അകാലത്തിൽ ചരമമടഞ്ഞ പ്രിയ സുഹൃത്തിന്റെ സ്മരണയ്ക്കായി അമേരിക്കയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഗ്രാൻഡ് കാൻയോണിലെ ഹവാസുപായ് വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും ഒരാൾ താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഏകദേശം നൂറ് അടി മുകളിൽ നിന്നുമാണ് അദ്ദേഹം താഴേക്കു ചാടിയത്. നാളുകൾക്കു മുന്‍പേ ഇതേ സ്ഥലത്തു നിന്നും താഴേക്കു ചാടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന്റെ സുഹൃത്ത് മരണപ്പെട്ടിരുന്നു. തന്റെ സുഹൃത്തിന്റെ ആഗ്രഹം പൂർത്തിയാക്കാനും അദ്ദേഹത്തിന്റെ ഓർമയ്ക്കുമായാണ് ഇതേ സ്ഥലത്തു നിന്നും ചാടാണമെന്ന ആഗ്രഹം ഇയാളിൽ ഉരുത്തിരിഞ്ഞത്. താഴേക്കു ചാടുന്നതിനു മുന്‍പ് തന്നെ നോക്കി നിൽക്കുന്നവരെ നോക്കി അദ്ദേഹം കൈ വീശികാണിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് താഴേക്കു ചാടിയ അദ്ദേഹം അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ് വെള്ളത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു. ഈ ലോകത്തു നിന്നും വിടവാങ്ങിയ തന്റെ സുഹൃത്ത് ബാക്കിവച്ച ആഗ്രഹം പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് അദ്ദേഹം സ്ഥലത്തു നിന്നും പോയത്.
Read MoreCategory: NRI
തിമിംഗലങ്ങളും വംശനാശത്തിലേക്ക്! വംശനാശത്തിന്റെ പടിക്കലെത്തിയിരിക്കുന്ന റെറ്റ് വെയ്ൽ എന്ന ഇനം തിമിംഗലങ്ങൾ ഇനി 450 എണ്ണം മാത്രം
സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയില്ലെങ്കിൽ ഉത്തര അറ്റ്ലാന്റിക്കിൽ കണ്ടുവരുന്ന തിമിംഗലങ്ങൾ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് അമേരിക്കൻ സർക്കാരിന്റെ മുന്നറിയിപ്പ്. വംശനാശത്തിന്റെ പടിക്കലെത്തിയിരിക്കുന്ന റെറ്റ് വെയ്ൽ എന്ന ഇനം തിമിംഗലങ്ങൾ ഇനി 450 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അമേരിക്കയുടെ നാഷണൽ ഓഷനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (നോവ) പറയുന്നു. ഈ വർഷം 17 തിമിംഗലങ്ങൾ ചത്തു. തിമിംഗലങ്ങളുടെ സംരക്ഷണത്തിന് അമേരിക്കൻ, കനേഡിയൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും നോവ നിർദേശിച്ചു. ഈ വർഷം മരണസംഖ്യ ഉയർന്നതും പ്രജനനം ഗണ്യമായി കുറഞ്ഞതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രജനനശേഷിയുള്ള 100 പെൺതിമിംഗലങ്ങൾ മാത്രമേ ഉത്തര അറ്റ്ലാന്റിക്കിൽ ഉള്ളൂവെന്നാണ് കണ്ടെത്തൽ. 2010നു ശേഷം റൈറ്റ് വെയ്ലുകളുടെ എണ്ണം ക്രമാതീതമായി താഴുകയാണ്. ആൺതിമിംഗലങ്ങളെ അപേക്ഷിച്ച് പെൺതിമിംഗലങ്ങളാണ് പ്രധാനമായും ആക്രമണത്തിനിരയാകുന്നത്. അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമുള്ള മനുഷ്യരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തണമെന്ന് നോവയുടെ ഗവേഷകനായ മാർക്ക് മുറേ ബ്രൗൺ പറയുന്നു. കപ്പലിടിക്കുന്നതും മത്സ്യബന്ധന വലകളിൽ…
Read Moreഎട്ടു കിലോമീറ്റർ യാത്ര ചെയ്യാൻ 9.36 ലക്ഷം രൂപ..!
