ഓസ്ട്രേലിയയിൽ സ്വവർഗ വിവാഹം നിയമ വിധേയം

സിഡ്നി: ഓസട്രേലിയയിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം. ഓസ്ട്രേലിയൻ ഗവർണർ ജനറൽ പീറ്റർ കോസ്ഗ്രോവ് ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പിട്ടതോടെയാണ് സ്വവർഗ വിവാഹം നിയമവിധേയമായത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിനെ ഭരണപ്രതിപക്ഷ അംഗങ്ങൾ ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്. ബില്ല് പാസായതോട ഓസ്ട്രേലിയൻ തെരുവോരങ്ങളിലും ഇതിനെ അനുകൂലിക്കുന്നവർ ആഹ്ലാദപ്രകടനങ്ങളും ആഘോഷങ്ങളും നടന്നു. പ്രധാനമന്ത്രി മാൽക്കം ടേൺബുൾ അടക്കമുള്ളവർ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഇന്ന് അർധരാത്രിമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ നിയമപ്രകാരമുള്ള ആദ്യ വിവാഹം ജനുവരി ഒൻപതിനു നടക്കും.

Read More

ന​ദി​ക്ക​ര​യി​ലൂ​ടെ ന​ട​ന്ന യു​വ​തി​ക്കു നേ​രെ മു​ത​ലയുടെ ആക്രമണം; വീഡിയോ പുറത്ത്‌

ന​ദി​ക്ക​ര​യി​ലൂ​ടെ ന​ട​ന്നു പോ​യ ബ്രി​ട്ടീ​ഷ് യു​വ​തി​യെ മു​ത​ല ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാകുന്നു. ക്വീ​ൻ​സ്‌ലൻ​ഡി​ൽ സാ​ലി​സ് ബ​റി​യെ​ന്ന യു​വ​തി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ന​ദി​ക്ക​ര​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക​ര​യി​ലേ​ക്കു ക​യ​റി വ​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു യുവതി. ഞൊ​ടി​യി​ട​യി​ൽ വെ​ള്ള​ത്തി​ൽ നി​ന്നു പൊ​ന്തിവ​ന്ന മു​ത​ല ഇവർക്കു നേരെ ചാടിവീണ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ര​ക്ഷ​പെ​ട്ട​ങ്കി​ലും കാ​ലി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കാ​ലി​ൽ നാ​ല് തുന്നലുകൾ വേണ്ടിവന്നു. ആ​ദ്യം ക​ര​യി​ലേ​ക്കു വ​ന്ന മ​ത്സ്യം ഈ ​മു​ത​ല​യു​ടെ ഇ​ര​യാ​കാ​മെ​ന്നും അ​തി​നെ പി​ടി​കൂ​ടാ​ൻ വ​ന്ന​പ്പോ​ഴാ​കാം സാ​ലി​സി​നെ മു​ത​ല ആ​ക്ര​മി​ച്ച​തെ​ന്നും ക്വീൻ​സ്‌ലൻ​ഡ് വ​ന്യ​ജീ​വി വി​ഭാ​ഗം പ​റ​ഞ്ഞു.

Read More

മാറ്റിവച്ച ഗർഭാശയത്തിലൂടെ കുഞ്ഞിന്‍റെ ജനനം; അമേരിക്കയിലെ ആദ്യ സംഭവം ഡാളസിൽ

ഡാളസ് : ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്നും ദാനമായി ലഭിച്ച ഗർഭാശയം തുന്നി പിടിപ്പിച്ച സ്ത്രീ ഗർഭം ധരിച്ചു കുഞ്ഞിനു ജന്മം നൽകിയ ആദ്യ സംഭവത്തിലൂടെ ടെക്സസിലെ ബെയ് ലർ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍റർ (ഡാളസ്) ചരിത്രത്തിൽ ഇടം നേടി. 35 നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നിന്നും ലഭിച്ച ഗർഭാശയം ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള പത്തു സ്ത്രീകളിൽ പരീക്ഷിച്ചതിൽ നിന്നും ആദ്യമായാണ് ഒരാൾ ഗർഭോൽപാദനം നടത്തി പൂർണവളർച്ചയെത്തിയ കുഞ്ഞിന് ജ·ം നൽകിയത്. ഡിസംബർ ഒന്നാം തീയതി വെള്ളിയാഴ്ച ആശുപത്രി വക്താവ് ക്രോഗ് സിയാലി ജനനത്തെക്കുറിച്ചുള്ള വാർത്തക്ക് സ്ഥിരീകരണം നൽകി. 2014 ൽ സ്വീഡനിലാണ് ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയിൽ നിന്നും ലഭിച്ച ഗർഭായത്തിലൂടെ മറ്റൊരു സ്ത്രീ ഗർഭം ധരിച്ച സംഭവം ലോകത്തിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ലോകത്തിൽ 16 യൂട്രസ് ട്രാൻസ്പ്ലാന്‍റാണ് നടന്നിട്ടുള്ളത്.…

