സൗദിയിൽ ആരംഭിച്ച ഒട്ടകങ്ങളുടെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്നു 12 ഒട്ടകങ്ങളെ വിലക്കി. ഒട്ടകങ്ങളുടെ രൂപഭംഗി കൂട്ടാനായി ബോട്ടോക്സ് എന്ന മരുന്നു പ്രയോഗിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്. ചുളിവുകളും മറ്റും കുറയ്ക്കാൻ കഴിയുന്ന ബോട്ടോക്സ് അമിത ഡോസിൽ മാരകവിഷവസ്തുവാണ്. റിയാദിനു സമീപം ആരംഭിച്ച 28 ദിവസത്തെ കിംഗ് അബ്ദുൾഅസീസ് കാമൽ ഫെസ്റ്റിവൽ കാണാൻ നിരവധി ടൂറിസ്റ്റുകൾ എത്തുന്നു. മൊത്തം 570 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഫെസ്റ്റിവലായതിനാൽ തങ്ങളുടെ ഒട്ടകങ്ങളെ വിജയിപ്പിക്കാൻ ഉടമസ്ഥർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. കഴിഞ്ഞവർഷം സൗന്ദര്യമത്സരം സംബന്ധിച്ച നിർദേശങ്ങളുള്ള പ്രത്യേക ഹാൻഡ് ബുക്ക് പുറത്തിറക്കിയിരുന്നു. അതനുസരിച്ച് ഒട്ടകങ്ങൾക്കു ചായം തേക്കുന്നതും കൃത്രിമമാർഗങ്ങൾ ഉപയോഗിച്ചു രൂപമാറ്റം വരുത്തുന്നതും മരുന്നു നൽകുന്നതും വിലക്കിയിട്ടുണ്ട്.
Read MoreCategory: NRI
ഗർഭപാത്രം തുറന്നു കുഞ്ഞിനു ശസ്ത്രക്രിയ: ഡോക്ടർക്ക് അഭിനന്ദനപ്രവാഹം
ഗർഭസ്ഥശിശുവിന്റെ ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ച ഡോക്ടർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. നൈജീരിയൻ വംശജനായ ഡോ. ഒലൂങ്കിയ ഒലൂട്ടോയെ ആണ് സങ്കീർണമായ ശസ്ത്രക്രിയ വിജയമാക്കിയത്. ഗർഭസ്ഥശിശുവിന്റെ ശരീരത്തിൽ ട്യൂമർ ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഗർഭപാത്രം തുറന്ന് കുട്ടിയെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തുകയായിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിനെ തിരികെ ഗർഭപാത്രത്തിൽവയ്ക്കുകയും ചെയ്തു. തുടർന്ന് 36 ആഴ്ചകൾക്കു ശേഷം അമ്മ കുഞ്ഞിനു ജന്മമേകി. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നെന്നാണ് വിവരം.
Read Moreഉറക്കത്തിൽ പാമ്പുകടിയേറ്റ ആറുവയസുകാരിക്ക് രണ്ടാം ജന്മം
ഉറക്കത്തിൽ ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ ബാലിക അത്ഭുതകരമായി രക്ഷപെട്ടു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നാതാൽ പ്രവശ്യയിൽ താമസിക്കുന്ന ആറുവയസുകാരി മികയ്ലാ സൂ ഗ്രോവാണ് മരണത്തിന്റെ വക്കിൽ നിന്നു തിരിച്ചെത്തിയത്. രാവിലെ ഉറക്കമെണീറ്റപ്പോൾ ക്വാസുലു പല്ലു വേദനയുണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ താടിയിൽ മാത്രം നീരു കണ്ടതോടെ അമ്മയ്ക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്ത് ഏതോ ജീവി കടിച്ചതു പോലെയുള്ള പാടും അമ്മ കണ്ടത്തി. മാത്രമല്ല അപ്പോഴേക്കും കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു. ഒട്ടും വൈകിക്കാതെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇവർ അടുത്ത പത്തുമണിക്കൂറിനുള്ളിൽ പ്രതിവിഷം പതിനേഴ് ഡോസ് കുത്തിവെച്ച് കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മാത്രമല്ല അപ്പോഴേക്കും കുട്ടിയുടെ…