ഓൺലൈൻ ടാക്സി സർവീസുകളുടെ നിരക്ക് അനുദിനം കൂടുകയാണ്. എന്നാൽ, കാനഡ സ്വദേശി വിളിച്ച ഊബർ ടാക്സിക്ക് നല്‍കേണ്ടിവന്നത് തുക അല്പം കൂടിപ്പോയി. അല്പമെന്നുവച്ചാൽ ചില്ലറയൊന്നുമല്ല. കേവലം എട്ടു കിലോമീറ്റർ യാത്ര ചെയ്യാൻ 18,518 കനേഡിയൻ ഡോളറാണ് (9.36 ലക്ഷം രൂപ) നല്‍കേണ്ടിവന്നത്. ടൊറോന്റോയിൽ വെള്ളിയാഴ്ചയാണ് സംഭവം. ടാക്സി വിളിച്ച് കാശുപോയ യുവാവ് ബില്ലിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 7.7 കിലോമീറ്റർ യാത്രചെയ്തതിന് യുവാവിന് ഊബർ കമ്പനി നല്‍കിയത് 18,518 ഡോളറിന്റെ ബിൽ. തെറ്റു മനസിലായതോടെ സാങ്കേതികപ്പിശകാണെന്നു ചൂണ്ടിക്കാട്ടി ഊബർ രംഗത്തെത്തി. യുവാവിന് മുഴുവൻ പണവും തിരികെ നല്‍കുമെന്നാണ് ഊബർ അറിയിച്ചിരിക്കുന്നത്. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു.
Read Moreആറാം വയസിൽ കോടിപതി; റയാൻ വേറെ ലെവലാണ്..!
ഇതുവരെ സിനിമയിലഭിനയിച്ചിട്ടില്ല, സീരിയലിലും. പക്ഷേ, കുട്ടികളുടെ സൂപ്പർസ്റ്റാറാണ് റയാൻ എന്ന ആറു വയസുകാരൻ. വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റായ യൂട്യൂബിൽ കളിപ്പാട്ടങ്ങളുടെ റിവ്യു നടത്തിയാണ് ഈ മിടുക്കൻ ആരാധകരെ നേടുന്നത്. മൂന്നു വയസുള്ളപ്പോഴാണ് റയാൻ ആദ്യമായി യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്നത്. ചില കളിപ്പാട്ടങ്ങൾ റയാൻ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മാതാപിതാക്കൾ പകർത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പലപ്പോഴും ഈ പ്രക്രിയ മുറപോലെ തുടർന്നു. കളിപ്പാട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം അവയേക്കുറിച്ച് അഭിപ്രായങ്ങൾ പറയാനും റയാൻ തുടങ്ങി. ഇപ്പോൾ കളിപ്പാട്ടങ്ങളെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്ന നിരീക്ഷകനാണ് കക്ഷി. ഏതു കളിപ്പാട്ടവും തങ്ങളുടെ കുട്ടികൾക്കു സമ്മാനിക്കുംമുന്പ് മാതാപിതാക്കൾ റയാന്റെ റിവ്യു ശ്രദ്ധിക്കും. കുട്ടികൾക്കും റയാന്റെ വാക്കാണ് അവസാന വാക്ക്. യൂട്യൂബിലൂടെ ലഭിച്ച താര പരിവേഷത്തിനൊപ്പം വലിയ സന്പാദ്യവും കളിപ്പാട്ട റിവ്യു നടത്തിയതിലൂടെ കൈവന്നിട്ടുണ്ട്. ഒരു വർഷം കളിപ്പാട്ട റിവ്യൂ നടത്തിയതിലൂടെ 1.1…
Read Moreപഴം കഴിച്ച രീതി ശരിയല്ല; ഈജിപ്ഷ്യൻ ഗായികയ്ക്ക് തടവ് ശിക്ഷ
കയ്റോ: സംഗീത വീഡിയോയിൽ പഴം കഴിക്കുന്ന രംഗങ്ങൾ അഭിനയിച്ചതിന് ഈജിപ്ഷ്യൻ ഗായിക ഷൈമ അഹമ്മദിന് തടവ് ശിക്ഷ. ആൽബത്തിലെ ദൃശ്യങ്ങൾ പൊതു സമൂഹത്തിലെ സദാചാര മൂല്യങ്ങളെ തകർക്കുന്ന രീതിയിലാണെന്ന കുറ്റം ചുമത്തിയാണ് രണ്ടു വർഷം തടവിനും പതിനായിരം പൗണ്ട് പിഴയടക്കാനും കയ്റോ കോടതി വിധിച്ചത്. “ഐ ഹാവ് ഇഷ്യൂസ്’ എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഗായിക ഷൈമ പാടി അഭിനയിച്ചിരുന്നു. യുവാക്കളോട് സംസാരിക്കുന്ന രീതിയിലായിരുന്നു ഷൈമയുടെ പാട്ട്. യുവാക്കളെ വഴി തെറ്റിക്കുമെന്നും ലൈംഗിക ആസക്തി വളർത്തുമെന്നും ആരോപിച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