Read More

കാനഡയിൽ വാഹനാപകടം: മലയാളി അധ്യാപകൻ മരിച്ചു

ബ്രാംപ്ടൻ (ഒന്‍റാരിയൊ) : ബ്രാംപ്ടൻ സെന്‍റ് ജോണ്‍ ബോസ്കോ എലിമെന്‍ററി സ്കൂൾ അധ്യാപകനും മലയാളിയുമായ ലിയൊ ഏബ്രഹാം (42) നവംബർ 30 നു വ്യാഴാഴ്ച്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മെയ്ഫീൽഡ് റോഡിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട എസ്യുവിക്കെതിരെ വന്നിരുന്ന ട്രാൻസ്പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിയോ ഏബ്രഹാം സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഡഫ്രിൻപീൽ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്കൂൾ ബോർഡ് സ്പോക്ക് പേർസൻ ബ്രൂസ്കൊ കാന്പൽ, ലിയൊ ഏബ്രഹാമിന്‍റെ ആകസ്മിക മരണം വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2000 മുതൽ അധ്യാപക സേവനത്തിലായിരുന്നു ഏബ്രഹാം 2002 ലാണ് ബോസ്കോ സ്കൂളിൽ അധ്യാപകനായി ചേർന്നത്. നാലു വയസു മുതൽ എട്ടു വയസുവരെയുള്ള നാലു ആണ്‍കുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന് 50,000 ഡോളറിന്‍റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund ME LEO…

Read More

ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് ശമ്പളം സംഭാവന ചെയ്ത് ട്രംപ്‌

വാ​ഷിം​ഗ്ട​ണ്‍: ല​ഹ​രി​മ​രു​ന്നു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്തു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ല​ഭി​ച്ച ഒ​രു ല​ക്ഷം ഡോ​ള​റാ​ണ് ആ​രോ​ഗ്യ, മ​നു​ഷ്യ സേ​വ​ന വ​കു​പ്പി​ന് സം​ഭാ​വ​ന ന​ൽ​കി​യ​ത്. ആ​ദ്യ ര​ണ്ടു ക്വാ​ർ​ട്ട​റു​ക​ളി​ൽ ല​ഭി​ച്ച തു​ക​യും ട്രം​പ് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു. അ​മി​ത ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​യി ട്രം​പി​ന്‍റെ സം​ഭാ​വ​ന വി​നി​യോ​ഗി​ക്കു​മെ​ന്ന് ആ​ക്ടി​ക് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി എ​റി​ക് ഹ​ർ​ഗ​ൻ പ​റ​ഞ്ഞു. അ​മി​ത ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗം മൂ​ലം യു​എ​സി​ൽ ദി​വ​സേ​ന 175 പേ​രാ​ണ് മ​രി​ക്കു​ന്ന​തെ​ന്നും ഹ​ർ​ഗ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​കപ്പെ​ട്ടാ​ൽ താ​ൻ ശ​ന്പ​ളം വാ​ങ്ങി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ശ​ന്പ​ളം നി​ര​സി​ക്കാ​ൻ വ്യ​വ​സ്ഥ​യി​ല്ല. അ​തി​നാ​ൽ ശ​ന്പ​ള​മാ​യി ല​ഭി​ക്കു​ന്ന തു​ക വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സം​ഭാ​വ​ന ന​ൽ​കു​ക​യാ​ണ് ട്രം​പ്. നാ​ലു​ല​ക്ഷം ഡോ​ള​റാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റിന്‍റെ വാ​ർ​ഷി​ക ശ​ന്പ​ളം.

