തന്റെ സ്ഥാപനത്തിലെ ജീവനക്കാർ ചെയ്യുന്ന ജോലിയിൽ ഉടമയ്ക്ക് തൃപ്തിയില്ലെങ്കിൽ അവരെ പിരിച്ചുവിടുകയോ ആരോഗ്യപരമായ ശിക്ഷ അവർക്കു നൽകുകയോ ചെയ്യാം. എന്നാൽ ചൈനയിലെ ഒരു ഹോട്ടൽ മുതലാളി തന്റെ ജീവനക്കാർക്ക് നൽകിയ വിചിത്രമായ ശിക്ഷ കണ്ട് അന്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ചൈനയിലുള്ള ബ്യൂട്ടി ആൻഡ് സ്കിൻ കെയർ എന്ന കന്പനിയുടെ പതിനാലാമത് വാർഷിക സമ്മേളനത്തിലായിരുന്നു സംഭവം നടന്നത്. നൂറുകണക്കിനാളുകൾ സദസിൽ ഇരിക്കുന്പോൾ വേദിയിൽ മുഖത്തോട് മുഖം നോക്കി മുട്ടിൽ നിൽക്കുന്ന വനിതാ ജീവനക്കാർ പരസ്പരം മുഖത്ത് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ വർഷം ജോലിയിൽ അവർ മികവു പുലർത്താഞ്ഞതാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിക്കാൻ കന്പനി ഉടമയെ പ്രേരിപ്പിച്ചത്. സദസിൽ ഇരുന്നത് ഇവരുടെ സഹപ്രവർത്തകരായിരുന്നു. ഇവർക്കു മുന്പിൽ നിന്നായിരുന്നു സെയിൽസ് ഡിപ്പാർട്ടുമെന്റിലെ വനിതാ ജീവനക്കാരുടെ മുഖത്തടി പ്രകടനം. ഉടമ നിർത്താൻ പറയുന്നതു വരെ ഇതു തുടരുകയും ചെയ്തു.…
Read MoreCategory: NRI
ഫോട്ടോ കിടിലനാകാൻ ഗർജനം വേണം; മൃഗശാലയിൽ ദുരിതമനുഭവിച്ച് കടുവ
മൃഗശാലയിൽ എത്തുന്ന വിനോദസഞ്ചാരികൾ ചിത്രങ്ങൾ പകർത്താൻ മത്സരിക്കുമ്പോൾ ദുരിതമനുഭവിക്കുന്നത് പാവം കടുവ. തായ്ലൻഡിലെ പട്ടായ മൃഗശാലയിലാണ് സംഭവം. വിനോദസഞ്ചാരികൾ കടുവയ്ക്കൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്പോൾ കടുവ ഗർജിക്കുന്ന ദൃശ്യങ്ങൾ ലഭിക്കുവാനായി വടി ഉപയോഗിച്ച് അവയെ ഉപദ്രവിക്കുന്നതാണ് ഏറെ ദയനീയമാകുന്നത്. ഇരുന്പ് ചങ്ങലയിൽ കെട്ടിയിട്ടിരിക്കുന്ന കടുവയുടെ സമീപത്തും ശരീരത്തിനു മുകളിലും സന്ദർശകർ ഇരിക്കുന്പോൾ സമീപം നിൽക്കുന്ന ജീവനക്കാരിലൊരാൾ കൈയ്യിലുള്ള വടി ഉപയോഗിച്ച് കടുവയുടെ മുഖത്ത് കുത്തുന്നതാണ് ദൃശ്യങ്ങളിൽ. ഇവിടെ എത്തുന്ന സന്ദർശകർക്കു ചിത്രങ്ങൾ പകർത്തുന്നതിനു വേണ്ടി എല്ലാ ദിവസവും ഈ കടുവ ദുരിതം അനുഭവിക്കുകയാണെന്ന് തായ്ലൻഡിലെ വൈൽഡ് ലൈഫ് ഫ്രണ്ട്സ് ഫൗണ്ടേന്റെ സ്ഥാപകനായ എഡ്വിൻ വിയെക് പറഞ്ഞു. അദ്ദേഹമാണ് ഈ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോ വൈറലായതിനെ തുടർന്ന് കടുവയെ അവിടെ നിന്നും മാറ്റിയെന്ന വിശദീകരണവുമായി മില്യണ് ഇയേഴ്സ് സ്റ്റോണ് പാർക്ക് ആൻഡ് പട്ടായ ക്രോക്കഡൈൽ…
Read Moreസാഹസികത ഇഷ്ടപ്പെടുന്നവര്ക്ക്! 242 അടി ഉയരത്തില് ഓടിനടന്ന് അഭ്യാസം; രക്തം മരവിപ്പിക്കുന്ന വീഡിയോ
