാന്നേയുള്ളൂ… സാ​സാ ഭയങ്കര ഗ്ലാമറാ..!

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​രൂ​പ​നാ​യ നാ​യ​യ്ക്കു​ള്ള പു​ര​സ്കാ​രം ഒ​ന്പ​തു വ​യ​സു​ള്ള സാ​സായ്​ക്ക്. ഇം​ഗ്ലീ​ഷ് ബു​ൾ​ഡോ​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് സാ​സാ. സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു മ​ത്സ​രം. വി​ജ​യി​യാ​യ നാ​യ​യു​ടെ ഉ​ട​മ​യ്ക്ക് 1,500 ഡോ​ള​ർ സ​മ്മാ​നം ല​ഭി​ച്ചു. നാ​യ്ക്ക​ളു​ടെ കു​റ​വു​ക​ൾ വി​ല​യി​രു​ത്തി​യാ​ണ് വി​രൂപ​ത​യു​ള്ള നാ​യ എ​ന്ന പ​ട്ടം സ​മ്മാ​നി​ക്കു​ക. രോ​മ​മി​ല്ലാ​ത്ത ശ​രീ​രം, തൂ​ങ്ങി​യ നാ​ക്ക് മു​ത​ലാ​യ​വ വി​ല​യി​രു​ത്ത​പ്പെ​ടും. ഉ​ട​മ​യോ​ടൊ​പ്പം റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ ന​ട​ക്കു​ന്ന നാ​യ​യെ​യാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ വി​ല​യി​രു​ത്തു​ക.

Read More

48 മണിക്കൂർ സസുഖം വെള്ളത്തിനടിയിൽ; യുവാവ് ഗിന്നസിലേക്ക്

48 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​ഞ്ഞ് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സി​ൽ ക‍യ​റി​യ അ​ദ്നാ​ൻ നു​സ്ര​ത്തി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം ആ​റു ദി​വ​സം വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യു​ക എ​ന്ന​താ​ണ്. ഈ ​വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ ഇ​തി​നു​ള്ള ശ്ര​മ​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. 31 വ​യ​സു​ള്ള അ​ദ്നാ​ൻ ജോ​ർ​ദാ​ൻ സ്വ​ദേ​ശി​യാ​ണ്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​ദ്നാ​ൻ ത​ന്‍റെ സാ​ഹ​സി​കദൗ​ത്യം ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷമാ​ദ്യം 24 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് 48 മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ദീ​ർ​ഘ​നേ​രം വെ​ള്ള​ത്തി​ന​ടി​യി​ൽ ക​ഴി​യേ​ണ്ട​തു​കൊ​ണ്ട് ശ​രീ​രോ​ഷ്മാ​വ് നി​ല​നി​ർ​ത്താ​നാ​യി സൈ​ക്ലിം​ഗ്, ചെ​സ് ക​ളി തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.

Read More

ക​ണ്‍​മു​മ്പി​ൽ ഭീ​മ​ൻ തി​മിം​ഗ​ലം; ഞെ​ട്ടി​ത്ത​രി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ

ക​ട​ലി​ലെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ടി​നു സ​മീ​പം ഭീ​മ​ൻ തി​മിം​ഗ​ലം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഓ​സ്ട്രേ​ലി​യാ​യി​ലെ ന്യൂ​സൗ​ത്ത് വേ​യ്ൽ​സി​ലെ മ​ക്വാ​റി തു​റ​മു​ഖ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തി​മിം​ഗ​ല​ത്തെ കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ മു​മ്പി​ലേ​ക്ക് പൊ​ടു​ന്ന​നെ ഹം​പ്ബാ​ക്ക് വെ​യി​ൽ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട തി​മിം​ഗ​ലം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം പ​ത്ത​ര​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്നു ഈ ​തി​മിം​ഗ​ല​ത്തി​ന്. തി​മിം​ഗ​ലം വെ​ള്ള​ത്തി​ൽ വീ​ണ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ആ​ടി​യു​ല​ഞ്ഞു എ​ന്ന​ത​ല്ലാ​തെ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. യാ​ത്രി​ക​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

Read More