ജ​യി​ൽജീ​വി​തം എ​ങ്ങ​നെ​യു​ണ്ടെ​ന്നറി​യാ​ൻ താ​ത്പ​ര്യ​മു​ണ്ടോ? 500 രൂപ മുടക്കിയാല്‍ മതി! ജയിൽജീവിതം ആസ്വദിക്കാൻ മലേഷ്യയിൽനിന്നു രണ്ടു പേർ ഇന്ത്യയിൽ;

ജ​യി​ൽജീ​വി​തം എ​ങ്ങ​നെ​യു​ണ്ടെ​ന്നറി​യാ​ൻ താ​ത്പ​ര്യ​മു​ണ്ടോ? എ​ങ്കി​ൽ കു​റ്റ​വാ​ളി​യാ​ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. 500 രൂ​പ കൊ​ടു​ക്കാ​നു​ണ്ടെ​ങ്കി​ൽ ജ​യി​ലി​ൽ കി​ട​ന്ന് അ​വി​ട​ത്തെ വി​ശേ​ഷ​ങ്ങ​ളൊ​ക്കെ അ​റി​യാം. ഹൈ​ദ​രാ​ബാ​ദി​ലെ സം​ഗാ​റെ​ഡി ജ​യി​ലി​ലാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ള്ള​ത്. എ​ന്നാ​ൽ, ആ​രെ​ങ്കി​ലും അ​ങ്ങോ​ട്ട് പ​ണം ന​ല്കി ജ​യി​ലി​ൽ കി​ട​ക്കു​മോ എ​ന്ന സം​ശ​യ​മു​ണ്ടെ​ങ്കി​ൽ അ​തും അ​സ്ഥാ​ന​ത്താ​ണ്. കാ​ര​ണം, മ​ലേ​ഷ്യ​ക്കാ​രാ​യ ര​ണ്ടു ചെ​റു​പ്പ​ക്കാ​ർ ക്വാ​ലാ​ലം​പു​രി​ൽ​നി​ന്ന് വി​മാ​നം ക​യ​റി​യ​തു​ത​ന്നെ ഈ ​ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നാ​ണ്. ജ​യി​ലി​ൽ കി​ട​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 500 രൂ​പ അ​ട​ച്ച് നൈസാം രാ​ജ​വം​ശ​ത്തി​ന്‍റെ കാ​ല​ത്ത് നി​ർ​മി​ച്ച ഹൈ​ദ​രാ​ബാ​ദി​ലെ പു​രാ​ത​ന ജ​യി​ലി​ൽ 24 മ​ണി​ക്കൂ​ർ ത​ങ്ങാം. ജ​യി​ലി​ലാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ട​ത്തെ നി​യ​മ​ങ്ങ​ളൊ​ക്കെ പാ​ലി​ക്ക​ണം. ഭ​ക്ഷ​ണ​വും വ​സ്ത്ര​വു​മെ​ല്ലാം ജ​യി​ൽ​പു​ള്ളി​ക​ളു​ടേ​തു​ത​ന്നെ. മ​ലേ​ഷ്യ​ക്കാ​രാ​യ ഇ​ൻ വു​വും ഓ​ങ് ബൂ​ണ്‍ ടെ​ക്കും ഒ​രു ഓ​ണ്‍ലൈ​ൻ സൈ​റ്റി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ ടൂ​റി​സം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ഇ​ൻ വൂ ​ദ​ന്ത​ഡോ​ക്ട​റും ഓ​ങ് ബൂ​ണ്‍ ടെ​ക് ബി​സി​ന​സു​കാ​ര​നു​മാ​ണ്. കൂ​ട്ടു​കാ​രാ​യ ഇ​രു​വ​രും ജ​യി​ൽ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