Read Moreഓസ്ട്രേലിയൻ ബീച്ചിൽ സെൽഫിയെടുക്കവെ ഇന്ത്യൻ വിദ്യാർഥിനി മുങ്ങിമരിച്ചു
ന്യൂഡൽഹി: സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. ഡൽഹിയിൽനിന്നുള്ള വിദ്യാർഥിനി നിതിഷ(15)യാണു മരിച്ചത്. പസഫിക് സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യൻ സംഘത്തോടൊപ്പമാണ് നിതിഷ അഡ്ലെയ്ഡിലെത്തിയത്. ഇന്ത്യയിൽനിന്നുള്ള ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്നു നിതിഷ. ഗെയിംസ് അവസാനിച്ചശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെൽഗ് ഹോൾഡ്ഫാസ്റ്റ് മറീന ബീച്ചിൽ നാലു സുഹൃത്തുക്കൾക്കൊപ്പം നിതിഷ സെൽഫി പകർത്തവെ, ഇവർ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നെന്ന് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് മിശ്ര അറിയിച്ചു. നാലു കുട്ടികളെ തിരയിൽനിന്നു രക്ഷപ്പെടുത്താൻ കഴിഞ്ഞു. നിതീഷയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. ഓസ്ട്രേലിയൻ സർക്കാരും സ്കൂൾ സ്പോർട്സ് ഓസ്ട്രേലിയയും സംയുക്തമായാണു ദി പസഫിക് സ്കൂൾ ഗെയിംസ് സംഘടിപ്പിക്കുന്നത്.
Read Moreസൗദിയില്‍ തിയറ്ററുകള്‍ തുറക്കുന്നു
സൗദി അറേബ്യയിലെ താമസക്കാര്‍ക്ക് സന്തോഷവാര്‍ത്ത. സൗദി അറേബ്യയയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു. 2018 മാര്‍ച്ചില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനം. സിനിമ തിയ്യേറ്ററുകള്‍ തുറക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെന്ന് വാര്‍ത്ത വിതരണ സാംസ്കാരിക മന്ത്രി അവാദ് ബിന്‍ സാലെ അലവാദ് പറഞ്ഞു. പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ തീരുമാനമെടുക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. സാംസ്കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അലവാദ് പറഞ്ഞു. 2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്ക്രീനുകള്‍ നിര്മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്.
Read Moreസൗദിയിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നു
റിയാദ്: സൗദി അറേബ്യയയിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നു. 2018 മാർച്ചിൽ സിനിമ തിയേറ്ററുകൾ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനം. സിനിമ തിയേറ്ററുകൾ തുറക്കുന്നത് സാന്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകുമെന്ന് വാർത്ത വിതരണ സാംസ്കാരിക മന്ത്രി അവാദ് ബിൻ സാലെ അലവാദ് പറഞ്ഞു. സാംസ്കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അലവാദ് പറഞ്ഞു. 2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്ക്രീനുകൾ നിർമിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇതിനായി 9,000 കോടി റിയാലാണ് സൗദി ചെലവഴിക്കുന്നത്. തിയേറ്ററുകൾ ആരംഭിക്കുന്നതോടെ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അലവാദ് പറഞ്ഞു.