Read Moreശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷ! ഡോളിക്കു പിന്നാലെ ക്ലോണിംഗിലൂടെ രണ്ടു കുട്ടിക്കുരങ്ങുകളും
ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകൾ നല്കി ക്ലോണിംഗിലൂടെ ചെമ്മരിയാട്ടിൻകുട്ടി പിറന്നത് 1996ലാണ്. രണ്ടു പതിറ്റാണ്ടിനിപ്പുറം ക്ലോണിംഗിലൂടെ രണ്ടു മക്കാക്ക് ഇനത്തിൽപ്പെട്ട കുരങ്ങുകളും ജനിച്ചു. ലോകത്തിലാദ്യമായി കുരങ്ങുകളിൽ ക്ലോണിംഗ് നടത്തിയതിന്റെ ഖ്യാതി ചൈനയ്ക്കു ലഭിച്ചു. ഷോംഗ് ഷോംഗ് എന്നും ഹുവാ ഹുവാ എന്നും പേരിട്ടിരിക്കുന്ന കുട്ടിക്കുരങ്ങുകൾ 2017 നവംബർ 27നും ഡിസംബർ അഞ്ചിനുമാണ് ജനിച്ചത്. ഷോംഗ്ഹുവ എന്ന് ചൈനീസ് ഭാഷയിൽ ചൈന എന്നാണ് അർഥം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് (ഐഒഎൻ), ചൈനീസ് അക്കാഡമി ഓഫ് സയൻസ് (സിഎഎസ്) എന്നീ സംഘടനകളുടെ അഞ്ചു വർഷത്തെ ഗവേഷണം ഇതിനു പിന്നിലുണ്ട്. സൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ (എസ്സിഎൻടി) എന്ന സങ്കേതം ഉപയോഗിച്ചാണ് ക്ലോണിംഗ് നടത്തിയത്. മനുഷ്യരോഗങ്ങൾക്ക് ഉചിതമായ ചികിത്സാവിധികൾ കണ്ടെത്താൻ ഇത്തരം പരീക്ഷണങ്ങൾക്കു കഴിയുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ എമിലി മാർക്കസ് പറഞ്ഞു. ക്രാബ് ഈറ്റിംഗ് മക്കാക്ക് (ശാസ്ത്രനാമം: മക്കാക്ക ഫസികുലാരിസ്) ഇനത്തിൽപ്പെട്ട…
Read More9,000 വർഷം മുൻപ് ജീവിച്ചിരുന്ന കൗമാരക്കാരി ദേ, ഇങ്ങനെയായിരുന്നു..
ഒന്‍പതിനായിരം വർഷം മുന്‍പ് ജീവിച്ചിരുന്ന കൗമാരക്കാരിയുടെ മുഖം ശാസ്ത്രജ്ഞർ പുനർനിർമിച്ചു. ഗ്രീസിലെ ഏഥൻസിലാണ് സംഭവം. ബിസി 7,000 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പെണ്‍കുട്ടിയുടെ ഫോസിലുകൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ പുനർനിർമാണം നടത്തിയത്. “ഡൗണ്‍’ എന്നു പേരിട്ടിരിക്കുന്ന പെണ്‍കുട്ടി 15 – 18 വയസ് പ്രായമുള്ളപ്പോൾ മരിച്ചതാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഡൗണിന്റെ മുഖം കണ്ടവരെല്ലാം ഇവൾക്കെന്താ ഇത്ര ദേഷ്യം എന്നുള്ള രസകരമായ സംശയം സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ്. എന്നാൽ, മുഖപുനർനിർമാണത്തിനു നേതൃത്വം കൊടുത്ത മനോലിസ് പാപ്പഗ്രിക്കോറാകിസ് അക്കാര്യത്തിന് പറഞ്ഞ മറുപടിയും രസകരമായിരുന്നു… ദേഷ്യമില്ലാതിരിക്കുക എന്നത് അക്കാലത്ത് അവൾക്ക് ഏറെ പ്രയാസമായിരുന്നുവത്രേ… മാരകമായ വിളർച്ച, അസ്ഥിരോഗങ്ങൾ തുടങ്ങിയവയാണ് ഡൗണിന്റെ മരണകാരണമെന്നാണ് നിഗമനം.
Read More14 ടണ്‍ പുസ്തകങ്ങൾ! “പുസ്തകപ്പുഴു’ക്കൾക്ക് അദ്ഭുതം സമ്മാനിച്ച് ഭീമൻ അറിവിന്റെ ഗോപുരം.!