മരണമെന്ന ഭയമില്ലാത്തവർക്ക് സാഹസികതയെന്ന വാക്കിനോട് തന്നെ പുച്ഛമായിരിക്കും. ഈ വാക്കുകൾ സത്യമാണെന്നു തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയായിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ദുബായിലാണ് സംഭവം. മറീനയിലെ 43 നിലകളുള്ള അൽ ദാർ അംബരചുംബിക്കു മുകളിലൂടെ ഇരുപത്തി മൂന്നുകാരനായ ഡേവിഡ് നെൽമെസ് അതിസാഹസികമായി ഓടി നടക്കുന്നതാണ് ദൃശ്യങ്ങളിൽ. നിലത്തു നിന്നും 242 അടി ഉയരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ നിർമിച്ചിരിക്കുന്ന കോണ്ക്രീറ്റ് പാളികളിലേക്ക് യാതൊരു ഭയലുമില്ലാതെ അദ്ദേഹം ചാടിക്കടക്കുന്നതാണ് ദൃശ്യങ്ങളിൽ. ഒരു ചുവടു പിഴച്ചാൽ മരണത്തിലേക്കാണ് അദ്ദേഹം ചെന്നു പതിക്കുക. തന്റെ പതിനേഴാം വയസു മുതൽ ഇത്തരത്തിൽ സാഹസികത കാണിക്കുന്നയാളാണ് യോർക്ക്ഷെയറിലെ ലീഡ്സ് സ്വദേശിയായ നെൽമെസ്. ആറു വർഷമായി പാർക്കൗർ പരിശീലിക്കുന്ന തനിക്ക് ഇത്തരമുള്ള സാഹസികപരിപാടികൾക്കിടയിൽ ധാരാളം പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മനസിന് ശാന്തതയും ഏകാഗ്രതയും കൈവരിക്കാൻ സാധിച്ചാൽ ഇത്തരം…
Read Moreസ്വദേശിവത്കരണം! കുവൈത്ത് മുൻസിപ്പാലിറ്റിയിൽ നിന്നും വിദേശി തൊഴിലാളികളെ പിരിച്ചുവിടുന്നു
കുവൈത്ത് സിറ്റി : സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് മുൻസിപ്പാലിറ്റിയിൽ നിന്നും എഴുപത് വിദേശ തൊഴിലാളികളെ പിരിച്ചു പിടുവാൻ സിവിൽ സർവീസ് കമ്മീഷൻ നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രമായ അൽ ക്വബസ് റിപ്പോർട്ട് ചെയ്തു. വരുന്ന വർഷത്തേയ്ക്കുള്ള സാന്പത്തിക ബജറ്റിൽ വിദേശി തൊഴിലാളികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള ഫണ്ട് വകയിരുത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതെന്ന് സിഎസ്സി ബജറ്റ് ആൻഡ് ജോബ് ഓർഗനൈസേഷൻ വകുപ്പ് ഡയറക്ടർ ഐഷ അൽ മുത്തവ പറഞ്ഞു. അതേസമയം ഇത്രയും തൊഴിലാളികളെ ഒരുമിച്ച് പുറത്താക്കുന്നത് മുൻസിപ്പാലിറ്റിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുവാൻ സാധ്യതയുണ്ടന്ന് മുൻസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്തു. മുൻസിപ്പാലിറ്റിയുടെ കീഴിൽ 430 വിദേശി തൊഴിലാളികൾ കരാർ അടിസ്ഥാനത്തിലും 250 വിദേശികൾ സ്പെഷൽ കരാർ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ പ്രായം, തൊഴിൽ മേഖലയിലെ പ്രാവീണ്യം തുടങ്ങിയ ഘടകങ്ങൾ…
Read Moreസൗദിയിൽ വനിതകൾക്ക് ബൈക്കും ഒാടിക്കാം
റിയാദ്: സൗദിയിൽ വനിതകൾക്ക് കാറുകൾക്ക് പുറമേ മോട്ടോർ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെൻസ് നൽകാൻ തീരുമാനം. വിദേശ ്രെഡെവിംഗ് ലൈസൻസ് ഉള്ള വനിതകൾക്ക് ഒരു വർഷം വരെ ്രെഡെവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. സൗദി ട്രാഫിക് ഡിപ്പാർട്മെൻറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. നേരത്തെ കാറുകളടക്കമുള്ള ചെറുവാഹനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതിലാണ് പുതിയ മാറ്റം വരുത്തി ട്രക്കും സ്കൂട്ടറുമടക്കം ചെറുതും വലുതുമായ വാഹനങ്ങളെല്ലാം വനിതകൾക്ക് ഓടിക്കാം എന്ന ഉത്തരവ്. ട്രക്കുകൾ ഓടിക്കാൻ നിലവിൽ പുരുഷന്മാർക്ക് ബാധകമായ വ്യവസ്ഥകൾ മാത്രമേ സ്ത്രീകൾക്കും ഉണ്ടാകുകയുള്ളൂ. ജിസിസി രാജ്യങ്ങളിലെ കാലാവധിയുള്ള ്രെഡെവിങ് ലൈസൻസ് ഹാജരാക്കുന്ന വനിതകൾക്ക് ടെസ്റ്റ് ഇല്ലാതെതന്നെ സൗദി ലൈസൻസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു മാത്രമല്ല വനിതാ ്രെഡെവർമാർക്ക് സുഗമമായി വാഹനം ഓടിക്കാൻ ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണെന്നും വകുപ്പ് വ്യക്തമാക്കി. ഇപ്പോൾ തന്നെ…
Read Moreഒരു പിയാനോ വായിച്ച് 20 പേർ; പിന്നാലെ ഗിന്നസ് റിക്കാർഡ്
ഒരു പിയാനോയിൽ ഒരേ സമയം ഇരുപതു പേരുടെ വിരലുകൾ ചലിച്ചപ്പോൾ സ്വന്തമായത് ആരും നേടിയെടുക്കാൻ കൊതിക്കുന്ന ഗിന്നസ് വേൾഡ് റെക്കോഡ്. ബോസ്നിയയിലെ പതിനെട്ട് വിദ്യാർഥികളും രണ്ട് അധ്യാപകരും ചേർന്നാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. പത്തൊന്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് സംഗീതജ്ഞൻ ആൽബർട്ട് ലവിനാക് ഒരുക്കിയ ഗലോപ് മാർഷെ എന്ന ഈണമാണ് മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം ഇവർ ഒരുമിച്ചു വായിച്ചത്. ഒന്പതും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ നാളുകൾ നീണ്ട പരിശീലനം നടത്തിയത്. 1992-1995 ലെ ബോസ്നിയൻ യുദ്ധത്തിൽ തകർക്കപ്പെട്ടതിനു ശേഷം പുനർനിർമിച്ച സറാജേവോ സിറ്റി ഹാളിനുള്ളിൽ വെച്ചാണ് കുട്ടികളും അധ്യാപകരും ഒരുമിച്ച് പിയാനോ വായിച്ചത്. ഒരോരുത്തരും തങ്ങളുടെ ഒരു കൈ മാത്രം ഉപയോഗിച്ച് പിയാനോ വായിച്ചപ്പോൾ തകർക്കപ്പെട്ടത് 2004ൽ ഇറ്റലി സ്വദേശികളായ പതിനെട്ട് പേർ പിയാനോ വായിച്ച് എഴുതിചേർത്ത…
Read Moreശതകോടീശ്വരനും ഭാര്യയും വീട്ടിൽ മരിച്ചനിലയിൽ
ടൊറന്റോ: കാനഡയിലെ ശതകോടീശ്വരൻ ബാരി ഷെർമനെയും ഭാര്യ ഹണിയെയും വെള്ളിയാഴ്ച ഇവരുടെ ടൊറന്റോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മരുന്നുത്പാദന കന്പനികളിൽ ഏഴാം സ്ഥാനത്തുള്ള അപോടെക്സിന്റെ സ്ഥാപകനാണ് ഷെർമൻ. വെള്ളിയാഴ്ച ഉച്ചയ്ക്കു ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏറെ സംശയങ്ങൾ നിലനിൽക്കുന്നതായും ഊർജിത അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. വർഷം 200 ബില്യൻ കനേഡിയൻ ഡോളർ വിറ്റുവരവുള്ള കന്പനിയാണ് അപോടെക്സ്. 2012ൽ ഷെർമൻ കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് വിരമിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് ചെയർമാനായി തുടരുകയായിരുന്നു.