ജയിൽ ചാടിയ തടവുപുള്ളി സഞ്ചിനിറയെ ഭക്ഷണവുമായി തിരിച്ചെത്തി; പിന്നെ സംഭവിച്ചത്…

ക​ഞ്ചാ​വുക​ട​ത്തു​കേ​സി​ൽ അ​മേ​രി​ക്ക​യി​ലു​ള്ള ടെ​ക്സ​സി​ലെ ബോ​മോ​ണ്ട് ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു ജോ​ഷ്വ ഹാ​ൻ​സ​ൻ എ​ന്ന ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ൻ. ജ​യി​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ടു​ത്ത​പ്പോ​ൾ ഇ​ഷ്ട​ൻ ഒ​രു സാ​ഹ​സം കാ​ണി​ച്ചു. ആ​രും കാ​ണാ​തെ ജ​യി​ൽ ചാ​ടി. ജോ​ഷ്വ ജ​യി​ൽ​ചാ​ടി​യ വി​വ​രം ജ​യി​ൽ അ​ധി​കൃ​ത​രോ മ​റ്റു ത​ട​വു​കാ​രോ അ​റി​ഞ്ഞി​ല്ല. ജ​യി​ൽ ചാ​ടി​യ ജോ​ഷ്വ നേ​രേ പോ​യ​ത് അ​ടു​ത്തു​ള്ള ഒ​രു ക​ർ​ഷ​ക​ന്‍റെ ഫാ​മി​ലേ​ക്കാ​ണ്. അ​യാ​ൾ ചെ​ന്ന സ​മ​യ​ത്ത് അ​വി​ടെ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടു കു​ത്തി​ത്തു​റ​ന്ന് അ​ടു​ക്ക​ള​യി​ൽ ക​യ​റി അ​വി​ടെ ത​യാ​റാ​ക്കിവ​ച്ചി​രു​ന്ന ഭ​ക്ഷ​ണ​മെ​ല്ലാം ഒ​രു ബാ​ഗി​ൽ നി​റ​ച്ചു. പി​ന്നെ ഫ്രി​ഡ്ജി​ലു​ണ്ടാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി​ക​ളും ബാ​ഗി​ലേ​ക്കു മാ​റ്റി. ഇ​തെ​ല്ലാം ചു​മ​ന്ന് ജോ​ഷ്വ തി​രി​ച്ച് ജ​യി​ലി​ലെ​ത്തി. ഇ​റ​ങ്ങി​യ വ​ഴി​യേ​ത​ന്നെ തി​രി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ചു. പ​ക്ഷേ, പോ​ലീ​സ് പൊ​ക്കി. ബാ​ഗ് പ​രി​ശോ​ധി​ച്ച പോ​ലീ​സു​കാ​ർ അ​ന്പ​ര​ന്നു. ഒ​രാ​ൾ​ക്ക് ഒ​രാ​ഴ്ച​ത്തേ​ക്കു ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു അ​തി​ൽ. കൂ​ട്ട​ത്തി​ൽ കു​റ​ച്ച് ക​ഞ്ചാ​വും. ക​ഞ്ചാ​വു​ക​ട​ത്തി​ന് ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ജോ​ഷ്വ​യു​ടെ പേ​രി​ൽ…

Read More

കോഴിമുട്ട പോലും ഐസാകും, ഇവിടുത്തെ കൊടുംതണുപ്പിൽ

കൊ​ടും ത​ണു​പ്പു കാ​ര​ണം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ചൈ​ന​യി​ലു​ള്ള​വ​ർ. അ​തി​നാ​ധാ​ര​മാ​യ ഒ​രു വീ​ഡി​യോ വൈ​റ​ലാ​യി മാ​റുകയാണ്. ഒ​രാ​ൾ പാ​ത്ര​ത്തി​ലേ​ക്ക് കോ​ഴി മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ക്കു​ന്പോ​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത് ഐ​സു​ക​ട്ട​യാ​യി മാ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. അ​തി​നൊ​പ്പം ത​ന്നെ ഭി​ത്തി​യി​ലേ​ക്ക് ഒ​ഴി​ക്കു​ന്പോ​ൾ പ​ച്ച​വെ​ള്ളം ഐ​സു​ക​ട്ട​യാ​കു​ന്ന​തും പാ​കം ചെ​യ്തു വെ​ച്ചി​രി​ക്കു​ന്ന ന്യൂ​ഡി​ൽ​സ് ഐ​സു​ക​ട്ട​യാ​യ​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലു​ണ്ട്. ചൈ​ന​യി​ലെ ഹു​സ്ഹോം​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണു​പ്പു​ള്ള പ്ര​ദേ​ശ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