“പുസ്തകപ്പുഴു’ക്കൾക്ക് അദ്ഭുതം സമ്മാനിച്ച് ചൈനയിൽ ഭീമൻ പുസ്തക ഗോപുരമൊരുങ്ങി. ഷാങ്ഹായ് പ്രവിശ്യയിലെ ഷിയാൻ സിറ്റിയിൽ 11 മീറ്റർ ഉയരത്തിലാണ് പുസ്തക ഗോപുരം ഒരുക്കിയിരിക്കുന്നത്. 14 ടണ്‍ പുസ്തകങ്ങൾ ഉപയോഗിച്ച് ഒരു മാസംകൊണ്ടാണ് ഈ ഗോപുരം തയാറാക്കിയത്.
Read Moreപതിനാറുകാരിയായ വളർത്തു മകളെ പട്ടിണിക്കിട്ടു കൊലപ്പെടുത്തി; അമ്മയ്ക്ക് മൂന്നു ജീവപര്യന്തം തടവ്
ഐഓവ: പതിനാറുകാരിയായ വളർത്തു മകളെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവ് നിക്കോൾ പിന്നിനെ (43) മൂന്നു ജീവപര്യന്തം തടവു ശിക്ഷക്ക് കോടതി വിധിച്ചു. കഴിഞ്ഞ ഡിസംബറിൽ നിക്കോൾ കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. ഫസ്റ്റ് ഡിഗ്രി മർഡർ, തട്ടികൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിക്കോൾ പിന്നിന്റെ മുൻ ഭർത്താവ് ജോഫിനും കേസിൽ പ്രതിയാണ്. ജോയുടെ കേസ് ഏപ്രിലിൽ വിസ്തരിക്കും. 2016 ൽ വളർത്തു മകൾ നാറ്റ്ലി മരിക്കുന്പോൾ തൂക്കം 85 പൗണ്ട് മാത്രമായിരുന്നു. നാറ്റ് ലിയുടെ സഹോദരങ്ങളായ മിക്കയ്ല, ജേഡൻ എന്നിവരേയും മാതാപിതാക്കൾ പട്ടിണിക്കിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവർ മാസങ്ങളോളം ആശുപത്രി വാസത്തിനുശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. എന്നാൽ നാറ്റ് ലി ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. ഒരു കിടക്ക പോലും ഇല്ലാത്ത മുറിയിലാണ് കുട്ടികൾക്ക് ആഹാരം നൽകാതെ അടച്ചിട്ടിരുന്നത്. കുട്ടികളേക്കാൾ വളർത്തു മൃഗങ്ങളെയാണ് നിക്കോൾ കൂടുതൽ സ്നേഹിച്ചിരുന്നതെന്ന്…
Read More26 വർഷം വളർത്തിയത് തട്ടിയെടുത്ത കുഞ്ഞിനെ; വെളിപ്പെടുത്തലുമായി വീട്ടമ്മ…
ഇക്കാലമത്രയും പോറ്റിവളർത്തിയ ‘മകനെ’ താൻ തട്ടിയെടുത്തതാണെന്ന വിവരം ഏറ്റുപറഞ്ഞു ചൈനീസ് വനിത. ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുള്ള നാച്ചോംഗിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം. ഷിയോപിംഗ് എന്ന നാല്പത്തെട്ടുകാരിയാണ് 26 വർഷം പഴക്കമുള്ള കുറ്റംഏറ്റു പറഞ്ഞു രംഗത്തു വന്നത്. പ്രസവിച്ച ഉടൻ തന്റെ രണ്ടു മക്കൾ മരിച്ചതോടെയാണ് ഈ കടുംകൈ ചെയ്യാൻ തീരുമാനിച്ചതെന്നാണു ഷിയോപിംഗിന്റെ കുറ്റസമ്മതം. 1992ൽ ചോഗിംഗ് എന്ന ഗ്രാമത്തിൽ വീട്ടുജോലിക്കാരിയായി ചെന്ന ഷിയോപിംഗ് താൻ മൂന്നാഴ്ച ജോലി ചെയ്ത വീട്ടിലെ ദന്പതികളുടെ ഇളയ കുട്ടിയെ തട്ടിക്കൊണ്ടുപോരുകയായിരുന്നത്രേ. തട്ടിയെടുക്കുന്പോൾ ഒരു വയസുണ്ടായിരുന്ന ആണ്‍കുട്ടിക്ക് ഇപ്പോൾ 27വയസുണ്ട്. പിന്നീട് 1995ൽ മറ്റൊരു വിവാഹത്തിൽ തനിക്കു പെണ്‍കുട്ടി ജനിച്ചപ്പോൾ തട്ടിയെടുത്ത മകനെ തിരികെ മാതാപിതാക്കളെ ഏൽപ്പിക്കാൻ ശ്രമിച്ചതാണെങ്കിലും ശിക്ഷ ഭയന്ന് ആ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചെന്നും ഇവർ ഏറ്റുപറഞ്ഞു. നഷ്ടപ്പെട്ടുപോയ മകനെത്തേടി 50 വർഷമായി അലയുന്ന മറ്റൊരു അമ്മയെക്കുറിച്ചുള്ള വാർത്ത കണ്ടതോടെയാണ്…
Read Moreഒരു മാസം… 31 ദിനങ്ങൾ..! ഇവിടെ ദിവസവും സൂര്യപ്രകാശം ആറു മിനിറ്റ് മാത്രം..!