Read More

തോക്കുചൂണ്ടി കരടിയുടെ മാസ് എൻട്രി; ഞെട്ടിവിറച്ച് വേട്ടക്കാരൻ

സൈ​​​​ബീ​​​​രി​​​​യ എ​​​​ന്നു കേ​​​​ൾ​​​​ക്കു​​​​ന്പോ​​​​ൾ മ​​​​ഞ്ഞു​​​​മൂ​​​​ടി​​​​യ താ​​​​ഴ്‌വ​​​​ര​​​​ക​​​​ളും പ​​​​ല്ലു കി​​​​ടു​​​​ങ്ങു​​​​ന്ന ത​​​​ണു​​​​പ്പും കു​​​​റെ കൊ​​​​ക്കു​​​​ക​​​​ളും ഒ​​​​ക്കെ​​​​യാ​​​​ണ് മ​​​​ന​​​​സി​​ൽ വ​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ ഇ​​​​നി ഒ​​​​രു ചി​​ത്രം ​​കൂ​​​​ടി ചേ​​​​ർ​​​​ത്തു​​​​വ​​​​യ്ക്കാം. ഹോ​​​​ളി​​​​വു​​​​ഡ് ആ​​​​ക്ഷ​​​​ൻ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലേ​​​​തു പോ​​​​ലെ തോ​​​​ക്കേ​​​​ന്തി നി​​​​ൽ​​​​ക്കു​​​​ന്ന ഒ​​​​രു ത​​​​വി​​​​ട്ടു ക​​​​ര​​​​ടി​​​​യു​​​​ടെ ചി​​​​ത്രം.​​​​ കേ​​​​ൾ​​​​ക്കു​​​​ന്പോ​​​​ൾ ത​​​​മാ​​​​ശയായി തോ​​​​ന്നാ​​​​മെ​​​​ങ്കി​​​​ലും സം​​​​ഗ​​​​തി സ​​​​ത്യ​​​​മാ​​​​ണ്. സൈ​​​​ബീ​​​​രി​​​​യ​​​​യി​​​​ലെ ഇ​​​​ർ​​​​കു​​​​സ്ക് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ നേ​​​​ര​​​​ന്പോ​​​​ക്കി​​​​നു വേ​​​​ട്ട​​​​യാ​​​​ടാ​​​​നി​​​​റ​​​​ങ്ങി​​​​യ അ​​​​ന്പ​​​​ത്തേ​​​​ഴു​​​​കാ​​​​ര​​​​നാ​​​​ണു പ​​​​ണി കി​​​​ട്ടി​​​​യ​​​​ത്. മ​​​​നു​​​​ഷ്യ​​​​വാ​​​​സ​​​​മി​​​​ല്ലാ​​​​ത്ത പ്ര​​​​ദേ​​​​ശ​​​​ത്തു ടെ​​​​ന്‍റ് കെ​​​​ട്ടി താ​​​​മ​​​​സ​​​​മാ​​​​ക്കി​​​​യ വേ​​​​ട്ട​​​​ക്കാ​​​​ര​​​​ൻ കു​​​​ടി​​​​വെ​​​​ള്ള​​​​മ​​​​ന്വേ​​​​ഷി​​​​ച്ചു പോ​​​​യി തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ടെ​​​​ന്‍റി​​​​ന​​​​ടു​​​​ത്തു​​​​നി​​​​ന്നു സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ ചി​​​​ല ശ​​​​ബ്ദ​​​​ങ്ങ​​​​ൾ കേ​​​​ട്ടു. ഒ​​​​ളി​​​​ഞ്ഞു​​​​നി​​​​ന്നു നോ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ അ​​​​താ ഒ​​​​രു ഭീ​​​​മ​​​​ൻ ക​​​​ര​​​​ടി ത​​​​ന്‍റെ തോ​​​​ക്കു​​​​ക​​​​ളും കൈ​​​​യി​​​​ലേ​​​​ന്തി നി​​​​ൽ​​​​ക്കു​​​​ന്നു. ത​​​​ന്‍റെ ബാ​​​​ഗ് വ​​​​ലി​​​​ച്ചു​​​​കീ​​​​റി സ്ഥാ​​​​വ​​​​ര​​​​ജം​​​​ഗ​​​​മ വ​​​​സ്തു​​​​ക്ക​​​​ളെ​​​​ല്ലാം വ​​​​ലി​​​​ച്ചു പു​​​​റ​​​​ത്തി​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തു​​​​ക​​​​ണ്ട വേ​​​​ട്ട​​​​ക്കാ​​​​ര​​​​ൻ ജീ​​​​വ​​​​നും​​കൊ​​​​ണ്ട് ഓ​​​​ടി കാ​​​​ട്ടി​​​​ലൊ​​​​ളി​​​​ച്ചു. മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞു തി​​​​രി​​​​ച്ചു വ​​​​ന്ന​​​​പ്പോ​​​​ൾ ത​​​​ന്‍റെ തോ​​​​ക്കു​​​​ക​​​​ൾ കാ​​​​ണാ​​​​നി​​​​ല്ല. ഒ​​​​രു പ്ലാ​​​​സ്റ്റി​​​​ക് ബ​​​​ക്ക​​​​റ്റ് ക​​​​ടി​​​​ച്ചുപ​​​​റി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ കി​​​​ട​​​​ക്കു​​​​ന്നു.…