ശാസ്ത്രലോകത്തിനു കൗതുകമായി കൈകളുള്ള മത്സ്യം

ടാ​സ്മാ​നി​യ​ൻ തീ​ര​ത്തു​നി​ന്ന് അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി. റെ​ഡ് ഹാ​ൻ​ഡ്ഫി​ഷ് എ​ന്നു പേ​രു ന​ല്കി​യി​രി​ക്കു​ന്ന ഈയി​നം മ​ത്സ്യ​ങ്ങ​ൾ​ക്ക് പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ അം​സ​ച്ചി​റ​കു​ക​ളു​ടെ സ്ഥാ​ന​ത്ത് ചു​വ​പ്പു നി​റ​ത്തി​ലു​ള്ള കൈ​ക​ൾ​ക്കു സ​മാ​ന​മാ​യ അ​വ​യ​വ​മാ​ണു​ള്ള​ത്. ഇ​വ ഉ​പ​യോ​ഗി​ച്ച് ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും ഈ ​ഇ​നം മ​ത്സ്യ​ങ്ങ​ൾ​ക്കു ക​ഴി​യും. ലോ​ക​ത്തി​ൽ​ത്ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​യ ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​ല്പ​തോ​ളം മ​ത്സ്യ​ങ്ങ​ളെ മാ​ത്ര​മേ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. ടാ​സ്മാ​നി​യ ഐ​മാ​സ് (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ​റൈ​ൻ ആ​ൻ​ഡ് അ​ന്‍റാ​ർ​ക്ടി​ക് സ്റ്റ​ഡീ​സ്) യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡൈ​വിം​ഗ് ടീം ​ഡീ​പ് സീ ​ഡൈ​വിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ഇ​ഞ്ച് മാ​ത്രം വ​ലു​പ്പ​മു​ള്ള ഇ​വ​യ്ക്ക് നീ​ന്താ​നു​ള്ള ക​ഴി​വ് കു​റ​വാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​മു​ദ്ര​ത്തി​ൽ വ​ള​രെ ദൂ​ര​ത്തേ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഇ​വ​യ്ക്കു ക​ഴി​യി​ല്ല. ഈ ​മ​ത്സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​സം​ഘ​ത്തെ അ​യ​യ്ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഐ​മാ​സ് യൂണി​വേ​ഴ്സി​റ്റി.

Read More

20 വർഷം ആൺ എന്നു കരുതി; ഒടുവിൽ ഹരോൾഡ് മുട്ടയിട്ടു

ഇരുപതു വ​ർ​ഷം മു​ന്പാ​ണ് കെ​ന്‍റി​ലെ എ​യ്ൻ​സ്ഫോ​ർ​ഡി​ലു​ള്ള ഈ​ഗി​ൾ ഹൈ​റ്റ്സ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ഒ​രു ക​ഴു​ക​ൻ കു​ഞ്ഞി​നെ ല​ഭി​ക്കു​ന്ന​ത്. അ​ന്ന് ഇ​വി​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് അ​തൊ​രു ആ​ണ്‍ ക​ഴു​ക​നാ​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​വ​ര​തി​ന് ഹ​രോ​ൾ​ഡ് എ​ന്ന് പേ​രി​ട്ടു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഹ​രോ​ൾ​ഡ് ആ ​വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ണ്ട്. അ​ധി​ക​മാ​രോ​ടും കൂ​ട്ടു​കൂ​ടാ​ത്ത ഹ​രോ​ൾ​ഡി​നെ നാ​ണം​കു​ണു​ങ്ങി​യെ​ന്നാ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ജോ​ലി​ക്കാ​ർ വി​ളി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹ​രോ​ൾ​ഡ് ത​ന്‍റെ കൂ​ടി​ന്‍റെ ഒ​രു വ​ശ​ത്ത് പ​രു​ങ്ങി​നി​ൽ​ക്കു​ന്ന​തു ക​ണ്ടാ​ണ് ഒ​രു ജോ​ലി​ക്കാ​രി അ​ടു​ത്തേ​ക്ക് ചെ​ന്ന​ത്. നോ​ക്കു​ന്പോ​ളതാ ഹ​രോ​ൾ​ഡ് മു​ട്ട​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​വും ആ​ണാ​ണെ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന ഹ​രോ​ൾ​ഡ് ഒ​റ്റ ദി​വ​സം​കൊ​ണ്ട് എ​ങ്ങ​നെ പെ​ണ്ണാ​യി എ​ന്നാ​ണ് എ​ല്ലാ​വ​രെയും അ​ദ്ഭു​ത​പ്പെ​ടു​ത്തുന്ന​ത്.​ സാ​ധാര​ണ ക​ഴു​ക​ൻ​മാ​രി​ൽ ലിം​ഗ വ്യ​ത്യാ​സം ക​ണ്ടെ​ത്താ​ൻ വ​ള​രെ പ്ര​യാ​സ​മാ​ണെ​ന്ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. കാ​ഴ്ച​യ്ക്ക് ഒ​രു​പോ​ലെ ഇ​രി​ക്കു​ന്ന​തു​കൊ​ണ്ട് ഡി​എ​ൻ​എ ടെ​സ്റ്റി​ലൂ​ടെ മാ​ത്ര​മേ ഇ​തു സാ​ധ്യ​മാ​കു. എ​ന്നാ​ൽ…

Read More

സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്; മലയാളികൾക്ക് തിരിച്ചടിയാകും