Read Moreഎട്ടുമണിക്കൂർ! ട്രംപിന്റെ ടിവി ഭ്രമം അതിരു കടക്കുന്നു…
വാഷിംഗ്ടൺ ഡിസി : ലോകത്തെ ഏറ്റവും ശക്തമായ രാജ്യം ഭരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദിനം പ്രതി നാലുമണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയ്ക്കു സമയം ടിവിക്കു മുന്നിൽ ചെലവഴിക്കുന്നതായി റിപ്പോർട്ട്. ട്രംപിന്റ ഉപദേഷ്ടാക്കളും വിശ്വസ്തരും ഉൾപ്പെടെ അറുപതോളം പേരെ ഇന്റർവ്യൂ ചെയ്തശേഷം ന്യൂയോർക്ക് ടൈംസ് അറിയിച്ചതാണ് ഇക്കാര്യം. മാസ്റ്റർ ബഡ് റൂമിലെ ടിവി രാവിലെ 5.30ന് ഓൺ ചെയ്ത് സിഎൻഎൻ ചാനൽ കണ്ടുകൊണ്ടാണ് വൈറ്റ്ഹൗസിൽ ട്രംപിന്റെ ദിവസം തുടങ്ങുന്നത്. വ്യാജവാർത്ത നൽകുന്നുവെന്ന് ആരോപിച്ച് സിഎൻഎന്നിനെ രൂക്ഷമായി വിമർശിക്കുന്നയാളാണു ട്രംപ് എന്നതു മറ്റൊരു കാര്യം. ഫോക്സ്ചാനലിലെ ഫോക്സ് ആൻഡ് ഫ്രണ്ട്സാണു ട്രംപിന് ഇഷ്ടപ്പെട്ട മറ്റൊരു പ്രോഗ്രാം. ഫോക്സ് ന്യൂസും സ്ഥിരമായി കാണും. ടിവിയുടെ റിമോട് കൺട്രോളിൽ തൊടാൻ പോലും വൈറ്റ് ഹൗസിൽ ആർക്കും അനുമതിയില്ല. ട്രംപിനും സാങ്കേതിക വിദഗ്ധർക്കും മാത്രമായി റിമോട്ടിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചില മീറ്റിംഗുകൾ നടക്കുന്പോൾ…
Read Moreറോഡിലൂടെ ഉരുണ്ടു നീങ്ങി മൃതദേഹം; അമ്പരന്ന് യാത്രക്കാർ
വാഹനത്തിൽ നിന്നും താഴെ വീണ മൃതശരീരം തിരക്കുള്ള റോഡിലൂടെ ഉരുണ്ടുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ന്യൂസിലൻഡിലെ ഓക്ലൻഡിലാണ് സംഭവം നടന്നത്. സ്ട്രെച്ചറിൽ കിടത്തി ഒരു ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംസ്കാരത്തിനായി വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു ഈ മൃതശരീരം. എന്നാൽ വാഹനത്തിന്റെ വാതിൽ അടയ്ക്കാൻ ഡ്രൈവർ മറന്നിരുന്നു. വാഹനം മുന്നോട്ടെടുത്തപ്പോൾ മൃതശരീരമുൾപ്പടെ സ്ടെച്ചർ റോഡിലോക്കു വീണ് ഉരുണ്ട് നീങ്ങുകയായിരുന്നു. സംഭവം കണ്ട ഡ്രൈവർ വാഹനം നിർത്തി റോഡിൽ നിന്നും മൃതശരീരം എടുത്തു വീണ്ടും വാഹനത്തിൽ കയറ്റി. മറ്റൊരു കാറിലെ ഡാഷ് കാമിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
Read More