Read Moreഡ്യൂട്ടി സമയത്ത് പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്ത പോലീസുകാരനു സസ്പെൻഷൻ
പെൻസിൽവാനിയ: ഡ്യൂട്ടി സമയത്ത് പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തതിനു പെൻസിൽവാനിയ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു. ബ്ലസ്ഡ് വെർജിൻ മേരി കാത്തലിക്ക് ചർച്ച് സർവീസിൽ രണ്ടു തവണയാണ് മിഡിൽടണ് പട്രോൾ ഓഫീസർ മാർക്ക് ഹൊവൻ പങ്കെടുത്തത്. പത്തു ദിവസത്തെ സസ്പെൻഷനാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നാൽ ഇതു തന്റെ മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് മാർക്ക് വാദിക്കുന്നത്. 20 വർഷമായി പോലീസ് ഓഫീസറായി പ്രവർത്തിക്കുന്ന മാർക്കിന് ഇതിനു മുൻപ് പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഇപ്പോൾ ചുമതലയേറ്റ പോലീസ് ചീഫ് ജോർജ്, മാർക്കിന് മുന്നറിയിപ്പു നൽകിയിരുന്നു. ഡ്യൂട്ടി സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സമയം ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുമുണ്ട്. പോലീസ് ഡിപ്പാർട്ട്മെന്റ് ചാർജ്ജു വഹിച്ചിരുന്ന മുൻ മേയർ റോബർട്ട് റീസ് പോലീസ് ഓഫീസർക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് ഡ്യൂട്ടിക്ക് തടസമാകില്ലെന്നാണ് മേയറുടെ അഭിപ്രായം. പത്തു ദിവസത്തെ സസ്പെൻഷനുശേഷം ജോലിയിലേക്ക് തിരിച്ചുവരാനാകുമെന്നാണ് മാർക്ക്…
Read Moreജർമനിയുടെ ആകാശത്ത് ക്രിസ്മസ് ട്രീ വരച്ച് എയർബസ് പൈലറ്റ്
ബെർലിൻ: ജർമനിയുടെ ആകാശത്ത് എയർബസ് പൈലറ്റിന്റെ ചിത്രം വര. ക്രിസ്മസ് ട്രീയുടെ ആകൃതിയിൽ ടെസ്റ്റ് ഫ്ളൈറ്റ് നടത്തിയാണ് ക്രിസ്മസ് ട്രീ വരച്ചത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ പിന്നീട് റൂട്ടിന്റെ ചിത്രം ട്രേസ് ചെയ്ത് ട്വിറ്ററിലൂടെ ലോകത്തെ കാണിക്കുകയായിരുന്നു. ഉയരം കൂടുന്നതിനനുസരിച്ചാണ് ഇതിൽ നിറങ്ങൾ മാറ്റിയിരിക്കുന്നു. ചിത്രംവരയുടെ സമയത്ത് യാത്രക്കാർ ആരും വിമാനത്തിൽ ഉണ്ടായിരുന്നില്ല. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreരോഗികളുടെ കരളിൽ മായാമുദ്ര പതിപ്പിച്ച ഡോക്ടർ കുറ്റം സമ്മതിച്ചു
ലണ്ടൻ: ടൂറിസ്റ്റുകൾ മരങ്ങളിലും മതിലുകളിലും മറ്റും തങ്ങളുടെ പേര് എഴുതിയിടുന്ന പതിവുണ്ട്. സ്കൂൾകുട്ടികൾ ഇരിപ്പിടങ്ങളിലും ഡസ്കുകളിലും പേരു കുറിക്കുന്നതും അപൂർവമല്ല. എന്നാൽ ലണ്ടനിൽ ഒരു ഡോക്ടർ ചെയ്തത് ഇത്തിരി കടന്നകൈയായി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികളുടെ കരളിലാണ് ലേസർ ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യൽ ഈ ബ്രിട്ടീഷ് സർജൻ എഴുതിയത്. ബർമിങാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലെ ഡോക്ടർ സൈമൺ ബ്രാംഹാളാണ് കേട്ടുകേൾവിയില്ലാത്ത ഈ കൃത്യം ചെയ്തത്.
Read More