ജിദ്ദ: സൗദി അറേബ്യ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിന്‍റെ ഭാഗമായി 12 തരം സ്ഥാപനങ്ങളിലെ തൊഴിലുകൾ കൂടി സ്വദേശി പൗര·ാർക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസർ അൽഖഫീസ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 11 മുതൽ ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക. പുതിയ ഹിജ്റ വർഷാരംഭമായ സെപ്റ്റംബർ 11 ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകൾ എന്നിങ്ങനെയായിരിക്കും സൗദിവത്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തുവിട്ടുകൊണ്ട് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ വാഹനം, മോട്ടോർ ബൈക്കുകൾ എന്നിവ വിൽക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഫർണിച്ചർ കടകൾ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, കണ്ണട കടകൾ, വാച്ച് കടകൾ എന്നിവ കൂടി സ്വദേശിവൽകൃതമാകും. അവസാന ഘട്ടത്തിൽ ആരോഗ്യ, മെഡിക്കൽ ഉപകരണങ്ങൾ…

Read More

സൂക്ഷിക്കുക! എനർജി ഡ്രിങ്കുകൾ ചെറുപ്പക്കാരിൽ ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾ

സൂറിച്ച്: ഉത്തേജക പാനീയങ്ങൾ കുടിക്കുന്നവർ മാരകമായ പാർശ്വഫലങ്ങൾക്കുടമയാകുമെന്ന് വൈദ്യശാസ്ത്രത്തിന്‍റെ മുന്നറിയിപ്പ്. കാനഡയിലെ 12 മുതൽ 24 വയസു വരെ പ്രായമുള്ള 2055 ഓളം പേരിൽ നടത്തിയ പഠനത്തിലാണ് മാരകമായ പാർശ്വഫലങ്ങൾ വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഉത്തേജക പാനീയം കുടിക്കുന്ന 55.4 ശതമാനം പേരിലും ഉയർന്ന നാഡീസ്പന്ദനം, തലവേദന, ഉറക്കമില്ലായ്മ, തലച്ചോറിന്‍റെയും മസിലുകളുടെയും പ്രവർത്തനം തകരാറിലാകുക എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിൽ 3.1 ശതമാനത്തോളം പേരും ചികിത്സ തേടിയെത്തിയവരിൽപ്പെടുന്നു. ഇതുപയോഗിക്കുന്ന യുവാക്കൾക്ക് ഇതിന്‍റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ഇതൊഴിവാക്കാനാകുന്നില്ല. ഉറക്കമില്ലായ്മ ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുമെന്നും അമിതമായ ക്ഷീണം കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്കും അങ്ങനെ അമിത വണ്ണത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. രാത്രിയിൽ ശരിയായി ഉറങ്ങാത്തത് പകൽ സമയം സ്കൂളിൽ ഇരുന്നുറങ്ങുന്നതിലേക്കും സ്വഭാവ വ്യതിയാനത്തിനും പഠനത്തിലുള്ള ശ്രദ്ധക്കുറവിനും ഇടയാക്കും. ബ്രിട്ടനിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ വൈറ്റ് റോഡ് 150 ഗ്രാമിലധികം കഫേൻ അടങ്ങിയ…

Read More

ബിബിയ കക്കാട്ട് മിസ് കേരള ഹെൽത്തി ഹെയർ

സൂറിച്ച്: കൊച്ചിയിലെ മാരിടൈം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ സൂറിച്ച് യൂണിവേഴ്സിറ്റി എൻജിനിയറിംഗ് വിദ്യാർഥിനി ബിബിയ കക്കാട്ട് മിസ് കേരള ഹെൽത്തി ഹെയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത ഓഡിഷനിൽ ഫൈനലിലേക്ക് സെലക്ട് ചെയ്യപ്പെട്ട 22 പേരിൽ നിന്നാണ് ബിബിയ മിസ് കേരള ഹെൽത്തി ഹെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഷെവലിയാർ കക്കാട്ട് വർഗീസ് തോമസിന്േ‍റയും സുമയുടെയും മകളാണ് ബിബിയ. റിപ്പോർട്ട്: കവിത