Read More

പിതാവ് മരിച്ചിട്ട് അഞ്ചുവർഷം; ഇപ്പോഴും മകൾക്ക് മുടങ്ങാതെ ജന്മദിനാശംസകളെത്തും

ബെ​യ്‌ലി സെ​ല്ല​റി​ന് പ​തി​നാ​റു വ​യ​സു​ള്ള​പ്പോ​ഴാ​ണ് പി​താ​വ് മൈ​ക്കി​ൾ സെ​ല്ല​ർ പാ​ൻ​ക്രി​യാ​സ് കാ​ൻ​സ​ർ മൂലം മ​ര​ണ​മ​ട​ഞ്ഞ​ത്. ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ മ​ക​ൾ വി​ഷ​മി​ക്ക​രു​തെ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഈ ​പി​താ​വ് ത​ന്‍റെ മ​ക​ളു​ടെ ഓ​രോ ജന്മദി​ന​ത്തി​ലും സ​മ്മാ​നം എ​ത്തി​ച്ചു ന​ൽ​കു​വാ​നു​ള്ള ഏ​ർ​പ്പാ​ട് ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞ​ത്. ബെ​യ്‌ലി​ക്ക് ഇ​പ്പോ​ൾ 21 വ​യ​സാ​യി. പ​ല​വ​ർ​ണ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ളും സ​ന്ദേ​ശ​വു​മാ​ണ് മൈ​ക്കി​ൾ ത​ന്‍റെ മ​ക​ൾ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളി​ലാ​യി അ​യ​ച്ചു ന​ൽ​കി​യി​രു​ന്ന​ത്.​ പ​തി​നേഴാം ജന്മദി​ന​ത്തി​ലാ​ണ് ബെ​യ്‌ലി​യെ തേ​ടി പി​താ​വി​ന്‍റെ ആ​ദ്യ​ത്തെ സ​മ്മാ​നം എ​ത്തി​യ​ത്. അ​ടു​ത്ത നാ​ലു വ​ർ​ഷം അവളെ തേ​ടി ത​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം എ​ത്തു​മെ​ന്നും അദ്ദേഹം ആ സന്ദേശത്തിൽ എ​ഴു​തി​യി​രു​ന്നു. എ​ല്ലാ ജന്മദി​ന​ത്തി​നും ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ബെ​യ്‌ലി​യെ തേ​ടി സ​മ്മാ​ന​മെ​ത്തു​ക. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ബെ​യ്‌ലി​യു​ടെ ഇ​രു​പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ൾ. മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ​ക്കൊ​പ്പം പി​താ​വി​ന്‍റെ കൈ​പ്പ​ട​യി​ലെ​ഴു​തി​യ ഒ​രു കു​റി​പ്പും അ​തി​ലു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​ഴു​തി​യ​ത് വാ​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം…

Read More

ഏറ്റവും കൂടുതല്‍ സുരക്ഷയുണ്ടെന്ന് അവകാശവാദം! 60 സെക്കന്‍ഡു കൊണ്ട് ബെന്‍സ് മോഷ്ടിച്ച് ഹൈടെക് കള്ളന്മാര്‍; വീഡിയോ വൈറല്‍

ഏ​റ്റ​വും കൂ​ടു​ത​ൽ സു​ര​ക്ഷ​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​മാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് നി​സാ​ര സ​മ​യം കൊ​ണ്ട് മോ​ഷ്ടാ​ക്ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബ്രി​ട്ട​നി​ലാ​ണ് സം​ഭ​വം. രാ​ത്രി​യി​ൽ ഒ​രു വീ​ടി​ന്‍റെ മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടി​രു​ന്ന ബെ​ൻ​സ് കാ​റാണ് ര​ണ്ടു ഹൈടെക് മോ​ഷ്ടാ​ക്കൾ അ​തി​വി​ദ​ഗ്ധ​മാ​യി ലോക്ക് അഴിച്ച് അടിച്ചുമാറ്റിയത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന റി​ലേ​ ബോ​ക്സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ, വീ​ടി​നു​ള്ളി​ലെ കാ​റി​ന്‍റെ താ​ക്കോ​ലി​ന്‍റെ സി​ഗ്ന​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന​തും കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യ​തും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു വി​ട്ട​ത്. ക​ള​വ് പോ​യ ബെ​ൻ​സ് കാ​റ് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Read More