ഒരു മാസം… 31 ദിനങ്ങൾ… ആകെ ലഭിച്ചത് ആറു മിനിറ്റ് സൂര്യപ്രകാശം മാത്രം! കേൾക്കുന്പോൾ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. റഷ്യയിലെ മോസ്കോയിൽ 2017 ഡിസംബറിൽ സൂര്യപ്രകാശം ലഭിച്ചത് വെറും ആറു മിനിറ്റ് നേരത്തേക്കു മാത്രം. മോസ്കോയിൽനിന്ന് 3,300 മൈൽ മാറിയുള്ള യകൂഷിയയിലെ താപനില മൈനസ് 67 ഡിഗ്രി സെൽഷസ് വരെ താഴ്ന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുവരെ കാണാത്ത രീതിയിൽ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഡിസംബറിൽ ആറു മിനിറ്റ് മാത്രമേ സൂര്യപ്രകാശം ലഭിച്ചുള്ളൂവെന്ന് കാലാവസ്ഥാനിരീക്ഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുമുന്‍പ് 2000 ഡിസംബറിലാണ് ഏറ്റവും കുറവ് സൂര്യപ്രകാശം ലഭിച്ചത്, മൂന്നു മണിക്കൂർ.
Read Moreനിയമപരമായി അതിലൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്! ഫേസ്ബുക്കില്‍ ചിത്രങ്ങളിട്ട അമ്മയ്ക്കെതിരെ പതിനാറുകാരന് കോടതിയില്‍
സ്വന്തം ചിത്രവും സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പകർത്തി സോഷ്യൽ മീഡിയായിൽ പങ്കുവെച്ച് ലൈക്കുകൾ വാങ്ങിക്കൂട്ടുന്നത് ഭൂരിഭാഗമാളുകൾക്കും ഹരമാണ്. എന്നാൽ നിയമപരമായി അതിലൊരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിനു തെളിവാണ് ഇറ്റലിയിൽ നിന്നുള്ള ഒരു സംഭവം. കാരണം അനുവാദമില്ലാതെ തന്റെ ചിത്രവും വിവരങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പതിനാറുകാരനായ മകൻ അമ്മയ്ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയവരാണ്. ഇതിനു ശേഷം കുട്ടിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഇവർ ഫേസ്ബുക്കിൽ പങ്കുവയ്ക്കാൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ ഈ കുട്ടിയെ ഒരു മാനസിക രോഗിയായി ചിത്രീകരിച്ച ഇവർ മകനെ ഒരു കൊലപാതകിയോടു വരെ ഇവർ ഉപമിച്ചിരുന്നു. ലോകത്തിൽ ഭൂരിഭാഗമാളുകളും ഉപയോഗിക്കുന്ന ഫേസ്ബുക്കിൽ കൂടിയുള്ള ഈ അമ്മയുടെ പ്രവൃത്തി മകന്റെ മനസിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ഇതിൽ സഹികെട്ടാണ് മകൻ കോടതിയെ സമീപിച്ചത്. തന്റെ അഞ്ഞൂറോളം ചിത്രങ്ങൾ അമ്മ…
Read More