Read More

ജിപിഎസ് ചതിച്ചാശാനേ..! നാവിഗേഷൻ നോക്കി ഓടിച്ച കാർ നേരെ തടാകത്തിലേക്ക്

ജി​പി​എ​സ് ന​ൽ​കി​യ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഓ​ടി​ച്ച കാ​ർ ത​ടാ​ക​ത്തി​ൽ വീ​ണു. അ​മേ​രി​ക്ക​യി​ലെ വെ​ർ​മോ​ണ്ടി​ലാ​ണ് സം​ഭ​വം. മൂന്നുപേരാണ് ജീപ്പിന്‍റെ കോംപസ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ മ​ദ്യമോ മ​റ്റ് ല​ഹ​രി​വ​സ്തു​ക്കളോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നും ജി​പി​എ​സ് സംവിധാനത്തി​ന്‍റെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും സം​ഭ​വസ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്ന പോ​ലീ​സ് അ​റി​യി​ച്ചു. കാ​റി​ന്‍റെ പിൻവ​ശ​മൊ​ഴി​ക​യു​ള്ള ഭാ​ഗ​മെ​ല്ലാം ത​ടാ​ക​ത്തി​ൽ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് ഇ​വി​ടെ ക​ന​ത്ത മ​ഴ​യും മ​ഞ്ഞു​മു​ണ്ടാ​യി​രു​ന്നു.​ഇ​ത് കാ​ര​ണം മു​ന്പി​ലെ ദൃ​ശ്യ​ങ്ങ​ളും അ​വ്യ​ക്ത​മാ​യി​രു​ന്നു ഇ​തും അ​പ​ക​ട​മു​ണ്ടാ​യ​തി​ന് ഒ​രു കാ​ര​ണ​മാ​യി പ​റ​യു​ന്നു. റോ​ഡി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും പോ​ലീ​സി​ന്‍റെ കാ​മ​റ​യി​ൽ പി​ടി​വീ​ഴാ​തി​രി​ക്കാ​നു​മാ​യി വാ​സ് ആ​പ്പ് എ​ന്ന ഉ​പ​ക​ര​ണ​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

Read More

കാർ ഉപയോഗിച്ച് നാ​ട്ടു​കാ​രെ പ​റ്റി​ക്കാ​ൻ ശ്ര​മി​ച്ചു; പ​റ്റി​ക്ക​പ്പെ​ട്ട​ത് പോ​ലീ​സ്

ത​ടി​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ ശി​ൽ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​യാ​ളാ​ണ് കാ​ന​ഡ​ക്കാ​ര​നാ​യ സൈ​മ​ണ്‍ ലാ​പ്രി​സ്. ത​ണു​പ്പു​കാ​ര​ണം ഒ​രു പ​ണി​യും ചെ​യ്യാ​നാ​കാ​തെ മു​റ്റ​ത്ത് മ​ഞ്ഞു​വീ​ഴു​ന്ന​തും നോ​ക്കി​നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ ഒ​രു ആ​ശ​യം ഉ​ദി​ച്ച​ത്. രാ​വി​ലെ മ​ഞ്ഞ് നീ​ക്കം ചെ​യ്യാ​നെ​ത്തു​ന്ന ജോ​ലി​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ഒ​ന്ന് പ​റ്റി​ക്കാം. ഇ​ഷ്ട​ൻ ത​ന്‍റെ പ​ണി ആ​യു​ധ​ങ്ങ​ളു​മാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി. അ​വി​ടെ കൂ​ടി​ക്കിട​ന്നി​രു​ന്ന മ​ഞ്ഞു​ക​ട്ട​ക​ളി​ൽ പ​ണി ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഒ​രു കാ​റി​ന്‍റെ ജീ​വ​ൻ തു​ടി​ക്കു​ന്ന രൂ​പം മ​ഞ്ഞി​ൽ തീ​ർ​ത്തു. ഒ​റ്റ നോ​ട്ട​ത്തി​ൽ ക​ണ്ടാ​ൽ ഒ​രു കാ​റ് മ​ഞ്ഞി​ൽ​പ്പു​ത​ഞ്ഞ് കി​ട​ക്കു​ക​യാ​ണെ​ന്നേ തോ​ന്നു. രാ​വി​ലെ മ​ഞ്ഞു നീ​ക്കാ​ൻ വ​രു​ന്ന​വ​ർ അ​തൊ​രു കാ​റാ​ണെ​ന്നു ക​രു​തു​മെ​ന്നും അ​ങ്ങ​നെ അ​വ​രെ പ​റ്റി​ക്കാ​മെ​ന്നു​മൊ​ക്ക ക​രു​തി സൈ​മ​ണ്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. കു​റ​ച്ചു ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ സൈ​മ​ണ്‍ ത​ന്‍റെ കാ​ർ അ​വി​ടെ​ത്ത​ന്നെ​യു​ണ്ടോ എ​ന്ന് പോ​യി​നോ​ക്കി. അ​പ്പോ​ഴാ​ണ് ര​സം. നോ ​പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്ത​തി​ന് കാ​റി​നു​മു​ക​ളി​ൽ ഒ​രു…

Read More