മദ്യലഹരിയിൽ ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ യു​വ​തി​ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ

റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ യു​വ​തി​യെ ട്രെ​യി​ൻ ക​ട​ന്നുപോ​കു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യയി​ലെ മെ​ൽ​ബ​ണി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും റെ​യി​ൽ​വേ ട്രാ​ക്കി​ൽ​കൂ​ടി ഇ​റ​ങ്ങി ന​ട​ന്ന ഒ​രു യു​വ​തി മ​റു​വ​ശ​ത്തെ പ്ലാ​റ്റ്ഫോ​മി​ന്‍റെ സ​മീ​പം എ​ത്തി​യെ​ങ്കി​ലും ട്രാ​ക്കി​ൽ നി​ന്നും പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​യ​റാ​ൻ സാ​ധി​ച്ചി​ല്ല. ഈ ​സ​മ​യം അ​ൽ​പ്പം ദൂ​ര​ത്തു നി​ന്നും ട്രെ​യി​ൻ വ​രി​ക​യാ​യി​രു​ന്നു. സ​മീ​പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​രു യാ​ത്രി​ക​ൻ ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ട്രാ​ക്കി​ൽ നി​ന്നും പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റ്റു​വാ​ൻ ശ്ര​മി​ച്ചു.​എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ത് സാ​ധി​ച്ചി​ല്ല. അ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ അ​ടു​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഞൊ​ടി​യി​ട​യി​ൽ ഓ​ടി​യെ​ത്തി​യ മൂ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ കൈ​ക​ളി​ൽ പി​ടി​ച്ച് പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ന്പോ​ൾ ട്രെ​യി​ൻ ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്. യു​വ​തി റെ​യി​ൽ​വേ ട്രാ​ക്കി​ൽ കൂ​ടി ന​ട​ന്നു വ​രു​ന്ന​ത് ലോ​ക്കോ പൈ​ല​റ്റ് ക​ണ്ടി​രു​ന്നു. എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക്…

Read More

പ്രസവത്തിനിടെ കോമയിലായി; ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു; തിരികെ വന്നത് “പതിമൂന്നുകാരി’യായി

ര​ണ്ടാമ​ത്തെ കു​ഞ്ഞി​നാ​യി കാ​ത്തി​രി​ക്കവേയുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് സൗ​ത്ത് വെ​യ്ൽ​സ് സ്വ​ദേ​ശി​യാ​യ 22കാരി ഷാ​നോ​ൻ എ​വെ​രെ​റ്റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​രീ​ര​ത്തി​ലെ അ​മ്നി​യോ​ട്ടി​ക് ഫ്ളു​യി​ഡ് ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഷാ​നോ​നെ ഉ​ട​ൻ ത​ന്നെ പ്ര​സ​വ​ത്തി​നാ​യി ലേ​ബ​ർ റൂ​മി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ലേ​ബ​ർ​റൂ​മി​ൽ പ്ര​വേ​ശി​ച്ചതിനു പിന്നാലെ ഷാ​നോ​ന്‍റെ ബോ​ധം ന​ഷ്ട​മാ​യി. ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു. ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ഫോ​ഴ്സ്പ​സ് കൊ​ണ്ട് പു​റ​ത്തെ​ടു​ക്കു​ക​യും ഷാ​നോ​നെ അ​ടി​യ​ന്തര​മാ​യ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റുകയും ചെയ്തു. അ​പ്പോ​ഴേ​ക്കും ഷാ​നോ​ന്‍റെ ഹൃ​യ​മി​ടി​പ്പ് നി​ല​ച്ചി​രു​ന്നു. എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്നു ക​രു​തി​യി​രു​ന്നി​ട​ത്തു നി​ന്നും ഡോ​ക്ട​ർ​മാ​രു​ടെ അ​റു​പ​ത്തി​യെ​ട്ടു മി​നി​ട്ടു നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ഫ​ല​മാ​യി ഷാ​നോ​ൻ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ വ​ന്നു. പ​ക്ഷെ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി അ​വി​ടെ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ച​തി​നാ​ൽ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തി​ന് ത​ട​സ​മു​ണ്ടാ​യെ​ന്നും അ​ത് കാ​ര​ണം ഷാ​നോ​ന് ഓ​ർ​മ​ക്കു​റ​വും ശ​രീ​രം ത​ള​ർ​ന്നു പോ​കു​വാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇത് ഷാനോന്‍റെ കാര്യത്തിൽ‌…

Read More